Posted inപുസ്തകങ്ങൾ

നീലക്കൊടുവേലി

നാലു ദശകം പിന്നിട്ട കാവ്യജീവിതത്തില്‍ പ്രകൃതി ശക്തികളും മൂര്‍ത്തികളും കാരണവന്മാരും മുത്തശ്ശിമാരും വനദേവതമാരും അവതരിച്ചത് എന്നും മാറ്റമില്ലാതെ നിലകൊണ്ട ഒരൊറ്റക്കളത്തിലായിരുന്നില്ല. ഏറ്റവും പുതിയ ഈ സമാഹാരം തന്നെ അതിന്റെ തെളിവ്. രാഷ്ട്രീയം, സംസ്‌കാരം, വൈയക്തികത, പ്രതിരോധം, പ്രണയം, പ്രകൃതിദര്‍ശനം എന്നിങ്ങനെ കളം മാറിമാറി വരുന്നു. കാലം രാജീവന്റെ മൂര്‍ത്തികളെക്കാള്‍ അവ വന്നിറങ്ങി യാടുന്ന കളങ്ങളെയാണ് മാറ്റിപ്പണിതിരിക്കുന്നത്. തകര്‍ന്നടിയുന്ന മനുഷ്യന്റെയും മണ്ണിന്റെയും തൊണ്ടക്കുഴിയും നെഞ്ചിന്‍ കൂടും നീലക്കൊടുവേലി കവിതകളില്‍ കളങ്ങളാവുന്നു. ‘നീലക്കൊടുവേലി’. ടി.പി രാജീവന്‍. ഡിസി ബുക്‌സ്. വില […]

Posted inആരോഗ്യം

പ്രായക്കുറവ് തോന്നാറുണ്ടോ? ഈ രോഗങ്ങള്‍ക്ക് സാധ്യത കുറവ്

സമപ്രായക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് പ്രായം കുറവാണെന്ന് തോന്നാറുണ്ടോ? എങ്കില്‍ ഓസ്റ്റിയോപോറോസിസ്, ഗ്ലൂക്കോമ, കാഴ്ച നഷ്ടം പോലുള്ള പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ വരാന്‍ നിങ്ങള്‍ക്ക് സാധ്യത കുറവാണെന്ന് ഗവേഷണ പഠനം പറയുന്നു. നെതര്‍ലന്‍ഡ്സിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് കൗതുകകരമായ ഈ പഠനം നടത്തിയത്. ഇതിനായി ഇവര്‍ 50 നും 90 നും ഇടയില്‍ പ്രായമുള്ള 2700 പേരുടെ മുഖത്തിന്റെ ചിത്രങ്ങള്‍ പരിശോധിച്ചു. കാഴ്ചയില്‍ തങ്ങളുടെ ശരിയായ പ്രായത്തേക്കാള്‍ അഞ്ച് വയസ്സ് കുറവ് തോന്നിച്ചവര്‍ക്ക് മറ്റുള്ളവരേക്കാള്‍ മെച്ചപ്പെട്ട ധാരണശേഷിയുണ്ടെന്ന് […]

Posted inലേറ്റസ്റ്റ്

ഡോക്യുമെന്ററി ഇന്ത്യയിൽ സംപ്രേഷണം ചെയ്യില്ലെന്ന് ബി ബി സി

ബിബിസി ഡോക്യുമെന്‍ററിയിലുള്ള എതിർപ്പറിയിക്കുമെന്ന് ഇന്ത്യ. ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ബ്രിട്ടനെ അറിയിക്കും. ജനാധിപത്യ സർക്കാറിനെയും പാർലമെന്‍റിനെയും അവഹേളിക്കുന്നതാണ് ബിബിസിയുടെ നടപടിയെന്നാണ് കേന്ദ്രസർക്കാർ വാദം. ഇതും ബ്രിട്ടനെ ഔദ്യോഗികമായി അറിയിക്കും. എന്നാൽ ഡോക്യുമെന്‍ററി ഇന്ത്യയിൽ സംപ്രേഷണം ചെയ്യില്ലെന്നാണ് ബി ബി സി തീരുമാനം. തെരഞ്ഞെടുപ്പടുക്കവേ ബിബിസി ഡോക്യമെന്ററി ആഗോള തലത്തിൽ തന്നെ മോദി സർക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഇന്ത്യ ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കാൻ ഉന്നമിട്ടുള്ളതാണെന്നും കേന്ദ്രസർക്കാർ കരുതുന്നു. ബ്രിട്ടനിലെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കേരളം വ്യവസായ സൗഹൃദമെന്ന് തെളിയിച്ചു. ഒരു വർഷത്തിനിടെ 7496 കോടി രൂപയുടെ

സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന മഹാ നിക്ഷേപക സംഗമം കൊച്ചിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ 1,22,560 സംരംഭങ്ങളും 7496 കോടി രൂപയുടെ നിക്ഷേപവും ആകർഷിക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിപാടിയിൽ പ്രതിപക്ഷം പങ്കെടുത്തില്ല. ഇതിനെക്കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചു. സംരംഭക സംഗമത്തിൽ ആരേയും സർക്കാർ മാറ്റി നിർത്തിയിട്ടില്ല. നമ്മുടെ നാട് ഇപ്പോൾ നേരിടുന്ന പ്രശ്നമാണിത്. നാടിൻ്റെ വികസനത്തെ ബാധിക്കുന്ന പ്രശ്നമാണിത്. എല്ലാവർക്കും കക്ഷിരാഷ്ട്രീയം ഉണ്ടാകാം. പക്ഷേ നാടിൻ്റെ വികസനത്തിൽ ഒറ്റക്കെട്ടായി നിൽക്കണം. വികസന […]

Posted inലേറ്റസ്റ്റ്

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം; പങ്കെടുക്കില്ലെന്ന് ചെന്നിത്തലയും കൊടിക്കുന്നിലും

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് മുഖ്യമന്ത്രി കേന്ദ്ര സഹമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്യാനിരിക്കേ പരാതികൾ ഏറുന്നു ചടങ്ങിൽ രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും പങ്കെടുക്കുന്നില്ല. ഉദ്ഘാടന പരിപാടിയില്‍ നിന്ന് മുൻ എംപി കെ സി വേണുഗോപാലിനെയും മുൻ മന്ത്രി ജി സുധാകരനെയും തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് ചെന്നിത്തലയും കൊടിക്കുന്നിലും പരിപാടി ബഹിഷ്കരിക്കുന്നത്. കോൺഗ്രസിൽ നിന്ന് ക്ഷണമുള്ളത് ഇവർക്ക് രണ്ടു പേർക്കുമാണ്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനം നിർവഹിക്കുക. […]

Posted inലേറ്റസ്റ്റ്

ആര്യങ്കാവിൽ പിടികൂടിയ പാലിന്റെ ഗുണനിലവാരത്തർക്കം തുടരുന്നു.

ആര്യങ്കാവിൽ പിടികൂടിയ പാലിന്റെ പേരിൽ ക്ഷീര വികസന വകുപ്പിന് വീണ്ടും തിരിച്ചടി. പാൽ വിതരണ കമ്പനിയുടെ ടെസ്റ്റിങ്ങിൽ പാൽ ചീത്തയായിരുന്നു എന്നതാണ് ഇപ്പോഴത്തെ കണ്ടെത്തൽ. പത്ത് ദിവസം കഴിഞ്ഞിട്ടും പാൽ ചീത്തയായിരുന്നില്ലെന്ന ക്ഷീരവികസന വകുപ്പിന്റെ വാദമാണ് ഇവിടെ പൊളിയുന്നത്. കമ്പനിയുടെ അനലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിച്ചപ്പോൾ പാൽ മുഴുവനും ചീത്തയായിരുന്നു എന്നാണ് കമ്പനി പറയുന്നത്. ആര്യങ്കാവിൽ പിടികൂടിയ 15,300 ലിറ്റർ പാൽ കഴിഞ്ഞദിവസമാണ് കോടതി നിർദ്ദേശപ്രകാരം ക്ഷീരവികസന വകുപ്പ് നശിപ്പിച്ചത്. മുട്ടത്തറ സീവേജ് പ്ലാന്റിൽ പിടികൂടി പത്ത് ദിവസം […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുവകകളും കണ്ടുകെട്ടുന്ന നടപടികള്‍ തുടരുന്നു. ഇന്നലെ 14 ജില്ലകളിലായി അറുപതോളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഹര്‍ത്താല്‍ അക്രമങ്ങളിലെ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഈടാക്കാന്‍ ഹൈക്കോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് നടപടി. സ്വത്ത് കണ്ടുകെട്ടാന്‍ ജില്ലാകളക്ടര്‍മാര്‍ക്ക് ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നല്‍കിയ സമയപരിധി. സ്വത്തുകണ്ടുകെട്ടിയതിന്റെ വിവരങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഗുണ്ടാ മാഫിയ ബന്ധത്തെത്തുടര്‍ന്ന് എല്ലാ പൊലീസുകാരെയും സ്ഥലംമാറ്റിയ തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനില്‍ പ്രധാനപ്പെട്ട കേസുകളുടെ ഫയലുകള്‍ റൂറല്‍ എസ്.പി ഡി. ശില്‍പ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്ത്രീധന നിരോധനച്ചട്ടം പുതുക്കുന്നു; വധൂവരന്മാർക്കും മാതാപിതാക്കൾക്കും കൗൺസിലിങ്ങിന് നിർദ്ദേശം

വിവാഹത്തിനു മുൻപു വധൂവരന്മാർക്ക് കൗൺസലിങ് നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി സ്ത്രീധന നിരോധനച്ചട്ടങ്ങൾ പരിഷ്കരിക്കാൻ സർക്കാർ നടപടി തുടങ്ങി. വധുവിനു രക്ഷിതാക്കൾ നൽകുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നും നിബന്ധന വച്ചേക്കും. കൊല്ലം നിലമേൽ സ്വദേശി വിസ്മയയുടെ ആത്മഹത്യയ്ക്കു പിന്നാലെ സംസ്ഥാന വനിതാ കമ്മീഷൻ പരിഷ്കരണ ശുപാർശകൾ നൽകിയിരുന്നു. എന്നാൽ സർക്കാർ ഇതുവരെ അതിന്മേൽ നടപടിയെടുത്തില്ല. തുടർന്നും നിരവധി സ്ത്രീധന പീഡനങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് വനിതാ കമ്മിഷനും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മനുഷ്യന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലേണ്ടത് : മാധവ് ഗാഡ്ഗിൽ

വന്യമൃഗ വേട്ടയ്ക്ക് അനുമതി നൽകണമെന്ന് പരിസ്ഥിതി ഗവേഷകൻ മാധവ് ഗാഡ്ഗിൽ. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാമെന്നാണ് അദ്ദേഹം പറയുന്നത് .വന്യജീവികളുടെ എണ്ണത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ പലതും നുണയാണ്. ജീവികളുടെ പട്ടിക നിലവിലുള്ളത് എടുത്തുകളയണമെന്നും ഗാഡ്ഗിൽ പറയുന്നു. ഒരു മനുഷ്യനെ കടുവ ആക്രമിക്കുകയോ കൊല്ലുകയോ അല്ലെങ്കിൽ അയാളുടെ കൃഷിഭൂമി കാട്ടുപന്നികൾ നശിപ്പിക്കുകയോ ചെയ്താൽ നിലവിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ മാത്രമാണ് രാജ്യവ്യാപകമായി മൃഗവേട്ടയ്ക്ക് നിരോധനമുള്ളത്. കാട്ടുപ്പന്നികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന അവസ്ഥയാണ് […]

Posted inലേറ്റസ്റ്റ്

മംഗലപുരം സ്റ്റേഷനിലെ ഫയലുകൾ റൂറൽ എസ്പി പരിശോധിക്കുന്നു.

ഗുണ്ടാ മാഫിയ ബന്ധത്തെത്തുടർന്ന് കൂട്ടത്തോടെ പൊലീസുകാരെ സ്ഥലംമാറ്റിയ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ പ്രധാനപ്പെട്ട കേസുകളുടെ ഫയലുകൾ റൂറൽ എസ്.പി. ഡി.ശിൽപ്പ വിളിച്ചുവരുത്തി പരിശോധന തുടങ്ങി. പൊലീസിൽ രജിസ്റ്റർ ചെയ്ത ആരോപണം ഉയർന്ന കേസ് ഫയലുകളാണ് എല്ലാം. ഹൈവേയിലുണ്ടായ പിടിച്ചുപറി കേസുകളും സാമ്പത്തിക, തൊഴിൽ തട്ടിപ്പ് തർക്ക കേസുകളാണ് വീണ്ടും പരിശോധിക്കുന്നത്. സാമ്പത്തിക തട്ടിപ്പു കേസുകളും തൊഴിൽ തട്ടിപ്പുകേസുകളും സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന സജീഷും മറ്റ് ചില പൊലീസുകാരും ഇടനിലക്കാരായി കേസെടുക്കാതെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് ആരോപണം. ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ […]