Posted inലേറ്റസ്റ്റ്

പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു

പാലാ നഗരസഭ ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ഇന്ന് വൈകിട്ട് ചേരാൻ നിശ്ചയിച്ച നേതൃയോഗങ്ങൾ മാറ്റി. സിപിഎം ഏരിയാ കമ്മിറ്റി നാളെ രാവിലെ 7.30 ന് യോഗം ചേരും. ഇന്ന് വൈകീട്ട് ചേരാനിരുന്ന എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം നാളെ രാവിലെ 8.30 ന് ചേരുമെന്ന് കൗണ്‍സിലര്‍മാര്‍ക്ക് അറിയിപ്പ് ലഭിച്ചു. ചെയര്‍മാനെ സിപിഎമ്മിന് തീരുമാനിക്കാമെന്ന് ജോസ് കെ മാണി മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറയുമ്പോഴും അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ ജയിച്ച ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മൂന്ന് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ത്രിപുര, മേഘാലയ, നാഗാലാന്റ്   എന്നീ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചു. ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്റിലും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 2 നാകും മൂന്നിടത്തും വോട്ടെണ്ണലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിൽ ലക്ഷ ദ്വീപിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിച്ചു.  ഫെബ്രുവരി 27 നാകും ലക്ഷദ്വീപിൽ തെരഞ്ഞെടുപ്പ് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 18

◾ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെയും അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സിമിയെ നിരോധിച്ചതു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്. സിമി രാജ്യത്തിന്റെ ദേശീയതയ്ക്കെതിരേ പ്രവര്‍ത്തിച്ചെന്നും സത്യവാങ്മൂലത്തില്‍ ആരോപിച്ചു. അവരുടെ നയപരിപാടികള്‍ നിയമവിരുദ്ധമാണെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. ◾പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം ഈടാക്കാനുള്ള ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടികള്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് 23 നകം നല്‍കണമെന്നു സംസ്ഥാന സര്‍ക്കാരിനോട് […]

Posted inലേറ്റസ്റ്റ്

കോട്ടയത്ത് യുവതിയെ കാർ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയി

പാലായിൽ കാൽനട യാത്രികയായ യുവതിയെ കാർ ഇടിച്ച് തെറിപ്പിച്ചു. കല്ലറ ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. യുവതി തെറിച്ച് നിലത്ത് വീണിട്ടും കാർ നിർത്താതെ പോയി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാലാ ബൈപ്പാസിലാണ് അപകടം നടന്നത്. അപകടത്തിൽ യുവതിയുടെ കൈക്ക് പൊട്ടലുണ്ട്. സംഭവത്തിൽ യുവതി പരാതി നൽകിയിട്ടും വാഹനം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

Posted inബിസിനസ്സ്

ഡെബിറ്റ് കാര്‍ഡ് സേവന നിരക്ക് വര്‍ദ്ധിപ്പിച്ച് കാനറ ബാങ്ക്

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക് വിവിധ തരത്തിലുള്ള ഡെബിറ്റ് കാര്‍ഡുകളുടെ സേവന നിരക്ക് വര്‍ദ്ധിപ്പിച്ചു. ഇതിനുപുറമേ, വാര്‍ഷിക നിരക്കുകള്‍, ഡെബിറ്റ് കാര്‍ഡ് റീപ്ലേസ്‌മെന്റ് ചാര്‍ജുകള്‍ എന്നിവയും പരിഷ്‌കരിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകള്‍ 2023 ഫെബ്രുവരി 13 മുതലാണ് പ്രാബല്യത്തിലാകുക. പുതുക്കിയ നിരക്കുകള്‍ പ്രകാരം, ക്ലാസിക് കാര്‍ഡിന് 200 രൂപയും, പ്ലാറ്റിനം, ബിസിനസ് കാര്‍ഡുകള്‍ക്ക് 500 രൂപയുമാണ് പ്രതിവര്‍ഷം വാര്‍ഷിക ഫീസ് ഇനത്തില്‍ ഈടാക്കുക. പുതുക്കിയ നിരക്കുകള്‍ അനുസരിച്ച്, 1,000 രൂപയില്‍ താഴെയുള്ള ചെക്ക് തുകയ്ക്ക് 200 […]

Posted inടെക്നോളജി

മാക്ബുക്ക് പ്രൊ, മാക് മിനി പുറത്തിറക്കി ആപ്പിള്‍

ഏറ്റവും പുതിയ മാക്ബുക്ക് പ്രൊ (14 ഇഞ്ച്, 16 ഇഞ്ച്), മാക് മിനി മോഡലുകള്‍ അവതരിപ്പിച്ച് ആപ്പിള്‍. എം2 പ്രൊ, എം2 മാക്സ് ചിപ്പുകളിലാണ് ഈ മോഡലുകള്‍ എത്തുന്നത്. ഇന്ത്യയില്‍ ജനുവരി 24 മുതല്‍ വില്‍പ്പന. പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പുതിയ മാക്ബുക്ക് പ്രൊ മോഡലുകളുടെ ബാറ്ററി 18 മുതല്‍ 22 മണിക്കൂര്‍വരെ ബാറ്ററി നീണ്ടുനില്‍ക്കും. 14 ഇഞ്ച് മോഡലിന്റെ വില തുടങ്ങുന്നത് 1.99 ലക്ഷം രൂപ മുതലാണ്. 16 ജിബിയുടെ യുണിഫൈഡ് മെമ്മറിയും 512 ജിബി […]

Posted inവിനോദം

‘നീലവെളിച്ചം’ ചിത്രത്തിലെ ഗാനം ‘അനുരാഗമധുചഷകം’

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. ‘അനുരാഗമധുചഷകം’ പോലെ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. പി ഭാസ്‌കരന്റെ വരികള്‍ക്ക് എം എസ് ബാബുരാജ് ഈണം പകര്‍ന്ന ഒറിജിനല്‍ ഗാനം പുനരാവിഷ്‌കരിച്ചിരിക്കുന്നത് ബിജിബാലും റെക്സ് വിജയനും ചേര്‍ന്നാണ്. എസ് ജാനകി ആലപിച്ച ആദ്യ ഗാനത്തിന്റെ പുതിയ രൂപം കെ എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ നായികയായ റിമ കല്ലിങ്കലിന്റെ പിറന്നാള്‍ ദിനത്തിലാണ് […]

Posted inവിനോദം

‘വാത്തി’യിലെ രണ്ടാമത്തെ ഗാനം ‘നാടോടി മന്നന്‍’

ധനുഷിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് തമിഴിലും തെലുങ്കിലും ഒരേ സമയം എത്തുന്ന ചിത്രമാണ്. തെലുങ്ക് സംവിധായകന്‍ വെങ്കി അട്‌ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പേര് ‘വാത്തി’ എന്നാണ്. തെലുങ്ക് പതിപ്പിന്റെ പേര് ‘സര്‍’ എന്നും. ഇപ്പോഴിതാ വാത്തിയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘നാടോടി മന്നന്‍’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് യുഗഭാരതിയാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസന്‍ ആണ്. കമിംഗ് ഓഫ് […]

Posted inഓട്ടോമോട്ടീവ്

ബിഎംഡബ്ല്യു എക്‌സ് 7 ഫെയ്സ്ലിഫ്റ്റ് എത്തി

2023 ബിഎംഡബ്ല്യു എക്‌സ് 7 ഫെയ്സ്ലിഫ്റ്റ് 1.22 കോടി രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളില്‍ പ്രാദേശികമായി നിര്‍മ്മിച്ച ഈ എസ്യുവി ബുക്ക് ചെയ്യാം. പുതിയ എക്‌സ് 7ന്റെ ഡെലിവറി 2023 മാര്‍ച്ച് മുതല്‍ ആരംഭിക്കും. പരിഷ്‌ക്കരിച്ച സ്റ്റൈലിംഗ്, കൂടുതല്‍ കരുത്തുറ്റ എഞ്ചിനുകള്‍, നവീകരിച്ച ക്യാബിന്‍ എന്നിവയോടെയാണ് ഇത് വരുന്നത്. 40ഐ എംസ്‌പോര്‍ട് പെട്രോള്‍, 40ഡി എംസ്‌പോര്‍ട് എന്നീ രണ്ട് വേരിയന്റുകളില്‍ പുതിയ എക്‌സ് 7 ഫേസ്ലിഫ്റ്റ് ലഭ്യമാണ്. യഥാക്രമം 1.22 […]

Posted inപുസ്തകങ്ങൾ

ഷോര്‍ഷ് സിമെനോന്റെ 3 നോവലുകള്‍

മരണത്തിലും നിഷ്‌കളങ്കമായ മുഖമായിരുന്നു അയാളുടേത്. പാരീസിലെ ഏറ്റവും പ്രധാനപ്പെട്ട പൊതുവിടങ്ങളിലൊന്നില്‍വെച്ച്, രാത്രിയുടെ മദ്ധ്യത്തിലാണ് അയാളുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് അയാള്‍ ചീഫ് ഇന്‍സ്പെക്ടര്‍ ഷൂള്‍ മെയ്ഗ്രേയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം വേണം എന്നുമായിരുന്നു ആവശ്യം. അയാളുടെ വ്യക്തിത്വം പെട്ടെന്നുതന്നെ മെയ്ഗ്രേയെ ആകര്‍ഷിച്ചിരുന്നു. ഏറെ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തന്നോടു സഹായം ആവശ്യപ്പെട്ട ഒരാള്‍ക്ക് അതു നല്കാന്‍ പാരീസുകാരുടെ പ്രിയപ്പെട്ട കുറ്റാന്വേഷകനു കഴിയാതെവരുന്നു. തന്റെ ‘പരേതനെ’ ആ അവസ്ഥയിലെത്തിച്ചവരെ കണ്ടെത്താനായി ചീഫ് […]