നിയമസഭയിൽ ബജററ് ചർച്ച ഇന്നാരംഭിക്കും.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചർച്ചയ്ക്ക് തുടക്കമിടും. ബുധനാഴ്ച്ച വരെ തുടരുന്ന ചർച്ചയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും മറുപടി നൽകും. ഇന്ധന സെസ് ഉൾപ്പെടെ ബജറ്റ് നിർദേശങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ച സാഹചര്യത്തിൽ ചർച്ച പ്രക്ഷുബ്ധമാകാനാണ് സാധ്യത. തുടർ സമര നടപടികൾ തീരുമാനിക്കാൻ രാവിലെ നിയമസഭാ മന്ദിരത്തിലെ പ്രതിപക്ഷ നേതാവിന്റെ മുറിയിൽ യു ഡി ഫ് യോഗം ചേരും. ബജറ്റിലെ നടുവൊടിക്കുന്ന പ്രഖ്യാപനങ്ങൾക്കെതിരായ പ്രതിഷേധം കനക്കുന്നതിനിടെ യാണ് ബജറ്റ് ചർച്ച തുടങ്ങുന്നത്. ചോദ്യോത്തരവേള മുതൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്. ബജറ്റിനെതിരെ യൂത്ത് കോൺഗ്രസ് ഇന്ന് നിയമസഭയിലേക്ക് നടത്തുന്ന മാർച്ച് സംഘർഷത്തിൽ കലാശിക്കാനുള്ള സാധ്യതയുo ഉണ്ട്.
നിയമസഭയിൽ ബജറ്റ് ചർച്ച ഇന്നാരംഭിക്കും
