Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തില്‍ സർക്കാരിന് മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി

അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തില്‍ സർക്കാരിന് മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി. ക്ഷമ ദൗർബല്യമായി കാണരുതെന്നാണ് ഹൈക്കോടതി പറഞ്ഞത്. വിഷയത്തിൽ വ്യവസായ സെക്രട്ടറിക്ക് കോടതിയുടെ രൂക്ഷ വിമർശനം. സത്യവാങ്മൂലം സമർപ്പിക്കാത്തതിനാണ് വിമർശനം.അനധികൃത ബോർഡുകൾ മാറ്റാൻ സർക്കാരിന് ഉദ്ദേശമില്ലെന്നും കോടതി വിര്‍ശിച്ചു. കോടതിയെ പരിഹസിക്കുന്നത് പോലെ അനധികൃത ബോർഡുകളും എണ്ണം വർധിക്കുന്നുവെന്നും കോടതി പറഞ്ഞു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അച്ഛന്റെ സഹോദരൻ നടത്തുന്ന പ്രസ്താവനകൾക്ക് മറുപടി നൽകാൻ താനില്ലെന്ന് ചാണ്ടി ഉമ്മൻ .

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നു എന്ന പരാതി ഇന്നലെ  ഉമ്മൻ ചാണ്ടിയുടെ സഹോദരൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരുന്നു. അച്ഛന് ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ അച്ഛന്റെ സഹോദരൻ അലക്സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകൾക്ക് മറുപടി നൽകാൻ താനില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ചികിത്സ നിഷേധിക്കുന്നുവെന്ന പരാതിക്ക് അദ്ദേഹം തന്നെ മറുപടി   നൽകി കഴിഞ്ഞെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരാതി നൽകിയ ശേഷം പിൻവലിപ്പിക്കാൻ പലരെ കൊണ്ടും തനിക്ക് മുകളിൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പന്തളം സഹകരണ ബാങ്കിലെ സ്വർണ തിരിമറി.

പന്തളം സഹകരണ ബാങ്കിലെ സ്വർണം തിരിമറിയില്‍ ജീവനക്കാരനെ സംരക്ഷിച്ച് ബാങ്ക് ഭരണ സമിതി. ബാങ്കിൽ നിന്ന് സ്വർണം നഷ്‍ടപെട്ടില്ലെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു. ബാങ്കിലെ ഇടപാടുകരുടെ സ്വർണം ബാങ്കിൽ തന്നെ ഉണ്ട്. വന്ന് പരിശോധിച്ച ഇടപാടുകാർക്ക് ഇക്കാര്യം ബോധ്യപെട്ടിട്ടുണ്ട്. ആരോപണങ്ങളും സമരവും രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസിഡന്റ്‌ ആരോപിച്ചു. എഴുപത് പവൻ സ്വർണം കൈമാറ്റം ചെയ്തിട്ടും സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയോ ബാങ്കിലെ സെക്രട്ടറിയോ പൊലീസിനെ അറിയിക്കാത്തതെ സംഭവം മറച്ച് വെച്ചു. എടുത്ത സ്വർണം തിരിച്ച് വച്ച് കേസ് ഒത്തുതീർപ്പാക്കാനുള്ള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വ്യാജ ബോംബ് ഭീഷണി.

ബെംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിനിയാണ്  അറസ്റ്റിലായത്. കൊൽക്കത്തയ്ക്കുള്ള ഇൻഡിഗോ വിമാനം കയറാനെത്തിയതായിരുന്നു ഇവർ. എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ വിമാനത്തിന്‍റെ ബോർഡിംഗ് സമയം അവസാനിച്ചിരുന്നു. ആറാം നമ്പർ ബോർഡിംഗ് ഗേറ്റിന് സമീപത്തെത്തി ഇവർ ,തന്നെ അകത്തേക്ക് കയറ്റണമെന്നാവശ്യപ്പെട്ടു. ബോർഡിംഗ് ഗേറ്റിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥൻ ബോർഡിംഗ് സമയം കഴിഞ്ഞതിനാൽ ഇനി കയറാനാകില്ലെന്ന് അറിയിച്ചു. തുടർന്ന് ഇവ‍ർ ബഹളം വച്ച് ബോർഡിംഗ് ഗേറ്റിനടുത്തേക്ക് നീങ്ങി. വിമാനത്താവളത്തിൽ ബോംബുണ്ടെന്നും ഓടി രക്ഷപ്പെടാനും അവിടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് പാപ്പ.

അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. സുഡാൻ സന്ദർശനത്തിനുശേഷം റോമിലേക്കു മടങ്ങവേയാണ് പ്രഖ്യാപനം. മാധ്യമപ്രവർത്തകർക്ക് നൽകിയ മറുപടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ലോക യുവത്വദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യം പോർച്ചുഗലിലെ ലിസ്ബൺ സന്ദർശിക്കുമെന്നും അറിയിച്ചു.രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിലേക്കെത്തുന്നത്.   സെപ്റ്റംബറിൽ ഫ്രാൻസിലെ മാർസെല്ലിയിൽ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലും പങ്കെടുക്കും. ഈ വർഷം മംഗോളിയ സന്ദർശിക്കാനും മാർപ്പാപ്പയ്ക്ക് പദ്ധതിയുണ്ട്. അങ്ങനെയെങ്കിൽ മംഗോളിയ സന്ദർശിക്കുന്ന ആദ്യ പോപ്പായിരിക്കും ഫ്രാൻസിസ് മാർപാപ്പ. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപ്പാപ്പയുടെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പഴകിയ മീൻ പിടികൂടി.

എറണാകുളം മരട്ടിൽ രണ്ട് കണ്ടെയ്നർ പഴകിയ മീൻ പിടികൂടി. മീനുകൾ പുഴുവരിച്ച നിലയിൽ .മരട് നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മീൻ പിടിച്ചെടുത്തത്. മീൻ സൂക്ഷിച്ച ലോറിയിൽ രണ്ട് ദിവസമായി ശീതികരണ സംവിധാനം പ്രവർത്തിച്ചിരുന്നില്ല. പഴകിയ മീൻ വിവിധ ഇടങ്ങളിൽ വിതരണം ചെയ്തുവെന്നാണ് വിവരം.  ആരോഗ്യ വിഭാഗത്തിന്റെ പരിശോധന തുടരുന്നു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 6

◾ബജറ്റിലെ നികുതിക്കൊള്ളയ്ക്കെതിരേ നിയമസഭയില്‍ പ്രതിപക്ഷം അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. ഷാഫി പറമ്പില്‍, സി.ആര്‍. മഹേഷ്, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം എന്നീ നാല് എംഎല്‍എമാരാണ് സത്യഗ്രഹം തുടങ്ങിയത്. പ്ലക്കാര്‍ഡുകളുമായാണ് അംഗങ്ങള്‍ സഭയിലെത്തിയത്. സഭാകവാടത്തിലും എംഎല്‍എമാര്‍ സത്യാഗ്രഹ സമരം നടത്തി. ◾തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും പുലര്‍ച്ചെണ്ടായ ശക്തമായ ഭൂചലനത്തില്‍ അഞ്ഞൂറിലേറെ മരണം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. കെട്ടിടങ്ങള്‍ക്കടിയില്‍ അനേകംപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത. ◾ബജറ്റിലെ നികുതിക്കൊള്ളയ്ക്കെതിരേ സെക്രട്ടേറിയറ്റിലും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നിയമസഭാ കവാടത്തിൽ സത്യാഗ്രഹമിരുന്ന് എം എൽ എമാർ.

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ യൂത്ത് കോൺഗ്രസ് നിയമസഭയ്ക്ക് മുന്നിലേക്ക് മാർച്ച് നടത്തി. ഇരുചക്രവാഹനം കൊണ്ടു വന്ന് നിയമസഭക്ക് മുന്നിലെ പ്രതിഷേധ സ്ഥലത്തിട്ട് പെട്രോളൊഴിച്ച് കത്തിച്ചു. ജല പീരങ്കിയുപയോഗിച്ച് പൊലീസ് തീകെടുത്തി.  പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മഹാ പ്രളയത്തിനും കൊവിഡ് മാരിക്കും ശേഷം ജനങ്ങൾക്ക് മുകളിൽ പെയ്തിറങ്ങിയ ജന ദ്രോഹ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രഖ്യാപിച്ചു. വിലക്കയറ്റത്തിൽ പ്രതിസന്ധിയിലായ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ […]

Posted inബിസിനസ്സ്

കേരള ചിക്കന് റെക്കോഡ് വിറ്റുവരവ്

കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച കേരള ചിക്കന് റെക്കോഡ് വിറ്റുവരവ്. 150.20 കോടി രൂപയാണ് അഞ്ചുവര്‍ഷം കൊണ്ട് നേടിയത്. പ്രതിദിന വില്പന ശരാശരി 24,000 കിലോയാണ്. കൊവിഡില്‍ കുടുംബശ്രീ അംഗങ്ങളായ കര്‍ഷകര്‍ക്കും ചില്ലറ വില്പനശാലകള്‍ക്കും 6 കോടി രൂപയുടെ വരുമാനമുണ്ടായി. ഇറച്ചിക്കോഴി കര്‍ഷകര്‍ക്ക് 14.27 കോടി രൂപയും വില്പനശാല നടത്തിപ്പുകാര്‍ക്ക് 17.41 കോടി രൂപയും വരുമാനം ലഭിച്ചു. 400 കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാനവുമായി. വില്പനശാലകള്‍ക്ക് ശരാശരി 87,000 രൂപയാണ് മാസവരുമാനം. ഫാം ഇന്റഗ്രേഷന്‍ വഴി രണ്ടുമാസത്തിലൊരിക്കല്‍ 50,000 രൂപ കോഴികര്‍ഷകര്‍ക്കും […]

Posted inടെക്നോളജി

10 കോടി ഉപഭോക്താക്കളുമായി ചാറ്റ്ജിപിടി

ഏറ്റവും വേഗത്തില്‍ 10 കോടി ഉപഭോക്താക്കളെ നേടുന്ന ആപ്ലിക്കേഷനായി ചാറ്റ്ജിപിടി. ബീറ്റ വേര്‍ഷന്‍ പ്രവര്‍ത്തനം തുടങ്ങി രണ്ട് മാസത്തിനുള്ളിലാണ് നേട്ടം. മറികടന്നത് ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോം ടിക്ക്ടോക്കിന്റെ റെക്കോര്‍ഡ് ആണ്. മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാതെയാണ് ചാറ്റ്ജിപിടി 10 കോടി ഉപഭോക്താക്കളെ നേടിയത്. ജനുവരിയില്‍ ഓരോ ദിവസവും 1.3 കോടി പേരാണ് പുതുതായി ചാറ്റ്ജിപിയില്‍ എത്തിയത്. ടിക്ക്ടോക്ക് 9 മാസവും ഇന്‍സ്റ്റഗ്രാം രണ്ടര വര്‍ഷവും കൊണ്ടാണ് 10 കോടി ആളുകളിലേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 30ന് ഓപ്പണ്‍എഐ […]