ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാത്രി എട്ട് മണിയ്ക്ക് കരിപ്പൂരിൽ വിമാനമിറങ്ങുന്ന രാഹുൽ ഗാന്ധിയെ നേതാക്കളും പ്രവർത്തകരും സ്വീകരിക്കും. തുടർന്ന് വയനാട്ടിലേക്ക് തിരിക്കും. തിങ്കളാഴ്ച രാവിലെ മുണ്ടേരി മണിയങ്കോട് കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന വീട്ടില്‍ രാഹുൽ ഗാന്ധി സന്ദര്‍ശനത്തിനെത്തും. 10ന് കളക്ടറേറ്റിൽ നടക്കുന്ന വിവിധ യോഗങ്ങളിൽ പങ്കെടുക്കും.കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശ്ശേരി തോമസിന്റെ വീടും രാഹുൽ ഗാന്ധി സന്ദർശിക്കും. വൈകിട്ട് മീനങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. കോൺഗ്രസിന്റെ ‘കൈത്താങ്ങ് […]
ഏപ്രിൽ മുതൽ വീണ്ടും വാട്ടർ ചാർജ് വർധിപ്പിക്കില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ.
ഏപ്രിൽ മുതൽ വീണ്ടും വാട്ടർ ചാർജ് വർധിപ്പിക്കില്ലെന്നു മന്ത്രി റോഷി അഗസ്റ്റിൻ. കേന്ദ്ര വ്യവസ്ഥ പ്രകാരമുള്ള വർധന വേണ്ടെന്നു വയ്ക്കുമെന്നും ചെറിയ ഇടവേളയിൽ രണ്ടു തവണ നിരക്കു വർധിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു. അധിക വായ്പ അനുവദിക്കുന്നതിന് അടിസ്ഥാന താരിഫിൽ പ്രതിവർഷം 5% വർധന വേണമെന്നു കേന്ദ്രസർക്കാർ വ്യവസ്ഥയുണ്ട്. ഇതുപ്രകാരം നിരക്കു വർധിപ്പിക്കാനുള്ള തീരുമാനം ഈ മാസം 6 നു മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. നിയമസഭയിൽ മറുപടി പറഞ്ഞപ്പോൾ വർധന സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നില്ലെന്നും […]
പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 12
◾കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം കോടതി കയറി. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലറായി ചുരുക്കപ്പട്ടികയില്‍ പേരില്ലാത്ത പ്രഫ. എച്ച് വെങ്കിടേശ്വരലുവിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കേരള ഹൈക്കോടതി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വദ്യാഭ്യാസ സെക്രട്ടറിയോടാണ് ഹൈക്കോടതി ഉത്തരവ്. ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന മൂന്നു പേരാണ് ഹൈക്കോടതിയെ സമീപിച്ചത്. ◾ബസ് സമരം വരുന്നു. ഇന്ധന സെസ് പിന്‍വലിക്കുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍സ് […]
ഹജ്ജ് തീര്‍ത്ഥാടനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി
ഈ വർഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി ഹജ്ജ് കമ്മറ്റി ഓഫ് ഇന്ത്യ അറിയിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് പത്താം തീയ്യതിയാണ്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‍സൈറ്റായ https://hajcommittee.gov.in/ലൂടെയും, ഹജ്ജ് കമ്മിറ്റിയുടെ HCOI മൊബൈല്‍ ആപ്പിലൂടെയും അനുബന്ധ രേഖകൾ സഹിതം അപേക്ഷകൾ സമർപ്പിക്കാം.1,75,025 പേരുടെ ക്വാട്ടയാണ് ഇത്തവണ ഇന്ത്യയ്ക്ക് സൗദി ഭരണകൂടം അനുവദിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഹജ്ജ് നയം അനുസരിച്ച് 80 […]
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്‍റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ശശി തരൂരും
കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്‍റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ശശി തരൂരും. പ്രവര്‍ത്തക സമിതിയിലേക്ക് തരൂരിനെ പരിഗണിക്കുമോയെന്ന ആകാംക്ഷകള്‍ക്കിടെയാണ് പ്ലീനറി സമ്മേളനത്തില്‍ ചുമതല നല്‍കിയിരിക്കുന്നത്. വര്‍ക്കിംഗ് കമ്മിറ്റി പ്രവേശത്തിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇനിയും അന്തിമ നിലപാടില്‍ എത്തിയിട്ടില്ലെന്നാണ് സൂചന.കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ മത്സരവും വിമത നീക്കമെന്ന് വിലയിരുത്തപ്പെട്ട സംസ്ഥാനത്തെ പര്യടനവും തരൂരിനെ നേതൃത്വത്തിന്റെ കണ്ണിലെ കരടാക്കിയിരുന്നു. പ്ലീനറി സമ്മേളനത്തിനായി ആദ്യഘട്ടം നിലവില്‍ വന്ന കമ്മിറ്റികളിലില്ലായിരുന്നെങ്കിലും ജയറാം രമേശിന്റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയില്‍ തരൂരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നു. രമേശ് ചെന്നിത്തലയും ഈ […]
ത്രിപുരയിലെ സിപിഎം-കോൺഗ്രസ് സഖ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ത്രിപുരയിലെ സിപിഎം-കോൺഗ്രസ് സഖ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. രാധാകിഷോർപൂരിൽ നടന്ന പ്രചാരണറാലിയിലാണ് മോദിയുടെ പരാമർശം.കോൺഗ്രസും ഇടത് പാർട്ടികളും ജനങ്ങളെ കൂടുതൽ ദരിദ്രരാക്കി മാറ്റുന്നു. ജനങ്ങൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവർ അവരുടെ സങ്കടങ്ങൾ അറിയുന്നില്ലെന്നും മോദി വിമര്‍ശിച്ചു. ത്രിപുരയിലെ ജനങ്ങളെ വർഷങ്ങളായി കൊള്ളയടിച്ചവർ തെരഞ്ഞെടുപ്പിൽ ഒന്നിക്കുകയാണ്, ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാറാണ് ത്രിപുരയിൽ വികസനമെത്തിച്ചതെന്നും മോദി പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിൽ ഗോമതിയിലെയും അംബാസയിലെയും റാലികളിലാണ് പ്രധാനമന്ത്രി ഇന്ന് പ്രചാരണത്തിന് എത്തിയത്. […]
പേടിഎം ഓഹരികള്‍ പൂര്‍ണമായും വിറ്റ് അലിബാബ
പേടിഎമ്മിലെ ഓഹരികള്‍ പൂര്‍ണമായും വിറ്റ് ചൈനീസ് ഗ്രൂപ്പ് അലിബാബ. ബ്ലോക്ക് ഡീലിലൂടെ ആയിരുന്നു വില്‍പ്പന. എഎന്‍ഐ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു വലിയ നിക്ഷേപക സ്ഥാപനം 3.4 ശതമാനം ഓഹരികള്‍ വിറ്റെന്ന വാര്‍ത്തയെ തുടര്‍ന്ന് പേടിഎമ്മിന്റെ ഓഹരി വില ഇടിഞ്ഞു. ജനുവരി ആദ്യം പേടിഎമ്മിലെ 3.1 ശതമാനം ഓഹരികള്‍ 536.95 രൂപ നിരക്കില്‍ അലിബാബ വിറ്റിരുന്നു. സെപ്റ്റംബറിലെ കണക്കുകള്‍ അനുസരിച്ച് 6.26 ശതമാനം ഓഹരികളാണ് പേടിഎമ്മില്‍ അലിബാബയ്ക്ക് ഉണ്ടായിരുന്നത്. 2022-23ലെ മൂന്നാം പാദത്തില്‍ നഷ്ടം […]
പ്രണയകഥയുമായി ‘പ്രണയ വിലാസം’ ടീസര്‍
അര്‍ജുന്‍ അശോകനും അനശ്വര രാജനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രണയ വിലാസത്തിലെ ടീസര്‍ റിലീസ് ചെയ്തു. പൂര്‍ണമായും പ്രണയത്തിന്റെ പശ്ചാത്തലത്തിലാകും സിനിമ മുന്നോട്ട് പോകുകയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മമിത ബൈജുവും അര്‍ജുനും പ്രണയിതാക്കളാണെന്നാണ് ടീസര്‍ കാണിക്കുന്നത്. ഫെബ്രുവരി 17 മുതല്‍ ചിത്രം തിയറ്ററുകളില്‍ എത്തും. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ‘സൂപ്പര്‍ ശരണ്യ’ക്ക് ശേഷം അര്‍ജുന്‍ അശോകനും അനശ്വര രാജനും മമിതയും വീണ്ടും ഒന്നിക്കുന്ന […]
‘ദസറ’യിലെ പുതിയ ഗാനത്തിന്റെ പ്രൊമൊ
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളായ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമാണ് ‘ദസറ’. നാനിയാണ് ‘ദസറ’യില്‍ നായകനായി എത്തുന്നത്. ഇപ്പോഴിതാ ‘ദസറ’യിലെ പുതിയ ഗാനത്തിന്റെ ഒരു അപ്‌ഡേറ്റാണ് പുറത്തുവിട്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ് ‘വെന്നെല’ എന്ന കഥാപാത്രമാകുന്ന ‘ദസറ’യിലെ ‘ഒരി വാരി’ എന്ന ഗാനത്തിന്റെ പ്രൊമൊയാണ് പുറത്തുവിട്ടിരിക്കുന്നത്. ലോക പ്രണയ ദിനത്തിന്റെ തലേ ദിവസമായ 13നാണ് ഗാനം പുറത്തുവിടുക. ശ്രീകാന്ത ഒഡേല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.
ഹോപ് ഇലക്ട്രിക്കിന്റെ പുതിയ ഇ-ബൈക്ക് ഓക്‌സോ
രാജ്യത്തെ ഇലക്ട്രിക് ഇരുചക്രവാഹന വിഭാഗത്തില്‍, വിപ്ലവകരമായ മാറ്റവുമായി ഹോപ് ഇലക്ട്രിക് അവരുടെ പുതിയ ഇ-ബൈക്കായ ഓക്‌സോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 850വാട്ട് സ്മാര്‍ട്ട് സിയുമായി വരുന്ന 3.75 കിലോവാട്ട്അവര്‍ കപ്പാസിറ്റിയുള്ള ഉയര്‍ന്ന പെര്‍ഫോമന്‍സ് ലിഥിയം ബാറ്ററി പാക്കാണ് ഓക്‌സോ നല്‍കുന്നതെന്ന് ഹോപ് ഇലക്ട്രിക് പറയുന്നു. വെറും 4 മണിക്കൂറിനുള്ളില്‍ ബാറ്ററി 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. ഇതിന് 72 വി കപ്പാസിറ്റിയുള്ള ഒരു ഇലക്ട്രിക് മോട്ടോര്‍ ഉണ്ട്, അത് 5.2 കിലോവാട്ട് […]
