കേരളത്തില്‍ ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന വില ഇന്ന് കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 280 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,880 രൂപയായി. ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ഇവിടെയും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയില്‍ സ്പോട്ട് സ്വര്‍ണവില 1930 ഡോളര്‍ കടന്നു. ഈ റെക്കോര്‍ഡ് വിലയിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണവില വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 35 രൂപ ഉയര്‍ന്ന് 5235 […]
വാട്‌സ്ആപ്പില്‍ ‘വോയിസ് നോട്ടുകള്‍’ സ്റ്റാറ്റസാക്കാം
അങ്ങനെ വാട്‌സ്ആപ്പില്‍ ‘വോയിസ് നോട്ടുകള്‍’ സ്റ്റാറ്റസാക്കാനുള്ള ഫീച്ചര്‍ എത്തി. ആന്‍ഡ്രോയ്ഡ് യൂസര്‍മാരില്‍ വാട്സ്ആപ്പ് ബീറ്റയുടെ 2.23.2.8 എന്ന പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്തവര്‍ക്ക് പുതിയ ഫീച്ചര്‍ ഉപയോഗിച്ചുതുടങ്ങാം. നിലവില്‍ ടെക്സ്റ്റുകളും വിഡിയോകളും ചിത്രങ്ങളുമാണ് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസായി വെക്കാനുള്ള സൗകര്യമുള്ളത്. എന്നാല്‍, ഇനി മുതല്‍ നിങ്ങള്‍ക്ക് പറയാനുള്ള കാര്യം ശബ്ദ സന്ദേശങ്ങളായും സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാം. 30 സെക്കന്‍ഡാണ് റെക്കോഡിങ് സമയം. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡായാണ് വോയിസ് നോട്ടുകള്‍ സ്റ്ററ്റാസായി പങ്കുവെക്കപ്പെടുക. റെക്കോര്‍ഡ് ചെയ്ത ശബ്ദ സന്ദേശങ്ങള്‍ ക്യാന്‍സല്‍ […]
തമിഴ് വെബ് സീരീസ് ‘അയാലി’ലില്‍ മലയാളി നടി അനുമോള്‍
യാഥാസ്ഥിതിക തമിഴ് കുടുംബത്തിലെ വിദ്യാര്‍ത്ഥിനിയുടെ സ്വപ്നവും അതിലേക്കുള്ള ദൂരവും പ്രമേയമാകുന്ന തമിഴ് വെബ് സീരീസ് ‘അയാലി’ 26ന് പുറത്തിറങ്ങും. മലയാളിയുടെ പ്രിയ നടി അനുമോള്‍ ‘കുറുവമ്മാള്‍’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അയാലി’ സീ 5 ഒറിജിനല്‍സിലാണ് എത്തുന്നത്. ‘വീരപ്പണ്ണായി ‘ഗ്രാമത്തിലെ സ്ത്രീകളെ അടിച്ചമര്‍ത്തുന്ന, ഭയാനകമായ പഴക്കമുള്ള ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ധിക്കരിച്ച് ഡോക്ടറാകാനുള്ള തന്റെ സ്വപ്നത്തിലേക്കുള്ള പെണ്‍കുട്ടിയുടെ ജീവിതമാണ് കഥാ പശ്ചാത്തലം. അഭി നക്ഷത്രയും അനുമോളുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എട്ട് എപ്പിസോഡുകളായി പുറത്തിറങ്ങുന്ന അയാലിയുടെ ട്രെയിലര്‍ […]
‘ക്രിസ്റ്റി’ ചിത്രം ഫെബ്രുവരിയില്‍ റിലീസ്
മാത്യു തോമസും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ക്രിസ്റ്റി. നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മാളവിക മോഹനന്‍ നായികയാകുന്ന പുതിയ ചിത്രം ഫെബ്രുവരി റിലീസായിരിക്കും. അക്ഷരങ്ങളുടെ ‘ലോകത്തെ പ്രതിഭാധനന്മാര്‍ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആര്‍ ഇന്ദുഗോപനും ഒത്തുചേര്‍ന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യുവനിരയിലെ ശ്രദ്ധേയരായ നടന്‍ മാത്യു തോമസ് ചിത്രത്തില്‍ ‘ക്രിസ്റ്റി’ എന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ […]
സി3 ഇലക്ട്രിക് പതിപ്പ് പ്രദര്‍ശിപ്പിച്ച് സിട്രോണ്‍
വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി സി3 ഇലക്ട്രിക് പതിപ്പ് പ്രദര്‍ശിപ്പിച്ച് സിട്രോണ്‍. ഇന്ത്യന്‍ വിപണിയിലുള്ള സി3യുടെ ഇലക്ട്രിക് പതിപ്പിന്റെ ബുക്കിങ് ജനുവരി 22ന് ആരംഭിക്കും എന്നാണ് കമ്പനി അറിയിക്കുന്നത്. വാഹനത്തിന്റെ വില കമ്പനി ഉടന്‍ പ്രഖ്യാപിക്കും. പെട്രോള്‍ പതിപ്പുമായി കാര്യമായ വ്യത്യാസമില്ലാതെയാണ് വാഹനം പുറത്തിറങ്ങിയിരിക്കുന്നത്. ഇന്റീരിയറിനും ബോഡി പാനലുകള്‍ക്കും മാറ്റങ്ങളൊന്നുമില്ല. ഷാസിയില്‍ ഉറപ്പിച്ച ബാറ്ററിയുമായിട്ടാണ് സി3 ഇലക്ട്രിക്കിന്റെ വരവ്. 29.2 കിലോവാട്ട് അവര്‍ ബാറ്ററി പാക്കാണ് വാഹനത്തിന്. ഒറ്റ ചാര്‍ജില്‍ 320 കിലോമീറ്റര്‍ സി3 ഇലക്ട്രിക് സഞ്ചരിക്കും എന്നാണ് […]
യോഗാമൃതം
ആരോഗ്യരംഗത്തിന് നമ്മുടെ ദേശം നല്‍കിയ അനര്‍ഘസംഭാവനയാണ് യോഗ. ശാരീരികവും മാനസികവും ആത്മീയവുമായ ഉണര്‍ച്ചയും ഉന്നതിയുമാണ് യോഗയുടെ ഉണ്‍മയും ഉന്നവും. വ്യായാമരീതി എന്നതിലുപരി ഇതൊരു ജീവിതപദ്ധതിയാണ്; ശരീരത്തെ രോഗമുക്തമാക്കുന്ന, മനസ്സിനെ സംഘര്‍ഷരഹിതമാക്കുന്ന സാധന. അവനവനില്‍ കുടികൊള്ളുന്ന ആത്മശക്തിയെ തിരിച്ചറിയുവാനും ജീവിതത്തിന്റെ ശുഭതാളം നിലനിര്‍ത്തുവാനും ഈ സിദ്ധി നിങ്ങളെ സഹായിക്കും. യോഗയുടെ പ്രസക്തി വിശ്വമാകെ ഇന്ന് അംഗീകരിക്കപ്പെടുന്നു. അതിശയകരമായ ഈ ഭാരതീയശാസ്ത്രത്തെ സമഗ്രവും ആധികാരികവുമായി പരിചയപ്പെടുത്തുകയാണ്, യോഗാപരിശീലകന്‍കൂടിയായ ഗ്രന്ഥകാരന്‍ ഇതില്‍. ‘യോഗാമൃതം’. ആചാര്യ സുരേഷ് യോഗി. എച്ച് & സി […]
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍
ഓര്‍മ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന പല മാര്‍ഗങ്ങളുമുണ്ട്. മെഡിറ്റേഷന്‍ അല്ലെങ്കില്‍ യോഗ ചെയ്യുന്നത് മനസിന് എനര്‍ജി സഹായിക്കും. അതുപോലെ ‘സ്‌ട്രെസ്’, ഉത്കണ്ഠ, വിരസത എന്നിവ അകറ്റാനും സഹായിക്കും. ഇവയെല്ലാം ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ശരിയായ ഉറക്കം തലച്ചോറിന് എപ്പോഴും ആവശ്യമാണ്. ഉറക്കക്കുറവ്, ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുക, ഉറക്കം പതിവായി മുറിയുക എന്നിവയെല്ലാം ഓര്‍മ്മയെ ബാധിക്കാം. അതിനാല്‍ കൃത്യമായ-ആഴത്തിലുള്ള ദീര്‍ഘമായ ഉറക്കം എന്നും ഉറപ്പാക്കുക. ശരീരത്തിന് മാത്രമല്ല മനസിനും വ്യായാമം ആവശ്യമാണ്. ചില ഗെയിമുകളിലേര്‍പ്പെടുന്നത് ഇത്തരത്തില്‍ ഓര്‍മ്മ ശക്തിയെ […]
ഇപ്പോൾ സസ്പെൻഷനിൽ , സിഐ റിയാസ് രാജയെ സർവീസിൽ നിന്നും പിരിച്ചുവിട്ടേക്കും.
പോലീസ് ഓഫീസറുടെ അവിഹിത ബന്ധമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ എണ്ണിപ്പറഞ്ഞ് എഡിജിപിയുടെ റിപ്പോർട്ട്; സിഐയെ സർവീസിൽ നിന്നും പിരിച്ചുവിടാൻ സാധ്യത. ഗുണ്ടകളുമായുള്ള വഴി വിട്ട ബന്ധത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്ത പേട്ട സിഐ റിയാസ് രാജയുടെ സ്വഭാവ ദൂഷ്യങ്ങൾ അക്കമിട്ട് നിരത്തിയാണ് എഡിജിപിയുടെ റിപ്പോർട്ട് നൽകിയിട്ടുള്ളത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്കുമാറിൻ്റെ ഉത്തരവിലാണ് സിഐയുടെ സ്വഭാവദൂഷ്യങ്ങളെപ്പറ്റി വ്യക്തമാക്കുന്നത്. റിയാസ് രാജയ്ക്കെതിരെ വകുപ്പുതല അന്വേഷണം നടത്താൻ റൂറൽ ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എസ് ശ്രീകാന്തിനെ എഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, […]
ഖത്തര്‍ ലോകകപ്പ് കണ്ടത് റെക്കോഡ് കാണികൾ .
ഖത്തർ ലോകകപ്പ് കണ്ട കാണികളുടെ കണക്ക് പുറത്ത് വിട്ട് ഫിഫ .595 കോടി ജനങ്ങളാണ് ഫിഫ ലോകകപ്പ് കണ്ടത് എന്നാണ് കണക്കുകൾ പറയുന്നത്. സോഷ്യല്‍ മീഡിയ എന്ഗേജ്മെന്റുകള് അടക്കമുള്ള കണക്കാണിത്. അതിൽ അര്‍ജന്റീന- ഫ്രാന്‍സ് പോരാട്ടമാണ് ഖത്തര്‍ ലോകകപ്പില്‍ ഏറ്റവുമധികം ആരാധകര്‍ നേരില്‍ക്കണ്ട മത്സരം. 88966 കാണികള്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞു. ലോകമെമ്പാടുമുള്ള 150 കോടി ജനങ്ങള്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മിലുള്ള അത്യന്തം ആവേശകരമായ ഫൈനല്‍ കണ്ടു. ലയണല്‍ മെസിയുടെ, ലയണല്‍ സ്കലോണിയുടെ ലാ ആല്‍ബിസെലെസ്റ്റെകള്‍ ട്രോഫി […]
അധികൃതർ ഇടപെട്ടു, ആശയുടെ മൃതദേഹം കാണാൻ മക്കൾ എത്തും
ആത്മഹത്യ ചെയ്ത പാവറട്ടി സ്വദേശി ആശയുടെ മക്കൾ എത്തും അമ്മയുടെ മൃതദേഹം മക്കളെ കാണാൻ. ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത ആശയുടെ മക്കളെ അച്ഛൻ സന്തോഷും കുടുംബവും വിട്ടിരുന്നില്ല. ഈ വിഷയത്തിൽ എംഎൽഎ മുരളി പെരുനെല്ലി ജില്ലാ കളക്ടറുമായും പൊലീസുമായും സംസാരിച്ചു. അവർ ഇടപെട്ടതിനെത്തുടർന്ന് ആശയുടെ ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിലായിരുന്ന രണ്ട് ആൺമക്കളെയും ഉടൻ പാവറട്ടിയിലെത്തിച്ച്, അമ്മയുടെ അന്ത്യകർമ്മങ്ങളിൽ ഭാഗമാക്കും. മരിച്ച് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഭർതൃ വീട്ടുകാരുടെ വിരുദ്ധ നിലപാടിനെ തുടർന്ന് ആശയുടെ […]
