കേയ്ക്കുകൊണ്ടൊരു വസ്ത്രം. കേട്ടിട്ടുണ്ടോ അങ്ങനെയൊരു വസ്ത്രത്തെക്കുറിച്ച്? ഞാന്‍ ആദ്യമായി കേള്‍ക്കുകയാണ്. ഈ വസ്ത്രത്തിന്റെ ഓരോ ഭാഗവും കത്തികൊണ്ടു കട്ടു ചെയ്തു തിന്നാം. സ്വിറ്റസര്‍ലന്‍ഡിലാണ് അങ്ങനെയൊരു വസ്ത്രം തയാറാക്കിയത്. വെറും വസ്ത്രമല്ല, വിവാഹ വസ്ത്രമെന്നു തോന്നിപ്പിക്കുന്ന കേയ്ക്ക് ഡ്രസ്. ഇതിനു 131 കിലോയാണു ഭാരം. ബേക്കറായ നടാഷ കൊളിന് എന്ന യുവതിയാണ് ഇങ്ങനെ മനോഹരവും രുചിയുള്ളതുമായ കേയ്ക്ക് ഡ്രസ് സജ്ജമാക്കിയത്. സ്വീറ്റി കേക്സ് എന്നാണ് നടാഷയുടെ കേയ്ക്കുകളുടെ ബ്രാന്‍ഡ് നെയിം. വെള്ള നിറത്തിലുള്ള വിവാഹ വസ്ത്രത്തിന്റെ മാതൃകയിലാണ് സ്വീറ്റികേക്സ് എന്ന പരീക്ഷണം നടത്തിയത്. ഈ കേയ്ക്ക് ഡ്രസ് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടംപിടിക്കുകയും ചെയ്തു. കേയ്ക്കിനുള്ളിലേക്കു സുന്ദരിയായ നടാഷ കോളിന്തന്നെ കയറിനില്‍ക്കുന്ന വീഡിയോ സഹിതമണ് ഗിന്നസ് ലോക റിക്കാര്‍ഡ്സ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ കണ്ടത്. പതിനായിരക്കണക്കിനു കമന്റുകളുമുണ്ട്. ഇനി കേരളത്തിലെ നസ്രാണി കല്യാണങ്ങള്‍ക്കും ഇത്തരം കേയ്ക്ക് ഡ്രസുകള്‍ നമുക്കു പ്രതീക്ഷിക്കാം.
കേയ്ക്കുകൊണ്ടൊരു വസ്ത്രം
