പോപ്പുലർ ഫ്രണ്ട് ജപ്തിയുടെ മറവിൽ മുസ്ലിം ലീഗുകാരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന ആരോപണവുമായി മുസ്ലിം ലീഗ്. പോപ്പുലർ ഫ്രണ്ട് ജപ്തിക്കിടെ മലപ്പുറത്ത് മുസ്ലിം ലീഗ് പഞ്ചായത്ത് മെമ്പറുടെ സ്വത്ത് ജപ്തി ചെയ്തത് സർക്കാരും പിഎഫ്ഐയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും മുസ്ലിം ലീഗ് നേതാക്കൾ ആരോപിച്ചു.മലപ്പുറത്ത് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത നാല് പേരുടെ വസ്തു വകകളിലാണ് പേരിലെയും ഇനീഷ്യലിലെയും സാമ്യത കാരണം ജപ്തി നോട്ടീസ് പതിപ്പിച്ചത്. തെറ്റായ ജപ്തി സർക്കാരിന്റെ ബോധപൂർവമായ നടപടി ആണെന്നാണ് ലീഗ് ആരോപണം. കട്ടവനെ […]
സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 22
◾പോലീസിലെ ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കും എതിരേ നടപടി ആരംഭിച്ചെങ്കിലും അധോലോക ബന്ധമുള്ള ഐപിഎസുകാര്‍ക്കെതിരേ അന്വേഷണമോ നടപടിയോ ഇല്ല. പോലീസ് സേനയില്‍നിന്നുതന്നെ ഇതിനെതിരേ എതിര്‍പ്പുയര്‍ന്നു. കസ്റ്റഡി മരണം അടക്കമുള്ള കുറ്റകൃത്യങ്ങളില്‍ ബന്ധമുള്ള ഐപിഎസ് ഓഫീസര്‍മാരുണ്ട്. ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്ത എസ്പി റാങ്കുവരെയുള്ളവരെക്കുറിച്ചു വിവരം ശേഖരിക്കണമെന്നാണ് ഡിജിപി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണു നടപടികള്‍ പുരോഗമിക്കുന്നത്. നടപടികള്‍ താഴെതട്ടില്‍ മാത്രം ഒതുക്കിയെന്നാണ് ആരോപണം. ◾ജനജീവിതം ദുസഹമാക്കുന്ന വന്യജീവി ശല്യം തടയാന്‍ നിയമ ഭേദഗതി വേണമെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗില്‍ പറയുന്നതെന്ന് […]
ഇ-കൊമേഴ്സ് ആപ്പുകളില്‍ ഇന്ത്യക്കാര്‍ ചെലവിട്ടത് 8700 കോടി മണിക്കൂറുകള്‍!
ഇ-കൊമേഴ്സ് ആപ്പുകളില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ ചെലവിട്ടത് 8700 കോടി മണിക്കൂറുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ധന. 2021ല്‍ വെബ്സൈറ്റുകളില്‍ ചെലവാക്കിയത് 7500 കോടി മണിക്കൂറുകളായിരുന്നു. ഡാറ്റ.എഐ ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആഗോളതലത്തില്‍ ഇത്തരം ആപ്പുകളില്‍ ഉപഭോക്താക്കള്‍ 110 ശതകോടി മണിക്കൂറാണ് 2022ല്‍ ചെലവഴിച്ചത്. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ ഇന്ത്യ ലോകത്ത് രണ്ടാമതാണ്. കഴിഞ്ഞ വര്‍ഷം ആകെ 28 ശതകോടി ഡൗണ്‍ലോഡുകളാണ് ആപ്പുകള്ക്കുണ്ടായത്. അതില്‍ 5 ശതമാനം ഡൗണ്‍ലോഡിംഗും ഇന്ത്യയില്‍ നിന്നാണ്. ഇക്കാര്യത്തില്‍ […]
ഐഫോണ്‍ 13 ഓഫര്‍ വിലയില്‍ സ്വന്തമാക്കാം
ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ളവയാണ് ഐഫോണുകള്‍. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച മോഡലായ ഐഫോണ്‍ 13 ഓഫര്‍ വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഫ്ലിപ്കാര്‍ട്ട് മുഖാന്തരമാണ് ഐഫോണ്‍ 13 കുറഞ്ഞ വിലയില്‍ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നത്. ആപ്പിള്‍ സ്റ്റോറില്‍ 69,900 രൂപയ്ക്ക് വില്‍ക്കുന്ന ഐഫോണ്‍ 13 ഫ്ലിപ്കാര്ട്ടില് നിന്നും ഓഫര്‍ വിലയില്‍ സ്വന്തമാക്കാം. ആപ്പിള്‍ സ്റ്റോറില്‍ ഉള്ളതിനേക്കാള്‍ 7,901 രൂപ വിലക്കുറവിലാണ് ഐഫോണ്‍ 13 ഫ്ലിപ്കാര്ട്ടില് ലിസ്റ്റ് ചെയ്തിട്ടുള്ളത്. നിലവില്‍, ഐഫോണ്‍ 13- […]
‘അനുരാഗം’ ചിത്രത്തിലെ ഗാനം ‘എദുവോ ഒണ്ട്ര്’
ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ‘അനുരാഗം’ എന്ന ചിത്രത്തിലെ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘എദുവോ ഒണ്ട്ര്’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മോഹന്‍ രാജന് ആണ്. ജോയല്‍ ജോണ്‍സ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനാന് ഷായും ജോയല്‍ ജോണ്‍സും ചേര്‍ന്നാണ്. ഗൗതം മേനോന്റെ കഥാപാത്രം ആലപിക്കുന്ന തരത്തിലാണ് ഈ ഗാനത്തിന്റെ ചിത്രീകരണം. സംഗീത പ്രാധാന്യമുള്ള ചിത്രമാണിത്. ഷീല, ഗൌരി കിഷന്, ദേവയാനി, ജോണി ആന്റണി, ഗൌതം മേനോന്, അശ്വിന് ജോസ്, ലെന, മൂസി, ദുര്‍ഗ കൃഷ്ണ, […]
ശ്രീ മുത്തപ്പന് ചരിതം സിനിമയാകുന്നു
സന്തോഷ് കീഴാറ്റൂരിനെ നായകനാക്കി ചന്ദ്രന് നരിക്കോട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ശ്രീ മുത്തപ്പന്’ കണ്ണൂരില്‍ ചിത്രീകരണം തുടങ്ങി. മലയാള സിനിമയില്‍ ആദ്യമായാണ് ശ്രീ മുത്തപ്പന് ചരിതം സിനിമയാകുന്നത്. പൗരാണിക കാലം മുതലേ ഉത്തര മലബാറില്‍ ജാതീയമായും തൊഴില്‍ പരമായും അടിച്ചമര്‍ത്തപ്പെട്ടിരുന്ന കീഴാള ജനതയുടെ പോരാട്ട നായകനും, കണ്‍കണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് ഇപ്പോള്‍ ചലച്ചിത്രമാവുന്നത്. ഓലച്ചേരി വീട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സച്ചു അനീഷ് നിര്‍മ്മിക്കുന്ന’ ശ്രീ മുത്തപ്പന് ‘ സംവിധാനം ചെയ്യുന്നത് ചന്ദ്രന് നരിക്കോടാണ്. […]
ഇലക്ട്രിക് കാറുമായി ഷവോമി എത്തുന്നു
ചൈനീസ് ടെക് ഭീമനായ ഷവോമി 2021 സെപ്റ്റംബറില്‍ പ്രഖ്യാപിച്ച തങ്ങളുടെ ഇലക്ട്രിക് കാര്‍ ‘മൊഡേന പ്രോജക്ട്’ പുറത്തിറങ്ങാന്‍ തയ്യാറായിരിക്കുന്നു. കാറിന്റെ പരീക്ഷണ ഓട്ടം അവസാന ഘട്ടത്തിലെന്നാണ് ഏറ്റവും പുതിയ വിവരം. ഷവോമി കാറിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൊഡേന സെഡാന് ഷവോമിയുടെ ആദ്യ കാര്‍ ഒരു സെഡാന് ആണെന്നാണ് സൂചന. മൊഡേന എന്നാണ് വാഹനത്തിന്റെ പേര്. മംഗോളിയയിലെ മഞ്ഞ് താഴ്വരകളില്‍ വാഹനത്തിന്റെ വിന്റര്‍ ടെസ്റ്റിങ് നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോയുമാണ് പുറത്തുവന്നിരിക്കുന്നത്. കാറിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഏറ്റവും പുതിയ […]
തേറമ്പില്‍ ആര്‍ഭാടങ്ങളില്ലാതെ ആരവങ്ങളില്ലാതെ
മികച്ച സംഘാടകനും ഉജ്ജ്വലമായ വ്യക്തിത്വത്തിന്റെ ഉടമയും കറകളഞ്ഞ രാഷ്ട്രീയപ്രവര്‍ത്തകനുമായ തേറമ്പില്‍ രാമകൃഷ്ണന്റെ ജീവിതശൈലിയും സംഘടനാവൈഭവവും എല്ലാവരെയും ആകര്‍ഷിക്കുന്നതാണ്. നിയമസഭാ സാമാജികന് എന്ന നിലയ്ക്കും സ്പീക്കര്‍ എന്ന നിലയ്ക്കും ഉള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായിരുന്നു. ശാന്തവും ആത്മാര്‍ത്ഥവുമായ സാന്നിദ്ധ്യംകൊണ്ട് ക്ഷണിച്ചവരുടെ മനസ്സില്‍ സ്നേഹത്തിന്റെ പ്രകാശം ചൊരിഞ്ഞ് ഒച്ചപ്പാടില്ലാതെ സൗമ്യനായി യാത്ര പറഞ്ഞ് ഇറങ്ങിപ്പോകുന്ന വ്യക്തി. ‘തേറമ്പില്‍ ആര്‍ഭാടങ്ങളില്ലാതെ ആരവങ്ങളില്ലാതെ’. ഷജില്‍ കുമാര്‍. ഗ്രീന്‍ ബുക്സ്. വില 218 രൂപ.
വായ്പ്പുണ്ണ് അകറ്റാന്‍ പരീക്ഷിക്കാം വീട്ടുമരുന്ന്
വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വായ്പ്പുണ്ണ്. നിസ്സാര രോഗമാണെങ്കിലും ഭക്ഷണം കഴിക്കുന്നതിനും സംസാരിക്കുന്നതിനുമൊക്കെ വായ്പ്പുണ്ണ് തടസ്സം സൃഷ്ടിക്കാറുണ്ട്. ഭക്ഷണം കഴിക്കുന്ന സമയത്ത് അസഹ്യമായ നീറ്റലും വായ്പ്പുണ്ണുള്ള ഭാഗത്ത് അനുഭവപ്പെടും. ഇരുമ്പിന്റെ കുറവ്, വിറ്റാമിന്‍ ബി, സി എന്നിവയുടെ കുറവ് വായ്പ്പുണ്ണ് വരുന്നതിന് മറ്റ് പല കാരണങ്ങളാണ്. വായ്പ്പുണ്ണ് അകറ്റാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ ഉണ്ട്. തേനിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വായ്പ്പുണ്ണിന് മികച്ചൊരു പ്രതിവിധിയാണ്. ഇത് ഈര്‍പ്പം നല്‍കുകയും വായ വരണ്ടതാക്കുന്നത് […]
പിടി സെവനെ പിടികൂടി ധോണിയിൽ ക്യാമ്പിലാക്കി.
പിടി സെവൻ ദൗത്യം വിജയം. കൊമ്പൻ പിടി സെവനെ മയക്കുവെടി വച്ച് മയക്കി കുങ്കിയാനകളുടെ സഹായത്തോടെ കൂട്ടിലാക്കി. മയക്കുവെടി വച്ച് മൂന്നരമണിക്കൂറിന് ശേഷമാണ് ആനയെ ലോറിയിലേക്ക് കയറ്റാൻ സാധിച്ചത്. ലോറിയിൽ ക്യാമ്പിൽ എത്തിച്ച് പ്രത്യേക കൂട്ടിൽ ആക്കി. ഇന്ന് കൂട്ടില്‍ കയറിയ പി ടി സെവന്റെ ആരോഗ്യനില നിരന്തരം പരിശോധിക്കും. ഞായറാഴ്ച രാവിലെ 7.10 ന് അൻപത് മിറ്റർ ദൂരത്ത് നിന്നാണ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം പിടി സെവനെ […]
