ആർഎസ്എസ് സംരക്ഷണ വിവാദത്തിൽ കെ സുധാകരനെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഎം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ പി ജയരാജൻ. കോൺഗ്രസിനകത്തെ ചിന്താശേഷിയുള്ളവർ ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് പി ജയരാജൻ പറഞ്ഞു. സി പി എമ്മിൻ്റെ മുഖ്യ ശത്രു ആർഎസ്എസാണെന്ന്പി ജയരാജൻ പറഞ്ഞു. ആർഎസ്എസിനെ പ്രീണിപ്പിക്കാനാണ് സുധാകരൻ ശ്രമിക്കുന്നത്.കണ്ണൂരിൽ കോൺഗ്രസുകാരെ ആർഎസ്എസുകാർ കൊന്നിട്ടില്ലെന്ന് പറയുന്ന സുധാകരൻ ചോയഞ്ചേരി രാജീവനെയും സത്യനെയും മറന്നതാണോഎന്ന് ജയരാജൻ ചോദിച്ചു .
സുധാകരൻ ആർഎസ്എസിനെ പ്രീണിപ്പിക്കുന്നു എന്ന് പി ജയരാജൻ .
