Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും.  ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന ഖാർഗെയുടെ നിർദ്ദേശാനുസരണം കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. നാളെ ചാർട്ടർഡ് വിമാനത്തിൽ അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ട് പോകും. വിമാനം എഐസിസി ഏർപ്പാടാക്കിയെന്നും അദ്ദേഹം അറിയിച്ചു.ഉമ്മൻചാണ്ടിയുടെ ആരോഗ്യ നിലയെ പറ്റി മകനെന്ന നിലയ്ക്ക് തനിക്ക് ആശയും ഉത്തരവാദിത്തവുമുണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുതുപള്ളിയിൽ നിന്നടക്കം […]

Posted inബിസിനസ്സ്

എല്‍ഐസിക്ക് മൂന്നാം പാദത്തില്‍ ലാഭം

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിക്ക് മൂന്നാം പാദത്തില്‍ മികച്ച നേട്ടം. കണക്കുകള്‍ പ്രകാരം, ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ 6,334.19 കോടി രൂപയുടെ ലാഭമാണ് എല്‍ഐസി നേടിയത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 234.91 കോടി രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കൂടാതെ, സെപ്തംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 15,952.49 കോടി രൂപയുടെ വരുമാനമാണ് എല്‍ഐസി നേടിയത്. മൂന്നാം പാദത്തില്‍ അറ്റ പ്രീമിയം വരുമാനം 97,620 കോടി […]

Posted inടെക്നോളജി

കൊക്കകോള ഫോണുമായി റിയല്‍മി ഇന്ത്യയില്‍

കൊക്കകോളയുമായി സഹകരിച്ച് റിയല്‍മി അവതരിപ്പിക്കുന്ന റിയല്‍മി 10 പ്രോ കൊക്കകോള എഡിഷന്‍ ഇന്ത്യയില്‍ റിലീസ് ചെയ്തു. രൂപകല്‍പ്പന റിയല്‍മി 10 പ്രോയുടേതിന് സമാനമാണെങ്കിലും ക്രോപ്പ് ചെയ്ത കൊക്കകോള ലോഗോയും ചേസിസില്‍ മാറ്റ് ഇമിറ്റേഷന്‍ മെറ്റല്‍ പ്രോസസ്സും ക്യാമറകള്‍ക്ക് ചുറ്റും ചുവന്ന കളറിലുള്ള റിങ്ങും ചേര്‍ത്തുകൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. ഫോണിന്റെ യൂസര്‍ ഇന്റര്‍ഫേസിലും കാര്യമായ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. കൊക്കകോള തീമിലുള്ള ആപ്പ് ഐക്കണുകള്‍, ലോക്ക് സ്‌ക്രീന്‍, വാള്‍പേപ്പറുകള്‍, ഒപ്പം ക്ലാസിക് കൊക്കകോള റിംഗ്ടോണും ബബ്ലി നോട്ടിഫിക്കേഷന്‍ തീമും ചേര്‍ത്തിട്ടുണ്ട്. ക്യാമറ […]

Posted inവിനോദം

‘ക്രിസ്റ്റി’യുടെ ട്രെയിലര്‍ എത്തി

മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റി’യുടെ ട്രെയിലര്‍ എത്തി. സംവിധായകന്റെ കഥയ്ക്ക് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍. ഇന്ദുഗോപനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോഹരമായ പ്രണയ കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയിലറില്‍ നിന്നും വ്യക്തം. റോക്കി മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം റൊമാന്റിക്ക് ഫീല്‍ ഗുഡ് സിനിമയാണ്. മാലിദ്വീപും തിരുവനന്തപുരത്തെ പൂവാര്‍ എന്ന സ്ഥലവും പ്രധാന […]

Posted inവിനോദം

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പര ചിത്രം ‘ഫാസ്റ്റ് എക്സ്’

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചലച്ചിത്ര പരമ്പരയിലെ പത്താമത്തെ ചിത്രമാണ് ‘ഫാസ്റ്റ് എക്സ്’. ആഗോള ബോക്‌സ് ഓഫീസില്‍ ഏറ്റവും ജനപ്രിയവുമായ ഫ്രാഞ്ചൈസികളിലൊന്നിന്റെ ക്ലൈമാക്‌സിന്റെ അരംഭമാണ് ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്. രണ്ട് പാര്‍ട്ട് ആയിട്ടായിരിക്കും ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ അവസാനം. അതില്‍ ആദ്യത്തേതാണ് ഫാസ്റ്റ് എക്സ്. 20 വര്‍ഷം മുന്‍പ് ആരംഭിച്ച ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ ഒട്ടുമിക്ക പ്രധാന കഥാപാത്രങ്ങളും ഫാസ്റ്റ് എക്സില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നിരവധി ത്രില്ലിംഗ് മിഷനുകളിലൂടെ അസാധ്യമായ പ്രതിബന്ധങ്ങള്‍ തട്ടിമാറ്റാറുള്ള വിന്‍ ഡീസല്‍ അവതരിപ്പിക്കുന്ന […]

Posted inഓട്ടോമോട്ടീവ്

ടാക്‌സി വിഭാഗത്തിലേക്ക് ടൂറര്‍ എസുമായി മാരുതി

ടാക്‌സി വിഭാഗത്തിലേക്ക് ടൂറര്‍ എസുമായി മാരുതി സുസുക്കി. പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളില്‍ ലഭിക്കുന്ന വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 6.51 ലക്ഷം രൂപയും സിഎന്‍ജി പതിപ്പിന് 7.36 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ആര്‍ട്ടിക് വൈറ്റ്, മിഡ്നൈറ്റ് ബ്ലാക്, സില്‍ക്കി സില്‍വര്‍ എന്നീ നിറങ്ങളില്‍ വാഹനം ലഭിക്കും. ഡിസയറിനെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ചിരിക്കുന്ന ടൂററിന് ചെറിയ മാറ്റങ്ങളുണ്ട്. ഹെക്‌സഗണല്‍ ഗ്രില്ലും സ്വീപ്ബാക്ക് ഹെഡ്ലാംപുമാണ് വാഹനത്തിന്. എല്‍ഇഡി ടെയില്‍ലാംപും ടൂറര്‍ എസ് ബാഡ്ജിങ്ങുമുണ്ട് പിന്നില്‍. സുരക്ഷയ്ക്കായി എബിഎസ് ഇഎസ്പി, ഇബിഡി, ബ്രേക് […]

Posted inപുസ്തകങ്ങൾ

മനോഭാവം അതല്ലേ എല്ലാം

ജീവിതത്തിന്റെ വിജയവും പരാജയവും തീരുമാനിക്കുന്നത് ഓരോരുത്തരുടെ മനോഭാവമാണ്. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ മനോഭാവമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. പലതരം പ്രതിസന്ധികളും പ്രയാസങ്ങളും ജീവിതത്തില്‍ സംഭവിക്കുമ്പോഴും അതില്‍ തളരാതെ മുന്നോട്ടുപോകുന്നവരാണ് തങ്ങളുടെ ലക്ഷ്യം നേടിയവര്‍. ജീവിതത്തെ തുറന്ന മനസ്സോടെ സമീപിക്കാന്‍, പ്രസന്നമായ ചിന്തകളോടെ നോക്കിക്കാണാന്‍ പ്രചോദനം തരുന്ന പുസ്തകം. ‘മനോഭാവം അതല്ലേ എല്ലാം’. ജെഫ് കെല്ലര്‍. പരിഭാഷ – ശ്രീരാജ് കൊളേല്‍. മാതൃഭൂമി ബുക്‌സ്. വില 275 രൂപ.  

Posted inആരോഗ്യം

മോശം ദന്താരോഗ്യം മസ്തിഷ്‌കത്തിന് ദോഷം ചെയ്യും

വായ വൃത്തിയായി കാത്തുസൂക്ഷിക്കുന്നത് പല്ലുകള്‍ക്കും മോണയ്ക്കും മാത്രമല്ല മസ്തിഷ്‌കത്തിനും ഗുണം ചെയ്യുമെന്ന് ഗവേഷകര്‍. ദന്താരോഗ്യം മോശമാകുന്നത് മസ്തിഷ്‌കാഘാതത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. ദന്താരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധമാണ് ഗവേഷണത്തിലൂടെ വിലയിരുത്തിയത്. മോണയ്ക്കുണ്ടാകുന്ന അസുഖവും പല്ലുകൊഴിച്ചിലുമെല്ലാം ദന്താരോഗ്യം മോശമാവുന്നതിന്റെ ലക്ഷണങ്ങളാണ്. പല്ലുകളിലെ പോട്, പല്ലുകൊഴിയുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാമെന്നാണ് ഗവേഷണത്തില്‍ പറയുന്നത്. എം ആര്‍ ഐ സ്‌കാനിങിലൂടെ ഇങ്ങനെയുള്ളവരുടെ തലച്ചോറിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തുകയും ചെയ്തു. 2014 മുതല്‍ 2021 വരെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കൊച്ചിയിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാനായി സർക്കാർ ഇടപെടുന്നു.

കൊച്ചിയിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാനായി സർക്കാർ ഇടപെടുന്നു. സംഭവത്തിൽ ഗതാഗതമന്ത്രി യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ പത്തരക്ക് കൊച്ചിയിലാണ് യോഗം. ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും ബസ് ഉടമകളും തൊഴിലാളികളും പങ്കെടുക്കും. ഇന്നലെ അമിതവേഗത്തിലോടിയ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ. ഹൈക്കോടതിയും കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചിരുന്നു. അതേസമയം സ്വകാര്യ ബസ്സിന്‍റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം സംഭവിച്ചതിന് പിന്നാലെ കൊച്ചിയിൽ പരിശോധന കർശനമാക്കി പൊലീസ്. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  വിദേശത്തേക്കുള്ള യുവാക്കളുടെ ഒഴുക്കു തടയാന്‍ മികച്ച പഠന, നൈപുണ്യ സൗകര്യവും ശമ്പളമുള്ള തൊഴിലവസരങ്ങളും കേരളത്തില്‍ ഒരുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൊഫഷണല്‍ കോഴ്‌സ് പഠിക്കാന്‍ വിദ്യാര്‍ഥികള്‍ വിദേശത്തേക്കു പോകുകയാണ്. അവിടങ്ങളിലുള്ള മികച്ച സാഹചര്യം ഇവിടേയും ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് സൗകര്യം എല്ലാ പ്രൊഫഷണല്‍ കോഴ്‌സുകാര്‍ക്കും ഒരുക്കും. കേരളം യുവാക്കള്‍ക്കു യോജ്യമായ സ്ഥലമല്ലെന്നും വ്യവസായ സൗഹൃദമല്ലെന്നും പ്രചാരണം ഉണ്ട്. യുവാക്കള്‍ ഈ വ്യാജ പ്രചാരണം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. […]