പാലാ നഗരസഭ ചെയര്മാന് സ്ഥാനം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ഇന്ന് വൈകിട്ട് ചേരാൻ നിശ്ചയിച്ച നേതൃയോഗങ്ങൾ മാറ്റി. സിപിഎം ഏരിയാ കമ്മിറ്റി നാളെ രാവിലെ 7.30 ന് യോഗം ചേരും. ഇന്ന് വൈകീട്ട് ചേരാനിരുന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ രാവിലെ 8.30 ന് ചേരുമെന്ന് കൗണ്‍സിലര്‍മാര്‍ക്ക് അറിയിപ്പ് ലഭിച്ചു. ചെയര്‍മാനെ സിപിഎമ്മിന് തീരുമാനിക്കാമെന്ന് ജോസ് കെ മാണി മാധ്യമങ്ങള്‍ക്കു മുമ്പില്‍ പറയുമ്പോഴും അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ ജയിച്ച ഏക സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാനാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് എതിര്‍പ്പ് തുടരുകയാണ്.
പാലാ നഗരസഭ ചെയര്മാന് സ്ഥാനം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു
