Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അധ്യാപകരുടെ തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് മന്ത്രി വി.ശിവൻകുട്ടി.

അധ്യാപകരുടെ തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2022-23 അധ്യയന വർഷത്തെ അധിക തസ്തിക ഒഴികെയുള്ള തസ്തികകളുടെ_ തസ്തിക നിർണയ നടപടികൾ പൂർത്തിയായിട്ടുണ്ട്. അധ്യയന വർഷത്തെ ആറാം പ്രവർത്തി ദിന കണക്കുകൾ പ്രകാരം സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലെ 1 മുതൽ 10 വരെ ക്ലാസുകളിലായി ആകെ 38,32,395 കുട്ടികളാണ് ഉള്ളത്. ഇവരിൽ ഈ അധ്യയന […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 5

◾പോലീസ് കൊട്ടിഘോഷിച്ച കൂടത്തായി കൊലപാതക പരമ്പര കേസ് പൊളിയുന്നു. നാലു മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ വിഷാംശമോ കണ്ടെത്തിയില്ലെന്ന് ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ് , മഞ്ചാടിയില്‍ മാത്യൂ, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതല്‍ 2014 വരെയുള്ള കാലത്താണ് ഇവര്‍ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധിച്ചത്. ◾സംസ്ഥാനത്തു ഗുണ്ടാവേട്ട. നാനൂറോളം ഗുണ്ടകളാണ് ഇന്നലെ രാത്രി ഓപ്പറേഷന്‍ ആഗ് എന്ന പേരില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ധനെ സെസ് ഒരു രൂപയായി കുറച്ചേക്കും.

ഇന്ധന സെസ് ഒരു രൂപയായി കുറച്ചേക്കും, അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയിൽ ധനമന്ത്രി പ്രഖ്യാപിച്ചേക്കും.ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ് ഒരുരൂപയാക്കി കുറക്കുന്നതിൽ അന്തിമ തീരുമാനം ബുധനാഴ്ച നിയമസഭയിൽ ധനമന്ത്രി പ്രഖ്യാപിച്ചേക്കും. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം ഉന്നയിച്ച് കേന്ദ്രത്തിനെതിരായ ശക്തമായ രാഷ്ട്രീയ സമരങ്ങൾക്ക് രൂപം നൽകാനും എൽഡിഎഫ് ആലോചിക്കുന്നു. സെസ് കുറക്കാതെ പിടിച്ചുനിൽക്കാനാകില്ലെന്ന നിലയിലേക്കാണ് എൽഡിഎഫിലെ ചർച്ചകൾ പുരോഗമിക്കുന്നത്.   നാളെയാണ് നിയമസഭയിൽ ബജറ്റ് ചർച്ച തുടങ്ങുന്നത്. ഇത് വഴി 350 കോടിയുടെ നഷ്ടമാണുണ്ടാകുക എന്നാണ് […]

Posted inബിസിനസ്സ്

മണപ്പുറം ഫിനാന്‍സിന് അറ്റാദായത്തില്‍ വര്‍ധന

മണപ്പുറം ഫിനാന്‍സിന്റെ ഏകീകൃത അറ്റാദായം നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 50.76 ശതമാനം ഉയര്‍ന്ന് 393.49 കോടി രൂപ രേഖപ്പെടുത്തി. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1484.45 കോടി രൂപയില്‍ നിന്ന് 15.47 ശതമാനം വളര്‍ച്ചയോടെ 1714.12 കോടി രൂപയായി. കമ്പനിയുടെ കൈകാര്യ ആസ്തി 4.85 ശതമാനം വര്‍ധിച്ച് 1,883.37 കോടി രൂപയായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ലാഭത്തില്‍ 51 ശതമാനം വര്‍ധനവുണ്ടായി. കമ്പനി 2 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 75 പൈസ ഇടക്കാല ലാഭവിഹിതം […]

Posted inടെക്നോളജി

മൈക്രോസോഫ്റ്റ് ടീംസില്‍ ചാറ്റ്ജിപിടി സേവനമെത്തി

മൈക്രോസോഫ്റ്റ് ടീംസില്‍ ചാറ്റ്ജിപിടി സേവനം അവതരിപ്പിച്ചു. വീഡിയോ കോളിംഗ്, ഇ-മെയില്‍, ചാറ്റിംഗ്, ഫയല്‍ ഷെയറിംഗ് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന മൈക്രോസോഫ്റ്റിന്റെ ആപ്ലിക്കേഷന്‍ ആണ് ടീംസ്. ചാറ്റ്ജിപിടി എത്തിയതോടെ മീറ്റിംഗുകള്‍സ ഇമെയില്‍ തുടങ്ങിയവയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പ്രീമിയം വേര്‍ഷനില്‍ മാത്രമാവും ചാറ്റ്ജിപിടി സേവനം ലഭിക്കുക. ഓപ്പണ്‍എഐ വികസിപ്പിച്ച എഐ ചാറ്റ്ബോട്ട് ആണ് ചാറ്റ്ജിപിടി. ഓപ്പണ്‍എഐയില്‍ 1000 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് അടുത്തിടെ മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. നേരത്തെ ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം മൈക്രോസോഫ്റ്റ് കമ്പനിയില്‍ […]

Posted inവിനോദം

1921: പുഴ മുതല്‍ പുഴ വരെ മാര്‍ച്ച് 3 ന് റിലീസ്

പുതിയ ചിത്രം 1921: പുഴ മുതല്‍ പുഴ വരെയുടെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. മാര്‍ച്ച് 3 ന് ചിത്രം തിയറ്ററുകളില്‍ എത്തും. സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ സംവിധായകന്‍ ഇക്കാര്യം അറിയിച്ചത്. ‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് രാമസിംഹന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം 2021 ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്. ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്നത് തലൈവാസല്‍ വിജയ് ആണ്. ജോയ് മാത്യുവും ഒരു പ്രധാന […]

Posted inവിനോദം

കേരളത്തില്‍ നിന്നും 10.85 കോടി വാരിക്കൂട്ടി ‘പഠാന്‍’

കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം വാരുന്ന ബോളിവുഡ് ചിത്രമായി മാറി ഷാറുഖ് ഖാന്റെ ‘പഠാന്‍’. ആമിര്‍ ഖാന്‍ ചിത്രം ‘ദങ്കലി’ന്റെ റെക്കോര്‍ഡ് ആണ് പഠാന്‍ തകര്‍ത്തത്. ചിത്രം ഇതുവരെ 10.85 കോടിയാണ് കേരളത്തില്‍ നിന്നും വാരിക്കൂട്ടിയത്. മലബാര്‍ മേഖലയില്‍ ചിത്രത്തിന് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒരാഴ്ച കൊണ്ടാണ് ചിത്രം പത്ത് കോടി കളക്ട് ചെയ്തത്. റിലീസ് ചെയ്ത് ഒമ്പത് ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ആഗോളതലത്തില്‍ 700 കോടി രൂപയാണ് ചിത്രം നേടിയത്. ബോക്‌സ്ഓഫിസ് ഇന്ത്യ ഡോട്ട് കോമിന്റെ […]

Posted inഓട്ടോമോട്ടീവ്

ജനുവരിയില്‍ 11,709 യൂണിറ്റുകള്‍ വിറ്റ് ഇക്കോ

2023 ജനുവരി മാസത്തിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ മാരുതി സുസുക്കിയുടെ ഏഴ് സീറ്റര്‍ കാറായ ഇക്കോ വന്‍ വില്‍പ്പനയാണ് നേടിയത്. 2023 ജനുവരിയില്‍ മാരുതി സുസുക്കി ഇക്കോ വാനിന്റെ 11,709 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ മാസം 10,528 യൂണിറ്റുകള്‍ ആണ് വിറ്റഴിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 107,844 യൂണിറ്റുകള്‍ വിറ്റു, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 89,934 യൂണിറ്റുകള്‍ വിറ്റു. അപ്ഡേറ്റ് ചെയ്ത ഇക്കോ എംപിവി ഇന്ത്യന്‍ വിപണിയില്‍ 5.13 ലക്ഷം രൂപ […]

Posted inപുസ്തകങ്ങൾ

വിശുദ്ധ ഖുര്‍ആന് വഴങ്ങുക

ഇസ്ലാം എന്ന് പറയുന്നത് ഭയമില്ലായ്മയാണ് എന്ന് ഈ ഗ്രന്ഥത്തിലൂടെ ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ സമര്‍ത്ഥിക്കുന്ന കാര്യങ്ങള്‍, ഏതൊരു പഠിതാവിനും പകര്‍ത്താവുന്നതും വേണമെന്നുണ്ടെങ്കില്‍, അതില്‍ ഓരോന്നും ഓരോ പുസ്തകമായി രൂപാന്തരപ്പെടുത്താവുന്നതുമാണ്. സ്ത്രീയുടെ സ്വത്താവകാശം അല്ലെങ്കില്‍ സാമ്പത്തിക മാനേജ്‌മെന്റും വളരെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, ഈ മേഖലയിലെ പ്രശ്‌നങ്ങളെ ഇസ്ലാമിക വീക്ഷണകോണില്‍നിന്നുകൊണ്ട്, ഗ്രന്ഥകര്‍ത്താവ് മനോഹരമായി വിലയിരുത്തുന്നു. ഈ ലോകത്തെ ജീവിതം നശ്വരമാണെന്നും സ്ഥായിയായ ഒരു ജീവിതത്തിലേക്ക് മുതല്‍ക്കൂട്ടുണ്ടാക്കുകയാണ് ഈ ലോകത്തുള്ള ദൗത്യമെന്നുമുള്ള ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണത്തെ പരലോകജീവിതത്തെപ്പറ്റി അദ്ദേഹം […]

Posted inആരോഗ്യം

പുകവലി തലച്ചോറിനും ദോഷം ചെയ്യുമെന്ന് പഠനം

പുകവലി ശ്വാസകോശത്തിനും ഹൃദയത്തിനും മാത്രമല്ല, ഇതേ അളവില്‍ തലച്ചോറിനും ദോഷം ചെയ്യുമെന്ന് പഠനം. ഒരാള്‍ പുകവലിക്കുമ്പോള്‍ തലച്ചോറിന്റെ സബ്‌കോര്‍ട്ടിക്കല്‍ ഭാഗത്ത് അത് നേരിട്ട് ബാധിക്കുന്നു. തലച്ചോറിന്റെ ഈ ഭാഗത്തിന് വികാരം, ഓര്‍മശക്തി, സന്തോഷം, ഹോര്‍മോണ്‍ ഉല്‍പാദനം എന്നിവയെല്ലാമായി ബന്ധമുണ്ട്. പുകവലിക്കുന്നവരില്‍ തലച്ചോറിന്റെ വ്യാപ്തി കുറഞ്ഞു വരാനുള്ള സാധ്യത അധികമാണ്. ഇത് പക്ഷാഘാതം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. വേള്‍ഡ് സ്‌ട്രോക്ക് ഓര്‍ഗനൈസേഷന്‍ പുകയിലയുടെ അപടങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുകവലിക്കാത്ത ഒരാളെ അപേക്ഷിച്ച് 20 സിഗരറ്റ് വലിക്കുന്ന ഒരാള്‍ക്ക് പക്ഷാഘാതം വരാനുള്ള […]