വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്ന ഭാവനയുടെ പുതിയ ചിത്രം ഹണ്ടിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സംവിധായകന്‍ ഷാജി കൈലാസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഹൊറര്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം ഭാവനയുടെ മലയാളത്തിലേക്കുള്ള വന്‍ തിരിച്ചുവരവ് കൂടിയാകുമെന്നാണ് വിലയിരുത്തലുകള്‍. മെഡിക്കല്‍ ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ഹണ്ട്. ‘ഡോ. കീര്‍ത്തി’ എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കീര്‍ത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിന്റെ ചുരുളുകള്‍ അഴിക്കുന്നിടത്ത് നിന്നാണ് ഈ ചിത്രത്തിന്റെ കഥാവികസനം. ഭാവനയെ കൂടാതെ അതിഥി രവിയുടെ ‘ഡോ. […]
ഗ്ലാന്‍സയുടെ വില വര്‍ധിപ്പിച്ച് ടൊയോട്ട
ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ടൊയോട്ട ഗ്ലാന്‍സ പ്രീമിയം ഹാച്ച്ബാക്കിന്റെ വില 12,000 രൂപ വരെ വര്‍ധിപ്പിച്ചു. വില വര്‍ധന മുഴുവന്‍ ശ്രേണിയിലും പ്രാബല്യത്തില്‍ വരും. ടൊയോട്ട ഗ്ലാന്‍സ പെട്രോള്‍ വേരിയന്റിന് 7,000 രൂപ വര്‍ദ്ധിപ്പിച്ചു. അതേസമയം ഹാച്ച്ബാക്കിന്റെ സിഎന്‍ജി വേരിയന്റുകള്‍ക്ക് 2,000 രൂപയായി. കൂടാതെ, കാറിന്റെ ഓട്ടോമാറ്റിക് വേരിയന്റിന് 12,000 രൂപ കൂടി. അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന്റെ വില 50,000 രൂപ വര്‍ധിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ടൊയോട്ട ഗ്ലാന്‍സയുടെ വില വര്‍ദ്ധന. ഈ വിലവര്‍ദ്ധനവിന് ശേഷം ഗ്ലാന്‍സയുടെ പ്രാരംഭ […]
ധന്യമീ ജീവിതം
കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തില്‍ ഒരു സാധാരണ പെണ്‍കുട്ടിയായി ജനിച്ച്, മകളായും ഭാര്യയായും അര്‍ത്ഥപൂര്‍ണ്ണമായ ജീവിതം നയിക്കുകയും അമ്മ, അമ്മൂമ്മ, മുതുമുത്തശ്ശി എന്നീ നിലകളില്‍ ഇന്നും സ്വധര്‍മ്മം അനുഷ്ഠിക്കുകയും ചെയ്യുന്ന ലില്ലി തരൂരിന്റെ ജീവിതകഥ. കരുത്തയായ ഒരു സ്ത്രീയുടെ അനുഭവങ്ങളില്‍നിന്ന് ശേഖരിച്ച ഊര്‍ജ്ജസ്വലമായ ജീവിതത്തിന്റെ പ്രതിഫലനങ്ങള്‍. ‘ധന്യമീ ജീവിതം’. ശോഭ തരൂര്‍ ശ്രീനിവാസന്‍. പരിഭാഷ – ശ്രീകുമാരി രാമചന്ദ്രന്‍. മാതൃഭൂമി ബുക്‌സ്. വില 187 രൂപ.
ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമായ മത്തി!
മത്തി അഥവാ ചാളയുടെ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. മറൈന്‍ ഓമേഗ-3 ഫാറ്റി ആസിഡിന്റെ കലവറയാണ് മത്തി. ധാരാളം ധാതുക്കള്‍ അടങ്ങിയ ഒന്നാണ് മത്തി. അയേണ്‍, ഫോസ്ഫറസ്, കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ഡി എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. മത്തി കഴിക്കുന്നത് ധമനികളിലും മറ്റും ബ്ലോക്കുകള്‍ ഉണ്ടാകുന്നത് ഒരു പരിധിവരെ തടയുന്നു. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഒമേഗ-3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിട്ടുള്ള മത്തി കഴിയ്ക്കുന്നത് രോഗങ്ങളോടുള്ള ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിലെ വൈറ്റമിന്‍ ബി 12 കാര്‍ഡിയാക് […]
മധ്യാഹ്ന വാര്‍ത്തകള്‍
തുര്‍ക്കിയിലെ ഭുകമ്പത്തില്‍ മരിച്ചവരുടെ എണ്ണം അയ്യായിരം. യഥാര്‍ത്ഥ മരണം മൂന്നിരട്ടിയാകുമെന്ന് ലോകാരോഗ്യ സംഘടന. ലോകം കണ്ട ഏറ്റവും വലിയ ഭൂകമ്പത്തില്‍ തകര്‍ന്ന് തുര്‍ക്കിയും സിറിയയും. കനത്ത മഞ്ഞ് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കി. ഇന്ത്യയില്‍നിന്നുള്ള ദുരന്തനിവാരണ സേന രക്ഷാപ്രവര്‍ത്തനത്തിന് തുര്‍ക്കിയിലേക്കു തിരിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്‌ക്കെതിരേ സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റുകളിലേക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. നിയമസഭാ മാര്‍ച്ചുമായി യുവമോര്‍ച്ചാ പ്രവര്‍ത്തകരും. ഇരുവിഭാഗത്തിന്റേയും മാര്‍ച്ചുകളും അക്രമാസക്തമായി. തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂര്‍ അടക്കം പലയിടത്തും കല്ലേറും നേരിടാന്‍ പോലീസ് ജലപീരങ്കിയും പ്രയോഗിച്ചു. […]
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നില തൃപ്തികരം.
ന്യൂമോണിയ ബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉടൻ ബംഗളൂരുവിലേക്ക് കൊണ്ടുപോകില്ല. ന്യുമോണിയ ബാധ മാറിയശേഷമാകും ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് വിദഗ്ധ ചികിൽസക്കായി കൊണ്ടുപോകുക. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ന്യൂമോണിയ ബാധ ഭേദമായശേഷം എയർ ആംബുലൻസിൽ ആകും ഉമ്മൻചാണ്ടിയെ കൊണ്ടുപോകുക. ചികിൽസയിലുള്ള ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചിരുന്നു.മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിൽസ തുടരുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇന്ധനെ സെസിൽ സംസ്ഥാന വ്യാപക പ്രതിഷേധം.
കോൺഗ്രസ് മാർച്ചിനിടെ സംഘർഷം.തൃശൂരിലും കൊല്ലത്തും വ്യാപക പ്രതിഷേധം കൊച്ചിയിൽ പോലീസിന് നേരെ കല്ലേറുണ്ടായി. ഇന്ധന സെസ് നടപടി സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ നോട്ടീസ് നൽകി. യൂണിറ്റിന് മൂന്നിരട്ടിയോളം രൂപയാണ് വർധിപ്പിച്ചതെന്നാണ് അഡ്വ എം വിൻസന്റ് എംഎൽഎ അടിയന്തിര പ്രമേയ നോട്ടീസിൽ കുറ്റപ്പെടുത്തി. എന്നാൽ വാട്ടർ അതോറിറ്റിയുടെ നഷ്ടക്കണക്ക് നിരത്തി റോഷി അഗസ്റ്റിൻ . വിശദമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് തള്ളി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.മരണക്കിടക്കയിൽ […]
വ്യാജ ജനന സർട്ടിഫിക്കറ്റ്കേസ്:കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണ്ണിത്തുറയിലെ ദമ്പതികൾ പ്രതികളാകും
കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുഞ്ഞിനെ കൈവശം വച്ച തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾ പ്രതികളാകും. വ്യാജരേഖ ചമക്കൽ അതിനുള്ള പ്രേരണ തുടങ്ങിയ കുറ്റങ്ങളിൽ ആണ് അന്വേഷണം ഉണ്ടാകുക. കുട്ടിയെ കടത്തിക്കൊണ്ടു പോയതാണോ എന്നതടക്കം ശിശു സംരക്ഷണ സമിതിയുടെ അന്വേഷണത്തിന് ശേഷം തീരുമാനിക്കും.അതേസമയം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നു. മെഡിക്കൽ റെക്കോർഡ്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥയും നഗരസഭാ കിയോസ്ക്കിലെ ജീവനക്കാരിയും തമ്മിലുള്ള ചാറ്റാണ് പുറത്തുവന്നത്. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് തിരുത്താൻ […]
വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി.
വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി. നിയമനത്തിനെതിരെയുള്ള ഹർജി തള്ളിയാണ് നിയമനം ശരിവെച്ചത്. ഹർജി തള്ളിയുള്ള ഉത്തരവ് ഇറക്കുമെന്ന് കോടതി അറിയിച്ചു. സർക്കാരിൻറെ വിവരങ്ങൾ മാത്രമല്ല കോളീജിയം പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ഹർജി അംഗീകരിച്ചാൽ ഇത്തരം പരാതികൾ വന്നുകൊണ്ടിരിക്കുമെന്ന് ജസ്റ്റിസ് ബിആർ ഗവായി പറഞ്ഞു. വാദം തുടരുന്നതിനിടെ സത്യപ്രതിജ്ഞ നടന്നു. മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി വിക്ടോറിയ ഗൗരി ചുമതലയേറ്റു.
നഴ്സിങ്ങ് കോളേജിൽ ഭക്ഷ്യ വിഷബാധ.
മാംഗളൂരുവിലെ നഴ്സിങ് കോളേജിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നഴ്സിങ് കോളേജിലെ 137ഓളം വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. ശക്തി നഗറിലെ സിറ്റി കോളേജ് ഓഫ് നഴ്‌സിംഗിലെ വിദ്യാർഥികളാണ് ചികിത്സ തേടിയത്. ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഇവർക്ക് വിഷബാധയേറ്റത്. വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ അസുഖമാണ് മിക്കവർക്കും ബാധിച്ചത്. തുടർന്ന് 137 വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇവരിൽ 52 വിദ്യാർഥികൾ എ.ജെ. ആശുപത്രിയിലും 42 വിദ്യാർത്ഥികളെ കങ്കനാടി ഫാദർ മുള്ളർ ആശുപത്രിയിലും 18 വിദ്യാർത്ഥികളെ കെഎംസി ആശുപത്രിയിലും […]
