റിസോര്‍ട്ട് വിവാദം സംസ്ഥാന സമിതിയില്‍ വിശദീകരിച്ച് ഇ പി ജയരാജന്‍. രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു ഇപിയുടെ വാദം. കണ്ണൂരിൽ ആയുർവേദ റിസോർട്ടുമായി ഇ പിക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും അനധികൃത സ്വത്ത് സമ്പാദനം പാർട്ടി അന്വേഷിച്ച് നടപടി വേണമെന്നും പി ജയരാജൻ ആവശപ്പെട്ടത് കഴിഞ്ഞ സംസ്ഥാന സമിതിയിലാണ്. വൻ വിവാദമായപ്പോൾ ഇടവേളക്ക് ശേഷം ഇ പി സംസ്ഥാന സെക്രട്ടേറിയറ്റിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ഭാര്യക്കും മകനും നിക്ഷേപമുള്ളത് അനധികൃതമായി സമ്പാദിച്ചതല്ല. മനപ്പൂര്‍വ്വം വേട്ടയാടുന്നെന്നും ഇ പി ആരോപിച്ചു. […]
തുർക്കിയിൽ ഭൂകമ്പത്തിൽ മരണം 22000 കടന്നതായി റിപ്പോർട്ട്
തുർക്കിയിൽ ഭൂകമ്പത്തിൽ മരണം 22000 കടന്നതായി റിപ്പോർട്ട്. അഞ്ചാം ദിവസവും പ്രതീക്ഷകളോടെ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദ് ഇന്ന് ആദ്യമായി ഭൂകമ്പ ബാധിത മേഖലകൾ സന്ദർശിച്ചു. നിമിഷം നേരം കൊണ്ട് സർവവും തകർന്നടിഞ്ഞിട്ടും തുർക്കിയിൽ പ്രതീക്ഷകൾ ഇന്നും അസ്തമിച്ചിട്ടില്ല. തകർന്നടിഞ്ഞു വീണു കിടക്കുന്ന കോൺക്രീറ്റ് കൂനകൾക്ക് മുന്നിൽ ഊണും ഉറക്കവുമില്ലാതെ ശ്വാസമടക്കിപ്പിച്ച് കൊണ്ട് ഉറ്റവർക്കായുള്ള കാത്തിരിപ്പ് തുടരുകയാണ് പലരും. ഞരക്കങ്ങൾക്കായി കാതോർത്ത്കൊണ്ട് ഈ മണിക്കൂറുകളിലും രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്.
ഹിൻഡൻബർഗ് റിസർച്ചിനെതിരെ ഗൗതം അദാനി ഗ്രൂപ്പ് കമ്പനികൾ നിയമ നടപടി തുടങ്ങുന്നു
ഹിൻഡൻബർഗ് റിസർച്ചിനെതിരെ ഗൗതം അദാനി ഗ്രൂപ്പ് കമ്പനികൾ നിയമ നടപടി തുടങ്ങുന്നുവെന്ന് റിപ്പോർട്ട്. അമേരിക്കയിൽ കേസ് നടത്താൻ വാച്ച്ടെൽ എന്ന നിയമ സ്ഥാപനവുമായി ധാരണയിൽ എത്തിയെന്നാണ് ബിസിനസ് രംഗത്തെ വാർത്ത. അമേരിക്കയിൽ വൻകിട കോർപ്പറേറ്റുകൾക്കായി കേസുകൾ വാദിക്കുന്ന സ്ഥാപനമാണ് വാച്ച്ടെൽ.ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞു. റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിപ്പോർട്ട് വന്ന് രണ്ട് ദിവസത്തിന് പിന്നാലെ അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. എന്നാൽ രണ്ടാഴ്ചയായിട്ടും നടപടികളായില്ല. സംഭവത്തിൽ പല കോണുകളിൽ നിന്ന് ചോദ്യങ്ങൾ ഉയർന്നു. […]
അറ്റാദായം 14 ശതമാനം ഉയര്‍ന്ന് മഹീന്ദ്ര
പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2022-23ലെ മൂന്നാം പാദഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. 1528 കോടി രൂപയാണ് മഹീന്ദ്രയുടെ അറ്റാദായം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് അറ്റാദായം 14 ശതമാനം ആണ് ഉയര്‍ന്നത്. വരുമാനം 41 ശതമാനം ഉയര്‍ന്ന് 21,654 കോടിയിലെത്തി. അതേ സമയം നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് അറ്റാദായം കുറഞ്ഞു. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 2773 കോടി രൂപയായിരുന്നു അറ്റാദായം. വിറ്റത് 7.76 ലക്ഷം വാഹനങ്ങള്‍മൂന്നാം പാദത്തില്‍ 7.76 ലക്ഷം വാഹനങ്ങളാണ് […]
‘മഹേഷും മാരുതിയും’ ചിത്രത്തിലെ പുതിയ ഗാനം
ആസിഫ് അലിയും മംമ്ത മോഹന്‍ദാസും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. കേദാര്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. ബി മുരളീകൃഷ്ണയാണ് ആലാപനം. സേതു ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദര്‍ശനത്തിനെത്തുന്നു. ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എണ്‍പതുകളിലെ ഒരു മാരുതി കാറിനേയും ‘ഗൗരി’ എന്ന പെണ്‍കുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന ‘മഹേഷ്’ എന്ന ചെറുപ്പക്കാരന്റെ […]
‘ശാകുന്തളം’ ഏപ്രില്‍ 14 ന് എത്തും
പല തവണ റിലീസ് മാറ്റിവെച്ച ‘ശാകുന്തള’ ത്തിന്റെ പുതിയ റിലീസ് തിയതി ഏപ്രില്‍ 14 ആണ്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രം പല തവണ റിലീസ് മാറ്റിവെച്ചിരുന്നു. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെയുള്ള ഭാഷകളിലായിട്ടുള്ള ചിത്രമായിരിക്കും ‘ശാകുന്തളം’. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ നേടിയ നീതു […]
മൂന്ന് വേരിയന്റുകളില്‍ ഒല എസ്1, എസ്1 എയര്‍
എസ്1, എസ്1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലേക്ക് ഒല ഇലക്ട്രിക് പുതിയ വകഭേദങ്ങള്‍ ചേര്‍ത്തു. ഒല എസ്1, എസ്1 എയര്‍ ശ്രേണികള്‍ ഇപ്പോള്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. ഒല എസ്1 എയര്‍ ശ്രേണി 84,999 രൂപ മുതല്‍ 1,09,999 രൂപ വരെ വിലയില്‍ ലഭ്യമാണ്. അതേസമയം എസ്1 ശ്രേണിയുടെ വില 99,999 രൂപയ്ക്കും 1,29,999 രൂപയ്ക്കും ഇടയിലാണ്. 2കിലോവാട്ട്അവര്‍ ബാറ്ററി പാക്കുള്ള ഒല എസ്1 ന് 99,999 രൂപയും 3കിലോവാട്ട്അവര്‍ ബാറ്ററി പാക്കുള്ള എസ്1 ന് 1,09,999 […]
ഉറയൂരല്‍
സ്ത്രീസ്വത്വത്തിന്റെ സ്വാതന്ത്ര്യവും പരിമിതികളും എത്രത്തോളം തന്റെ ജീവിതത്തെയും എഴുത്തിനെയും സ്വാധീനിച്ചു. എന്ന ആലോചനയില്‍ നിന്നുയിര്‍ത്ത ആത്മവിചാരങ്ങളും നിരീക്ഷണങ്ങളുമടങ്ങിയ പുസ്തകം. ഉടല്‍, സ്പര്‍ശം, കേള്‍വി, കാഴ്ച, മണം, രുചി എന്നിങ്ങനെ പലതരം വൈകാരികാംശങ്ങളില്‍ പൊതിഞ്ഞുവെക്കപ്പെടുന്ന സ്ത്രീയുടെ സത്ത. പരിശുദ്ധി എല്ലാം ലൈംഗികം മാത്രമാണെന്നൊരു വിശ്വാസത്തെ ഇതില്‍ പൊളിച്ചെഴുതുന്നു. വെറുമൊരു ഉടല്‍ജീവിമാത്രമാകാതെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറുന്ന സര്‍ഗാത്മകതകൊണ്ട് പുതിയൊരു സാഹിത്യാവബോധം സൃഷ്ടിക്കുന്ന പേശീദാര്‍ഢ്യമുള്ള ജെ. ദേവികയുടെ ലേഖനസമാഹാരം. ‘ഉറയൂരല്‍’. ഡിസി ബുക്‌സ്. വില 275 രൂപ.
തൈരിനൊപ്പം ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം
ചില ഭക്ഷ്യവസ്തുക്കളോടൊപ്പം തൈര് കഴിക്കാന്‍ പാടില്ല. തെറ്റായ കോമ്പിനേഷനുകള്‍ ചര്‍മത്തിനെ ദോഷകരമായി ബാധിക്കും എന്നു മാത്രമല്ല ആരോഗ്യം നശിപ്പിക്കുകയും ചെയ്യും. മാങ്ങ പോലുള്ള പഴങ്ങള്‍ തൈരിനൊപ്പം കഴിക്കാന്‍ പാടില്ല. ഇത് ഒരേസമയം ശരീരത്തില്‍ ചൂടും തണുപ്പും ഉണ്ടാക്കും. ശരീരത്തില്‍ വിഷാംശം ഉല്‍പാദിപ്പിക്കുകയും ചെയ്യും. രാത്രി തൈര് കഴിക്കാന്‍ പാടില്ല. പ്രോട്ടീന്‍ ധാരാളമടങ്ങിയ തൈര് കഫക്കെട്ട് ഉണ്ടാക്കും. പഴങ്ങളില്‍ അടങ്ങിയ പഞ്ചസാരയില്‍ പ്രവര്‍ത്തിക്കുന്ന ബാക്ടീരിയ തൈരിലടങ്ങിയിട്ടുണ്ട്. ഇത് ജലദോഷം, അലര്‍ജി, ടോക്‌സിന്‍ ഇവയെല്ലാം ഉണ്ടാക്കുന്നു. പഴങ്ങള്‍ക്കു പകരം റൂം […]
രാത്രി വാര്‍ത്തകള്‍
ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ആറ് ഇടതു സിന്‍ഡിക്കറ്റ് അംഗങ്ങളുടെ നിയമനത്തിന് അംഗീകാരമില്ല. നിയമന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവച്ചിട്ടില്ല. സിപിഎമ്മിന്റെ മുന്‍ എംപി പി.കെ ബിജു, ഐ സാജു, ബിഎസ് ജമുന, ഡോ വിനോദ് കുമാര്‍ ജേക്കബ്, എസ് വിനോദ് കുമാര്‍, ജി സഞ്ജീവ് എന്നിവരുടെ നിയമനമാണ് വിവാദത്തിലായത്. 2021 ഫെബ്രുവരി 20 ന് ഒന്നാം പിണറായി സര്‍ക്കാരാണ് ഇവരെ നിയമിച്ചത്. ഇവരടങ്ങിയ സിന്‍ഡിക്കറ്റിന്റെ തീരുമാനങ്ങള്‍ അസാധുവാകും. ആക്ടിംഗ് വൈസ് ചാന്‍സലറെ മാറ്റണമെന്ന് സിന്‍ഡിക്കറ്റ് ആവശ്യപ്പെട്ടതിനു പിറകേയാണ് അവരുടെ […]
