പുത്തൂരിൽ സ്വയം ചിതയൊരുക്കി തീകൊളുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാർ ആണ് മരിച്ചത്. 68 വയസ്സായിരുന്നു. സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിജയകുമാർ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പ് പൊലീസിന് കിട്ടിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് വീട്ടുകാർ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ വിജയകുമാർ ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യം തനിക്കില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ വിജയകുമാർ എഴുതിയിട്ടുണ്ടെന്നാണ് […]
സംസ്ഥാന ധന വകുപ്പിനെതിരെ സിഎജി റിപ്പോർട്ട്
സംസ്ഥാന ധന വകുപ്പിനെതിരെ സിഎജി റിപ്പോർട്ട്. റവന്യൂ കുടിശ്ശിക പിരിക്കുന്നതിൽ വകുപ്പിന് വൻ വീഴ്ച്ച. കഴിഞ്ഞ അഞ്ച് വർഷമായി 7100 കോടി കുടിശ്ശിക ധനവകുപ്പ് പിരിച്ചിട്ടില്ലെന്നു സിഐജി റിപ്പോർട്ടില്‍ പറയുന്നു.12 വകുപ്പുകളിൽ ആണ് കുടിശ്ശികയുള്ളത്. തെറ്റായ നികുതി നിരക്ക് പ്രയോഗിച്ചതിനാൽ 11.03 കോടിയുടെ കുറവുണ്ടായെന്നും സിഐജി റിപ്പോര്‍ട്ടില്‍ പറയുന്നു.നികുതി രേഖകൾ കൃത്യമായി പരിശോധിക്കാത്തത് മൂലം നികുതി പലിശ ഇനത്തിൽ 7.54 കോടി കുറഞ്ഞു. വാർഷിക റിട്ടേണിൽ അർഹത ഇല്ലാതെ ഇളവ് നൽകിയത് വഴി 9.72 കോടി കുറഞ്ഞു.വിദേശ […]
തുർക്കി സിറിയ ഭൂചലനത്തിൽ മരണം 12000 കടന്നു
തുർക്കി സിറിയ ഭൂചലനത്തിൽ മരണം 12000 കടന്നു. തുടര്‍ ചലനങ്ങളും കനത്ത മഴയും മഞ്ഞു വീഴ്ചയും ഇപ്പോഴും വെല്ലുവിളിയായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ ആയിരക്കണക്കിന് ആളുകള്‍ ചികിത്സ കിട്ടാതെ ദുരിതത്തില്‍ കഴിയുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.വമ്പൻ ഭൂചലനത്തിൽ കോണ്‍ക്രീറ്റ് കട്ടകള്‍ക്കിടയില്‍ പലരും കുടുങ്ങിക്കിടന്നത് 62 മണിക്കൂറിലേറെ . പലരുടേയും പുറത്തേക്ക് വലിയ കോൺക്രീറ്റ് പാളികൾ വീണു . കെട്ടിടങ്ങൾ വൻ ശബ്ദത്തോടെ വീണപ്പോൾ അതിനിടയിൽ കുടുങ്ങിയവരും പതിനായിരത്തിലേറെ. മനുഷ്യര്‍ മാത്രമല്ല മിണ്ടാപ്രാണികളും ദുരന്തത്തിന്‍റെ ഭാരം പേറുന്നു. ഗുരുതരമായി പരിക്കേറ്റ് […]
നികുതി – സെസ് വർധനക്കെതിരെ പ്രതിപക്ഷ എംഎൽഎമാർ നടന്ന് പ്രതിഷേധിക്കുന്നു
ഇന്ധന സെസ് അടക്കം ബജറ്റിൽ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച നികുതി – സെസ് വർധനക്കെതിരെ പ്രതിപക്ഷ എംഎൽഎമാർ നടന്ന് പ്രതിഷേധിക്കുന്നു. എംഎൽഎ ഹോസ്റ്റലിൽ നിന്നും നിയമസഭയിലേക്കാണ് യുഡിഎഫ് എംഎൽഎമാർ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നേതൃത്വത്തിൽ നടന്ന് പ്രതിഷേധിച്ചത്. സഭാ സമ്മേളനത്തിൻ്റെ ഇടവേളയിൽ പ്രക്ഷോഭം എങ്ങനെ വേണമെന്ന കാര്യം പാർട്ടിയിലേയും മുന്നണിയിലേയും നേതാക്കൾ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സഭാ സമ്മേളനം ഇടക്കാല അവധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ സഭയ്ക്ക് പുറത്തെ പ്രതിഷേധം […]
പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 9
◾സംസ്ഥാന ബജറ്റില്‍ വര്‍ധിപ്പിച്ച രണ്ടു രൂപ ഇന്ധന സെസ് അടക്കമുള്ള നികുതി കുറയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എന്‍ ബാലഗോപാലും. നിയമസഭയില്‍ മന്ത്രി ബാലഗോപാല്‍ നികുതി വര്‍ധനയെ ന്യായീകരിച്ചു. പ്രതിപക്ഷ വിമര്‍ശനത്തിന് ഏറെ നേരം സമയമെടുത്താണു വിശദീകരണം നല്‍കിയത്. പ്രതിഷേധിച്ച് യുഡിഎഫ് വാക്കൗട്ടു നടത്തി. തുടര്‍ന്നു സഭക്കു പുറത്ത് ബാനറുകളുമായി പ്രതിഷേധിച്ചു. ഇന്നു നിയമസഭയിലേക്കു കാല്‍നടയായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ എത്തുക. (മാസം മൂവായിരം വീതം പിടിച്ചുപറി : https://youtu.be/7qe_yvvepzw ) ◾തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ […]
വസ്ത്രനിർമാണത്തിന് ഉപയോഗിക്കുന്ന നിറങ്ങൾ കലര്‍ത്തി പഞ്ഞി മിഠായി ഉണ്ടാക്കിയ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം അടച്ചുപൂട്ടി
വസ്ത്രനിർമാണത്തിന് ഉപയോഗിക്കുന്ന നിറങ്ങൾ കലര്‍ത്തി പഞ്ഞി മിഠായി ഉണ്ടാക്കിയ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം അടച്ചുപൂട്ടി. കൊല്ലം കരുനാഗപ്പള്ളിയിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. കെട്ടിട ഉടമയ്ക്കും 25 ഇതരസംസ്ഥാന തൊഴിലാളികൾക്കും എതിരേ കേസെടുത്തു. വൃത്തിയില്ലത്ത സാഹചര്യത്തിലാണ് മിഠായികൾ ഉണ്ടാക്കിയിരുന്നത്. വസ്ത്രങ്ങളിൽ ഉപയോഗിക്കുന്ന നിറമായ റോഡമിൻ എന്ന രാസവസ്തു ചേർത്തായിരുന്നു മിഠായി നിർമ്മിച്ചിരുന്നത്. വിൽപനയ്ക്കായി തയാറാക്കിയിരുന്ന 1000 കവർ മിഠായികൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് നശിപ്പിച്ചു. സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഡപ്യൂട്ടി കമ്മീഷണർ ജേക്കബ് തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന.മിഠായി നിർമ്മാണ കേന്ദ്രത്തിന് […]
മലയാളി ദമ്പതികളെ മംഗളൂരുവിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
മലയാളി ദമ്പതികളെ മംഗളൂരുവിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. മംഗളുരു ഫൽനീറിലെ ഹോട്ടലിലെ മുറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂർ ചെറുപുഴ സ്വദേശികളായ കടേക്കര വീട്ടില്‍ രവീന്ദ്രൻ (58) ഭാര്യ സുധ (55) എന്നിവരാണ് മരിച്ചത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.മംഗളൂരു ഫൽനീറിലെ ഹോട്ടലിൽ രണ്ട് ദിവസം മുൻപാണ് രവീന്ദ്രനും സുധയും മുറിയെടുത്തത്. പൊലീസ് എത്തി വാതിൽ തുറന്നപ്പോൾ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയക്കും.
മാസം മൂവായിരം വീതം പിടിച്ചുപറി
ജനാധിപത്യ സര്‍ക്കാര്‍ എന്ന പദത്തിന് ജനങ്ങളെ പിഴിഞ്ഞ് ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ എന്നാണോ അര്‍ത്ഥം. അല്ല. ജനക്ഷേമമാണ് എല്ലാ ജനാധിപത്യ സര്‍ക്കാരുകളുടേയും ലക്ഷ്യം. കേരളത്തിലെ പിടിച്ചുപറി നികുതികള്‍ മന്ത്രിമാര്‍ മുതല്‍ സര്‍ക്കാര്‍ സിംഹാസനങ്ങളില്‍ വിലസുന്നവര്‍ വരെയുള്ളവരുടെ ധൂര്‍ത്തിനാണെന്ന് ആരോപിക്കുന്നവരെ ബോധ്യപ്പെടുത്തണമെന്ന് സര്‍ക്കാരിനു നര്‍ബന്ധമൊന്നുമില്ല. മുഖ്യമന്ത്രിയുടെ വസതിയിലെ തൊഴുത്തു നിര്‍മാണം മുതല്‍ മുഖ്യമന്ത്രിയുടെ കുടുംബസമേതമുള്ള വിദേശ വിനോദയാത്രവരെ നമുക്കു സഹിക്കാം. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് മുതല്‍ യുവജന കമ്മീഷനേപ്പോലുള്ള പ്രസ്ഥാനങ്ങളില്‍വരെയുള്ള ധൂര്‍ത്തിനെ ജനക്ഷേമം എന്നു വിളിക്കാം. മുഖ്യമന്ത്രിയും മന്ത്രിമാരുമല്ലേ, തിന്നും […]
രാത്രി വാര്‍ത്തകള്‍
സംസ്ഥാന ബജറ്റില്‍ കൂട്ടിയ രണ്ടു രൂപ ഇന്ധന സെസ് അടക്കമുള്ള നികുതി കുറയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എന്‍ ബാലഗോപാലും. നിയമസഭയില്‍ മന്ത്രി ബാലഗോപാല്‍ നികുതി വര്‍ധനയെ ന്യായീകരിച്ചു. പ്രതിപക്ഷ വിമര്‍ശനത്തിന് ഏറെ നേരം സമയമെടുത്താണു വിശദീകരണം നല്‍കിയത്. പ്രതിഷേധിച്ച് യുഡിഎഫ് വാക്കൗട്ടു നടത്തി. തുടര്‍ന്നു സഭക്കു പുറത്ത് ബാനറുകളുമായി പ്രതിഷേധിച്ചു. തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം പന്തീരായിരം. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂടുതല്‍ കണ്ടെടുത്തു. ഇരുപതിനായിരം പേരെങ്കിലും […]
വാട്ടര്‍ ടാങ്ക് കൊട്ടാരമാക്കിയ ഒരു ചുള്ളന്റെ കഥ
വലിയൊരു വാട്ടര്‍ ടാങ്ക് കൊട്ടാരമാക്കിയ ഒരാളെ നമുക്കു കാണാം. പുതിയ വാട്ടര്‍ ടാങ്കല്ല, ഉപയോഗശൂന്യമായ വാട്ടര്‍ ടാങ്കു വാങ്ങി കൊട്ടാരമാക്കിയത്. യുകെയിലെ റോബ് ഹണ്ട് എന്ന യുവാവാണ് ഇങ്ങനെയൊരു വിചിത്ര സ്വപ്‌നം സാക്ഷാത്കരിച്ചത്. 1940 കളില്‍ പണിതതും പിന്നീട് ഉപയോഗ ശൂന്യമായതുമായ വാട്ടര്‍ ടാങ്ക് വാങ്ങി. 80 വര്‍ഷം മുമ്പ് പണിത വാട്ടര്‍ ടാങ്ക് എന്തിനാണെന്ന് അതു വിറ്റവര്‍ വെറും കൗതുകത്തിനു ചോദിച്ചു. ടാങ്കിലൊരു വീടുണ്ടാക്കാമെന്ന മറുപടി കേട്ട കച്ചവടക്കാരന്‍ അമ്പരന്നു. ഇയാള്‍ക്കു വട്ടാണോയെന്ന മട്ടിലാണു തന്നെ […]
