◾അഞ്ചു വര്‍ഷത്തിലേറെയായി 7,100 കോടി രൂപയുടെ കുടിശിക പിരിച്ചെടുക്കാനുണ്ടെന്ന സിഎജി റിപ്പോര്‍ട്ടിലെ വിമര്‍ശനം പരിശോധിച്ചു കുടിശിക പിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍. കുടിശിക പിരിക്കാന്‍ നിയമഭേദഗതി വേണം. സംസ്ഥാനത്തെ ധനസ്ഥിതി അത്ര മെച്ചമല്ല, അപകടകരമാണ്. സംസ്ഥാനത്തിന്റെ താല്‍പര്യമനുസരിച്ചാണ് സെസ് ചുമത്തിയത്. ഇത്രയധികം ആക്രമണം വേണോ എന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ആലോചിക്കണം. ധനമന്ത്രി പറഞ്ഞു. ◾സൂര്യനില്‍നിന്ന് ഒരുഭാഗം വേര്‍പെട്ടെന്ന് ശാസ്ത്ര ലോകം. സൂര്യന്റെ ഒരു ഭാഗം വിഘടിച്ച് ഉത്തരധ്രുവത്തിനു ചുറ്റും വലിയ ചുഴലിക്കാറ്റ് സൃഷ്ടിച്ചെന്നാണു കണ്ടെത്തല്‍. […]
പത്തനംതിട്ട കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയി
പത്തനംതിട്ട കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിൽ ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയി. ആകെയുള്ള 63 പേരിൽ 21 ജീവനക്കാർ മാത്രമാണ് ഇന്ന് ഓഫീസിൽ എത്തിയത്. 20 പേർ അവധി അപേക്ഷ പോലും നൽകാതെയാണ് യാത്ര പോയത്. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കോന്നി എംഎൽഎ കെ.യു.ജനീഷ്‌കുമാർ തഹസിൽദാരെ ഫോൺ വിളിച്ചു ക്ഷുഭിതനായി.മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്കാണ് ഉദ്യോഗസ്ഥർ പോയതെന്നാണ് സൂചന. നാളെ രണ്ടാം ശനിയാഴ്ചയും മറ്റന്നാൾ ഞായറാഴ്ചയും ആയതിനാൽ മൂന്ന് ദിവസത്തെ വിനോദയാത്രയ്ക്ക് പോവുകയായിരുന്നുവെന്നാണ് ഓഫീസിലുള്ള ഉദ്യോഗസ്ഥർ […]
346 കോടി രൂപയുടെ നഷ്ടവുമായി സൊമാറ്റോ
സൊമാറ്റോ ഡിസംബര്‍ പാദത്തില്‍ 346.6 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 67.2 കോടി രൂപയായിരുന്നു. സെപ്തംബര്‍ പാദത്തില്‍ നഷ്ടം 250.8 കോടി രൂപയും. ബ്ലിങ്കിറ്റിനെ 2022 ഏപ്രിലില്‍ സ്വന്തമാക്കിയതിന് ശേഷമുള്ള ആദ്യത്തെ പൂര്‍ണ്ണ പാദമായിരുന്നു ഡിസംബര്‍ പാദം. ഫുഡ് ഡെലിവറി, പലചരക്ക് വിഭാഗമായ ബ്ലിങ്കിറ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ ഏകീകൃത വരുമാനം 17.2 ശതമാനം ഉയര്‍ന്ന് 1,948.2 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് 2,485.3 കോടി രൂപയായി. […]
ഓണറിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് എക്‌സ്8എ
മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ഓണറിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് എക്‌സ്8എ പുറത്തിറങ്ങി. യുകെ, മലേഷ്യ, യുഎഇ എന്നിവിടങ്ങളിലാണ് ഓണര്‍ എക്‌സ്8എ അവതരിപ്പിച്ചത്. ഓണര്‍ എക്‌സ്8ന് സമാനമായ ഫീച്ചറുകളാണ് പുതിയ ഹാന്‍ഡ്‌സെറ്റിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഓണര്‍ എക്‌സ്8എ വരുന്നത്. മീഡിയടെക് ഹീലിയോ ജി88 പ്രോസസര്‍, 100 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഓണര്‍ എക്‌സ്8എ യുടെ 6 ജിബി റാം + 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് 220 യൂറോയാണ് (ഏകദേശം […]
ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ഗന്ധര്‍വ്വ ജൂനിയര്‍’
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഗന്ധര്‍വ്വ ജൂനിയര്‍’ ചിത്രീകരണം ആരംഭിച്ചു. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ് ആണ്. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. 40 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയെ കുറിച്ച് ‘മിന്നല്‍മുരളിക്ക് ശേഷം മറ്റൊരു സൂപ്പര്‍ ഹീറോക്കായി മോളിവുഡ് ഒരുങ്ങുന്നു’ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. […]
പി കെ റോസിക്ക് ഗൂഗിളിന്റെ ആദരം
മലയാളത്തിലെ ആദ്യ സിനിമ ‘വിഗതകുമാരനില്‍ നായികയായി അഭിനയിച്ച പി കെ റോസിയുടെ 120-ാം ജന്മദിനമാണ് ഫെബ്രുവരി 10. അത് ഓര്‍ത്തെടുത്ത് ഗൂഗിള്‍ അവരുടെ ഹോം പേജില്‍ ഡൂഡില്‍ തന്നെ ഒരുക്കിയിരിക്കുകയാണ്. ‘വിഗതകുമാരന്‍’ എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ കടുത്ത ആക്രമണമാണ് റോസിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. അക്രമികളും ജാതി ഭ്രാന്തന്മാരും റോസിയുടെ വീട് വളഞ്ഞ് കല്ലെറിയുകയും തീവെച്ച് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. താന്‍ അഭിനിയിച്ച ആദ്യ സിനിമ തീയറ്ററില്‍ കാണാന്‍ എത്തിയ റോസിയെ ചിലര്‍ കൈയ്യേറ്റം ചെയ്യുക പോലും […]
ടിയാഗോ ഇലക്ട്രിക്കിന്റെ വില വര്‍ധിപ്പിച്ചു
ടിയാഗോ ഇലക്ട്രിക്കിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ. പ്രാരംഭ വില കുറവ് അവസാനിപ്പിച്ച് എല്ലാ മോഡലുകള്‍ക്കും 20,000 രൂപ വരെയാണ് ടാറ്റ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ അടിസ്ഥാന വകഭേദത്തിന്റെ വില 8.69 ലക്ഷം രൂപയായി മാറി. വിവിധ വകഭേദങ്ങളിലായി 8.69 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയാണ് ടിയാഗോ ഇലക്ട്രിക്കിന്റെ എക്‌സ്‌ഷോറൂം വില. ആദ്യ ബുക്ക് ചെയ്യുന്ന 20,000 പേര്‍ക്കായിരുന്നു പ്രാരംഭ വില കുറവ് ടാറ്റ പ്രഖ്യാപിച്ചത്. ബുക്കിങ് ആരംഭിച്ച് ആദ്യ മാസത്തില്‍ തന്നെ 20,000 പിന്നിട്ടിരുന്നു. […]
ജയ ജയ ജയ ജയ ഹേ
കേരളത്തിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടി തന്റെ ജീവിതത്തില്‍ അനുഭവിച്ചു കടന്നുപോകുന്ന കാര്യങ്ങളെ പെറുക്കിയടുക്കി ഭംഗിയായി തമാശയുടെ മേന്‍പൊടി വിതറി അവതരിപ്പിച്ചിരിക്കുന്ന ചിത്രം. വിദ്യാഭ്യാസം, തൊഴില്‍, വിവാഹം എന്നിവയില്‍ തുടങ്ങി ജീവിതത്തിലെ ഓരോ ദിവസവും പെണ്‍കുട്ടികളുടെ ചോയ്‌സ് എന്നത് എത്രമാത്രം വയലന്‍സോടെയാണ് അട്ടിമറിക്കപ്പെടുന്നത് എന്ന് വിപിന്‍ ദാസ് എന്ന സംവിധായകന്‍ മനോഹരമായി തിരശ്ശീലയില്‍ എത്തിച്ചിരിക്കുന്നു. ടോക്‌സിക് വിവാഹബന്ധത്തിന്റെ കഥ പറയുന്ന ജയ ജയ ജയ ജയ ഹേ മലയാള സിനിമയുടെ പുതിയ കാലത്തെ അടയാളപ്പെടുത്തുകയാണ്. […]
നട്‌സ് കഴിച്ച് കുടല്‍ കാന്‍സര്‍ ഒഴിവാക്കാം
ജീവിത ശൈലിയാണ് ഒരു പരിധിവരെ കാന്‍സര്‍ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. ക്യാന്‍സര്‍ പല അവയവങ്ങളെയും ബാധിക്കാം. അതില്‍ പ്രധാനമായും പലരിലും ഇപ്പോള്‍ കണ്ടുവരുന്ന ഒന്നാണ് കുടലിലെ ക്യാന്‍സര്‍. വന്‍കുടലിലോ മലാശയത്തിലോ പോളിപ്പുകള്‍ ( ചെറിയ മുഴകള്‍) പ്രത്യക്ഷപ്പെടുന്നതാണ് ലക്ഷണം. കോളോനോസ്‌കോപ്പി എന്ന പരിശോധന നടത്തിയാല്‍ അര്‍ബുദമാകും മുമ്പു തന്നെ ഇവയെ നീക്കം ചെയ്യാന്‍ സാധിക്കും. ജീവിതശൈലി, ഭക്ഷണം ഇവ നിയന്ത്രിച്ചാല്‍ ഒരു പരിധി വരെ ക്യാന്‍സര്‍ അഥവാ അര്‍ബുദം വരാതെ തടയാം. കുടലിലെ ക്യാന്‍സര്‍ ബാധിച്ചവരില്‍ […]
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ന്യുമോണിയ ബാധ പൂർണമായും ഭേദമായെന്ന് ഡോക്ടർമാർ.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ന്യുമോണിയ ബാധ പൂർണമായും ഭേദമായെന്നും ഡോക്ടർമാർ. പനിയും ശ്വാസ തടസവും ഇല്ലെന്നും, കഴിഞ്ഞ 48 മണിക്കൂറിൽ ഓക്സിജൻ സപ്പോർട്ടും ആവശ്യമായി വന്നിട്ടില്ല. അദ്ദേഹം പത്രം വായിക്കുകയും ഡോക്ടർമാരോടും വീട്ടുകാരോടും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്നും ഡോക്ടർമാർ.. ന്യുമോണിയ ബാധ പൂർണമായും മാറിയ സാഹചര്യത്തിൽ തുടർ ചികിൽസക്കായി അദ്ദേഹത്തെ കൊണ്ടുപോകാവുന്നതാണെന്നും ആശുപത്രി ഡോക്ടർമാർ വ്യക്തമാക്കി. ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘവും സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡും അദ്ദേഹത്തിന്‍റെ ആരോഗ്യ നില വിലയിരുത്തി. തുടർ ചികിൽസക്കായി കൊണ്ടുപോകുന്നതിലും എങ്ങനെ കൊണ്ടുപോകണമെന്നതും […]
