കൃഷി വകുപ്പ് ഉദ്യോഗസ്ഥനെ അകാരണമായി മർദ്ദിച്ച കേസിൽ പ്രതിയുടെ ഡ്രൈവിംങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. വാഹനം ഓടിക്കുന്നതിനിടയിൽ പൊതുസ്ഥലത്ത് നടുറോഡിൽ വാഹനം നിർത്തി ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടതിനാണ് ഡ്രൈവിംങ് ലൈസൻസ് റദ്ദാക്കുന്നത്. വാഹനം ഓടിക്കുന്ന മറ്റ് യാത്രക്കാർക്ക് തടസ്സം സൃഷ്ടിക്കുകയും യാത്രക്കാരനോട് അപമര്യാദയായി പെരുമാറുകയും റോഡ് ഉപയോക്താക്കൾക്ക് അസൗകര്യം സൃഷ്ടിക്കുകയും ചെയ്യ്തതിനാലാണ് ഇവർക്കെതിരേ ശക്തമായ നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചത്.പ്രതികളുടെ വിവരങ്ങൾ ലഭ്യമാക്കാൻ പോലീസിനോട് മോട്ടോർ വാഹന വകുപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലാണ് നടുറോഡിൽ സർക്കാർ ജീവനക്കാരനെ യുവാക്കൾ ക്രൂരമായി മർദ്ദിച്ചത് .കേസിലെ പ്രതികളെ ഇതുവരെയുംപോലീസ് പിടിച്ചിട്ടില്ല.
നടുറോഡിൽ യുവാവിനെ മർദ്ദിച്ച യുവാക്കളുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്
