Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ ജനുവരി 21

◾പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഹര്‍ത്താല്‍ അക്രമങ്ങളിലെ നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവനുസരിച്ചാണ് നടപടി. ഇന്നു വൈകുന്നേരം അഞ്ചിനു മുമ്പായി സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് ലാന്‍ഡ് റവന്യു കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. തൃശൂര്‍, വയനാട്, കാസര്‍കോട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ പ്രതികളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കൊല്ലത്തെ അബ്ദുള്‍ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും, വസ്തുക്കളും ഉച്ചയോടെ ജപ്തി ചെയ്തു. ◾സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 93,014 ഫയലുകള്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മലയാളം സർവ്വകലാശാല വിസി നിയമന നടപടികളുമായി സർക്കാർ മുന്നോട്ട്

ഗവർണറെ മറികടന്ന് മലയാളം സർവ്വകലാശാല വിസി നിയമന നടപടികളുമായി സർക്കാർ മുന്നോട്ട്. ഗവർണർ ഇതുവരെ ഒപ്പിടാത്ത സർവ്വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സർച്ച് കമ്മിറ്റിയുണ്ടാക്കാനാണ് തീരുമാനം. കമ്മിറ്റിയിലേക്ക് രാജ്ഭവൻ പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി.ഗവർണറുടെ പ്രതിനിധിക്ക് പുറമെ സർക്കാറിൻറെയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയിം സിന്റിക്കേറ്റിൻറെയും പ്രതിനിധികൾ സർച്ച് കമ്മിറ്റിയിലുണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചത്.

Posted inബിസിനസ്സ്

മികച്ച സിഇഒ മാരില്‍ മുകേഷ് അംബാനി രണ്ടാമത്

ലോകത്തിലെ ഏറ്റവും മികച്ച സിഇഒ മാരുടെ പട്ടിക പുറത്തുവിട്ടു. ഇത്തവണ ഇന്ത്യന്‍ ശതകോടീശ്വരനായ മുകേഷ് അംബാനി രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ കൂടിയാണ് മുകേഷ് അംബാനി. ബ്രാന്‍ഡ് മൂല്യനിര്‍ണയ കണ്‍സള്‍ട്ടന്‍സി ബ്രാന്‍ഡ് ഫിനാന്‍സിന്റെ 2023- ലെ ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ്പ് സൂചിക പ്രകാരമാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. റിലയന്‍സിന്റെ ഗ്രീന്‍ എനര്‍ജിയിലേക്കുള്ള മാറ്റത്തിനും, ടെലികോം, റീട്ടെയില്‍ ശാഖകളുടെ വൈവിധ്യവല്‍ക്കരണത്തിനും മേല്‍നോട്ടം വഹിക്കുന്നത് മുകേഷ് അംബാനിയാണ്. ഇത്തരം ഘടകങ്ങള്‍ പരിഗണിച്ചതിനുശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാം […]

Posted inവിനോദം

‘ദ നൈറ്റ് മാനേജര്‍’ ട്രെയിലര്‍ എത്തി

അനില്‍ കപൂറും ആദിത്യ റോയി കപൂറും പ്രധാന വേഷത്തില്‍ എത്തുന്ന വെബ് സീരിസ് ‘ദ നൈറ്റ് മാനേജര്‍’ ട്രെയിലര്‍ ഇറങ്ങി. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ഈ ബിഗ് ബജറ്റ് സീരിസ് സ്ട്രീം ചെയ്യുക. ഫെബ്രുവരി 17 നാണ് സീരിസ് സ്ട്രീം ചെയ്യുക. ശാന്താനു സെന്‍ഗുപത എന്ന വേഷത്തിലാണ് സീരിസില്‍ ആദ്യത്യ റോയി കപൂര്‍ എത്തുന്നത്. സീരിസിലെ പ്രധാന വില്ലനാണ് അനില്‍ കപൂര്‍ ശൈലേന്ദ്ര രണ്‍ഗാല ‘ഷെല്ലി’ എന്നാണ് പേര്. ഷെല്ലിയുടെ കുറ്റകൃത്യ നെറ്റ്വര്‍ക്ക് ഒരു ഏജന്‍സിക്ക് വേണ്ടി […]

Posted inവിനോദം

മോഹന്‍ലാലും ശോഭനയും വീണ്ടുമൊന്നിക്കുന്നു

‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്നു. ചിത്രത്തില്‍ ശോഭനയായിരിക്കും നായിക കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ജോഡിയായിട്ടുള്ള ശോഭന വീണ്ടും നായികയാകും എന്ന വാര്‍ത്ത ആരാധകരില്‍ ഏറെ ആവേശമുണ്ടാക്കുന്നുണ്ട്. 2009-ല്‍ അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്’ എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ, […]

Posted inഓട്ടോമോട്ടീവ്

ഗ്രാന്‍ഡ് വിറ്റാരയുടെ കയറ്റുമതി തുടങ്ങി

മാരുതി സുസുക്കി തങ്ങളുടെ പുതിയ പ്രീമിയം എസ്യുവിയായ ഗ്രാന്‍ഡ് വിറ്റാരയുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ആരംഭിച്ചു. കാമരാജര്‍ തുറമുഖത്ത് നിന്ന് ലാറ്റിനമേരിക്കയിലേക്കുള്ള ആദ്യ ബാച്ചുമായാണ് കമ്പനി പുത്തന്‍ കാല്‍വെപ്പ് നടത്തിയത്. ലാറ്റിനമേരിക്ക, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ആസിയാന്‍ മേഖല എന്നിവയുള്‍പ്പെടെ വിവിധ പ്രദേശങ്ങളിലായി 60ലധികം രാജ്യങ്ങളിലേക്ക് വാഹനം കയറ്റുമതി ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്. 2022 ജൂലൈയില്‍ ലോഞ്ച് ചെയ്ത മോഡലാണ് ഗ്രാന്‍ഡ് വിറ്റാര. മാരുതി സുസുക്കി ഇന്ത്യ 2022ല്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി കണക്കുകള്‍ കൈവരിച്ചിരുന്നു. […]

Posted inപുസ്തകങ്ങൾ

പ്രണയ ജിന്നുകള്‍

പ്രേതനഗരങ്ങള്‍പോലെയാണ് പുസ്തകങ്ങള്‍ പലതും. വായിച്ചുതീര്‍ത്താലും താളുകളില്‍നിന്ന് ഭൂതാവിഷ്ടരുടെ വിലാപങ്ങള്‍ കണക്കെ ഓര്‍മ്മകള്‍ ഉതിര്‍ന്നുകൊണ്ടിരിക്കും. പ്രണയജിന്നുകളുടെ താളുകളില്‍നിന്നും അങ്ങനെ ഉയരുന്നുണ്ട്. ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും നിഗൂഢതയുടെയും ആവിച്ചുരുളുകള്‍… ഭ്രമത്തിന്റെയും ഭയത്തിന്റെയും അടരുകള്‍ക്കിടയിലൂടെ കഥപ്രണയം വച്ചുനീട്ടുമ്പോഴും മനസ്സ് ഉടക്കിപ്പോകുന്നത് വിഭ്രാന്തിയുടെ ആ കെണിത്തുഞ്ചത്താകാം. വായനയുടെ വഴിയില്‍ കഥ കൈയേറുകയാണ് ജിന്നുകള്‍… കാലത്തിന്റെ പെരുങ്കടല്‍ കടന്നുവന്നവര്‍. ‘പ്രണയ ജിന്നുകള്‍’. റിഹന്‍ റഷീദ്. ഡിസി ബുക്‌സ്. വില 332 രൂപ.  

Posted inആരോഗ്യം

എരിവും മസാലയും ദേഷ്യം വര്‍ധിപ്പിക്കും!

ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ മനസിനെയും സ്വഭാവത്തെയും ഭക്ഷണം സ്വാധീനിയ്ക്കും. ദേഷ്യം, കോപം എന്നിവ വര്‍ദ്ധിപ്പിക്കുന്ന പലതരം ഭക്ഷണങ്ങളുണ്ട്. എരിവും മസാലയുമുള്ള ഭക്ഷണങ്ങളാണ് ദേഷ്യം പിടിയ്ക്കാനുള്ള പ്രധാന കാരണം. പ്രത്യേകിച്ച് സ്ട്രെസ്സ് അനുഭവപ്പെടുന്ന സമയത്ത് ഇത്തരം ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഇവ ദഹിയ്ക്കാന്‍ ബുദ്ധിമുട്ടുമാണ്. ഇവ നമ്മുടെ ശരീരത്തില്‍ ചൂടുണ്ടാക്കുകയും ദേഷ്യം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. അതുപോലെ, ട്രാന്‍സ്ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ദേഷ്യം വരുത്താന്‍ കാരണമാണ്. ഇവ ശരീരം ബാലന്‍സ് ചെയ്ത് നിര്‍ത്തുന്ന ഒമേഗ ത്രീ ഫാറ്റി ആസിഡ് സന്തുലനത്തെ ദോഷകരമായി […]

Posted inഷോർട് ന്യൂസ്

രാത്രിവാർത്തകൾ 20.01.2023

പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഹര്‍ത്താല്‍ അക്രമങ്ങളിലെ നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവനുസരിച്ചാണ് നടപടി. ശനിയാഴ്ച വൈകുന്നേരം  അഞ്ചിനു മുമ്പായി സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് ലാന്‍ഡ് റവന്യു കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. തൃശൂര്‍, വയനാട്, കാസര്‍കോട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ  പ്രതികളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറിയിരുന്ന കൊല്ലത്തെ അബ്ദുള്‍ സത്താറിന്റെ കരുനാഗപ്പള്ളിയിലെ  വീടും, വസ്തുക്കളും ഉച്ചയോടെ ജപ്തി ചെയ്തു. സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 93,014 ഫയലുകള്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ […]

Posted inലേറ്റസ്റ്റ്

പരൽ മീനുകൾക്കെതിരെയല്ല കൊമ്പൻ സാവ്രുകൾക്കെതിരെയും നടപടി വേണം: കെ സുധാകരന്‍ എം പി

ഗുണ്ടകളും ക്രിമിനലുകളുമായി ബന്ധമുള്ള പൊലീസിലെ പരല്‍ മീനുകളെ മാത്രമല്ല ഉന്നതരായ കൊമ്പന്‍ സാവ്രുകള്‍ക്കെതിരെയും നടപടി വേണമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു. ജനമൈത്രി എന്ന ബോര്‍ഡ് മാറ്റി ഗുണ്ടാസൗഹൃദ സ്റ്റേഷനുകള്‍ എന്ന ബോര്‍ഡാണ് ഇപ്പോള്‍ സംസ്ഥാനത്തെ പൊലീസ് ഓഫീസുകളില്‍ സ്ഥാപിക്കേണ്ടത്. സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കാന്‍ ക്രമസമാധാന സംവിധാനം സമൂലം ശുദ്ധീകരിക്കണം. ഗുണ്ടകള്‍ പൊലീസ് തണലില്‍ വിലസുമ്പോള്‍ കേരളത്തിലേത് എങ്ങനെ മികച്ച പൊലീസിംഗ് എന്ന അവകാശവാദം മുഖ്യമന്ത്രിക്ക് ഉന്നയിക്കാന്‍ കഴിയുമെന്നും […]