തണുപ്പു കാലത്ത് രക്തസമ്മര്‍ദം ഉയരുന്നത് പക്ഷാഘാതവും ഹൃദയാഘാതവും ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്ന് പഠനം. അതിശൈത്യം ആഞ്ഞടിക്കുന്ന ഉത്തര്‍പ്രദേശില്‍ ഹൃദയാഘാത, പക്ഷാഘാത കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. മലമ്പ്രദേശത്തേക്കു യാത്ര ചെയ്യുന്നവര്‍ക്ക് ഉയരത്തില്‍ ഓക്‌സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാകാം. ദിവസങ്ങളോളം വെയില്‍ കാണാതെ വീടുകളില്‍ അടച്ചിരിക്കുന്നവര്‍ക്ക് സമ്മര്‍ദമുണ്ടാകാമെന്നും ഇതും പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. താപനില കുറവുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കണം. രക്തസമ്മര്‍ദം നിയന്ത്രണത്തില്‍ നിര്‍ത്താനും കൃത്യസമയത്തു പരിശോധന നടത്താനും […]
വിവാദ മല്ലപ്പള്ളി പ്രസംഗത്തിൻമേൽ സിബിഐ അന്വേഷണം എന്ന ആവശ്യം ഹൈക്കോടതി തള്ളി
സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഈ ഘട്ടത്തിൽ അപക്വമെന്ന് കേരള ഹൈക്കോടതി. അന്വേഷണ സംഘത്തിന് സജി ചെറിയാനെതിരെ തെളിവ് കണ്ടെത്താനായില്ലെന്ന റഫർ റിപ്പോർട്ടംഗീകരിച്ച സ്ഥിതിക്ക് സിബിഐ അന്വേഷണത്തിൽ കാര്യമില്ല. മറിച്ച് അന്വേഷണ സംഘത്തിന്റെ റഫർ റിപ്പോർട്ടിനെതിരെ തടസ ഹർജിയുമായി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാദ മല്ലപ്പള്ളി പ്രസംഗവുമായി ബന്ധപ്പെട്ട് നേരത്തെ ഒരു ഹര്‍ജി ഹൈക്കോടതിയിൽ വന്നിരുന്നു. അന്ന് കേസ് കോടതി തള്ളിയിരുന്നു. എന്നാൽ […]
ത്രിപുരയുൾപ്പെടെ 3സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതി ഇന്നറിയാം
ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. 3 സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തിയ ശേഷമാണ് ഇന്നുച്ചയ്ക്ക് 2.30 ന് തീയതി പ്രഖ്യാപനത്തിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കടക്കുന്നത്. മാര്‍ച്ചില്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലെയും നിയമസഭാ കാലാവധി അവസാനിക്കും. ഇന്ന് ഉച്ചയ്ക്ക് 2:30ന് ചേരുന്ന വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിക്കുക. ത്രിപുരയില്‍ ബിജെപി ഭരണ വിരുദ്ധ വികാരം നല്ലതു പോലെയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ബിജെപി മുഖ്യമന്ത്രിയെ മാറ്റി പരീക്ഷിച്ചെങ്കിലും […]
മധ്യാഹ്ന വാര്‍ത്തകള്‍
ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെയും അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സിമിയുടെ നിരോധന ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിച്ചത്. സിമി രാജ്യത്തിന്റെ ദേശീയതയ്‌ക്കെതിരേ പ്രവര്‍ത്തിക്കുകയും അന്താരാഷ്ട്ര ഇസ്ലാമിക ക്രമം നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഘടനയാണ്. അവരുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങളിലുണ്ടായ നാശനഷ്ടങ്ങള്‍ക്കു നഷ്ടപരിഹാരം ഈടാക്കാനുള്ള ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം. […]
എറണാകുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിപ്പിരിക്കേൽപ്പിച്ചു.
എളമക്കരയിൽ ഭാര്യയെ ഭർത്താവ് ഗുരുതരമായി വെട്ടിപ്പിരിക്കേൽപ്പിച്ചു. എളമക്കര ഭവൻസ് സ്കൂളിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന മധുര സ്വദേശി മഹേശ്വരി ക്കാണ് വെട്ടേറ്റത്. മഹേശ്വരിയുടെ ശരീരത്തിൽ 12 ഓളം മുറിവുകളുണ്ട്. രക്തം വാർന്ന് അത്യാസന്ന നിലയിലായ ഇവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭർത്താവ് മണികണ്ഠനാണ് വെട്ടിക്കൽപ്പിച്ചതെന്ന് പോലീസ് പറയുന്നു. കുടുംബ വഴക്കിനെ തുടർന്നാണ് മഹേശ്വരിയെ വെട്ടിയത്. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം നടന്നത്. പ്രതി മഹേശ്വരിയുടെ കഴുത്തിൽ കത്തി ഉപയോഗിച്ച് വരഞ്ഞുണ്ടായ മുറിവിൽ നിന്ന് […]
ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ അധികൃതരുടെ വിശദീകരണം
ഇരട്ട കുഞ്ഞുങ്ങളുടെ മരണം, മെഡിക്കല്‍ കോളേജ് ആശുപത്രി വിശദീകരണക്കുറിപ്പ്
തമിഴ് നാട് ഗവർണ്ണർ ബി ജെ പി യുടെ തെക്കേയിന്ത്യയിലെ വളർച്ച തടയുമോ ?
തെക്കേ ഇന്ത്യയിൽ വളരാനുള്ള ബിജെപി നീക്കങ്ങൾക്ക് തിരിച്ചടിയായി തമിഴ്നാട് ഗവർണറുടെ നടപടിയെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. ഗവർണ്ണർ തമിഴ് വികാരത്തെ മാനിച്ചില്ലെന്നാണ് വിലയിരുത്തലാണ് പൊതുവിൽ നേതാക്കൾക്കുള്ളത്. അതേസമയം ദില്ലിയിലെത്തിയ ഗവർണ്ണർക്ക് ഇനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായേയും കാണാൻ അവസരം ലഭിച്ചിട്ടില്ല. തമിഴ്നാട് നിയമമന്ത്രി എസ് രഘുപതി, പാർലമെന്‍ററി പാർട്ടി നേതാവ് ടി ആർ ബാലു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ദില്ലിയിലെത്തി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ടിരുന്നു തമിഴ്നാട്ടിലെ […]
എടത്വ സ്കൂളിൽ വൈകിയെന്ന് പറഞ്ഞ് വിദ്യാർത്ഥികളെ പുറത്താക്കി ഗേറ്റടച്ച് അധികൃതർ
വൈകിയെത്തിയ വിദ്യാർത്ഥികളെ പുറത്താക്കി അധികൃതർ സ്കൂൾ ഗേറ്റ് അടച്ചു പൂട്ടി. എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂളിലാണ് സംഭവമുണ്ടായത്. 25 ഓളം വിദ്യാർത്ഥികൾ സ്കൂളിനുള്ളിലേക്ക് കയറാനാകാതെ റോഡിൽ നിൽക്കുകയാണ്. കുട്ടികൾ അഞ്ച് മിനിറ്റ് മാത്രം വൈകിയെത്തിയതിനാണ് ഈ ക്രൂരതയെന്നാണ് രക്ഷിതാക്കൾ പറയുന്നത്. എന്നാൽ സ്ഥിരമായി വൈകിയെത്തുന്ന കുട്ടികളെയാണ് പുറത്താക്കിയതെന്ന നിലപാടിലാണ് സ്കൂൾ അധികൃതര്‍. രാവിലെ ഒമ്പത് മണിക്കാണ് സ്കൂളിൽ ബെൽ അടിക്കുന്നതെന്നും 9.10 വരെ എത്തിയ കുട്ടികളെ ക്ലാസിലേക്ക് കയറ്റിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ മാത്തുക്കുട്ടി വർഗീസ് പറഞ്ഞു. . ക്ലാസിൽ […]
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്ത പ്രതികളുടെ അക്രമം.
കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ യുവാക്കളുടെ പരാക്രമം. ബാറിൽ സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളാണ് അക്രമം നടത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. യുവാക്കൾ എസ് ഐയെ ആക്രമിച്ചു. പൊലീസ് സ്റ്റേഷന്റെ ജനൽ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു. എടവിലങ്ങ് പൊടിയൻ ബസാർ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരാണ് പൊലീസ് സ്റ്റേഷനിൽ പരാക്രമം നടത്തിയത്. ഇവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുത്തു. കൈയ്ക്ക് പരിക്കേറ്റ എസ് ഐ കെ അജിത്ത് ചികിത്സയിലാണ്. മറ്റൊരു സംഭവത്തിൽ […]
കൊല്ലത്ത് സ്കൂൾ ബസ് മറിഞ്ഞു. 18 കുട്ടികൾ ആശുപത്രിയിൽ.
കൊല്ലത്ത് സ്കൂൾ ബസ്സപകടം. 18 കുട്ടികൾക്ക് പരിക്ക്. ആരുടേയും പരിക്ക് സാരമുള്ളതല്ല. ഉമയനല്ലൂരിലെ മയ്യനാട് ഹയർസെക്കന്ററി സ്കൂളിന്റെ ബസ്സാണ് മതിലിൽ ഇടിച്ച് മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .കുട്ടികളുമായെത്തിയ ബസ്, മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. സ്‌കൂൾ ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് കൊട്ടിയം പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചത്.
