മാത്യു തോമസും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ക്രിസ്റ്റി. നവാഗതനായ ആല്വിന് ഹെന്റിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മാളവിക മോഹനന് നായികയാകുന്ന പുതിയ ചിത്രം ഫെബ്രുവരി റിലീസായിരിക്കും. അക്ഷരങ്ങളുടെ ‘ലോകത്തെ പ്രതിഭാധനന്മാര് എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആര് ഇന്ദുഗോപനും ഒത്തുചേര്‍ന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യുവനിരയിലെ ശ്രദ്ധേയരായ നടന് മാത്യു തോമസ് ചിത്രത്തില്‍ ‘ക്രിസ്റ്റി’ എന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രന് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. പൂവാര്‍ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിന്റെ സംസ്കാരവും, ആചാരവും, ഭാഷയുമൊക്കെ പഞ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ അവതരണം. ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവന്, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായര്‍ മഞ്ജു പത്രോസ്, സ്മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘ക്രിസ്റ്റി’ ചിത്രം ഫെബ്രുവരിയില്‍ റിലീസ്
