മോഹന്‍ലാലിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രം സ്ഫടികത്തിന്റെ 4കെ ട്രെയിലര്‍ റിലീസ് ചെയ്തു. പുതുതായി ഉള്‍പ്പെടുത്തിയ ഷോട്ടുകളും മോഹന്‍ലാലിന്റെ മാസ് ഡയലോഗുകളും കൂട്ടിച്ചേര്‍ത്ത് കൊണ്ടാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. അതി ഗംഭീരം എന്നാണ് ട്രെയിലറിന് ജനങ്ങള്‍ നല്‍കിയിരിക്കുന്ന കമന്റ്. ചിത്രം ഫെബ്രുവരി 9ന് പുത്തല്‍ സാങ്കേതികതയുടെ ദൃശ്യമികവോടെ തിയറ്ററില്‍ എത്തും. രണ്ട് ദിവസം മുന്‍പാണ് സ്ഫടികത്തിന്റെ രണ്ടാം വരവില്‍ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സ്ഫടികത്തിന്റെ 24-ാം വാര്‍ഷിക വേളയിലായിലാണ് ചിത്രത്തിന്റെ […]
അദാനിക്ക് പ്രത്യേക പരിഗണനയില്ലെന്ന് ധനമന്ത്രി.
ഗാന്ധി പ്രതിമക്ക് മുന്‍പിലെ പ്രതിഷേധത്തോടെ മൂന്നാം ദിനവും പാര്‍ലമെന്‍റില്‍ പ്രതിപക്ഷം നിലപാട് കടുപ്പിച്ചു. അദാനിക്കെതിരെ അന്വേഷണം വേണമെന്നും വിവാദത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നും ലോക്സഭയിലും രാജ്യസഭയിലും ആവശ്യമുയര്‍ന്നു. ചര്‍ച്ചയില്ലെന്ന് സഭാധ്യക്ഷന്മാര്‍ വ്യക്തമാക്കിയതോടെ ഇരുസഭകളും രണ്ടു മണി വരെ നിർത്തി വെച്ചു. എല്‍ഐസിയേയും എസ്ബിഐയേയും ദുരൂപയോഗം ചെയ്ത അദാനി ഗ്രൂപ്പിനെ കേന്ദ്രസര്‍ക്കാര്‍ വഴിവിട്ട് സഹായിക്കുന്നു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തിയത്. അദാനിക്കെതിരെ അന്വേഷണം വേണമെന്നും വിവാദത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നും ലോക്സഭയിലും രാജ്യസഭയിലും ആവശ്യമുയര്‍ന്നു.അദാനി ഗ്രൂപ്പിന് തുറമുഖങ്ങളും […]
ഭയത്തിന്റെ മുള്‍മുനയില്‍ ‘പള്ളിമണി’ ട്രെയിലര്‍
പ്രേക്ഷകരെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ‘പള്ളിമണി’ ട്രെയ്ലര്‍ റിലീസായി. മണിക്കൂറുകള്‍ക്കകം തന്നെ ട്രെയിലര്‍ വൈറലായി മാറി. ഗര്‍ഭിണികളും ഹൃദ്രോഗികളും സിനിമ കാണരുത് എന്ന അണിയറ പ്രവര്‍ത്തകരുടെ പോസ്റ്റര്‍ വൈറലായി കൊണ്ടിരിക്കുമ്പോഴാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസാകുന്നത്. ചിത്രത്തില്‍ പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം ഫെബ്രുവരി 17 ന് റിലീസ് ചെയ്യും. 14 വര്‍ഷത്തിനു ശേഷം നിത്യ ദാസ് വീണ്ടും നായിക പദവിയിലേക്ക് എത്തുന്ന ചിത്രമാണ് ‘പള്ളിമണി’. നിത്യയെ കൂടാതെ ശ്വേത മേനോന്‍ […]
റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് ബൈക്ക്
ഇലക്ട്രിക് വാഹന വിപണിയിലേക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ വാഹനം അടുത്ത വര്‍ഷമെത്തും. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഓല ഇലക്ട്രക്കിന്റെ മുന്‍ സിടിഒ (ചീഫ് ടെക്‌നിക്കല്‍ ഓഫിസര്‍) ഉമേഷ് കൃഷ്ണപ്പ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. യുകെയിലും ഇന്ത്യയിലുമായാണ് ഇലക്ട്രിക് ബൈക്ക് വികസിപ്പിക്കുന്നത്. ഇലക്ട്രിക് പദ്ധതികള്‍ക്കായി 150 ദശലക്ഷം ഡോളര്‍ റോയല്‍ എന്‍ഫീല്‍ഡ് നിക്ഷേപിക്കും. ഈ വര്‍ഷം അവസാനത്തോടെ പ്രൊട്ടോടൈപ്പും അടുത്ത വര്‍ഷം ആദ്യം പ്രൊഡക്ഷന്‍ […]
എന്റെ ജീവിതം തുലച്ച സച്ചിനും കില്ലാഡികളും
രണ്ടു ദശകത്തിലധികം നീളുന്ന പത്രപ്രവര്‍ത്തകജീവിതത്തിനിടെ കെ. വിശ്വനാഥ് അടുത്തബന്ധം പുലര്‍ത്താത്ത കായികതാരങ്ങള്‍ വിരളമാണ്. സച്ചിന്‍, സൗരവ്, സെവാഗ്, പി.ടി. ഉഷ, സാനിയ മിര്‍സ, സൈന നേവാള്‍ തുടങ്ങിയ ഇന്ത്യന്‍ കായികതാരങ്ങള്‍ക്കൊപ്പം ചെലവിട്ട മുഹൂര്‍ത്തങ്ങളെയും അവര്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെയും കുറിച്ച് ഒരു കളിയെഴുത്തുകാരന്റെ വൈകാരികവിശകലനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ‘എന്റെ ജീവിതം തുലച്ച സച്ചിനും കില്ലാഡികളും’. കെ. വിശ്വനാഥ്. മാതൃഭൂമി ബുക്‌സ്. വില 238 രൂപ.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചൂടുവെള്ളം കുടിക്കാം
ചൂടുവെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍. ഇത് രക്തക്കുഴലുകളില്‍ ചീത്ത കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഫലപ്രദമായ പരിഹാരമാണ്. ലിപിഡ് പ്രൊഫൈലിനെ നിയന്ത്രിക്കാനും ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ചൂടുവെള്ളം പതിവായി കുടിക്കുന്നത് സഹായിക്കും. ചൂടുവെള്ളം രക്തത്തിലെ ദ്രാവകം വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നു. രക്തത്തിലെ ദ്രാവകങ്ങളുടെ അഭാവം മൂലം, സിരകളില്‍ രക്തം കട്ടിയാകാന്‍ തുടങ്ങുകയും ഇത് രക്തചംക്രമണത്തെ ബാധിക്കുകയും ചെയ്യുന്നു. ചൂടുവെള്ളം കുടിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇന്ന് പ്രായഭേദമന്യേ നിരവധി ആളുകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്‌നമാണ് കൊളസ്ട്രോള്‍. […]
മധ്യാഹ്ന വാര്‍ത്തകള്‍
ഇന്ധനനികുതി വര്‍ധനയില്‍ പ്രതിഷേധിച്ച് നിയമസഭയില്‍ പ്രതിപക്ഷം അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പില്‍, സി.ആര്‍. മഹേഷ്, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം എന്നീ എംഎല്‍എമാരാണ് സത്യഗ്രഹം തുടങ്ങിയത്. പ്ലക്കാര്‍ഡുകളുമായാണ് അംഗങ്ങള്‍ സഭയിലെത്തിയത്. പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹ സമരം നടത്തി. ഇതേസമയം, ബജറ്റിലെ നികുതിക്കൊള്ളയ്‌ക്കെതിരേ സെക്രട്ടേറിയറ്റിലും ജില്ലാ കളക്ടറേറ്റുകളിലും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകള്‍ക്കിടെ സംഘര്‍ഷം. സമരക്കാര്‍ കൊണ്ടുവന്ന പഴയ ഇരുചക്ര വാഹനം കത്തിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. 13 നു യുഡിഎഫ് […]
തുർക്കിയിൽ ഭൂചലനം.
ശക്തമായ ഭൂചലനത്തില്‍ തുർക്കി. തുർക്കിയിലും സിറിയയിലുമായി അനുഭവപ്പെട്ട ഭൂചലനത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയ, തുര്‍ക്കി അതിര്‍ത്തി മേഖലയാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമെന്ന് വിലയിരുത്തുന്നത്. അലെപ്പോ, ലറ്റാക്കിയ, ഹമാ, ടാര്‍ടസ് പ്രവിശ്യകളിലായി 111 പേരാണ് ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത്. 516ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നേരത്തെ തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള മേഖലകളിലായി 119പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാദേശിക ആശുപത്രികള്‍ അന്തര്‍ ദേശീയ വാര്‍ത്താ ഏജന്‍സികളോട് വ്യക്തമാക്കിയത്.തുര്‍ക്കിയിലെ അവശ്യ സര്‍വ്വീസ് സേനയുടെ കണക്കുകള്‍ അനുസരിച്ച് 76 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രാത്രിയില്‍ അനുഭവപ്പെട്ട […]
പ്രത്യക്ഷ സമരത്തിനൊരുങ്ങി യു എൻ എ
പുതുക്കിയ ശമ്പള വർധന നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങി നഴ്സുമാരുടെ സംഘടനയായ യുഎൻഎ. എറണാകുളത്ത് തുടങ്ങി ഓരോ ജില്ലയിലും സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. മാർച്ച് 6 ന് സൂചന പണിമുടക്ക് നടത്തുമെന്നും സംഘടന അറിയിച്ചു. 2018 ലെ സമരത്തിനൊടുവിൽ നഴ്സുമാർ നേടിയെടുത്ത ശമ്പള പരിഷ്കരണം. മൂന്ന് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം.നാല് വർഷത്തിനിപ്പുറവും പ്രഖ്യാപിച്ചത് പൂർണ്ണമായി നടപ്പിലാകുന്നില്ല.ഈ സാഹചര്യത്തിലാണ് വീണ്ടുമൊരു സമരത്തിന് യുഎൻഎ ഒരുങ്ങുന്നത്. പുതിയ മിനിമം വേജ് ഉടൻ പ്രഖ്യാപിക്കുക,ഒരു ദിവസത്തെ വേതനം 1500 […]
പ്രത്യക്ഷ സമരത്തിനൊരുങ്ങി യു എൻ എ
സ്വകാര്യമേഖലയിലെ നഴ്സുമാർക്ക് ശമ്പള വർധന ഇല്ലാത്തതിനാൽ പ്രത്യക്ഷ സമരത്തിനൊരുങ്ങി നഴ്സുമാരുടെ സംഘടനയായ യുഎൻഎ . ഒരു ദിവസത്തെ വേതനം 1500 രൂപയാക്കുക,കരാർ നിയമങ്ങളിൽ മാറ്റം വരുത്തുക എന്നിവയാണ് ആവശ്യം. എറണാകുളത്ത് തുടങ്ങി ഓരോ ജില്ലയിലും സമരപ്രഖ്യാപന കൺവെൻഷൻ നടത്തും. മാർച്ച് 6 സൂചന പണിമുടക്ക് നടത്തുമെന്നും സംഘടന അറിയിച്ചു. 2018ൽ സമാനതകളില്ലാത്ത സമരത്തിനൊടുവിൽ നഴ്സുമാർ നേടിയെടുത്ത ശമ്പള പരിഷ്കരണം. മൂന്ന് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നായിരുന്നു പ്രഖ്യാപനം.നാല് വർഷത്തിനിപ്പുറവും പ്രഖ്യാപിച്ചത് പൂർണ്ണമായി നടപ്പിലാകുന്നില്ല.ഈ സാഹചര്യത്തിലാണ് വീണ്ടുമൊരു സമരത്തിന് […]
