ക്വട്ടേഷൻ ആക്രമണങ്ങളും ഗുണ്ടാ സംഘർഷങ്ങളും വ്യാപകമായ പശ്ചാത്തലത്തിൽ ഗുണ്ടകളെ പിടികൂടാൻ പോലീസ് ആരംഭിച്ച ഓപ്പറേഷൻ ആഗിൽ പിടികിട്ടാപ്പുള്ളികളും, കാപ്പ പട്ടികയിൽ പെട്ടവരും വാറൻറ് കേസ് പ്രതികളും ഉൾപ്പെടെ പിടിയിലായി.ബാറുകള്‍, റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പൊലീസ് വ്യാപക പരിശോധന നടത്തി. പൊതു സമാധാനത്തിന് അപകടം വരുത്തുന്നുവെന്ന് കണ്ടാണ് ഗുണ്ടകള്‍ക്കെതിരെയുള്ള നടപടി. വയനാട് ജില്ലയില്‍ 109 ഗുണ്ടകള്‍ പിടിയിലായി. ശനിയാഴ്ച രാത്രി നടത്തിയ പരിശോധയില്‍ വിവിധ സ്‌റ്റേഷന്‍ പരിധികളിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് ജില്ല […]
വെള്ളക്കരം വർധന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലെന്ന് മന്ത്രി.
ബജറ്റിലെ നികുതി നിർദേശങ്ങൾ ഏപ്രിൽ ഒന്നിനാണു പ്രാബല്യത്തിൽ വരുന്നതെങ്കിൽ വാട്ടർ ചാർജ് വർധന വെള്ളിയാഴ്ച്ച തന്നെ പ്രാബല്യത്തിലായി. വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. ലിറ്ററിന് ഒരു പൈസയാണ് വെള്ളക്കരമായി കൂട്ടിയത്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വര്‍ധനവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. വെള്ളക്കരം കൂട്ടിയതില്‍ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. ജനത്തിന്‍റെ നടുവൊടിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായ ബജറ്റ് അവതരണ ദിനമായ വെള്ളിയാഴ്ച്ച ആണ് ഉത്തരവ് ഇറങ്ങിയത്. മാർച്ച് […]
ഇന്ത്യ ഊർജവാരം.
പ്രധാനമന്ത്രി നരേന്ദ്രേ മോദി ഇന്ത്യ ഊർജവാരം ബംഗളൂരുവിൽ രാവിലെ ഉദ്ഘാടനം ചെയ്യും. പുനരുപയോഗ ഊർജ ഉപയോഗത്തിന്റെ രാജ്യത്തിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുകയാണ് ഊർജ വാരാചരണത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. എനർജി വീക്ക് പരിപാടി ഉദ്ഘാടനം ചെയ്യുന്ന മോദി,11 സംസ്ഥാനങ്ങളിലായി 20 ഇന്ധനം ലഭ്യമാകുന്ന 84 റീട്ടെയ്ൽ കേന്ദ്രങ്ങളും ഓൺലൈനായി ഉദ്ഘാടനം ചെയ്യും.ഹരിത ഇന്ധനം പ്രോത്സാഹിപ്പിക്കാനായി കേന്ദ്ര ഊർജമന്ത്രാലയം സംഘടിപ്പിക്കുന്ന ഗ്രീൻ റാലിയും മോദി ഫ്ലാഗ് ഓഫ് ചെയ്യും. വൈകിട്ട് ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമാണശാല മോദി രാജ്യത്തിന് സമർപ്പിക്കും. […]
നിയമസഭയിൽ ബജറ്റ് ചർച്ച ഇന്നാരംഭിക്കും
നിയമസഭയിൽ ബജററ് ചർച്ച ഇന്നാരംഭിക്കും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചർച്ചയ്ക്ക് തുടക്കമിടും. ബുധനാഴ്ച്ച വരെ തുടരുന്ന ചർച്ചയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി നൽകും. ഇന്ധന സെസ് ഉൾപ്പെടെ ബജറ്റ് നിർദേശങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ച സാഹചര്യത്തിൽ ചർച്ച പ്രക്ഷുബ്ധമാകാനാണ് സാധ്യത. തുടർ സമര നടപടികൾ തീരുമാനിക്കാൻ രാവിലെ നിയമസഭാ മന്ദിരത്തിലെ പ്രതിപക്ഷ നേതാവിന്റെ മുറിയിൽ യു ഡി ഫ് യോഗം ചേരും. ബജറ്റിലെ നടുവൊടിക്കുന്ന പ്രഖ്യാപനങ്ങൾക്കെതിരായ പ്രതിഷേധം കനക്കുന്നതിനിടെ യാണ് ബജറ്റ് ചർച്ച തുടങ്ങുന്നത്. ചോദ്യോത്തരവേള […]
പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 6
◾സംസ്ഥാനത്തു പോലീസിന്റെ ഗുണ്ടാവേട്ടയില്‍ 2,507 ഗുണ്ടകള്‍ പിടിയിലായി. ‘ഓപറേഷന്‍ ആഗ്’ എന്നു പേരിട്ടു നടത്തിയ തെരച്ചിലില്‍ ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍ ഒന്നാം സ്ഥാനത്ത്. പിടിയിലായവരുടെ ചിത്രങ്ങളും വിരല്‍ അടയാളങ്ങളും ശേഖരിച്ച് കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ചില പിടികിട്ടാപ്പുള്ളികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തിട്ടുമുണ്ട്. ഗുണ്ടകളുടെ ഡേറ്റാ ബാങ്ക് തയാറാക്കാനായിരുന്നു ഗുണ്ടാവേട്ട. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡിജിപി 13 ന് […]
തനിക്ക് തുടർചികിത്സ നിഷേധിക്കുന്നുവെന്ന വാർത്തകൾ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
തനിക്ക് തുടർചികിത്സ നിഷേധിക്കുന്നുവെന്ന വാർത്തകൾ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മികച്ച ചികിത്സയാണ് കിട്ടുന്നതെന്നും കുടുംബവും പാർട്ടിയും നല്ല പിന്തുണയാണ് നൽകുന്നതെന്നും ഉമ്മൻ ചാണ്ടി ഫേസ്ബുക്ക് പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് ചികിത്സ വൈകുന്നുവെന്ന ഓൺലൈൻ വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിൽ ആണ് വിശദീകരണം. ഉമ്മൻ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.വിദേശത്തെയും ബെംഗളൂരുവിലെയും ചികിത്സയ്ക്ക് ശേഷം ഉമ്മൻചാണ്ടിക്ക് തുടർ ചികിത്സ നൽകുന്നില്ലെന്ന രീതിയിൽ വ്യാപകമായ വാർത്തകളും പ്രചാരണങ്ങളും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് […]
സംസ്ഥാന വ്യാപകമായി ഗുണ്ടകളെ പിടികൂടി പൊലീസ്
സംസ്ഥാന വ്യാപകമായി ഗുണ്ടകളെ പിടികൂടി പൊലീസ്. ഓപ്പറേഷൻ ആഗിലൂടെ വിവിധ ജില്ലകളിൽ നിന്ന് ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളുമടക്കം 2069 ഗുണ്ടകളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗുണ്ടാ പ്രവർത്തനങ്ങള്‍ ചർച്ച ചെയ്യാൻ ഡിജിപി 13ന് ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ചു. പൊലീസ് ഗുണ്ടാബന്ധം, തലസ്ഥാനത്തടക്കം അഴിഞ്ഞാടുന്ന ഗുണ്ടാസംഘങ്ങൾ, വിദേശ ടൂറിസ്റ്റുകൾക്കെതിരെപ്പോലും തുടർച്ചയായ അതിക്രമം, ഗുണ്ടാ രാഷ്ട്രീയബന്ധം അങ്ങിനെ സർക്കാറും പൊലീസും നിരന്തരം പഴികൾ കേൾക്കുന്നതോടെയാണ് വീണ്ടുമുള്ള നടപടി. വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ, കരുതൽ തടങ്കൽ വേണ്ട സാമൂഹ്യ […]
റഫറല്‍ ഫീസില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ആമസോണ്‍
പുതിയ വില്‍പ്പനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ആഗോള ഇ- കൊമേഴ്‌സ് വമ്പനായ ആമസോണ്‍. ഇത്തവണ പുതിയ വില്‍പ്പനക്കാരെ സഹായിക്കാന്‍ റഫറല്‍ ഫീസിലാണ് ആമസോണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആമസോണില്‍ പുതുതായി എത്തുന്ന വില്‍പ്പനക്കാര്‍ക്ക് 50 ശതമാനം വരെ ഫീസ് ഇളവ് ലഭിക്കുന്നതാണ്. 60 ദിവസത്തെ കാലയളവിലേക്കാണ് ഫീസ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2023 ഏപ്രില്‍ 14 വരെ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ പുതിയ വില്‍പ്പനക്കാര്‍ക്കുമാണ് ഫീസ് ഇളവ് ലഭിക്കുക. ഓണ്‍ലൈന്‍ വിപണിയില്‍ വില്‍പ്പന സുഗമമാക്കുന്നതിന് ആമസോണിലേക്ക് വില്‍പ്പനക്കാര്‍ […]
മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറി’ന്റെ പ്രമോ സോംഗ്
മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറി’ന്റെ പ്രമോ സോംഗ് പുറത്തുവിട്ടു. തിയറ്ററുകളില്‍ പ്രേക്ഷകരില്‍ ആവേശം കൊള്ളിക്കാന്‍ ഉതകുന്ന തരത്തിലാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നല്‍കിയ ഗാനം ജാക്ക് സ്‌റ്റൈല്‍സ് ആണ് വരികള്‍ എഴുതി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ വിവിധ ലുക്കുകളും രംഗങ്ങളും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണന്‍ ആണ്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ബയോഗ്രഫി ഓഫ് […]
അന്ന് 40 ആടുകളെങ്കില്‍ ഇന്ന് 500! സ്ഫടികം 4കെ റീഷൂട്ട്
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളില്‍പ്പെട്ട സ്ഫടികം ഡിജിറ്റല്‍ റീമാസ്റ്ററിംഗ് പൂര്‍ത്തിയാക്കി റീ റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ ആരാധകരുടെയും സംവിധായകന്‍ ഭദ്രന്റെയും ദീര്‍ഘകാലത്തെ ആഗ്രഹമാണ് ഫെബ്രുവരി 9 ന് സഫലമാവുന്നത്. പഴയ സ്ഫടികത്തില്‍ തോമയുടെ ഇന്‍ട്രോ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഒരു ആട്ടിന്‍കുട്ടിയെ പിടിച്ച് കൊന്ന് ചങ്കിലെ ചോര കുടിക്കുന്നതാണ്. അന്ന് 40 ആടുകളെയാണ് ഉപയോഗിച്ചത്. ഇന്നത് 500 ആടുകളെവച്ച് റീഷൂട്ട് ചെയ്തു. ജിയോമെട്രിക്‌സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചെലവിട്ടാണ് വീണ്ടും സ്ഫടികം തിയറ്ററുകളില്‍ […]
