ഇന്ധന സെസ് അടക്കം ബജറ്റിൽ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച നികുതി – സെസ് വർധനക്കെതിരെ പ്രതിപക്ഷ എംഎൽഎമാർ നടന്ന് പ്രതിഷേധിക്കുന്നു. എംഎൽഎ ഹോസ്റ്റലിൽ നിന്നും നിയമസഭയിലേക്കാണ് യുഡിഎഫ് എംഎൽഎമാർ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നേതൃത്വത്തിൽ നടന്ന് പ്രതിഷേധിച്ചത്. സഭാ സമ്മേളനത്തിൻ്റെ ഇടവേളയിൽ പ്രക്ഷോഭം എങ്ങനെ വേണമെന്ന കാര്യം പാർട്ടിയിലേയും മുന്നണിയിലേയും നേതാക്കൾ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സഭാ സമ്മേളനം ഇടക്കാല അവധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ സഭയ്ക്ക് പുറത്തെ പ്രതിഷേധം ഏതു രീതിയിൽ വേണമെന്ന കാര്യം നേതാക്കൾ കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു.
നികുതി – സെസ് വർധനക്കെതിരെ പ്രതിപക്ഷ എംഎൽഎമാർ നടന്ന് പ്രതിഷേധിക്കുന്നു
