സിപിഎം വാട്ട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം അയച്ച സംഭവത്തിൽ സിപിഎം പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെ പുറത്താക്കി. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാനാണ് ഉദുമ ഏരിയ കമ്മിറ്റി തീരുമാനം. ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ രാഘവന്റെ ശബ്ദ സന്ദേശം രണ്ട് ദിവസം മുമ്പാണ് ഗ്രൂപ്പില്‍ വന്നത്. സ്ത്രീകള്‍ അടക്കമുള്ള പാര്‍ട്ടി അംഗങ്ങളുള്ള ഗ്രൂപ്പിലായിരുന്നു സന്ദേശം. സംഭവം വിവാദമായതോടെ സന്ദേശം മാറി അയച്ചതെന്നാണ് രാഘവന്റെ വിശദീകരണം. രാഘവനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആവശ്യമുന്നയിച്ചിരുന്നു.
സിപിഎം പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെ പുറത്താക്കി
