Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജുഡീഷ്യൽ അന്വേഷണകമ്മീഷനും നിയമോപദേശങ്ങൾക്കുമായി പിണറായി സർക്കാര്‍ ചെലവഴിച്ചത് കോടികൾ

ജുഡീഷ്യൽ അന്വേഷണകമ്മീഷനും നിയമോപദേശങ്ങൾക്കും  രണ്ട് ടേമുകളിലായി പിണറായി സർക്കാര്‍ ചെലവഴിച്ചത് കോടികൾ. ഇതുവരെ നിയമിച്ച ഏഴ് ജൂഡീഷ്യൽ കമ്മീഷനുകൾക്കായുള്ള ചെലവ് ആറു കോടിരൂപയാണ്. നാലുവർഷം നിയമോപദേശങ്ങൾക്കായി മുടക്കിയത് ഒന്നരക്കോടി രൂപയാണെന്ന് സിഐജി റിപ്പോര്‍ട്ടിലെ കണക്കുകള്‍.2016 ജൂൺ മുതൽ ഇതുവരെ നിയോഗിച്ചത് ഏഴ് ജൂഡീഷ്യൽ അന്വേഷണ കമ്മീഷനുകളെയാണ്. ഏഴ് കമ്മീഷനുകൾക്ക് ഇതുവരെയുള്ള ചെലവ് 6,01,11,166 രൂപയും. ഏറ്റവും അധികം പണം ചെലവായത് ജസ്റ്റിസ് പിഎ മുഹമ്മദ് കമ്മീഷനാണ്, 2,77,44814 കോടി രൂപ. ഹൈക്കോടതിയിൽ അഭിഭാഷകരും മാധ്യമപ്രവർക്കരും തമ്മിലെ സംഘർഷവും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി

നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി.ഗുജറാത്ത് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് സോണിയ ഗിരിധർ ഗൊകാനി, ത്രിപുര ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് ജസ്വന്ത് സിംഗ്, ഗുവാഹത്തി ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് സന്ദീപ് മേത്ത, ജമ്മുകശ്മീർ ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് എൻ കോടിശ്വർ സിംഗ് എന്നിവരുടെ നിയമന ഉത്തരവാണ് ഇന്ന് വന്നത്. ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ ഗുവാഹത്തി ചീഫ് ജസ്റ്റിസ് ആക്കാനുള്ള തീരുമാനം തിരുത്തിയാണ് കൊളിജീയം പറ്റ്ന ഹൈക്കോടതിയിലേക്കുള്ള ശുപാർശ നല്‍കിയത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തുടര്‍ചികിത്സയ്ക്കായി ഉമ്മന്‍ ചാണ്ടി ബെംഗളൂരുവിലേക്ക്

തുടര്‍ചികിത്സയ്ക്കായി, ഉമ്മന്‍ ചാണ്ടി ബെംഗളൂരുവിലേക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ന്യുമോണിയ ഭേദമായ സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നുള്ള മാറ്റം. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് യാത്ര. തിങ്കളാഴ്ചയാണ് ന്യുമോണിയ ബാധിച്ച് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയ ഭേദമായെങ്കിലും ശാരിരിക അവശതകൾ തുടരുകയാണ്. ഭാര്യയും മകനും മൂത്തമകളും ഉമ്മൻ ചാണ്ടിയ്ക്ക് വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് പാര്‍ട്ടി ഇടപെട്ട് ബെംഗളൂരുവിലേക്ക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 83.6% റെക്കോഡ് വളർച്ച.

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 83.6% റെക്കോഡ് വളർച്ച.വിമാന ഷെഡ്യൂളുകളിൽ 31.53% വളർച്ചയും രേഖപ്പെടുത്തി.2023 ജനുവരി മാസത്തിൽ ആകെ 323792 യാത്രക്കാർ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. 2022 ജനുവരിയിലെ മൊത്തം യാത്രക്കാരുടെ എണ്ണം 176315 ആയിരുന്നു. 2022 ജനുവരി മാസത്തിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 5687 ആയിരുന്നത് 2023 ജനുവരിയിൽ 10445 ആയി ഉയർന്നു. 2022 ജനുവരിയിൽ 1671 ആയിരുന്ന എയർ ട്രാഫിക് മൂവ്‌മെന്റ് 2023 ജനുവരിയിൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അയോധ്യ വിധി പറഞ്ഞ ബെഞ്ചിലെ ജഡ്ജി ഇനി ആന്ധ്രാ ഗവർണർ

അയോധ്യ വിധി പറഞ്ഞ ബെഞ്ചിലെ ജഡ്ജി ഇനി ആന്ധ്രാ ഗവർണർ, 13 ഇടങ്ങളിൽ മാറ്റം, ആറ് പുതിയ ഗവർണർമാർ. അയോധ്യ കേസിൽ അനുകൂല വിധി പറഞ്ഞ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് എസ് അബ്ദുൽ നസീർ. എന്നാൽ മുത്തലാഖ് നിരോധിച്ച ഭൂരിപക്ഷ വിധിയിൽ മുത്തലാഖ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നു.രാജ്യത്ത് 13 ഇടങ്ങളിൽ ​ഗവ‍ർണർമാർക്ക് മാറ്റം. സുപ്രീം കോടതി ജഡ്ജിയടക്കം ആറ് പുതിയ ​ഗവ‍ർണർമാരെയാണ് നിയമിച്ചിരിക്കുന്നത്. അയോധ്യ കേസിൽ അനുകൂല വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീറിനെ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 12

◾അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജി അടക്കം ആറു പേരെ പുതിയ ഗവര്‍ണര്‍മാരായി നിയമിച്ചു. മൊത്തം 13 ഗവര്‍ണര്‍മാര്‍ക്കു മാറ്റം. അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച ബഞ്ചിലെ ജസ്റ്റിസ് അബ്ദുല്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായാണു നിയമിച്ചത്. കര്‍ണാടക സ്വദേശിയാണ്. അയോധ്യ കേസില്‍ വിധി പറഞ്ഞ ബെഞ്ചിന്റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് രഞ്ജന്‍ ഗഗോയിയെ കഴിഞ്ഞ വര്‍ഷം രാജ്യസഭാംഗമായി നോമിനേറ്റു ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ സിക്കിം ഗവര്‍ണറാക്കി. ആര്‍മി […]

Posted inബിസിനസ്സ്

വിദേശ നാണയശേഖരം വീണ്ടും നഷ്ടത്തിലേക്ക്

ഇന്ത്യയുടെ വിദേശ നാണയശേഖരം മൂന്നാഴ്ചത്തെ നേട്ടത്തിന് വിരാമമിട്ട് വീണ്ടും നഷ്ടത്തിലേക്ക് വീണു. ഫെബ്രുവരി മൂന്നിന് അവസാനിച്ചവാരം 149.4 കോടി ഡോളര്‍ ഇടിഞ്ഞ് ശേഖരം 57,526.7 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 303 കോടി ഡോളറിന്റെ വര്‍ദ്ധനയുണ്ടായിരുന്നു. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 132.3 കോടി ഡോളര്‍ ഇടിഞ്ഞ് 50,769.5 കോടി ഡോളറായി. തുടര്‍ച്ചയായ വര്‍ദ്ധനയ്ക്ക് ഇടവേള നല്‍കി കരുതല്‍ സ്വര്‍ണശേഖരം 24.6 കോടി ഡോളറും ഇടിഞ്ഞു. ഇപ്പോഴിത് 4,378.1 കോടി ഡോളറാണ്. ഡോളറിലാണ് […]

Posted inടെക്നോളജി

ലാവയുടെ പുതിയ ഫോണ്‍, ലാവ ബ്ലേസ് 5ജി

ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ലാവയുടെ പുതിയ 5ജി ഫോണ്‍ പുറത്തിറങ്ങി. ലാവ ബ്ലേസ് 5ജിയുടെ 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റാണ് വിപണിയില്‍ അവതരിപ്പിച്ചത്. ലാവ ബ്ലേസ് 5ജി യുടെ വില 11,999 രൂപയാണ്. എന്നാല്‍, കമ്പനിയുടെ പ്രത്യേക ഓഫര്‍ പ്രകാരം ഈ ഹാന്‍ഡ്‌സെറ്റ് 11,499 രൂപയ്ക്ക് ലഭ്യമാണ്. ഗ്ലാസ് ബ്ലാക്ക് ഡിസൈനിലുള്ള ഫോണ്‍ ഗ്ലാസ് ഗ്രീന്‍, ഗ്ലാസ് ബ്ലൂ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് വരുന്നത്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളായ ലാവ ഇ-സ്റ്റോര്‍, […]

Posted inവിനോദം

പി.ജി.പ്രേംലാല്‍ ചിത്രത്തില്‍ സിജു വിത്സന്‍ നായകന്‍

പി.ജി.പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വിത്സന്‍ നായകനാകുന്നു. വയനാട്ടില്‍ ചിത്രീകരണം ആരംഭിച്ചു. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ.ജി അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖം കൃഷ്‌ണേന്ദു എ.മേനോന്‍ ആണ് നായിക. എന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ മജിസ്‌ട്രേറ്റിന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ പി.പി.കുഞ്ഞികൃഷ്ണനും പ്രധാന വേഷത്തിലെത്തുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂര്‍ തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വ്വഹിക്കുന്നു. സംഗീതം-ഷാന്‍ റഹ്മാന്‍, ഗാനരചന-റഫീഖ് അഹമ്മദ്, എഡിറ്റിംഗ് കിരണ്‍ […]

Posted inവിനോദം

‘കാസര്‍ഗോള്‍ഡ്’ ചിത്രത്തിന്റെ മോഷന്‍ ഡിജിറ്റല്‍ പോസ്റ്റര്‍

ആസിഫ് അലി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിനായകന്‍, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുല്‍ നായര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാസര്‍ഗോള്‍ഡ്’ എന്ന ചിത്രത്തിന്റെ മോഷന്‍ ഡിജിറ്റല്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. സിദ്ദിഖ്, സമ്പത്ത് റാം, ദീപക് പറമ്പോള്‍, ധ്രുവന്‍,അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാഗര്‍ സൂര്യ, ജെയിംസ് ഏലിയ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സരിഗമ അവതരിപ്പിക്കുകയും എല്‍.എല്‍.പിയുമായി സഹകരിച്ച് മുഖരി എന്റര്‍ടൈയ്‌മെന്റിന്റെ ബാനറില്‍ വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് […]