ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിന്റെ വിചാരണ നടപടികൾ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി പ്രതികൾ സുപ്രീംകോടതിയിൽ. ആലപ്പുഴജില്ലയിൽ നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്നാണ് ആവശ്യം .ആലപ്പുഴ ബാറിലെ അഭിഭാഷകനായിരുന്ന രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാന്‍ ആലപ്പുഴ ബാറിലെ അഭിഭാഷകര്‍ ആരും തയാറായിരുന്നില്ല.ഇതേതുടർന്ന് കേസ് ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.കേസ് ആലപ്പുഴ ജില്ലയിൽ തന്നെ തുടരുന്നത് നിയമസഹായം ലഭിക്കുന്നത് തടസ്സപ്പെടുത്തുമെന്നും ആലപ്പുഴ ബാറിലെ അഭിഭാഷകർ പ്രതികൾക്കായി ഹാജരാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യമാണെന്നും പ്രതികൾ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസിന്റെ വിചാരണ നടപടികൾ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണം
