കൊല്ലം പത്തനാപുരത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. മാങ്കോട് സ്വദേശി ഇ എസ് ബിജുമോനാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ആറ് മാസമായി ശമ്പളം കിട്ടാത്തതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ബിജുമോൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.കഴിഞ്ഞ ഇരുപത് വര്‍ഷമായി സാക്ഷരതാ പ്രേരകായി ജോലി ചെയ്ത് വരികയായിരുന്ന ബിജുമോനെ ഇന്ന് രാവിലെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനാപുരം ബ്ലോക്ക് നോഡൽ പ്രേരകാണ് ബിജുമോൻ. മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയിട്ടുണ്ട്. ശമ്പളം കിട്ടാത്തതിനെത്തുര്‍ന്ന് […]
100 ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വീണ്ടും 100 ദിന കർമ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ മുതല്‍ ഒന്നാം കര്‍മ്മ പദ്ധതി ആരംഭിക്കും. 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികൾ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.തുടര്‍വിജയം നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ് ഈ മെയ് ഇരുപതിന് രണ്ട് വര്‍ഷം പൂര്‍ത്തിയാവുകയാണ്. പ്രകടന പത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്ഥായിയായ വികസന മാതൃക യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി […]
കണ്ണൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി
കണ്ണൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടി. പയ്യന്നൂരിലാണ് കുട്ടികളടക്കം നൂറിലേറെ പേർക്ക് ഭക്ഷ്യവിഷബാധയേറ്റത്. മുച്ചിലോട്ട് പെരുംകളിയാട്ട നഗരിയിൽ നിന്നും ഐസ്ക്രീമും ലഘു പലഹാരവും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഭൂരിഭാഗം പേർക്കും വയറിളക്കവും ഛർദിയും ഉണ്ടായി. അസ്വസ്ഥത നേരിട്ടവരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളാണ് ശാരീരിക അസ്വസ്ഥത നേരിട്ടവരിൽ അധികവും.സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണം നടത്തുന്നതായും മുച്ചിലോട്ട് ആരോഗ്യ കമ്മറ്റി അറിയിച്ചു.
വെള്ളസ്രാവിനെ വെട്ടിവിഴുങ്ങിയ ഫുഡ് ബ്ലോഗര്‍ക്ക് 15 ലക്ഷം രൂപ പിഴ
പുഴുക്കളും പാറ്റകളും മുതല്‍ പാമ്പും പട്ടിയും വരെയുള്ളവയെ ഭക്ഷണമാക്കുന്ന ചൈനയില്‍ വെള്ള സ്രാവിനെ വാങ്ങി പാചകം ചെയ്ത് കഴിച്ച ഫുഡ് ബ്ലോഗര്‍ക്ക് 18,500 ഡോളര്‍ പിഴ. അതായതു 15 ലക്ഷത്തോളം രൂപയാണു പിഴ. ടിസി എന്ന പേരില്‍ അറിയപ്പെടുന്ന പാചക ബ്ലോഗറായ ജിന്‍ മൗമുവിനെയാണ് ചൈനീസ് അധികൃതര്‍ പിടികൂടിയത്. വംശനാശ ഭീഷണി നേരിടുന്ന സംരക്ഷിത ഇനമായ വെള്ള സ്രാവിനെ കൊല്ലുന്നതും ഭക്ഷണമാക്കുന്നതുമെല്ലാം നിയമവിരുദ്ധമാണ്. അഞ്ചരയടി നീളമുള്ള വലിയ വെള്ള സ്രാവിനെ ആലിബാബയുടെ താവോബാവോ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റില്‍ […]
225 കോടി അറ്റാദായം നേടി റെയില്‍വേ
ഇന്ത്യന്‍ റെയില്‍വേ ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) ഈ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 225 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 22.3 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 208.8 കോടി രൂപയായിരുന്നു ഐആര്‍സിടിസിയുടെ അറ്റാദായം. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ വരുമാനം 70 ശതമാനം ഉയര്‍ന്ന് 918.1 കോടി രൂപയായി. കാറ്ററിംഗ്, റെയില്‍ നീര്‍, ടൂറിസം, സ്റ്റേറ്റ് തീര്‍ഥ തുടങ്ങിയവയില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നു. അതേ സമയം ഇന്റര്‍നെറ്റ് […]
ട്വിറ്ററില്‍ ബ്ലൂ ടിക്ക് വേണോ? പ്രതിമാസം 900 രൂപ!
ഇന്ത്യയില്‍ ട്വിറ്റര്‍ ബ്ലൂ ടിക്ക് സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് ട്വിറ്റര്‍. ആന്‍ഡ്രോയിഡ് മൊബൈലിലോ ഐഫോണിലോ ട്വിറ്റര്‍ ബ്ലൂ ടിക്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കള്‍ പ്രതിമാസം നല്‍കേണ്ടത് 900 രൂപയാണ്. വെബിലെ ഒരു സബ്സ്‌ക്രിപ്ഷന്‍ പ്ലാനിന് പ്രതിമാസം 650 രൂപ ചിലവാകും. വെബ് ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6,800 രൂപയ്ക്ക് വാര്‍ഷിക സബ്സ്‌ക്രിപ്ഷന്‍ പ്ലാനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ട്വിറ്റര്‍ ബ്ലൂവിലേക്കുള്ള പുതിയ സബ്സ്‌ക്രിപ്ഷനുകള്‍ നിലവില്‍ ഇന്ത്യ, യുഎസ്, കാനഡ, ജപ്പാന്‍, ഇന്തോനേഷ്യ, ന്യൂസിലാന്‍ഡ്, ബ്രസീല്‍, യുകെ, സൗദി അറേബ്യ, […]
മണി ഹീസ്റ്റ് ബര്‍ലിന്‍
മണി ഹീസ്റ്റ് സീരിസിന് ഒരു സ്പിന്‍-ഓഫ് സീക്വല്‍ വരുന്നു. മണി ഹീസ്റ്റില്‍ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമായ ബെര്‍ലിന്റെ ജീവിതത്തിലേക്കാണ് പുതിയ സീരിസ് എത്തുന്നത്. മണി ഹീസ്റ്റ് ബര്‍ലിന്‍ എന്നാണ് സീരിസിന്റെ പേര്. അനൌണ്‍സ്‌മെന്റ് ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മണി ഹീസ്റ്റിലെ മുഖ്യകഥാപാത്രമായ പ്രൊഫസറുടെ സഹോദരനാാണ് കൊള്ള സംഘത്തിലെ അംഗമായ ബര്‍ലിനെ കാണികള്‍ പരിചയപ്പെട്ടത്. സ്‌പെയിന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കൊള്ള എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണി ഹീസ്റ്റ് സീരിസിലെ കഥ നടക്കും മുന്‍പാണ് ബെര്‍ലിന്റെ പുതിയ സീരിസിലെ […]
ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം
ലാല്‍കൃഷ്ണ വിരാടിയാരായി സുരേഷ് ഗോപി തകര്‍ത്താടിയ ചിന്താമണി കൊലക്കേസ് റിലീസ് ചെയ്ത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം എത്തുകയാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമായിരുന്നു സംവിധായകന്‍ ഷാജി കൈലാസ് പ്രഖ്യാപനവുമായി എത്തിയത്. ‘ഞങ്ങള്‍ മുന്നോട്ട്’ എന്ന് കുറിച്ചു കൊണ്ടാണ് ഷാജികൈലാസ് പോസ്റ്റര്‍ പങ്കുവച്ചത്. അലമാരയില്‍ അടുക്കി വച്ചിരിക്കുന്ന നിയമ പുസ്തകങ്ങളില്‍ സുരേഷ് ഗോപിയുടെ മുഖം തെളിയും വിധമാണ് പോസ്റ്റര്‍. ലാല്‍കൃഷ്ണ വിരാടിയാര്‍ എന്നതിന്റെ ചുരുക്കമായ എല്‍കെ എന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തിന് തിരക്കഥ ഒരുക്കിയ എ […]
ക്യാംപിങ് വാഹനങ്ങളുമായി ടൊയോട്ട ഹൈലക്സ്
ടൊയോട്ട ഹൈലക്സില്‍ ഗംഭീരമായ രണ്ട് ക്യാംപിങ് വാഹനം നിര്‍മിച്ച് ജാപ്പനീസ് കമ്പനിയായ ഡയറക്ട് കാര്‍സ്. ഹൈലക്സ് ജിആര്‍ സ്പോര്‍ട്സിലാണ് ബിആര്‍75 എന്നു പേരിട്ടിരിക്കുന്ന ക്യാംപിങ് വാഹനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. അഞ്ചു പേര്‍ക്ക് യാത്ര ചെയ്യാനും രണ്ടു മുതിര്‍ന്നവര്‍ക്കും രണ്ടു കുട്ടികള്‍ക്കും സുഖമായി കിടന്നുറങ്ങാനും സൗകര്യമുള്ള വാഹനമാണിത്. വീടുകളില്‍ ഉപയോഗിക്കുന്ന എയര്‍ കണ്ടീഷനിങ് സംവിധാനമാണ് ഈ വാഹനത്തിലും നല്‍കിയിരിക്കുന്നത്. വെള്ളം നില്‍ക്കാത്ത തറയും സിങ്കുമൊക്കെയുള്ള ചെറിയൊരു കുളിമുറിയും പിന്നിലുണ്ട്. ഹൈലക്സ് കാംപറിന് 200എഎച്ച് സെക്കന്‍ഡറി ബാറ്ററിയും നല്‍കിയിട്ടുണ്ട്. വാഹനത്തിന് മുകളിലെ […]
താരാകാന്തന്‍
പ്രക്ഷുബ്ധമായ ഒരു സമുദ്രം പോലെ ചിത്തഭ്രമം ബാധിച്ച സിതാരയുടെയും നിസ്സഹായനായൊരു ദൃക്സാക്ഷിയെപ്പോലെയുള്ള ശബരിയുടെയും കഥ. എല്ലാം തകര്‍ന്നു തരിപ്പണമാകുമ്പോഴും പ്രത്യാശയുടെ ഒരു കാലം മനുഷ്യന്‍ മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്. എങ്കില്‍ അവളുടെ പേരിനു നേരെ ജീവിതം ശാന്തതയുടെ ഒരു നേരം അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആ കാലം ഏതാണ്? സിംഹത്തിന്റെ കഥയ്ക്കു ശേഷം അഖില്‍ കെ. രചിച്ച നോവല്‍. ‘താരാകാന്തന്‍’. മാതൃഭൂമി ബുക്‌സ്. വില 323 രൂപ.
