Posted inവിനോദം

‘ക്രിസ്റ്റി’യിലെ ഗാനം ‘തെരവന്ന് കാലീ തൊട്ടാ’

മാത്യു തോമസും മാളവിക മോഹനനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ക്രിസ്റ്റി’യിലെ വീഡിയോ ഗാനം പുറത്തെത്തി. ‘തെരവന്ന് കാലീ തൊട്ടാ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം പകര്‍ന്ന് ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. പൂവാറിന്റെ പശ്ചാത്തലത്തില്‍ മാത്യു തോമസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ സാമൂഹ്യ ജീവിതം പകര്‍ത്തിയിരിക്കുന്ന ഗാനമാണിത്. വിജയ് ആരാധകനായ ഈ കഥാപാത്രം ഒരു വിജയ് ചിത്രം തിയറ്ററില്‍ കണ്ട് നായകന്റെ ഇന്‍ട്രൊ സമയത്ത് കൂട്ടുകാര്‍ക്കൊപ്പം ആര്‍പ്പ് വിളിക്കുന്നുണ്ട്. നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് […]

Posted inഓട്ടോമോട്ടീവ്

ഐസിലൊഴുകി എന്‍യാക് നേടി, രണ്ട് ഗിന്നസ് റെക്കോഡ്!

ഐസ് കട്ടയില്‍ 7.351 കിലോ മീറ്റര്‍ ദൂരം ഡ്രിഫ്റ്റ് ചെയ്തു കൊണ്ട് രണ്ട് ഗിന്നസ് ലോക റെക്കോഡുകള്‍ നേടി സ്‌കോഡയുടെ ഇലക്ട്രിക് എസ് യു വിയായ എന്‍യാക് ആര്‍ എസ് 4. മഞ്ഞ് കട്ടയില്‍ ഏറ്റവും ദൂരം ഡ്രിഫ്റ്റ് ചെയ്ത കാറിനും ഏറ്റവും ദൂരം ഡ്രിഫ്റ്റ് ചെയ്ത ഇലക്ട്രിക് വാഹനത്തിനുമുള്ള ഗിന്നസ് റെക്കോഡുകളാണ് വാഹനത്തിന് ലഭിച്ചത്. മാധ്യമ പ്രവര്‍ത്തകനായ റിച്ചാര്‍ഡ് മ്യാഡനനാണ് സ്വീഡനിലെ ഓസ്റ്റര്‍സണ്‍ ഡിനടുത്തുളള മഞ്ഞു മൂടിയ തടാകത്തില്‍ കാര്‍ ഡ്രിഫ്റ്റ് ചെയ്തു കൊണ്ട് 15 […]

Posted inപുസ്തകങ്ങൾ

ഗോദൊയെ കാത്ത്

ലോകനാടകവേദിയിലെ ഒരു മഹാസംഭവമാണ് സാമുവല്‍ ബെക്കറ്റിന്റെ ‘ഗോദൊയെ കാത്ത്’. പതിവനുസരിച്ചുള്ള ഒരു കഥയോ കഥാപാത്രങ്ങളോ ഈ നാടകത്തിലില്ല. ഓരോ സംഭവവും ഓരോ പദവും ശൂന്യതയുടെയും മടുപ്പിന്റെയും യാന്ത്രികശീലങ്ങളുടേതുമായ ആധുനിക ലോകത്തിന്റെ അനുഭവമായി മാറുന്നു. അജ്ഞാതനായ ഗോദൊയെ കാത്തിരിക്കുന്നതിലൂടെ ലക്ഷ്യമുണ്ടാക്കാന്‍ ശ്രമിക്കുകയും, പ്രവൃത്തികളുടെയും ശീലങ്ങളുടെയും ഓര്‍മ്മകളിലൂടെ അനുഭവങ്ങള്‍ക്ക് അര്‍ത്ഥ മുണ്ടാക്കാന്‍ ശ്രമിക്കുകയുമാണ് നാടക ത്തിലെ കഥാപാത്രങ്ങളായ വ്‌ളാഡിമറും എസ്ട്രാഗണും. മനുഷ്യന്‍ അവന്റെ പീഡകളോടു നടത്തുന്ന ആത്മസമരത്തിന്റെ തീവ്രവും ദാര്‍ശനികവുമായ ഒരു രംഗരേഖയായ ഈ നാടകം എക്കാലത്തെയും ലോകക്ലാസിക്കുകളിലൊന്നാണ്. വിവര്‍ത്തനം […]

Posted inആരോഗ്യം

സാമൂഹിക ഒറ്റപ്പെടലും ഹൃദയസ്തംഭനം വരുത്തും!

ഹൃദയസ്തംഭനത്തിന്റെ ഉയര്‍ന്ന നിരക്ക് സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഒരു പുതിയ പഠനറിപ്പോര്‍ട്ട്. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ഹൃദയസ്തംഭനം മൂലം ആശുപത്രിയിലാകാനുള്ള സാധ്യത 15% മുതല്‍ 20% വരെ വര്‍ധിപ്പിച്ചതായി ഗവേഷകര്‍ കണ്ടെത്തി. എന്നിരുന്നാലും, സാമൂഹിക ഒറ്റപ്പെടല്‍ ഏകാന്തത ഉണ്ടാക്കുന്നു എങ്കില്‍ മാത്രമേ അപകടകരമാകൂ എന്നും ഗവേഷകര്‍ വിലയിരുത്തി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു വ്യക്തി സാമൂഹികമായി ഒറ്റപ്പെടുകയും ഏകാന്തത അനുഭവിക്കുകയും ചെയ്താല്‍, ഏകാന്തതയാണ് കൂടുതല്‍ പ്രധാനം. അതായത് വ്യക്തി സാമൂഹികമായി ഒറ്റപ്പെട്ടില്ലെങ്കിലും അയാളുടെ ഏകാന്തത അപകടസാധ്യത […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തങ്ങളുടെ സാമ്പത്തിക നില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാൻ അദാനി ഗ്രൂപ്പിന്റെ നിർണായക നീക്കം

തങ്ങളുടെ സാമ്പത്തിക നില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാൻ അദാനി ഗ്രൂപ്പിന്റെ നിർണായക നീക്കം. ഓഹരി ഈടാക്കി എടുത്ത വായ്പകൾ അദാനി ഗ്രൂപ്പ് അടച്ചുതീർക്കാനുള്ള സമയം ബാക്കിനിൽക്കേ തന്നെ തിരിച്ചടച്ചു. അടുത്ത വ‌ർഷം വരെ സാവകാശമുണ്ടെങ്കിലും വായ്പകൾ നേരത്തെ അടക്കാൻ തീരുമാനിക്കുകയായിരുന്നു. അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്‌മിഷൻ എന്നീ കമ്പനികൾക്കായി എടുത്ത വായ്പകളാണ് തിരിച്ചയ്ക്കുന്നത്. ഇതിനായി 9,100 കോടി രൂപയാണ് വകയിരുത്തിയത്. സാമ്പത്തിക നില ഭദ്രമെന്ന സന്ദേശം നൽകാൻ നീക്കത്തിലൂടെ കഴിയുമെന്ന് കമ്പനി […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  തുടര്‍ ഭൂകമ്പമുണ്ടായ തുര്‍ക്കിയില്‍ മരണം 1,500 കടന്നു. 12 മണിക്കൂറിനിടെ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനമുണ്ടായി. തുര്‍ക്കി-സിറിയന്‍ അതിര്‍ത്തി മേഖലയിലാണ് അതിശക്തമായ ഭൂചലനം. ആദ്യ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനും മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനും ശ്രമിക്കുന്നതിനിടെയാണ് വീണ്ടും ഭൂചലനമുണ്ടായത്. നൂറുകണക്കിന് കെട്ടിടങ്ങള്‍ നിലംപൊത്തി. രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ ദുരന്ത നിവാരണ സേനയെ അയക്കും. ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. വിധി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ഇന്ന് വൈകീട്ടോടെ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചികിത്സയെ ചൊല്ലിയുള്ള വിവാദത്തിനിടെയാണ് നീക്കം. ന്യൂമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇദ്ദേഹത്തെ ബെംഗലൂരുവിലേക്ക് ചികിത്സയ്ക്കായി മാറ്റുമെന്നാണ് നേരത്തെ യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞത്. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് സഹോദരൻ അലക്സ് വി ചാണ്ടി പരാതിപ്പെട്ട സാഹചര്യത്തിൽ കൂടിയാണിത്. ഇന്നലെയാണ് അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്.  ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റഫാൽ ഇടപാട് വിവാദത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച്,പ്രധാനമന്ത്രി ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറി ഉദ്ഘാടനം നിർവ്വഹിച്ചു

ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡിനെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചെന്ന് നുണപ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടിയാണ് തുമകുരുവിലെ ഹെലികോപ്റ്റർ നിർമാണ ഫാക്ടറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റഫാൽ ഇടപാട് വിവാദത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് കൊണ്ടായിരുന്നു ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറി ഉദ്ഘാടന പ്രസംഗത്തിൽ മോദി സംസാരിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ ഫാക്ടറിയാണ് കർണാടകയിലേത്. ഇത് പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിച്ചു.’ഈ എച്ച് എ എല്ലിന്‍റെ പേരിൽ പ്രതിപക്ഷം സർക്കാരിനെതിരെ കള്ളം പ്രചരിപ്പിച്ചില്ലേ? പാർലമെന്‍റ് ദിവസങ്ങളോളം സ്തംഭിപ്പിച്ചില്ലേ? നുണ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അദാനി ​ഗ്രൂപ്പിനെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് രാഹുൽ ​ഗാന്ധി

സാമ്പത്തിക ആരോപണം ഉയർന്ന അദാനി ​ഗ്രൂപ്പിനെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. കഴിഞ്ഞ രണ്ടുവർഷമായി താൻ ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ജനങ്ങൾക്ക് സത്യം അറിയേണ്ടതുണ്ട്. ലക്ഷക്കണക്കിന് കോടികളുടെ അഴിമതിയാണ് സംഭവിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ തന്നെ ഒരു മനുഷ്യനാൽ അട്ടിമറിക്കപ്പെടുകയാണെന്നും രാഹുൽ ആരോപിച്ചു. അദാനി ​ഗ്രൂപ്പിന് പിന്നിലുള്ള ശക്തികളാരെന്ന് നമുക്കറിയാം. ഭയം കൊണ്ടാണ് കേന്ദ്രസർക്കാർ ഈ വിഷയം ചർച്ച ചെയ്യാത്തത്. അദാനി ജീയെക്കുറിച്ച് ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ മോദി ജീ ശ്രമിക്കുന്നുണ്ട്. രാഹുൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉമ്മൻ ചാണ്ടിയെ ചികിത്സയ്ക്കായി ബെംഗലൂരുവിലേക്ക് മാറ്റുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ

ഉമ്മൻ ചാണ്ടിയെ ചികിത്സയ്ക്കായി ബെംഗലൂരുവിലേക്ക് മാറ്റുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. പാർട്ടി ആ കുടുംബത്തിന് പൂർണ പിന്തുണ നൽകുന്നു. ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് മാധ്യമങ്ങൾ അനാവശ്യ ചർച്ച നടത്തരുതെന്നാണ് അഭ്യർത്ഥന. ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പുത്രനും , ഉമ്മൻ ചാണ്ടിയും  കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. താനിന്ന് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം പ്രസന്നനായിരുന്നു. സഹോദരന്റെ പരാതിയെ കുറിച്ച് താൻ അഭിപ്രായം പറയുന്നില്ല. ആരോഗ്യ സ്ഥിതിയെ കുറിച്ച് ഡോക്ടറാണ് അഭിപ്രായം പറയേണ്ടതെന്നും ഹസൻ […]