Posted inഓട്ടോമോട്ടീവ്

വില പ്രഖ്യാപിക്കും മുമ്പേ മികച്ച ബുക്കിങ്ങുമായി ഫ്രോങ്‌സ്

വില പ്രഖ്യാപിക്കും മുമ്പേ മികച്ച ബുക്കിങ്ങുമായി മാരുതിയുടെ കോംപാക്റ്റ് ക്രോസ് ഓവര്‍ ഫ്രോങ്‌സ്. ഇതുവരെ 5500 ബുക്കിങ്ങുകള്‍ ലഭിച്ചു. നെക്‌സ വഴി ഏപ്രില്‍ മുതല്‍ വാഹനം വില്‍പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മുന്‍ഭാഗം സ്പോര്‍ട്ടിയും സ്‌റ്റൈലിഷും ആണ്. ഐഡില്‍സ്റ്റാര്‍ട് സ്റ്റോപ്പുള്ള 1.2 ലീറ്റര്‍ ഡ്യുവല്‍-ജെറ്റ് ഡ്യുവല്‍ വിവിടി പെട്രോള്‍ എന്‍ജിനും 1.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനും വാഹനത്തിലുണ്ട്. 1 ലീറ്റര്‍ എന്‍ജിന്‍ 100 എച്ച്പി കരുത്തും 147.6 എന്‍എം […]

Posted inപുസ്തകങ്ങൾ

ബൈക്ക് ആംബുലന്‍സ് ദാദ

വടക്കന്‍ ബംഗാളിലെ ഗതാഗതസൗകര്യങ്ങള്‍ കുറഞ്ഞ ഗ്രാമങ്ങളില്‍നിന്നുള്ള നാലായിരത്തിലധികം രോഗികളെ സ്വന്തമായി രൂപംകൊടുത്ത ബൈക്ക് ആംബുലന്‍സില്‍ ആശുപത്രികളിലെത്തിച്ച് ജീവന്‍ രക്ഷിച്ച കരീം ഉള്‍ ഹക്കിന്റെ ജീവിതകഥ. തോട്ടം തൊഴിലാളിയായ കരീം തന്റെ അമ്മ യഥാസമയം ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ കഴിയാതെ മരണമടഞ്ഞ സാഹചര്യത്തില്‍ ആരംഭിച്ച ഈ പരിശ്രമം പില്‍ക്കാലത്ത് അദ്ദേഹത്തെ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനാക്കി. അസാധാരണപ്രവൃത്തികള്‍ ചെയ്യാന്‍ സാധാരണ മനുഷ്യര്‍ക്കും കഴിയുമെന്ന് പ്രഖ്യാപിക്കുന്ന പുസ്തകം. ‘ബൈക്ക് ആംബുലന്‍സ് ദാദ’. ബിശ്വജിത്ത് ഝാ. പരിഭാഷ – സ്മിത മീനാക്ഷി. മാതൃഭൂമി […]

Posted inആരോഗ്യം

ടിവി കാണലും അമിത ഭക്ഷണവും, ‘സ്‌ട്രെസ്’ ആകാം

നമ്മളില്‍ അധിക പേരും ടിവി കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നവരാണ്. എന്നാല്‍, എത്ര അളവില്‍ നമ്മള്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് നാം ചിന്തിക്കാറില്ല. ഇതിനോടൊപ്പം മറ്റു ചില ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍ നിങ്ങള്‍ കടുത്ത ‘സ്‌ട്രെസ്’ അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പല കാരണങ്ങള്‍ കൊണ്ടാകാം ‘സ്‌ട്രെസ്’ ഉണ്ടാകുന്നത്. എത്രയും നേരത്തേ ഇത് തിരിച്ചറിയുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിന് വേണ്ടി ‘സ്‌ട്രെസ്’ സൂചിപ്പിക്കുന്ന മറ്റ് ലക്ഷണങ്ങള്‍ എന്തെല്ലാമാണ് എന്നറിയണം. ഉയര്‍ന്ന തോതിലുള്ള ഹൃദയസ്പന്ദനം. പ്രത്യേകിച്ച് കാരണങ്ങളില്ലാതെയോ, […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  സംസ്ഥാന വ്യാപക ഗുണ്ടാവേട്ടയില്‍ പിടിയിലായത് 2,069 ഗുണ്ടകള്‍. ‘ഓപറേഷന്‍ ആഗി’ലൂടെ ഓരോ പോലീസ് ജില്ലയില്‍നിന്നും ശരാശരി നൂറു പേരെയാണു പിടികൂടിയത്. ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍ ഒന്നാം സ്ഥാനത്ത്. പിടികൂടിയവരില്‍ ഏറെപ്പേരേയും ചിത്രങ്ങളും വിരല്‍ അടയാളങ്ങളും ശേഖരിച്ച് കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഗുണ്ടകളുടെ ഡേറ്റാ ബാങ്ക് തയാറാക്കാനായിരുന്നു ഗുണ്ടാവേട്ട. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡിജിപി 13 ന് ജില്ലാ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അനധികൃത ചൈനീസ് ആപ്പുകൾക്ക് എതിരെ നടപടി

അനധികൃത ചൈനീസ് ആപ്പുകൾക്ക് എതിരെ നടപടി തുടർന്ന് മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി.നേരത്തെ ചൈനീസ് സര്‍ക്കാരുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന 59 ചൈനീസ് കമ്പനികള്‍ക്ക് സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അമേരിക്ക വിലക്ക് പ്രഖ്യാപിച്ചിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ നിലപാടിലുറച്ച് അനിൽ ആൻറണി

ബിബിസി ഡോക്യുമെന്ററി    വിവാദത്തിൽ നിലപാടിലുറച്ച് അനിൽ ആന്റ്ണി. തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരുന്ന ഒരു കാലം വരുമെന്ന് അനിൽ ആൻറണി തുറന്നടിച്ചു. വിഘടനവാദികളായ ഒരു മാധ്യമസ്ഥാപനത്തിന്റെ (ബിബിസി) കൂടെ നിന്ന്, ഇന്ത്യയുടെ താൽപര്യത്തിന് എതിരായി പ്രവർത്തിക്കുകയും, രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചവരുമാണിവർ. ഇന്ത്യൻ ജനതയോട് ഇന്നലെങ്കിൽ നാളെ ഇവർ മാപ്പ് പറയേണ്ടി വരുമെന്നും അനിൽ പറഞ്ഞു. ബിബിസി വിഷയത്തിൽ തനിക്കെതിരായ നീക്കം ആസൂത്രിതമായിരുന്നു, എന്നാൽ പിന്നിൽ പ്രവർത്തിച്ച വ്യക്തികളുടെ പേര് പറയുന്നില്ല. ഇന്ത്യയെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൂടത്തായ്:റിപ്പോ‍ർ‍ട്ട് തിരിച്ചടിയല്ലെന്ന് സൈമണ്‍

കൂടത്തായി കൊലപാതക പരമ്പര കേസിലെ ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് തിരിച്ചടിയല്ലെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണ്‍. കാലപ്പഴക്കം കൊണ്ട് മരണകാരണത്തില്‍ വ്യക്തത കിട്ടണമെന്നില്ല. സംസ്ഥാനത്തെ ഫൊറൻസിക്ക് ലാബിൽ പരിശോധിച്ചപ്പോഴും 4 മൃതദേഹങ്ങളിൽ നിന്ന് വിഷത്തിന്‍റെയോ സൈനൈഡിന്‍റെയോ സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. സംസ്ഥാനത്ത് നടത്തിയ പരിശോധ ഫലം കൂടുതൽ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ലാബിലേയ്ക്ക് അയച്ചതെന്നും കെ ജി സൈമൺ പറഞ്ഞു. 

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അന്തരിച്ച ഗായിക വാണി ജയറാമിന് സംഗീത ലോകത്തിന്റെ യാത്രാമൊഴി

അന്തരിച്ച ഗായിക വാണി ജയറാമിന് സംഗീത ലോകത്തിന്റെ യാത്രാമൊഴി. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗറിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പടെ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തി. ഇന്നലെ രാത്രി എഴുമണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ നുങ്കപാക്കത്തെ വീട്ടിൽ വെച്ച മൃതദ്ദേഹത്തിൽ നിരവധിപേർ ആദരം അർപ്പിച്ചു. പാട്ടുലോകത്തിന്‍റെ നഷ്ടമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.കേരള സർക്കാരിന് വേണ്ടി നോർക്ക നോഡൽ ഓഫിസർ പുഷ്പചക്രം അർപ്പിച്ചു. പത്മ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിസ്മയ കാഴ്ച്ചയൊരുക്കി ഭാരതീയ വ്യോമസേന

തിരുവനന്തപുരം നിവാസികൾക്ക് വിസ്മയ കാഴ്ചയൊരുക്കി ഭാരതീയ വ്യോമസേന. ഭാരതീയ വ്യോമസേന സംസ്ഥാന സർക്കാരിന്റെ ഏകോപനത്തോടെ ഇന്ന് രാവിലെ തിരുവനന്തപുരം ശംഖുമുഖം കടൽത്തീരത്ത് ഭാരതീയ വ്യോമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് ടീം (SKAT) അവതരിപ്പിച്ച വ്യോമഭ്യാസ പ്രകടനങ്ങൾ നഗരവാസികൾക്ക് വിസ്മയകാഴ്ച്ചയായി. ഈ വ്യോമാഭ്യാസ പ്രകടനത്തിൽ ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ വിവിധ ഫോർമേഷനുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി.വ്യോമാഭ്യാസ പ്രകടനത്തിൽ പങ്കെടുത്ത സൂര്യകിരൺ ടീമിനെ സംസ്ഥാന വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി ഉപഹാരം നൽകി ആദരിച്ചു. വ്യോമസേന, കരസേന, തീരസംരക്ഷണസേന എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അനാഥരായ പെൺകുട്ടികൾക്ക് ലൈഫ് വീട് നിഷേധിച്ച സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് മന്ത്രി.

 മലപ്പുറത്ത് അനാഥരായ പെണ്‍കുട്ടികള്‍ക്ക് ലൈഫ് വീട് നിഷേധിച്ച സംഭവത്തില ജില്ലയിലെ ലൈഫ് ചുമതലയുള്ള ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് നല്‍കാൻ മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് ഒരിഞ്ച് ഭൂമിയില്ലാത്ത പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അനാഥരായ മൂന്ന് പെണ്‍കുട്ടികള്‍ക്കാണ് ലൈഫ് മിഷന്‍ അധികൃതര്‍ വീട് നിഷേധിച്ചത്. ലൈഫ് പദ്ധതി ചട്ടപ്രകാരം അപേക്ഷകരെ കുടുംബമായി പരിഗണിക്കാനാകില്ല എന്ന തടസവാദമാണ് അധികൃതര്‍ ഉന്നയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാപിതാക്കളെ നഷ്ടപ്പെട്ടവരാണ് ഈ സഹോദരിമാര്‍. മുത്തശ്ശിയും അമ്മാവനും കുടുംബവുമെല്ലാം ചേര്‍ന്ന് […]