നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ടയര്‍ ഉല്‍പാദന കമ്പനിയായ എംആര്‍എഫ്. ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ മികച്ച അറ്റാദായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം, മൂന്നാം പാദത്തില്‍ 174.83 കോടി രൂപയുടെ അറ്റാദായമാണ് എംആര്‍എഫ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. 149.39 കോടി രൂപയുടെ അറ്റാദായമാണ് മുന്‍ വര്‍ഷം കൈവരിച്ചത്. ഇത്തവണ എംആര്‍എഫിന്റെ വരുമാനം 5,644.55 കോടി രൂപയായാണ് […]
‘ജിമിക്കി പൊണ്ണ്’ ഗാനത്തിന്റെ ഫുള്‍ വീഡിയോ
വിജയ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. ‘ജിമിക്കി പൊണ്ണ്’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടതാണ് പുതിയ വാര്‍ത്ത. വിജയ് നായകനായ ‘വാരിസ്’ എന്ന ചിത്രം 302 കോടി രൂപയാണ് കളക്ഷന്‍ സ്വന്തമാക്കിയിരിക്കുന്നത്. വിജയ്‌യുടെ നായികയായി രശ്മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രന്‍’ എന്ന കഥാപാത്രത്തെയാണ് വിജയ് ‘വാരിസ്’ എന്ന സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ശരത് കുമാറാണ് […]
‘പകലും പാതിരാവും’ റിലീസ് മാര്‍ച്ച് 3ന്
കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘പകലും പാതിരാവും’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 3ന് ചിത്രം വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യും. റിലീസ് വിവരം പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയന്‍ ആണ് നായിക. മനോജ് കെ യു, സീത, തമിഴ് എന്നിവര്‍ക്കൊപ്പം ഗോകുലം ഗോപാലനും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജയ് വാസുദേവിന്റെ […]
വില്‍പനയില്‍ ഒന്നാമനായി മാരുതി ഓള്‍ട്ടോ
2023 ലെ ആദ്യ മാസത്തെ വാഹന വില്‍പന പരിശോധിച്ചാല്‍ മാരുതി സുസുക്കി തന്നെ ഒന്നാമന്‍. മാരുതിയുടെ ചെറു ഹാച്ച്ബാക്ക് ഓള്‍ട്ടോ 21411 യൂണിറ്റുമായി ഒന്നാമനായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 73 ശതമാനം അധിക വില്‍പന, 12342 യൂണിറ്റായിരുന്നു 2022 ജനുവരിയിലെ വില്‍പന. ചെറു ഹാച്ച്ബാക്കായ വാഗണ്‍ ആറാണ് കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റ രണ്ടാമത്തെ കാര്‍. 20466 യൂണിറ്റിന്റെ വില്‍പനയാണ് ഈ ചെറുകാര്‍ ജനുവരി മാസം നേടിയത്. വളര്‍ച്ച ഒരു ശതമാനം. മാരുതിയുടെ തന്നെ […]
നിലവിളിക്കുന്നിലേക്കുള്ള കയറ്റം
ഗ്രാമീണമായ ഒരു സ്ഥലനാമോത്പത്തികഥയും ജാരസംസര്‍ഗസംശയത്തില്‍ നിന്നുണ്ടായ കൊലപാതകത്തിന്റെ കഥയും കൂട്ടിയിണക്കുന്ന ‘നിലവിളിക്കുന്നിലേക്കുള്ള കയറ്റം’ ജീവിതത്തിനും മരണത്തിനുമിടയിലെ സര്‍പ്പിളസമയത്തില്‍ തൃഷ്ണകളും അഭിലാഷങ്ങളും പാഷാണതുല്യമായ അസൂയയും മദമാത്സര്യങ്ങളുമെല്ലാം പകര്‍ന്നാടുന്ന മനുഷ്യ പ്രകൃതിയുടെ ആവിഷ്‌കാരമായിത്തീരുന്നത് അഗദതന്ത്രത്തെ ആഖ്യാനതന്ത്രമായി സ്വീകരിക്കുന്നതുകൊണ്ടാണ്. വിഷവും അതിന്റെ ഗുണവേഗങ്ങളും ഔഷധവും വിഷബാധിതനും വിഷകാരകനും വിഷഹാരിയും രസായനവാദിയുമെല്ലാം കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്ന ഘോരവും മാന്ത്രികവുമായ ഒരു ദുരന്തനാടകവേദിയായി ഈ നോവല്‍ മാറുന്നു. എം.നന്ദകുമാര്‍. ചിത്രീകരണം കെ. ഷെരീഫ്. മാതൃഭൂമി. വില 170 രൂപ.
ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് വീതം നടക്കാം!
ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് വീതം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദവും കുറക്കുമെന്ന് പഠനം. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാല ഗവേഷകരാണ് പഠനം നടത്തിയത്. അരമണിക്കൂര്‍ ഇരുത്തത്തിനു ശേഷം ഒരു മിനിറ്റ് നടത്തം, ഒരു മണിക്കൂര്‍ ഇരുത്തത്തിനു ശേഷം ഒരു മിനിറ്റ് നടത്തം, ഓരോ അരമണിക്കൂര്‍ ഇരിപ്പിനുശേഷവും അഞ്ച് മിനിറ്റ് നടത്തം, ഓരോ മണിക്കൂര്‍ ഇരിപ്പിനുശേഷവും അഞ്ച് മിനിറ്റ് നടത്തം, നടക്കാതെ ഒരേയിരുപ്പ് ഇരിക്കുക എന്നിങ്ങനെയാണ് ഇവര്‍ പരീക്ഷണം നടത്തിയത്. ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് നടക്കുന്നത് […]
രാത്രി വാര്‍ത്തകള്‍
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി വര്‍ധനയ്‌ക്കെതിരേ നികുതി ബഹിഷ്‌കരണ സമരം വേണ്ടെന്ന് കെപിസിസി. പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടെന്ന രീതിയില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നും കൊച്ചിയില്‍ ചേര്‍ന്ന കെപിസിസി എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു. ഭവനസമ്പര്‍ക്ക പരിപാടിയായ ഹാഥ് സേ ഹാഥ് പരിപാടി സര്‍ക്കാര്‍ വിരുദ്ധ പ്രചാരണമാക്കാനും തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കേരളത്തെക്കുറിച്ച് എന്താണു പറയാനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷ ചിന്തയോടെ ജനങ്ങള്‍ താമസിക്കുന്ന നാടാണ് കേരളം. അതിസമ്പന്നര്‍ക്കുവേണ്ടി രാജ്യത്തെ പണയപ്പെടുത്തുന്നതല്ല ഭരണം. പട്ടിണിയും ദാരിദ്ര്യവും സഹിക്കാനാകാതെ […]
തമിഴ്നാട്ടിൽ വൻ എടിഎം കവർച്ച
തമിഴ്നാട്ടിൽ വൻ എടിഎം കവർച്ച. തിരുവണ്ണാമലയിൽ ഇന്നലെ രാത്രി നാല് എടിഎമ്മുകൾ ഒരേ സമയം കൊള്ളയടിച്ച് 75 ലക്ഷത്തിലേറെ രൂപ കവർന്നു. ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീനുകൾ മുറിച്ചാണ് പണം കവർന്നത്. തെളിവ് നശിപ്പിക്കാൻ നാലിടത്തേയും സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും മോഷ്ടാക്കൾ നശിപ്പിച്ചു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളും വൺ ഇന്ത്യ ബാങ്കിന്‍റെ ഒരു എടിഎമ്മുമാണ് കൊള്ളയടിച്ചത്. തിരുവണ്ണാമല സിറ്റിയിൽ, മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പത്താം തെരുവിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ […]
ഇന്ധന സെസും വെള്ളക്കരം വര്‍ധനയും താങ്ങാനാവാത്തതെന്ന് മാര്‍ത്തോമ്മാ മെത്രാപൊലീത്ത
ഇന്ധന സെസും വെള്ളക്കരം വര്‍ധനയും സാധാരണക്കാരന് താങ്ങാനാവാത്തതെന്ന് മാര്‍ത്തോമ്മാ മെത്രാപൊലീത്ത പറഞ്ഞു. തൊഴിലില്ലായ്മയില്‍ സംസ്ഥാനം ദേശീയ കണക്കിനേക്കാള്‍ മുന്നിലാണെന്നും മന്ത്രിമാരെ വേദിയിലിരുത്തി മെത്രാപൊലീത്ത കുറ്റപ്പെടുത്തി. മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടന വേദിയിലാണ് വിമര്‍ശനം.
അമിത് ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. എന്താണ് കേരളത്തെ കുറിച്ച് നിങ്ങള്‍ക്ക് പറയാനുള്ളതെന്ന് ചോദിച്ച മുഖ്യമന്ത്രി, മതനിരപേക്ഷ ചിന്തയോടെ ജനങ്ങള്‍ താമസിക്കുന്ന നാടാണ് കേരളമെന്നും പറഞ്ഞു. എന്താണ് കേരളത്തെ കുറിച്ച് അമിത് ഷാ അര്‍ധോക്തിയില്‍ പറഞ്ഞ് നിര്‍ത്തിയത് എന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം. കേരളം സുരക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന അമിത് ഷായുടെ പരാർമശത്തിന് എതിരെ ആയിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.അതിസമ്പന്നര്‍ക്ക് വേണ്ടിയാവരുത് ഭരണം. നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം ഭരണം. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുകയാണ്. ഇതിനെതിരെ ജനങ്ങള്‍ […]
