ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കില്‍ ഓഹരി പങ്കാളിത്തം 9.99 ശതമാനം വരെയായി ഉയര്‍ത്താന്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയ്ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്കി. നിലവില്‍ 4.11 ശതമാനം ഓഹരി പങ്കാളിത്തമാണ് എല്‍.ഐ.സിക്കുള്ളത്. 2026-ല്‍ ഇതുവരെയുള്ള കാലയളവില്‍ 27 ശതമാനം തിരിച്ചടി നേരിട്ട് സമീപ കാലത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നതിനിടെയാണ് എല്‍.ഐ.സിയുടെ ഈ നീക്കമെന്നതും ശ്രദ്ധേയം. കഴിഞ്ഞ ദിവസം എച്ച്.ഡി.എഫ്.സി ബാങ്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്കിയ ഔദ്യോഗിക അറിയിപ്പിലൂടെയാണ് എല്‍.ഐ.സിയുടെ നീക്കം പുറത്തറിയുന്നത്. എല്‍.ഐ.സി സമര്‍പ്പിച്ച അപേക്ഷയ്ക്കാണ് റിസര്‍വ് ബാങ്കിന്റെ അംഗീകാരം ഇപ്പോള്‍ ലഭിച്ചത്. ഇത് നിര്‍ബന്ധിത വാങ്ങലല്ല, മറിച്ച് നിശ്ചിത സമയത്തിനുള്ളില്‍ ഘട്ടംഘട്ടമായി ബാങ്കിന്റെ ഓഹരികള്‍ വാങ്ങാനുള്ള പരമാവധി പരിധിയാണ്.
എച്ച്.ഡി.എഫ്.സിയില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ എല്‍ഐസി
