Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ധന സെസിനെതിരെ കോൺഗ്രസ് പ്രതിഷേധം.

ഇന്ധന സെസിനെതിരെ അലയടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം, കൊച്ചിയിലും പത്തനംതിട്ടയിലും സംഘർഷമുണ്ടായി.കൊച്ചിയിൽ പ്രവർത്തകർ പൊലീസിന് നേരെ കുപ്പിയെറിഞ്ഞു. ബാരിക്കേഡ് മറിച്ചിടാനും ശ്രമം നടന്നു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്ധന സെസിലും നികുതി വർധനക്കുമെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലാണ് സംഘർഷം. പത്തനംതിട്ടയിലും കൊച്ചിയിലുമാണ് പ്രതിഷേധ മാർച്ച് സംഘർഷത്തിലേക്ക് എത്തിയത്.  പ്രവർത്തകർ പിരിഞ്ഞ് പോകാതായതോടെ പൊലീസ് ലാത്തി പ്രയോഗിച്ചു. പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ലാത്തിയടിയിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. നാല് പേരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുപ്പതോളം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രിക്കെതിരെ വസ്തുതാവിരുദ്ധവുമായ പ്രസ്താവന നടത്തിയതിനെതിരെ രാഹുലിനെതിരെ ലോക്സഭയിൽ അവകാശലംഘന നോട്ടീസ്

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതില്‍ നടപടി വേണമെന്നും രാഹുലിൻ്റെ പ്രസംഗം രേഖകളിൽ നിന്ന് നീക്കണമെന്നും ആവശ്യം: രാഹുൽ ഗാന്ധിക്കെതിരെ ലോക്സഭയിൽ ബിജെപി അവകാശ ലംഘന നോട്ടീസ് നൽകി.ഇന്നലെ രാഹുലിന്‍റെ പ്രസ്താവനയെതുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സഭയില്‍ വയ്ക്കാന്‍ ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അതിന് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് രാഹുലിനെതിരെ അവകാശലംഘന നോട്ടീസുമായി ബിജെപി രംഗത്ത് വന്നത്.അദാനിയിലൂടെ പ്രധാനമന്ത്രിക്കെതിരെ ഇന്നലെ ലോക് സഭയിലെ നന്ദിപ്രമേയ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്. പ്രധാനമന്ത്രിയുടെ വിദേശ യാത്രകളും രാജ്യത്തിന്‍റെ വിദേശ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എം.ജി. കലോത്സവത്തിന് ഇന്ന് തിരി തെളിയും.

എം ജി സർവകലാശാല കലോത്സവം  “അനേക” യ്ക്ക് ഇന്ന് തിരി തെളിയും. 12  വരെ നടക്കുന്ന കലോത്സവത്തിന്റെ പ്രധാന വേദി മഹാരാജാസ് കോളേജ് ഗ്രൗണ്ടാണ്. ഇന്നുച്ചയ്ക്ക് 2.30 നു മറൈൻ ഡ്രൈവിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര മഹാരാജാസ് ഗ്രൗണ്ടിൽ സമാപിക്കും. ഉദ്ഘാടന ചടങ്ങ് വൈകിട്ടാണ്. എണ്ണായിരത്തിലേറെ വിദ്യാർത്ഥികൾ കലോത്സവത്തിൽ പങ്കെടുക്കുമെന്ന് കരുതുന്നു. മഹാരാജാസ് കോളേജ്, ഗവ.ലോ കോളേജ്, മഹാരാജാസ് മെൻസ് ഹോസ്റ്റൽ ഗ്രൗണ്ട് എന്നിവിടങ്ങളിലാണു വേദികൾ.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അനാഥ പെൺകുട്ടികൾക്ക് വീട് നിഷേധിച്ചതിൽ മറുപടിയുമായി മന്ത്രി.

അനാഥ പെൺകുട്ടികൾക്ക് വീട് നിഷേധിച്ച നടപടിയിൽ – ഒൻപത് പേരുള്ള റേഷൻ കാർഡാണ് ഇവർക്കുള്ളതെന്നും , ഇവർ വിവാഹം കഴിച്ചിച്ചിട്ടില്ലെന്നും തദ്ദേശ മന്ത്രി പറഞ്ഞു. ലൈഫ് എന്നാല്‍ കാത്തിരിപ്പ് എന്നാക്കി സര്‍ക്കാര്‍ ആ വാക്കിന്റെ അർത്ഥം മാറ്റിയെന്നും ,പദ്ധതിയില്‍ പുരോഗതി ഇല്ലെന്ന് പ്രതിപക്ഷവും ആരോപിച്ചു.   പാവപ്പെട്ടവര്‍ക്കും ഭവനരഹിതർക്കും വീടുവച്ച് നല്‍കാനുള്ള ലൈഫ് പദ്ധതിയില്‍ പുരോഗതിയില്ലെന്ന് പ്രതിപക്ഷം. ഫീൽഡ് പഠനം നടത്തിയാണ് അർഹരായ ആളുകളെ കണ്ടെത്തുന്നത്.1,02542 പേരെ ആണ് അർഹരായി കണ്ടെത്തിയത്. പ്രതിപക്ഷം യാഥാർത്ഥ്യം അംഗീകരിക്കുന്നില്ല.2020 ൽ പുതിയ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റിപ്പോ നിരക്ക് വീണ്ടും കൂട്ടി ആർബിഐ; ബാങ്ക് വായ്പ പലിശ നിരക്കുകൾ ഉയരും

റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്. ഇതോടെ രാജ്യത്തെ ബാങ്ക് വായ്പാ പലിശ നിരക്കുകൾ ഉയരും. വിവിധ വായ്പകളുടെ ഇ എം ഐ വീണ്ടും ഉയരും. ഭവന, വാഹന വായ്പാ പലിശ നിരക്കുക കൂടും, നിക്ഷേത്തിനുള്ള പലിശയും കൂടും, വിലക്കയറ്റം 4% ത്തിനു മുകളിൽ തുടരുമെന്ന് RBI ഗവർണർ. തീരുമാനം ധന നയ സമിതിയുടേത് . റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കൂട്ടി ആറര ശതമാനമാക്കി . ബാങ്ക് വായ്പ പലിശ നിരക്കുകൾ ഇനിയും കൂടും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അഡ്വ. സൈബി ജോസിന് പണം നൽകിയ സിനിമാ നിർമ്മാതാവിനെ ചോദ്യം ചെയ്തു 

കേസിൽ അനുകൂല വിധിക്കായി ഹൈകോടതി ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സൈബി നിർമ്മാതാവിൽ നിന്ന് പണം വാങ്ങിയെന്നാണ് കേസ്.  ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന അഡ്വ. സൈബി ജോസിനെതിരായ കേസിൽ, പണം നൽകിയ സിനിമാ നിർമ്മാതാവിനെ ചോദ്യം ചെയ്തു. കേസിലെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ തിങ്കളാഴ്ചയാണ് നിർമ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തത്. തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്നും അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് അഡ്വ സൈബി ജോസ് കിടങ്ങൂർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി […]

Posted inബിസിനസ്സ്

ഫോണ്‍പേ ഇടപാടുകള്‍ ഇനി വിദേശത്തും നടത്താം

ഇന്ത്യയില്‍ നിന്നും വിദേശത്തെത്തിയവര്‍ക്ക് ഇനി മുതല്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഉപയോഗിച്ച് വിദേശ വ്യാപാരികള്‍ക്ക് പണം നല്‍കാം. ഇതോടെ ഉപയോക്താക്കള്‍ക്ക് അന്താരാഷ്ട്ര ഡെബിറ്റ് കാര്‍ഡുകള്‍ പോലെ ഇന്ത്യയിലെ ബാങ്കില്‍ നിന്ന് വിദേശ കറന്‍സിയില്‍ നേരിട്ട് പണമടയ്ക്കാന്‍ കഴിയും. ഇനി യുഎഇ, സിംഗപ്പൂര്‍, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഇത്തരം ഫോണ്‍പേ ഇടപാടുകള്‍ നടത്താം. ഈ സേവനം ആരംഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ സാമ്പത്തിക സാങ്കേതിക ആപ്പാണ് ഫോണ്‍പേയെന്ന് കമ്പനി അറിയിച്ചു. നിലവില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഒരു വിദേശ […]

Posted inടെക്നോളജി

1.4 ലക്ഷം ഹാന്‍ഡ്‌സെറ്റ് ബുക്കിംഗുമായി സാംസങ് എസ്23

ദിവസങ്ങള്‍ക്ക് മുന്‍പ് അവതരിപ്പിച്ച സാംസങ് എസ്23 ന് വിപണിയില്‍ വന്‍ നേട്ടമെന്ന് റിപ്പോര്‍ട്ട്. ബുക്കിങ് തുടങ്ങി ആദ്യ 24 മണിക്കൂറില്‍ തന്നെ 1400 കോടി രൂപയ്ക്കുള്ള 1.4 ലക്ഷം ഹാന്‍ഡ്‌സെറ്റുകളാണ് മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇത് റെക്കോര്‍ഡ് നേട്ടമാണ്. പ്രീ-ബുക്കിങ്ങിന്റെ ആദ്യ ദിവസം തന്നെ 1,400 കോടി രൂപ ലഭിച്ചു. ഗ്യാലക്സി എസ് 22 നെ അപേക്ഷിച്ച് ഗ്യാലക്സി എസ് 23 ന്റെ പ്രീ-ബുക്കിങ് ഏകദേശം ഇരട്ടിയാണ്. ആദ്യ 24 മണിക്കൂറിനുള്ളില്‍ ഏകദേശം 1.4 ലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ […]

Posted inവിനോദം

‘ധ്രുവനച്ചത്തിരം’ തീയേറ്ററുകളിലേക്ക്

ഏറെ നാളത്തെ ചിയാന്‍ വിക്രം ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ‘ധ്രുവനച്ചത്തിരം’ തീയേറ്ററുകളിലേക്ക്. ഗൗതം മേനോന്‍ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നും ഉടന്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നുമാണ് ടീം പറയുന്നത്. മാര്‍ച്ച് മാസം റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം വിക്രമിന്റേതായി റിലീസിനെത്തുന്ന ആദ്യ സിനിമയാണ് ധ്രുവനച്ചത്തിരം. ചിത്രത്തിന്റെ വിതരണം ഉദയനിധി സ്റ്റാലിനാണ്. 2016ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചില സാങ്കേതിക തടസങ്ങളാല്‍ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഏഴ് രാജ്യങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ഒരു ഗാങ്സ്റ്റര്‍ ചിത്രമായാണ് ധ്രുവനച്ചത്തിരം […]

Posted inവിനോദം

‘കാന്താര’ ഒന്നാം ഭാഗം അടുത്ത വര്‍ഷം!

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണ് ‘കാന്താര’. കന്നഡ ചിത്രമായ കാന്താര 400 കോടിക്കടുത്ത് ആഗോള കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ആദ്യം എത്തിയത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഋഷഭ് ഷെട്ടി ഇപ്പോള്‍. കാന്താരയുടെ 100 ദിവസം ആഘോഷിക്കുന്ന വേദിയിലാണ് താരം സംസാരിച്ചത്. ഒന്നാം ഭാഗം അടുത്ത വര്‍ഷം വരും. കാന്താരയുടെ ഷൂട്ടിംഗ് നടത്തുമ്പോഴാണ് പെട്ടെന്ന് പ്രീക്വല്‍ ആശയം മനസില്‍ തെളിഞ്ഞത്, നിലവില്‍, ഇതിന്റെ എഴുത്ത് പുരോഗമിക്കുകയാണ്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ […]