Untitled design 20250112 193040 0000 1

 

 

ഓണാഘോഷങ്ങളുടെ തിരക്കിൽ പകർച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ലോക കൊതുകു ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് എസ്.എഫ്.എസ് പാരിഷ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 

പുലിക്കളി വിമര്‍ശനത്തില്‍ ഖേദം പ്രകടിപ്പിച്ച് നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍. തൃശൂരിലേത് സിങ്കിള്‍ തീം കാര്‍ണിവല്‍ ആണെന്ന് മനസ്സിലാക്കാതെയുള്ള അഭിപ്രായ പ്രകടനം പക്വതയുള്ളതായിരുന്നില്ലെന്നാണ് ഖേദക്കുറിപ്പ്. വൈകൃതം കലയ്ക്കുവേണ്ടി ഉപയോഗിക്കുന്നത് ആഭാസമെന്നായിരുന്നു ശ്രീരാമന്‍ നേരത്തെ വിമര്‍ശിച്ചത്.

 

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി മൂന്ന് മാസം കഴിഞ്ഞപ്പോള്‍ മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയായി. മന്ത്രി നിര്‍ദ്ദേശിച്ച സി എസ് ശരത് ചന്ദ്രനെ പിഎസ് ആയി നിയമിക്കാൻ മുഖ്യമന്ത്രി അനുമതി നൽകി. .

 

വാദ പ്രതിവാദങ്ങൾക്കിടെ കോടതി നടപടികൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച അഭിഭാഷകന് കോടതികളിൽ വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. അഡ്വക്കറ്റ് മാത്യൂസ് ജെ നെടുമ്പാറയെയാണ് വിലക്കിയത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെതാണ് നടപടി.

 

തൃശൂരിൽ ഡിവൈഎഫ്ഐ സമ്മേളനത്തിൽ അവതരിപ്പിച്ച ‘മിസ്സ’ നാടകത്തിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. അടിയന്തരാവസ്ഥയിലെ പീഡനത്തിനിരയായ സ്നേഹലതാ റെഡ്ഡിയുടെ കഥ പറയുന്ന നാടകത്തെ സദാചാര കണ്ണടയിലൂടെ കണ്ട് വിമർശിക്കുന്നവർ അടിയന്തരാവസ്ഥയുടെ ക്രൂരതകളെ മറയ്ക്കാൻ ശ്രമിക്കുകയാണെന്ന് സനോജ് ആരോപിച്ചു.

 

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം, കലൂരിലെ ഓണം മെഗാ ട്രേഡ് ഫെയറിലേക്ക് സൗജന്യ ബസ് സർവീസും സർക്കാർ ഒരുക്കിയിട്ടുണ്ട്.

 

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി സംസ്ഥാനത്തെ 50 ബഡ്സ് സ്‌കൂളുകളെ ‘മോഡല്‍ ബഡ്സ് സ്‌കൂളുകളായി ഉയര്‍ത്തുമെന്ന് മന്ത്രി കെ എം ഷാജി. ഈ സ്‌കൂളുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നും ഇതിനായുള്ള പട്ടിക തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

 

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

വടകര എംഡിഎംഎ കേസിൽ നിരപരാധിയാണെന്ന് പ്രതിയായ അധ്യാപിക കാവ്യ. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസിൽ പെട്ടുപോയതാണെന്നുമായിരുന്നു കാവ്യയുടെ പ്രതികരണം. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു കാവ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്.

 

മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും പറയാമെന്ന് ഊർജമന്ത്രി സി.ടി.ആർ. നിർമൽകുമാർ. പക്ഷേ സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് കോടതിയും പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ട് അംഗീകരിക്കാൻ കഴിയില്ല. കേരളം തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കണമെന്നും ഊർജമന്ത്രി സി.ടി.ആർ. നിർമൽകുമാർ വ്യക്തമാക്കി.

 

കുപ്രസിദ്ധ ​ഗുണ്ട മരട് അനീഷിനെ അറസ്റ്റ് ചെയ്തു. മരട് പൊലീസാണ് അനീഷിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. ഒരുവർഷത്തേക്കാണ് അനീഷിനെതിരേ കാപ്പ ചുമത്തിയിരിക്കുന്നത്. തുടർന്ന് ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.

 

ദേശീയപാതയുടെ സമീപം നിർമ്മാണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ കേരളം അപ്പീൽ നൽകുമെന്ന് മന്ത്രി പി.കെ. ബഷീർ അറിയിച്ചു. ജനസാന്ദ്രതയേറിയ കേരളത്തിൽ ഈ വിധി പ്രായോഗികമല്ലാത്തതിനാൽ പ്രത്യേക ഇളവ് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) പേര് ‘കേരളം മെട്രോ റെയിൽ ലിമിറ്റഡ്’ എന്ന് പുനർനാമകരണം ചെയ്യാൻ ശുപാർശ. കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലെ ഗതാഗത പദ്ധതികൾ കൂടി ഏറ്റെടുക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

 

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി കുടുംബശ്രീ ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു. ലിംഗനീതിയാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും, കാലത്തിനനുസരിച്ച് നവീകരിക്കുന്ന കുടുംബശ്രീ 2.0-ലേക്ക് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തുടനീളം നടക്കുന്ന മേളകളിൽ അയ്യായിരത്തോളം വനിതാ സംരംഭകർ പങ്കെടുക്കും.

 

ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ദിവസങ്ങളിൽ നടക്കാൻ പോകുന്നത് റെക്കോർഡ് വിവാഹങ്ങൾ. ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ആഗസ്റ്റ് 23 ന് 429 വിവാഹങ്ങളും, ആഗസ്റ്റ് 30 ന് 342 വിവാഹങ്ങളും, സെപ്റ്റംബർ 13 ന് 328 വിവാഹങ്ങളുമാണ് നടക്കുക.

 

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി. സമീപ കാലത്ത് നടന്ന പുനർ മൂല്യനിർണ്ണയതിന്റയും ഉത്തരക്കടലാസുകളുടെയും വിവരങ്ങൾ വിസി തേടിയിട്ടുണ്ട്. പരീക്ഷ കൺട്രോളറോടാണ് വിസി റിപ്പോർട്ട് തേടിയത്.

 

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ദില്ലിയിൽ ഉന്നത നേതാക്കളെ കണ്ടു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി സോണിയാ ഗാന്ധിയുടെ വസതിയിൽ വെച്ചായിരുന്നു നിർണായക കൂടിക്കാഴ്ച നടത്തിയത്.

 

പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ 200 കിടക്കകളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മിക്കാൻ ഇന്ത്യ. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്ന ആശുപത്രിക്കായി തറക്കല്ലിട്ടു. ഇസ്രയേലുമായുള്ള ബന്ധം ചർച്ചയാകുമ്പോൾ തന്നെ പലസ്തീനൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് വ്യക്തമാക്കുക കൂടിയാണ് ഇന്ത്യ.

 

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർമന്തറിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധങ്ങൾക്കിടെ പൊലീസ് അതിക്രമമുണ്ടായെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി അഞ്ചം​ഗ ഉന്നതാധികാര സമിതി രൂപവത്കരിച്ചു. മുൻ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് ആർ. സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള അഞ്ചം​ഗ അന്വേഷണ സമിതിയാണ് രൂപവത്കരിച്ചത്.

 

മുബൈയിൽ മരുമകളെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ ഭർതൃമാതാവ് അറസ്റ്റിൽ. മുബൈ ഘാട്‌കോപ്പർ സ്വദേശിയായ സ്വപ്ന ഗാഞ്ചിയുടെ കൊലപാതകക്കേസിലാണ് സ്വപ്നയുടെ ഭർതൃമാതാവായായ ധനലക്ഷ്മി ഗാഞ്ചി(65)യെ പൊലീസ് അറസ്റ്റ് ചെയ്തത്.

 

മോട്ടിവേഷണൽ സ്പീക്കറെന്ന വ്യാജേന യുവതിയുമായി പരിചയം സ്ഥാപിച്ച് ന​ഗ്നചിത്രങ്ങൾ കൈക്കലാക്കിയ യുവാവ് അറസ്റ്റിൽ. പൂണെയിലെ ദിവ്യ ജിതേന്ദ്ര പർമാറിനെ(23)യാണ് 22-കാരിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽഫോണും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു.

 

അപ്പാർട്ട്മെന്റ് കെട്ടിടത്തിലെ ലിഫ്റ്റ് അപകടത്തിൽപ്പെട്ട് പരിക്കേറ്റ സ്ത്രീ മരിച്ചു. ആന്ധ്രാപ്രദേശിലെ പ്രകാസം ജില്ലയിലെ വനിത(50)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് പ്രകാസം ജില്ലയിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിലുണ്ടായ ലിഫ്റ്റ് അപകടത്തിൽ വനിതയ്ക്ക് ​ഗുരുതരമായി പരിക്കേറ്റത്.

 

അമേരിക്ക കീഴടങ്ങണമെന്നാവശ്യപ്പെട്ട് ഇറാൻ. അമേരിക്ക മേഖല വിട്ടു പോകണമെന്നും ആക്രമിച്ചാൽ കനത്ത തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ ക്രമം ഇനി ഇറാൻ നിശ്ചയിക്കുമെന്നും ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷ കമ്മീഷൻ മേധാവി അവകാശപ്പെട്ടു.

 

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലെ ആദ്യ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 137 റണ്‍സെടുത്തപ്പോള്‍, 19 പന്തുകള്‍ ബാക്കിനില്‍ക്കെ തൃശൂര്‍ ലക്ഷ്യം കണ്ടു. അര്‍ദ്ധ സെഞ്ച്വറി നേടിയ നിഖില്‍ തോട്ടതാണ് കളിയിലെ താരം.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *