Posted inആരോഗ്യം

ശ്രദ്ധിക്കാം, ഫാറ്റി ലിവര്‍ ലക്ഷണങ്ങള്‍

ആദ്യ ഘട്ടത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ പുറത്തേക്ക് പ്രകടമാകില്ല എന്നതാണ് ഫാറ്റി ലിവര്‍ രോഗത്തിന്റെ പ്രത്യേകത. എന്നാല്‍ രോഗം മൂര്‍ച്ഛിക്കുന്ന അവസരത്തില്‍ ഇതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ ദഹനസംവിധാനത്തില്‍ പ്രകടമായി തുടങ്ങും. കരളിന്റെ പ്രവര്‍ത്തനം 75 ശതമാനത്തോളം നിലയ്ക്കുമ്പോഴാണ് ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുക. ഗ്യാസ് കൊണ്ട് വയര്‍ വീര്‍ത്ത് വരുന്നത് ഫാറ്റി ലിവറുമായി ബന്ധപ്പെട്ട ഒരു ലക്ഷണമാണ്. കരള്‍ സിറോസിസ് ബാധിക്കപ്പെടുന്ന 80 ശതമാനം രോഗികളിലും ഒന്നോ അതിലധികമോ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ടെന്ന് വേള്‍ഡ് ജേണല്‍ ഓഫ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രണ്ട് ദിവസം നേട്ടമുണ്ടാക്കിയ അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്ന് വീണ്ടും നഷ്ടത്തിലേക്ക് വീണു

രണ്ട് ദിവസം നേട്ടമുണ്ടാക്കിയ അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്ന് വീണ്ടും നഷ്ടത്തിലേക്ക് വീണു. അദാനി ഗ്രൂപ്പ് ഓഹരികളെ സംശയ നിഴലിൽ നിർത്തിക്കൊണ്ട് അമേരിക്കൻ സാമ്പത്തിക ഉപദേശക സ്ഥാപനമായ MSCI രംഗത്ത് വന്നതാണ് വിപണയിൽ തിരിച്ചടിച്ചത്. ഓഹരി ഈടായി നൽകി എടുത്ത വായ്പകൾ നേരത്തെ തിരിച്ചടച്ചത് ബാങ്കുകളുടെ സമ്മർദ്ദത്തെ തുടർന്നെന്ന റിപ്പോർട്ടുകളും ഇന്ന് പുറത്ത് വന്നു.രണ്ട് ദിവസം കണ്ടത് താത്കാലിക ആശ്വാസം മാത്രം അദാനിയുടെ ഓഹരികൾ വീണ്ടും താഴേക്ക്. അദാനിയുടെ ചില ഓഹരികളെ നിയന്ത്രിക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് അമേരിക്കൻ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  രാജ്യത്തെ വന്യജീവികളുടെ എണ്ണം വന്‍തോതില്‍ വര്‍ധനിച്ചെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പുളളിപ്പുലികളുടെ എണ്ണം 2014 ലെ 8,032 ല്‍നിന്നും 60 ശതമാനം വര്‍ധിച്ച് 12,852 ആയി. 2014 ല്‍ 2,226 എണ്ണമായിരുന്ന കടുവകള്‍ 2,967. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ എണ്ണം 2600 ല്‍ നിന്നു മൂവായിരം കവിഞ്ഞു. 2007 ല്‍ 27,694 ആയിരുന്ന ആനകള്‍ പെരുകി 2021 ല്‍ 30,000 ആയി. സിംഹങ്ങള്‍ 2010 ലെ 411 ല്‍ നിന്ന് 2020 ല്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രതിപക്ഷ പ്രതിഷേധങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാന ബജറ്റിലെ നികുതി നിർദ്ദേശങ്ങളെ ന്യായീകരിച്ചും പ്രതിപക്ഷ പ്രതിഷേധങ്ങളെ വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഇന്ധന വില തരാതരം പോലെ കൂട്ടാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയവരാണ് പ്രതിഷേധം നടത്തുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അക്കാര്യം പ്രതിപക്ഷം ഓർക്കുന്നത് നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു.റിലയൻസിന് വേണ്ടി രണ്ടാം യുപിഎ ഭരണ കാലത്തു മന്ത്രിമാരെ വരെ മാറ്റിയ പാർട്ടി ആണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2015 ലെ ബജറ്റിൽ യുഡിഎഫ് സർക്കാർ 1 രൂപ അധിക നികുതി ഏർപ്പെടുത്തി. ഇന്നത്തേതിന്റെ പകുതി വില മാത്രമായിരുന്നു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജ്യത്തെ വന്യജീവികളുടെ എണ്ണത്തിൽ കാര്യമായ വർധനയെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

രാജ്യത്തെ വന്യജീവികളുടെ എണ്ണത്തിൽ കാര്യമായ വർധനയെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പുളളിപ്പുലികളുടെ എണ്ണം 60 ശതമാനം ഉയർന്ന്  ആകെ 12852 ആയി. കടുവകളുടെ എണ്ണം നിലവിൽ 2967 ആയി ഉയർന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃ​ഗങ്ങളുടെ എണ്ണം ഈ വർഷം 3000 കവിഞ്ഞു. ആനകളുടെ എണ്ണം 30000 ആയി. ഏഷ്യൻ സിംഹ​ങ്ങളുടെ എണ്ണം   674 ആയി ഉയർന്നുവെന്നം മന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ പക്ഷികൾ ഇടിച്ച് അപകടങ്ങുണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിച്ചുവെന്നും കേന്ദ്ര വ്യോമയാന മന്ത്രി വിശദീകരിച്ചു.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഉണ്ണി മുകുന്ദന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന് അഭിഭാഷകൻ സൈബി ജോസ്

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് വേണ്ടി വ്യാജരേഖ ഹാജരാക്കിയിട്ടില്ലെന്ന് അഭിഭാഷകൻ സൈബി ജോസ്. കേസുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് പരാതിക്കാരി ഇമെയിൽ വഴി അറിയിച്ചിരുന്നു. ഈ രേഖയാണ് കോടതിക്ക് കൈമാറിയതെന്നാണ് അഭിഭാഷകനായ സൈബി ജോസിന്‍റെ വിശദീകരണം. ഇമെയിൽ വിശദാംശങ്ങൾ അടക്കം മുഴുവൻ തെളിവും ഹൈക്കോടതിക്ക് കൈമാറുമെന്നും തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങൾ ആണെന്നും സൈബി ജോസ് പറഞ്ഞു.കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് സൈബി ജോസിന്‍റെ വിശദീകരണം. ഇരയുടെ പേരിൽ ഇല്ലാത്ത […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കാലിത്തീറ്റ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു

കാലിത്തീറ്റ ഭക്ഷ്യവിഷബാധയേറ്റ് അവശനിലയിലായിരുന്ന പശു ചത്തു. കോട്ടയം ചമ്പക്കര സ്വദേശി ജോജോയുടെ പശുവാണ് ചത്തത്. കെഎസ് കാലിത്തീറ്റ ഉപയോഗിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് അവശനിലയിലായിരുന്നു. ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് മൂന്നാമത്തെ പശുവാണ് ചാകുന്നത്. കോട്ടയത്ത് മാത്രം 257 പശുക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.കനത്ത പ്രതിസന്ധിയിലാണ് മധ്യകേരളത്തിലെ ക്ഷീര കർഷകർ. ഭക്ഷ്യ വിഷബാധയേറ്റ പശുക്കളുടെ പാൽ ഉൽപാദനം കുത്തനെ കുറഞ്ഞു. ആയിരക്കണക്കിന് രൂപയുടെ ചികിൽസ ചെലവും പ്രതിസന്ധിയായി. നഷ്ടപരിഹാര കാര്യത്തിൽ കാലിത്തീറ്റ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. സർക്കാർ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നത്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പ്രധാനമന്ത്രിയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വകാര്യ വിവരങ്ങളെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വകാര്യ വിവരങ്ങളെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഇതിന് പൊതുതാത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയ്ക്ക് നൽകിയ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്ന് ദേശീയ ഇൻഫർമേഷൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഈ വിവരങ്ങൾ തേടി ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് ദേശീയ ഇൻഫർമേഷൻ കമ്മീഷനെ സമീപിച്ചത്. കേസിൽ സർട്ടിഫിക്കറ്റ് വിവരങ്ങൾ അരവിന്ദ് കെജ്രിവാളിന് നൽകാൻ ഇൻഫർമേഷൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കി. ഹൈക്കോടതി കോഴ കേസിൽ പ്രതിയായ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് നടപടി. ഇരയുടെ പേരിൽ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്.ഒത്തുതീർപ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കോടതിക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് നിർദ്ദേശം നൽകി. […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 9

◾അഞ്ചു വര്‍ഷമായി 7,100 കോടി രൂപയുടെ കുടിശിക ധനവകുപ്പ് പിരിച്ചിട്ടില്ലെന്നു സിഐജി റിപ്പോര്‍ട്ട്. ബജറ്റിലൂടെ മൂവായിരം കോടി രൂപയുടെ അധിക നികുതി ചുമത്തിയിരിക്കേയാണ് ഏഴായിരത്തിലേറെ കോടി രൂപയുടെ കുടിശിക പിരിച്ചില്ലെന്ന റിപ്പോര്‍ട്ടു പുറത്തുവന്നത്. 12 വകുപ്പുകളിലാണു കുടിശ്ശികയുള്ളത്. തെറ്റായ നികുതി നിരക്ക് പ്രയോഗിച്ചതിനാല്‍ 11.03 കോടി രൂപയുടെ കുറവുണ്ടായി. നികുതി രേഖകള്‍ കൃത്യമായി പരിശോധിക്കാത്തതിനാല്‍ നികുതി പലിശ ഇനത്തില്‍ 7.54 കോടി രൂപ കുറഞ്ഞു. സിഐജി റിപ്പോര്‍ട്ടില്‍ പറയുന്നു. ◾ഇന്ധന സെസ് അടക്കം ബജറ്റില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ […]