Posted inബിസിനസ്സ്

കല്യാണ്‍ ജൂവലേഴ്സ് മൂന്നാംപാദ ലാഭം 148 കോടി

നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ കല്യാണ്‍ ജൂവലേഴ്സിന്റെ ആകെ വിറ്റുവരവ് 13 ശതമാനം വളര്‍ച്ചയോടെ 3884 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3435 കോടി രൂപയായിരുന്നു. വരുമാനം 327 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 299 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ 135 കോടി രൂപയെ അപേക്ഷിച്ച് അവലോകന പാദത്തില്‍ മൊത്ത ലാഭം 148 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് മുന്‍ […]

Posted inവിനോദം

പ്രണയവും പ്രതികാരവുമായി ‘രേഖ’ ട്രെയിലര്‍

പ്രണയവും പ്രതികാരവും പറഞ്ഞ് ‘രേഖ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. തമിഴ് ചലചിത്ര സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. വിന്‍സി അലോഷ്യസ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിന്‍ ഐസക്ക് തോമസ് ആണ്. ചിത്രത്തില്‍ ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 10നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്‍ കെ എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് […]

Posted inവിനോദം

‘ശാകുന്തള’ത്തിന്റെ റിലീസ് മാറ്റിവച്ചു

സാമന്ത കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ശാകുന്തള’ത്തിന്റെ റിലീസ് മാറ്റിവച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ശ്രി വെങ്കിടേശ്വര ക്രിയേഷന്‍സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 17ന് ആയിരുന്നു ശാകുന്തളത്തിന്റെ റിലീസ് വച്ചിരുന്നത്. അന്നേദിവസം സിനിമ തിയറ്ററില്‍ എത്തില്ലെന്നും ഉടന്‍ തന്നെ പുതുക്കിയ റിലീസ് തിയതി പുറത്തുവിടുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് ശാകുന്തളം. ഗുണശേഖര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ യുവ താരം ദേവ് മോഹന്‍ ആണ് ‘ദുഷ്യന്തനാ’യി വേഷമിടുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  വെള്ളക്കരം വര്‍ധനയ്ക്കു ഈ മാസം മൂന്നു മുതല്‍ മുന്‍കാല പ്രാബല്യം ഏര്‍പ്പെടുത്തി പുതുക്കിയ താരിഫ് ജല അതോരിറ്റി പുറത്തിറക്കി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 50 മുതല്‍ 550 വരെ രൂപയുടെ നിരക്കു വര്‍ധന. മിനിമം നിരക്ക് 22.05 രൂപയില്‍നിന്ന് 72.05 രൂപയായി വര്‍ധിപ്പിച്ച. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 15,000 ലിറ്റര്‍ വരെ സൗജന്യമായി ലഭിക്കും. വെള്ളക്കരം, ഇന്ധന സെസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതുക്കിയ താരിഫ് പുറത്തിറക്കിയത്. എറണാകുളത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. […]

Posted inഓട്ടോമോട്ടീവ്

കോര്‍ണറിംഗ് ലൈറ്റുമായി ‘സൂം’ എത്തി

110 സിസി സെഗ്മെന്റില്‍ പുതിയ മോഡലായ ‘സൂം’ പുറത്തിറക്കി ഹീറോ മോട്ടോകോര്‍പ്. ഈ വിഭാഗത്തിലാദ്യമായാണ് ഹീറോ ഇന്റലിജന്റ് കോര്‍ണറിംഗ് ലൈറ്റ് അവതരിപ്പിക്കുന്നത്. രാത്രിയാത്രകളില്‍, വളവുകളിലും തിരുവുകളിലും ഹീറോയുടെ കോര്‍ണറിംഗ് ലൈറ്റുകള്‍ പ്രകാശം നല്‍കുകയും വ്യക്തമായ കാഴ്ച്ച ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ഹീറോയുടെ സവിശേഷമായ ‘എക്‌സ് സെന്‍സ് ടെക്‌നോളജി’, പ്രകടനത്തോടൊപ്പം തന്നെ മികച്ച ഇന്ധന ക്ഷമതയും ഉറപ്പ് വരുത്തുന്നു. ഷീറ്റ് ഡ്രം, കാസ്റ്റ് ഡ്രം, കാസ്റ്റ് ഡിസ്‌ക് എന്നീ മൂന്ന് വിഭാഗങ്ങളില്‍ എത്തുന്ന സൂമിന് യഥാക്രമം 68,599 (എല്‍എക്‌സ് […]

Posted inപുസ്തകങ്ങൾ

നമ്മുടെ കിടക്ക ആകെ പച്ച

വാര്‍ദ്ധക്യത്തിന്റെ നിര്‍വ്വചിക്കാനാവാത്ത സ്‌നേഹവും സൗഹൃദവും വരച്ചിടുന്ന മനോഹരമായ ഒരു കൊച്ചുകാവ്യം എന്ന് ‘നമ്മുടെ കിടക്ക ആകെ പച്ച’ എന്ന നോവലിനെ വിശേഷിപ്പിക്കാം. ഇതിന്റെ വായന നമുക്കു പ്രിയപ്പെട്ട പ്രായമായവരിലേക്ക്, ഏകാന്തത അനുഭവിക്കുന്നവരിലേക്ക്, മരണത്തെ കാത്തുകിടന്ന് ജീവിതം വിരസമായിപ്പോയവരിലേക്ക് നമ്മുടെ മനസ്സുകളെ എത്തിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇത് സമ്പൂര്‍ണ്ണമായി വായിച്ചു കഴിയുമ്പോള്‍ നാം ഫോണെടുത്ത് അവരെ ഒന്നു വിളിച്ച് ക്ഷേമാന്വേഷണം നടത്താന്‍ മറക്കുകയുമില്ല. അത്രമേല്‍ ഹൃദ്യമായി, അത്രമേല്‍ നൊമ്പരപ്പെടുത്തിക്കൊണ്ട് ഈ നോവല്‍ നമ്മുടെ മനസ്സുകളെ കീഴടക്കും. […]

Posted inആരോഗ്യം

ആരുമായും ഇയര്‍ഫോണ്‍ പങ്കിടരുത്!

ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ഇയര്‍ഫോണുകളില്‍ നിന്ന് വരുന്ന ശബ്ദം ചെവിയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഇത് സ്ഥിരമായ കേടുപാടുകളിലേക്ക് നയിക്കുന്നു. സുരക്ഷിതമല്ലാത്ത ശ്രവണ രീതികള്‍ മൂലം ലോകമെമ്പാടുമുള്ള ഒരു ബില്യണ്‍ യുവാക്കള്‍ക്ക് കേള്‍വിശക്തി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ഇയര്‍ഫോണില്‍ നിന്നോ ഇയര്‍ ഫോണില്‍ നിന്നോ ഉയര്‍ന്ന ശബ്ദത്തില്‍ തുടര്‍ച്ചയായി സംഗീതം കേള്‍ക്കുന്നത് കേള്‍വിയെ ബാധിക്കും. ചെവിയുടെ കേള്‍വിശക്തി 90 ഡെസിബെല്‍ മാത്രമാണ്. തുടര്‍ച്ചയായി കേള്‍ക്കുന്നതിലൂടെ 40-50 ഡെസിബെല്‍ ആയി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഭൂചലന പരമ്പരയുടെ നടുക്കം മാറാതെ തുർക്കിയും സിറിയയും

ഭൂചലന പരമ്പരയുടെ നടുക്കം മാറാതെ തുർക്കിയും സിറിയയും. 2 ദിവസത്തിനിടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 4800 കടന്നു. മരണം എട്ട് മടങ്ങ് വരെ ഉയർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ നിന്നുയരുന്ന രക്ഷതേടിയുള്ള നിലവിളികൾ ആരെയും നോവിക്കും. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ തേങ്ങലുകൾ പാറ പോലെ ഉറച്ച ഹൃദയങ്ങളെ വരെ കരയിക്കും. രാജ്യം കണ്ടതിൽ വച്ച് എറ്റവും വലിയ ഭൂകമ്പം തകർത്ത തുർക്കിയിലെങ്ങും നെഞ്ച് പൊള്ളുന്ന കാഴ്ചകളാണ്. കനത്ത മഞ്ഞ് വീഴ്ചയും മഴയും തണുപ്പും രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നു. ഗതാഗത […]

Posted inലേറ്റസ്റ്റ്

മൂന്നടിക്കാരന് സ്വപ്‌നസാക്ഷാത്കാരം

മൂന്നടി ഉയരമുള്ള ഒരു യുവാവ്. തന്റെ അതേ ഉയരമുള്ള ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു മൂന്നടിക്കാരന്റെ സ്വപ്നം. ഒടുവില്‍ ആ സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഇപ്പോള്‍ ആ യുവാവ്. അങ്ങനെയൊരു യുവതിയെ യുവാവ് കണ്ടെത്തി. രാജസ്ഥാനിലെ ജോധ്പൂരില്‍ ഇരുവരും വിവാഹിതരായി. വിവാഹത്തിന്റെ വീഡിയോ  സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. റിഷഭ് എന്നാണ് യുവാവിന്റെ പേര്. യുവതിയുടെ പേര് സാക്ഷി. ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ യുവാവ് ജോലി അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. യുവതി എംബിഎ ബിരുദധാരിയാണ്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എറണാകുളത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

എറണാകുളത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെ വീണ്ടും കുടഞ്ഞ് ഹൈക്കോടതി. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുമാണെന്നും ഉത്തരവാദിത്വപ്പെട്ട പലതലകളും ഉരുളുമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.  ജില്ലയിലെ റോഡുകളുടെ അവസ്ഥ സംബന്ധിച്ച് റിപ്പോ‍ർട് നൽകാതിരുന്ന ജില്ലാ കലക്ടറേയും കോടതി വിമ‍ർശിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയും മരിച്ചവരുടെ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം ഉറപ്പാക്കേണ്ടതുണ്ട്.  ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുവുമാണ്. സർക്കാർ ഒന്നും ചെയ്യുന്നില്ല. കോടതിയാണോ സർക്കാരാണോ കൂടുതൽ വ്യാകുലപെടേണ്ടത്. നിലവിലെ അവസ്ഥ സംബന്ധിച്ച് റിപ്പോ‍ർട്ട് ആവശ്യപ്പെട്ടിട്ട് അത് നൽകാൻ പോലും […]