ഗവർണറെ മറികടന്ന് മലയാളം സർവ്വകലാശാല വിസി നിയമന നടപടികളുമായി സർക്കാർ മുന്നോട്ട്. ഗവർണർ ഇതുവരെ ഒപ്പിടാത്ത സർവ്വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സർച്ച് കമ്മിറ്റിയുണ്ടാക്കാനാണ് തീരുമാനം. കമ്മിറ്റിയിലേക്ക് രാജ്ഭവൻ പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി.ഗവർണറുടെ പ്രതിനിധിക്ക് പുറമെ സർക്കാറിൻറെയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയിം സിന്റിക്കേറ്റിൻറെയും പ്രതിനിധികൾ സർച്ച് കമ്മിറ്റിയിലുണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചത്.
മലയാളം സർവ്വകലാശാല വിസി നിയമന നടപടികളുമായി സർക്കാർ മുന്നോട്ട്
