ഉല്ലാസയാത്ര വിവാദത്തിൽ എംഎൽഎ കെയു ജനീഷ് കുമാറിനെതിരെ സിപിഐ ജില്ലാ നേതൃത്വം. എംഎൽഎക്ക് തഹസിൽദാരുടെ കസേരയിൽ ഇരിക്കാൻ അധികാരം ഉണ്ടോയെന്ന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ചോദിച്ചു. ജനീഷ്കുമാർ പ്രതിപക്ഷ എംഎൽഎയെ പോലെ പെരുമാറി. റവന്യൂ വകുപ്പും സർക്കാരും മോശമാണെന്ന സന്ദേശം എംഎൽഎയുടെ പ്രവർത്തനത്തിലൂടെ ഉണ്ടായെന്നും അദ്ദേഹം വിമർശിച്ചു.എംഎൽഎയുടേത് അപക്വമായ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎയുടെ പ്രവർത്തി ശരിയായിരുന്നോ എന്ന് സിപിഎം പരിശോധിക്കണം. സിപിഐ ഇക്കാര്യം സിപിമ്മിനെ അറിയിക്കും. ജീവനക്കാർ അവധി എടുത്തത് അവധി അപേക്ഷ നൽകിയ […]
അധികയാത്രാ ബത്തയായി കേരള സർക്കാർ 30 ലക്ഷം രൂപ അനുവദിച്ച കാര്യം താൻ അറിഞ്ഞിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
അധികയാത്രാ ബത്തയായി കേരള സർക്കാർ 30 ലക്ഷം രൂപ അനുവദിച്ച കാര്യം താൻ അറിഞ്ഞിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്തിപരമായി താൻ ആവശ്യപ്പെട്ടിട്ടല്ല തുക അനുവദിച്ചതെന്നും ഗവർണർ ദില്ലിയിൽ പ്രതികരിച്ചു. ഈ കാര്യങ്ങളെല്ലാം ചെയ്യുന്നത് രാജ്ഭവന്റെ പ്രോട്ടോകോൾ പ്രകാരമെന്നും ഗവർണർ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സർക്കാർ ഗവർണറുടെ വിമാന യാത്രക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച നടപടി വിവാദമായിരുന്നു. നടപ്പ് സാമ്പത്തിക വർഷം വിമാനയാത്രക്കായി സർക്കാർ അനുവദിച്ചിരുന്ന പണം ചെലവാക്കി കഴിഞ്ഞതിനെ തുടർന്നാണ് കൂടുതൽ […]
നെല്ല് സംഭരണത്തിന്‍റെ പണം കിട്ടാന്‍ കര്‍ഷകര്‍ ഇനി കേരള ബാങ്കില്‍ അക്കൗണ്ട് എടുക്കണം
നെല്ല് സംഭരണത്തിന്‍റെ പണം കിട്ടാന്‍ കര്‍ഷകര്‍ ഇനി കേരള ബാങ്കില്‍ അക്കൗണ്ട് എടുക്കണം. പൊതുമേഖല ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്ത തുക തീര്‍ന്നതോടെ സപ്ലൈകോ കേരള ബാങ്കുമായി കരാര്‍ ഒപ്പു വച്ചു. കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നേരത്തേ വേണ്ടെന്നു വച്ച പി ആർ എസ് ലോണ്‍ സ്കീമിലേക്ക് മടങ്ങാനാണ് തീരുമാനം. 200 കോടി രൂപയാണ് സപ്ലൈകോ കേരള ബാങ്കിൽ നിന്ന് വായ്പ എടുക്കുന്നത്. സപ്ലൈകോയുടെ ജാമ്യത്തിൽ നെല്ലിന്‍റെ വില വായ്പയായി കര്‍ഷകന് നല്‍കുന്ന രീതിയാണ് പിആര്‍എസ് വായ്പ […]
സി പി എമ്മിലെ റിസോർട്ട് വിവാദം – തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിനു വിട്ടു.
ഒന്നര മാസം മുൻപ് പി.ജയരാജൻ സി പി എം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച സാമ്പത്തിക ആരോപണത്തിന് ഇന്നലെ അതേ കമ്മിറ്റിയിൽ തന്നെ ഇ പി ജയരാജൻ മറുപടി നൽകി. രാഷ്ട്രീയമായി തന്നെ ഇല്ലാതാക്കാനുള്ള ശ്രമം പാർട്ടി അന്വഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റിസോര്‍ട്ട് വിവാദം ഇന്നലെ സംസ്ഥാന സമിതിയില്‍ ഇ.പി.ജയരാജന്‍ വിശദീകരിച്ചു. രാഷ്ട്രീയ ജീവിതവും വ്യക്തിജീവിതവും ഇല്ലാതാക്കാന്‍ ഗൂഢാലോചന നടന്നെന്നായിരുന്നു ഇപിയുടെ വാദം. ഭാര്യക്കും മകനും നിക്ഷേപമുള്ളത് അനധികൃതമായി സമ്പാദിച്ചതല്ല. സംസ്ഥാന സമിതിയിലുയർന്ന ആക്ഷേപത്തിന് അവിടെ തന്നെ മറുപടി […]
തിങ്കളാഴ്ച്ചയുണ്ടായ ഭൂകമ്പത്തിൽ ആകെ മരണം 22000 കടന്നു.
ഭൂചലനത്തിൽ മരിച്ചുപോയ മകളുടെ കൈവിടാതെ പിടിച്ചിട്ടുള്ള ഈ അച്ഛന്റെ പേര് മെസ്യൂട്ട് ഹാൻസ് എന്നാണ്. അദ്ദേഹത്തിന്റെ 15 വയസ്സുള്ള മകൾ ഇർമാക് അവളുടെ കട്ടിലിൽ മരിച്ചുകിടക്കുകയാണ്. തിങ്കളാഴ്ച്ചയുണ്ടായ ഭൂകമ്പത്തിൽ ആകെ മരണം 22000 കടന്നു. തുർക്കിയിൽ മാത്രം 19300 പേർ മരിക്കുകയും 77000 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. സിറിയയിൽ 3300 പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.ഭൂകമ്പത്തിനുശേഷം ദിവസങ്ങൾ പിന്നിടുമ്പോഴും സ്വന്തം ജീവൻ ചേർത്തുപിടിക്കാൻ അവർ നടത്തിയ സഹനങ്ങൾ രക്ഷാപ്രവർത്തകരുടെ പോലും കണ്ണുകൾ നനയിച്ചു. കോൺക്രീറ്റ് പാളികൾക്കിടയിൽ 100 മണിക്കൂറിലേറെ […]
തിങ്കളാഴ്ച്ചയുണ്ടായ ഭൂകമ്പത്തിൽ ആകെ മരണം 22000 കടന്നു.
ഭൂചലനത്തിൽ മരിച്ചുപോയ മകളുടെ കൈവിടാതെ പിടിച്ചിരിക്കുന്ന ഈ അച്ഛന്റെ പേര് മെസ്യൂട്ട് ഹാൻസ് എന്നാണ്. വീട് തകർന്ന് അവൾക്ക് മേലെ വീണ് അദ്ദേഹത്തിന്റെ 15 വയസ്സുള്ള മകൾ ഇർമാക് അവളുടെ കട്ടിലിൽ മരിച്ചുകിടക്കുകയാണ്. തിങ്കളാഴ്ച്ചയുണ്ടായ ഭൂകമ്പത്തിൽ ആകെ മരണം 22000 കടന്നു. തുർക്കിയിൽ മാത്രം 19300 പേർ മരിക്കുകയും 77000 പേർക്ക് പരുക്കേൽക്കുകയും ചെയ്തു സിറിയയിൽ 3300 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
കണ്ണൂരിൽ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി സഹപാഠി.
കണ്ണൂരിൽ എട്ടാംക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി സഹപാഠി. മഷി ഡെസ്കിലും ചുമരിലും ആയതിനാൽ അധ്യാപിക ശകാരിച്ചുവെന്നും പിഴയായി 25000 രൂപ ആവശ്യപ്പെട്ടെന്നും പെൺകുട്ടി പറയുന്നു. കുട്ടിയുടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗത്വം റദ്ദാക്കുമെന്ന് പറഞ്ഞുവെന്നും ഇതിൽ മനം നൊന്ത് കരഞ്ഞുകൊണ്ടാണ് കുട്ടി വീട്ടിലേക്ക് പോയതെന്നും സഹപാഠി വെളിപ്പെടുത്തി. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ പ്രതികരിച്ചില്ല. ആത്മഹത്യാ കുറിപ്പിൽ പേരുള്ള അധ്യാപികയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പെരളശ്ശേരി എ കെ […]
കെ എസ് ആർടിസി ജീവനക്കാരുടെ ശമ്പളം അടുത്ത ബുധനാഴ്ച്ചയ്ക്കകം നൽകണമെന്നു നിർദേശിച്ച് ഹൈക്കോടതി.
കെ എസ് ആർടിസി ജീവനക്കാരുടെ ശമ്പളം അടുത്ത ബുധനാഴ്ച്ചയ്ക്കകം നൽകണമെന്നു നിർദേശിച്ച് ഹൈക്കോടതി. തൊഴിലാളികൾക്കു ശമ്പളം നൽകാൻ സാധിക്കുന്നില്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടേണ്ടതാണെന്നു വാക്കാൽ പരാമർശിച്ച് ഹൈക്കോടതി. ശമ്പളം വൈകുന്നതിനെതിരെ ജീവനക്കാർ നൽകിയ ഹർജികളാണ് ജസ്റ്റിസ് സതീഷ് നൈനാൻ പരിഗണിച്ചത്. 10-ാം തീയതിയായിട്ടും ഈ മാസത്തെ ശമ്പളം കിട്ടിയിട്ടില്ലെന്ന് ഹർജിക്കാർ പരാതിപ്പെട്ടു. സ്ഥാപനം പ്രതിസന്ധിയിലാണെന്നും ശമ്പളം നൽകാൻ ഏപ്രിൽ മുതൽ സർക്കാരിന്റെ സഹായം ഉണ്ടാവില്ലെന്ന് അറിയിച്ചിട്ടുന്നെന്നും, പ്രതിദിനം 25-26 ലക്ഷം യാത്രക്കാർ കെ എസ് ആർടിസിയെ ആശ്രയിക്കുന്നുന്നുണ്ടെന്നും സ്ഥാപനം […]
കോന്നി ഉല്ലാസ യാത്ര: സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിൽ,
കോന്നി താലൂക്ക് ഓഫീസിൽ നിന്ന് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയ സംഘത്തിൽ തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർമാരും ഉണ്ടായിരുന്നെന്ന് വ്യക്തമായി. അവധി അപേക്ഷ നൽകിയവരും നൽകാത്തവരും ഉല്ലാസയാത്രയിൽ ഉണ്ട്. ദേവികുളം, മൂന്നാർ എന്നിവിടങ്ങളിലേക്കാണ് യാത്ര പോയത്. ഓഫീസ് സ്റ്റാഫ് കൗൺസിലാണ് യാത്ര സംഘടിപ്പിച്ചത്. താലൂക്ക് ഓഫീസിലെ ഹാജർ രേഖകൾ എഡിഎം പരിശോധിച്ചു. ഗവി മുതൽ വാഹനസൗകര്യങ്ങൾ പോലുമില്ലാത്ത മലയോര ഗ്രാമങ്ങളിൽ നിന്നടക്കം നൂറുകണക്കിന് ആളുകൾ എത്തുമ്പോഴാണ് റവന്യു ഉദ്യോഗസ്ഥർ ഉല്ലാസ യാത്രക്ക് കൂട്ടമായി പോയത്. 63 […]
പ്രഭാതവാര്‍ത്തകള്‍ | ഫെബ്രുവരി 11
◾ആയുര്‍വേദ റിസോര്‍ട്ടിലെ നിക്ഷേപത്തെച്ചൊല്ലിയുള്ള വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും ആരോപണം ഉന്നയിച്ച പി ജയരാജനും എതിരെ സിപിഎം അന്വേഷണം. പാര്‍ട്ടി അന്വേഷണ കമ്മീഷനാണ് ഇരുവര്‍ക്കും എതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നത്. സംസ്ഥാന സമിതിയില്‍ ഇരു നേതാക്കളും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചു. ◾അദാനി വിഷയത്തില്‍ ഇടപെട്ട് സുപ്രീം കോടതി. നിക്ഷേപകരുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കുമെന്ന് സുപ്രീം കോടതി. അദാനി ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെതിരായ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതി ഇങ്ങനെ കേന്ദ്രത്തോടും സെബിയോടും ചോദിച്ചത്. നിലവിലുള്ള രീതികള്‍ ശക്തിപ്പെടുത്താന്‍ […]
