Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തിരുവനന്തപുരം നഗരത്തിലെ തീപിടിത്തത്തില്‍ വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടറോട് തേടി മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം നഗരത്തിലെ തീപിടിത്തത്തില്‍ വിശദമായ റിപ്പോര്‍ട്ട് ജില്ലാ കളക്ടറോട് തേടി മന്ത്രി ആന്‍റണി രാജു. വെല്‍ഡിംഗ് നടക്കുന്നതിനിടെ തീപടര്‍ന്നിരിക്കാനാണ് സാധ്യതയെന്ന് ആന്‍റണി രാജു പറഞ്ഞു. തീപിടിത്തത്തില്‍ വഴുതക്കാട്ടെ അക്വേറിയം ഗോഡൌണ്‍ കത്തിനശിച്ചു. കൂട്ടിയിട്ട പഴയ ഒപ്റ്റിക്കൽ കേബിലുകളാണ് തീപിടിച്ചത്. കെട്ടിടത്തിലേക്ക് ഇടുങ്ങിയ വഴി ആയതിനാല്‍ ഫയർ എൻജിൻ കയറിപ്പോകാൻ പ്രതിസന്ധിയുണ്ടായിരുന്നു.

Posted inലേറ്റസ്റ്റ്

കേയ്ക്കുകൊണ്ടൊരു വസ്ത്രം

കേയ്ക്കുകൊണ്ടൊരു വസ്ത്രം. കേട്ടിട്ടുണ്ടോ അങ്ങനെയൊരു വസ്ത്രത്തെക്കുറിച്ച്? ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. ഈ വസ്ത്രത്തിന്റെ ഓരോ ഭാഗവും കത്തികൊണ്ടു കട്ടു ചെയ്തു തിന്നാം. സ്വിറ്റസര്‍ലന്‍ഡിലാണ് അങ്ങനെയൊരു വസ്ത്രം തയാറാക്കിയത്. വെറും വസ്ത്രമല്ല, വിവാഹ വസ്ത്രമെന്നു തോന്നിപ്പിക്കുന്ന കേയ്ക്ക് ഡ്രസ്. ഇതിനു 131 കിലോയാണു ഭാരം. ബേക്കറായ നടാഷ കൊളിന്‍ എന്ന യുവതിയാണ് ഇങ്ങനെ മനോഹരവും രുചിയുള്ളതുമായ കേയ്ക്ക് ഡ്രസ് സജ്ജമാക്കിയത്. സ്വീറ്റി കേക്‌സ് എന്നാണ് നടാഷയുടെ കേയ്ക്കുകളുടെ ബ്രാന്‍ഡ് നെയിം. വെള്ള നിറത്തിലുള്ള വിവാഹ വസ്ത്രത്തിന്റെ മാതൃകയിലാണ് സ്വീറ്റികേക്‌സ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

റിസോര്‍ട്ട് വിവാദത്തിൽ ഇ പി ജയരാജനും ആരോപണം ഉന്നയിച്ച പി ജയരാജനും എതിരെ സിപിഎം അന്വേഷണം

റിസോര്‍ട്ട് വിവാദത്തിൽ ഇ പി ജയരാജനും ആരോപണം ഉന്നയിച്ച പി ജയരാജനും എതിരെ സിപിഎം അന്വേഷണം. ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചു. വിവാദത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന ഇ പി ജയരാജന്‍റെ പരാതിയിലാണ് പി ജയരാജനെതിരായ അന്വേഷണം. സംസ്ഥാന സമിതിയിൽ ഇരു നേതാക്കളും ഏറ്റുമുട്ടി. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ഇ പി ജയരാജൻ ആരോപിച്ചു. വ്യക്തിഹത്യക്ക് ശ്രമം നടന്നെന്ന് ഇ പി ജയരാജനും ആരോപണം ഉയര്‍ത്തി.കണ്ണൂരിലെ മൊറാഴയിലെ ആയുർവേദ റിസോർട്ടുമായി ഇ പി ജയരാജൻ അനധികൃത സാമ്പത്തിക ഇടപാട് നടത്തിയെന്നായിരുന്നു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അധിക നികുതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍

സംസ്ഥാന ബജറ്റിലെ അധിക നികുതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. അധിക നികുതി പാർട്ടി പ്രവർത്തകർ അടക്കില്ലെന്ന് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് പിണറായി പറഞ്ഞിരുന്നു. ഇപ്പോൾ അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ജനങ്ങളോടാവശ്യപ്പെടുന്നു. നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും സുധാകരൻ പറഞ്ഞു. നികുതി വർധന പിടിവാശിയോടെയാണ്  സര്‍ക്കാര്‍ നടപ്പാക്കിയത്. മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുൻപിൽ സംസ്ഥാനത്തെ തളച്ചിട്ടു. ഒരു രൂപ പോലും കുറയ്ക്കാത്ത ഉളുപ്പില്ലായ്മയാണ് മുഖ്യമന്ത്രി കാട്ടിയത്. ജനകീയ സമരങ്ങൾക്ക് മുൻപിൽ ഈ ഏകാധിപതി മുട്ടുമടക്കിയ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നികുതിവര്‍ധനവില്‍ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

നികുതിവര്‍ധനവില്‍ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍.  ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ധനവില കുറച്ചെന്ന് പറഞ്ഞ ധനമന്ത്രി പ്രതിപക്ഷ സംസ്ഥാനങ്ങളെ പേരെടുത്ത് വിമര്‍ശിച്ചു. ഹിമാചലില്‍ തെരഞ്ഞെടുപ്പിന് ശേഷം ഡീസലിന്‍റെ വാറ്റ് 3 രൂപ കൂടി. സാമൂഹിക സുരക്ഷ സെസ് എന്ന പേരില്‍ പെട്രോളിനും ഡീസലിനും കേരളം 2 രൂപ കൂട്ടി എന്നും പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിവാദ കൗ ഹഗ് ഡേ സര്‍ക്കുലര്‍ പിന്‍വലിച്ചു

കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് വിവാദ കൗ ഹഗ് ഡേ സര്‍ക്കുലര്‍ പിന്‍വലിച്ചു. പ്രണയദിനത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് കൗ ഹഗ് ഡേ ആചരിക്കണമെന്ന കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ നിര്‍ദേശമാണ് പിന്‍വലിച്ചത്.  കൗ ഹഗ് ഡേ സര്‍ക്കുലറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ട്രോളുകള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചിരിക്കുന്നത്.ഇന്ത്യയുടെ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും അടിസ്ഥാനമാണ് പശുക്കൾ. പശുക്കളെ ആലിംഗനം ചെയ്യുന്നത് സമൂഹത്തിൽ സന്തോഷത്തിന് കാരണമാകുമെന്നായിരുന്നു വിവാദ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. പിന്നാലെ, കൗ ഹഗ് ഡേ ആചരിക്കാനുള്ള […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചിന്തയെക്കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സുഹൃത്തുക്കളും വിളിച്ചുപറഞ്ഞെന്നും ,പരാമര്‍ശത്തിലുറച്ച് നിൽക്കുകയാണെന്നും കെ സുരേന്ദ്രന്‍

ചിന്ത ജെറോമിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിലുറച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചിന്തയെ കുറിച്ച് പറഞ്ഞത് നന്നായെന്ന് പല സിപിഎം സൃഹുത്തുക്കളും വിളിച്ചു പറഞ്ഞുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കോഴിക്കോട് കലക്ടറേറ്റിലേക്ക് ഇന്നലെ നടന്ന മാര്‍ച്ചിൽ സംസാരിക്കുമ്പോഴായിരുന്നു സുരേന്ദ്രന്‍റെ വിവാദ പരാമര്‍ശം. ഈ പരാമ‍ര്‍ശം മോശമല്ല, ചിന്ത ചെയ്യുന്നതാണ് അൺപാര്‍ലമെന്‍ററിയെന്നും സുരേന്ദ്രൻ കലക്ട്രേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു സാധാരണ ജനത്തിന്‍റെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രൻ ന്യായീകരിച്ചു.ചിന്താ ജെറോമിനെതിരായ കെ സുരേന്ദ്രന്‍റെ പ്രസ്താവനയിൽ ബിജെപിയിൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വിമാന യാത്രക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സർക്കാർ

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വിമാന യാത്രക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സർക്കാർ. നടപ്പ് സാമ്പത്തിക വർഷം വിമാനയാത്രക്കായി സർക്കാർ അനുവദിച്ചിരുന്ന പണം ചെലവാക്കി കഴിഞ്ഞതിനെ തുടർന്നാണ് കൂടുതൽ തുക അനുവദിക്കേണ്ടിവന്നത്.ഡിസംബർ 30 നാണ് അധിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്ത് നൽകിയത്. സർക്കാർ- ഗവർണർ പോര് നിലനിൽക്കുമ്പോഴായിരുന്നു ആവശ്യം. ജനുവരി 24 ന് എക്സ്പെൻഡിച്ചർ വിംഗ് ഗവർണറുടെ വിമാനയാത്രക്ക് ചെലവായ തുക അനുവദിക്കാൻ അധിക […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ധന സെസ് പിൻവലിച്ചില്ലെങ്കിൽ സമരമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

ബജറ്റിൽ വ്യാപാരികളെ അവഗണിച്ചുവെന്ന് ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. സമരത്തിലേക്ക് പോകാനാണ് തീരുമാനമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. ഹെൽത്ത്‌ കാർഡ് എടുക്കാൻ ഹോട്ടൽ വ്യാപാരികൾക്ക് സമയം നീട്ടി തന്നു. ടൈഫോയിഡിന് എതിരായ കുത്തി വെപ്പ് എടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ചെറുകിട ഹോട്ടലുകാർക്ക് താങ്ങാൻ ആവില്ല. മറ്റു സംസ്ഥാങ്ങളിൽ ഇല്ലാത്ത കാര്യമാണ് ഇതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞു. മരുന്ന് കമ്പനി ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലുത്തിയാണ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വക്കീലാകാന്‍ നിയമ ബിരുദം മാത്രം പോരെന്നും, ബാർ കൗൺസിൽ പരീക്ഷ പാസാകണമെന്നുമുള്ള വ്യവസ്ഥ ശരിവച്ച് സുപ്രിം കോടതി .

വക്കീലാകാന്‍ നിയമ ബിരുദം മാത്രം പോരെന്നും, ബാർ കൗൺസിൽ പരീക്ഷ പാസാകണമെന്നുമുള്ള വ്യവസ്ഥ ശരിവച്ച് സുപ്രിം കോടതി . യോഗ്യത പരീക്ഷ എൻറോൾമെന്റിന് മുമ്പ് നടത്തണോ പിന്നീട് നടത്തത്തണോ എന്ന കാര്യത്തിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. അഭിഭാഷക പ്രാക്ടീസിന് ബാർ കൗൺസിൽ യോഗ്യത പരീക്ഷ പാസാകണമെന്ന വ്യവസ്ഥ സുപ്രീംകോടതി ശരിവെച്ചു. അഖിലേന്ത്യാ ബാർ പരീക്ഷ നടത്താൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് അധികാരമുണ്ടെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് […]