Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അനധികൃത നിർമ്മാണം നടത്തുന്നുവെന്ന ആക്ഷേപം തള്ളി കായിക മന്ത്രി.

കോഴിക്കോട്ടെ ഉഷ സ്കൂള്‍ ഓഫ് അത് ലക്റ്റിസിന്റെ സ്ഥലത്ത് അനധികൃത നിര്‍മ്മാണം നടത്തുന്നുവെന്ന ആക്ഷേപം തള്ളി കായിക മന്ത്രി വി അബ്ദുറഹ്മാൻ.പി ടി ഉഷയുടെ ആരോപണം പ്രാദേശിക വിഷയമായതു കൊണ്ട്.പഞ്ചായത്തുമായി ചർച്ച നടത്തി പരിഹരിക്കേണ്ട വിഷയം മാത്രമാണുള്ളത്. ആക്രമണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കോഴിക്കോട് കിനാലൂരിലെ ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സിന്‍റെ സ്ഥലത്ത് പഞ്ചായത്തിന്‍റെ അറിവോടെ അതിക്രമിച്ച് കടന്ന് അനധികൃത നിര്‍മ്മാണം നടത്തുന്നതായി ഐ ഓ എ പ്രസിഡന്‍റ് പിടി ഉഷ ഇന്നലെയാണ് ആരോപിച്ചത്.  പഞ്ചായത്ത് ഉടമസ്ഥതയിലുള്ള […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  പോലീസ് കൊട്ടിഘോഷിച്ച കൂടത്തായി കൊലപാതക പരമ്പര കേസ് പൊളിയുന്നു. നാലു മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ വിഷാംശമോ കണ്ടെത്തിയില്ലെന്ന് ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ് , മഞ്ചാടിയില്‍ മാത്യൂ, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതല്‍ 2014 വരെ ഇവര്‍ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധനക്കയച്ചത്. അമിത നികുതികളിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ നാളെ ബിജെപി പ്രവര്‍ത്തകര്‍ പന്തംകൊളുത്തി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശബരിമലയിൽ നടവരവ് എണ്ണൽ പുനരാരംഭിച്ചു.

ശബരിമലയിൽ നടവരവ് എണ്ണൽ പുനരാരംഭിച്ചു. 520 ജീവനക്കാരെയാണ് നാണയം എണ്ണുന്നതിനായി നിയോഗിച്ചിരിക്കുന്നത്. 20 കോടിയോളം രൂപയുടെ നാണയമാണ് എണ്ണി തീർക്കാൻ ഉള്ളതെന്നാണ് കരുതുന്നത്. തീർത്ഥാടന കാലം കഴിഞ്ഞിട്ടും കാണിക്ക ഇനത്തിൽ കിട്ടിയ നാണയങ്ങൾ പൂർണമായി എണ്ണി തീർന്നിട്ടില്ല. ഇതുവരെയുള്ള കണക്ക് പ്രകാരം ഇക്കഴിഞ്ഞ മകരവിളക്ക് സീസണിലെ വരുമാനം 351 കോടി രൂപയാണ്.  നാണയങ്ങളിൽ മൂന്നിലൊന്ന് ഭാഗമാണ് ഇതുവരെ എണ്ണി തീർക്കാനായതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. തുടർച്ചയായി നാണയം എണ്ണുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതിൽ ദുരൂഹത.

കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ആരോപണ പ്രത്യാരോപണങ്ങളുമായി സൂപ്രണ്ടും അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും. സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ട് പറഞ്ഞിട്ടെന്ന് അനിൽകുമാർ പറയുന്നു. എന്നാൽ ഈ ആരോപണം നിഷേധിക്കുന്ന ആശുപത്രി സൂപ്രണ്ട് ഗണേഷ് മോഹൻ അനിൽ കുമാറിൻ്റെ കള്ളക്കളി പിടികൂടിയത് താനാണെന്നും പറഞ്ഞു. കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ ദുരൂഹത ഏറുകയാണ്. കളമശേരി നഗരസഭയിലെ ജനന മരണ രജിസ്റ്റർ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരി നൽകിയ പരാതിയോടെയാണ് സംഭവം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വാണി ജയറാമിന്റെ സംസ്കാരം ഉച്ച കഴിഞ്ഞ് .

അന്തരിച്ച പ്രശസ്ത പിന്നണി ഗായിക വാണി ജയറാമിന്റെ സംസ്ക്കാരo ഔദ്യോഗിക ബഹുമതികളോടെ ഉച്ച കഴിഞ്ഞ് ചെന്നൈ ബസൻറ് നഗർ ശ്മശാനത്തിൽ നടത്തും.ഇന്നലെ ചെന്നൈ നുങ്കുo പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. തമിഴ്നാട് ഗവർണർ ഉൾപ്പെടെ രാഷ്ട്രീയ കല സാംസ്കാരിക സിനിമാ മേഖലകളിലെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ഇത്തവണ പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങാനയാണ് ഗായിക വിടവാങ്ങുന്നത്. പത്തൊൻപത് ഇന്ത്യൻ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചു. മലയാളത്തിൽ മാത്രം അറുനൂറ്റി ഇരുപത്തിയഞ്ചിൽ പരം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മൂന്ന് തവണ ദേശീയ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 5

◾പെട്രോളിനും ഡീസലിനും ബജറ്റിലൂടെ ഏര്‍പ്പെടുത്തിയ രണ്ടു രൂപയുടെ സെസ് ഒരു രൂപയാക്കി കുറച്ചേക്കും. നിയമസഭയില്‍ ബജറ്റു ചര്‍ച്ചയ്ക്കിടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്നെ ഇളവു പ്രഖ്യാപിക്കും. ജനരോഷം ശക്തമായതിനാലാണ് സെസ് കുറയ്ക്കാനുള്ള ആലോചന. രണ്ടു രൂപ സെസ് നിര്‍ദേശം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിരക്കു വര്‍ധന പുനരാലോചിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും പ്രതികരിച്ചിരുന്നു. ◾അഞ്ചു ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. രാജസ്ഥാന്‍, പാറ്റ്ന, മണിപ്പൂര്‍ ഹൈക്കോടതികളിലെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സിപിഎം പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെ പുറത്താക്കി

സിപിഎം വാട്ട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ സിപിഎം പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെ പുറത്താക്കി.  പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാനാണ് ഉദുമ ഏരിയ കമ്മിറ്റി തീരുമാനം. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ രാഘവന്‍റെ ശബ്ദ സന്ദേശം രണ്ട് ദിവസം മുമ്പാണ് ഗ്രൂപ്പില്‍ വന്നത്. സ്ത്രീകള്‍ അടക്കമുള്ള പാര്‍ട്ടി അംഗങ്ങളുള്ള ഗ്രൂപ്പിലായിരുന്നു സന്ദേശം. സംഭവം വിവാദമായതോടെ സന്ദേശം മാറി അയച്ചതെന്നാണ് രാഘവന്റെ വിശദീകരണം. രാഘവനെ ലോക്കല്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കും

സുപ്രീംകോടതി കൊളീജീയവും കേന്ദ്രവും തമ്മിലുള്ള തർക്കം നിലനിൽക്കെ അഞ്ചുപേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളിജീയം ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ. പുതിയ അഞ്ച് ജഡ്‍ജിമാരുടെ നിയമനത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. നിയമനത്തിന് കൊളീജിയം ശുപാര്‍ശ നല്‍കി രണ്ടുമാസത്തിന് ശേഷമാണ്  നിയമന ഉത്തരവ് പുറത്തിറങ്ങുന്നത്. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോല്‍, മണിപ്പുര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍, പട്‌ന ഹൈക്കോടതിയിലെ ജഡ്ജി അഹ്‌സാനുദ്ദീന്‍ അമാനുള്ള, […]

Posted inബിസിനസ്സ്

392 കോടി രൂപ നഷ്ടവുമായി പേടിഎം

ഡിജിറ്റല്‍ സാമ്പത്തിക സേവന സ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് (പേടിഎം) ഡിസംബര്‍ പാദത്തില്‍ തങ്ങളുടെ ഏകീകൃത അറ്റ നഷ്ടം 392 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 778.4 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1456.1 കോടി രൂപയില്‍ നിന്ന് 42 ശതമാനം ഉയര്‍ന്ന് 2062.2 കോടി രൂപയായി. ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരികള്‍ 2.89 ശതമാനം ഇടിഞ്ഞ് 529.9 രൂപയിലെത്തി. അവലോകന പാദത്തില്‍ പ്രവര്‍ത്തന ലാഭത്തിന്റെ ലക്ഷ്യം […]

Posted inവിനോദം

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ട്രെയിലര്‍

ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ നായികയായെത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഭാവന, ഷറഫുദ്ദീന്‍, അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ രചനയും, എഡിറ്റിങും, സംവിധാനവും നിര്‍വഹിക്കുന്നത്. […]