Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  കെഎസ്ആര്‍ടിസിയില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ യൂണിയനുകള്‍ അട്ടിമറിക്കുകയാണെന്നു മാനേജ്‌മെന്റ്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ കുറ്റപ്പെടുത്തല്‍. വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ 50 കോടിരൂപ വേണം. കഴിഞ്ഞ വര്‍ഷം ജനുവരിയ്ക്കുശേഷം വിരമിച്ച 978 പേര്‍ക്ക് ആനുകൂല്യം നല്‍കാനുണ്ട്. 23 പേര്‍ക്കേ നല്‍കാനായിട്ടുള്ളൂ. ആനുകൂല്യം നല്‍കാന്‍ രണ്ടു വര്‍ഷത്തെ സാവകാശം വേണം. സര്‍ക്കാരില്‍നിന്നു ധനസഹായം ലഭിച്ചാലേ നല്‍കാനാകൂ. വിരമിച്ചവരില്‍ 924 പേര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം നല്‍കുന്നുണ്ട്. 38 പേര്‍ക്കാണ് ആനുകൂല്യം നല്‍കാത്തത്. സത്യവാങ്മൂലത്തില്‍ പറയുന്നു. ലൈഫ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ അന്‍പത് കോടിരൂപ വേണമെന്ന് കെഎസ്ആർടിസി .

വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ അന്‍പത് കോടിരൂപ വേണമെന്ന് കെഎസ്ആർടിസി. 2022 ജനുവരിയ്ക്ക് ശേഷം വിരമിച്ച 978 പേർക്ക് വിരമിക്കൽ ആനുകൂല്യം നൽകാനുണ്ട്.  23 പേർക്ക് ഇതുവരെ ആനുകൂല്യം നൽകി. ഇനി ആനുകൂല്യം നൽകാൻ രണ്ട് വർഷത്തെ സാവകാശം വേണം. സർക്കാറിനോട് ധനസഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വിരമിച്ചവരിൽ 924 പേർക്ക് പെൻഷൻ ആനുകൂല്യം വിതരണം ചെയ്യുന്നുണ്ട്. 38 പേർക്കാണ് ആനുകൂല്യം നൽകാത്തത്.ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസിയുടെ വിശദീകരണം.എല്ലാ മാസവും 5 നകം ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ ടി സി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മൂന്നാറില്‍ വീണ്ടും കാട്ടാനയുടെ അക്രമം.

മൂന്നാറില്‍ വീണ്ടും കാട്ടാനയുടെ അക്രമം. ചോക്കനാട് എസ്റ്റേറ്റില്‍ പലചരക്ക് കട ആക്രമിച്ച് മൈദയും സവാളയും തിന്നു. പ്രദേശത്ത് വനംവകുപ്പ് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.ചോക്നാട് കാട്ടാനകള്‍ കൂട്ടമായെത്തുന്നത് വര്‍ഷങ്ങളായി സ്ഥിരം കാഴ്ച്ചയാണ്. ഇങ്ങനെയെത്തിയ കാട്ടാനകളില്‍ ഒന്നാണ് പ്രദേശത്തെ പലചരക്ക് വ്യാപാരിയായ ചൊക്കനാട് എസ്റ്റേറ്റ് സ്വദേശിയുടെ പലചരക്ക് കട ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സഭവം. വാതിൽ തകർത്ത കാട്ടാന കടയില്‍ സൂക്ഷിച്ചിരുന്ന മൈദയും സവാളയും അകത്താക്കി. വ്യായാമത്തിന് ഉപയോഗിക്കുന്ന ട്രെഡ്മില്ലും കടയ്ക്കുള്ളിൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ന് ലോക റേഡിയോ ദിനം

ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നു.1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് അംഗ രാജ്യങ്ങൾ ഫെബ്രുവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്. 1923 ലാണ് ഇന്ത്യയിൽ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. അന്നേ വരെ ഇന്ത്യൻ ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ശ്രവ്യ മാധ്യമത്തിന്റെ പുതിയ അനുഭവം ആളുകളിലേക്ക് എത്തിച്ചത് റേഡിയോ ക്ലബ് ഓഫ് ബോംബെ എന്നൊരു കൂട്ടായ്മയാണ്. പിന്നീട് 1927 ജൂലൈ 23ന് ഇത് പുനർനാമകരണം ചെയ്ത് ഓൾ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ വെളിപ്പെടുത്തലുമായി കുഞ്ഞിനെ കൈവശം വച്ചിരുന്ന ദമ്പതികൾ.

കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ വെളിപ്പെടുത്തലുമായി കുഞ്ഞിനെ കൈവശം വച്ചിരുന്ന ദമ്പതികൾ. രേഖകൾ ഇല്ലാത്തത് കാരണം ,വളർത്താൻ പോലും പറ്റാതെയാകുമെന്ന സ്ഥിതി വന്നപ്പോഴാണ് കുഞ്ഞിന് വേണ്ടി ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ മുന്നിട്ട് ഇറങ്ങിയതെന്ന് തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾ പറയുന്നു. കുഞ്ഞിനെ തട്ടിയെടുത്തതല്ലെന്നും, വിവാഹിതരല്ലാതിരുന്ന കുഞ്ഞിന്റെ മാതാപിതാക്കൾ വളർത്താൻ ഏൽപിച്ചതാണെന്നും ദമ്പതികൾ പറഞ്ഞു. .കുഞ്ഞിനെ തന്നത് മാഫിയകളോ,കള്ളക്കടത്തുകാരോ ചൈൽഡ് കച്ചവടക്കാരോ അല്ല.അവർ അറിയുന്ന ആളുകളായത് കൊണ്ടാണ് കുഞ്ഞിനെ ധൈര്യപ്പെട്ട് എടുത്തത്.ആശുപത്രിയിൽ പോയാലോ,ആധാർകാർ‍ഡ് എടുക്കാൻ പോയാലോ ജനനസർട്ടിഫിക്കറ്റ് ആണ് ചോദിക്കുന്നത്.ലീഗൽ ആയി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെട്ടിടം പൊളിക്കലിൽ വീട് നഷ്ടമായി ദില്ലി മലയാളികൾ .

കെട്ടിടം പൊളിക്കലിൽ വീട് നഷ്ടമായി ദില്ലി മലയാളികൾ, പ്രതിഷേധത്തിനൊരുങ്ങി ഉടമസ്ഥർ.നിയമപരമായി രജിസ്റ്റർ ചെയ്ത കെട്ടിടങ്ങൾ ആണെന്നാണ് ഉടമസ്ഥർ പറയുന്നത്.കേന്ദ്രസർക്കാരിന് കീഴിലെ ദില്ലി വികസന അതോറിറ്റിയുടെ കെട്ടിടം പൊളിക്കലിൽ വീട് നഷ്ടമായി മലയാളികളും. നൂറിലധികം മലയാളി കുടുംബങ്ങൾക്കും വീടുവിട്ടിറങ്ങാൻ നോട്ടീസ് നൽകി. അനധികൃതമെന്ന് ചൂണ്ടിക്കാട്ടിയാണ് ദില്ലിയിലെ വിവിധ കെട്ടിടങ്ങൾ പൊളിക്കുന്നത്. നിയമപരമായി രജിസ്റ്റർ ചെയ്ത കെട്ടിടങ്ങൾ ആണെന്നാണ് ഉടമസ്ഥർ പറയുന്നത്. പ്രതിഷേധവുമായി തെരുവിൽ ഇറങ്ങാൻ ആണ് വീട്ടുടമസ്ഥരുടെ തീരുമാനം. മുൻസിപ്പൽ കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിലുള്ള ബിജെപിയുടെ അമർഷമാണ് നടപടിക്ക് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എം.ജി. സർവകലാശാല കലോത്സവം കലാകിരീടം സെൻറ് തെരേസാസിന്

അഞ്ചു ദിവസങ്ങളിലായി നടന്ന എം.ജി യൂണിവേഴ്സിറ്റി കലോത്സവം അനേകയ്ക്ക് കൊടിയിറങ്ങുമ്പോൾ 130 പോയിൻറുമായി സെൻറ് തെരേസാസ് കോളേജിന് ഓവറോൾ കിരീടം. 110 പോയിൻറുമായി എറണാകുളം മഹാരാജാസ് രണ്ടാമതും 107 പോയിന്റുമായി തേവര എസ്എഎച്ച് കോളേജിന് മൂന്നാം സ്ഥാനവും ലഭിച്ചു. മത്സരാർത്ഥികളുടെ ബാഹുല്യം കാരണം പല മത്സരങ്ങളും വൈകിയാണ് ആരംഭിച്ചത്. രാത്രിയും പകലുമെന്നില്ലാതെ നടന്ന മത്സരങ്ങൾ മത്സരാർത്ഥികളെയും വിധികർത്താക്കളെയുമെല്ലാം വലച്ചു. എണ്ണായിരത്തോളം വിദ്യാർഥികളാണ് മത്സരങ്ങൾക്കെത്തിയത്. മത്സരങ്ങൾ നീളുന്നതിനാൽ സോണൽ മൽസരങ്ങൾ വേണമെന്ന ആവശ്യം കോളേജ്, കലോത്സവ സംഘാടക സമിതിയിൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

“എയ്റോ ഇന്ത്യ” ഇന്നു മുതൽ

ഏഷ്യയിലെ ഏറ്റവും വലിയ എയ്റോ  ഷോ “എയ്റോ ഇന്ത്യ ” ഇന്ന് യെലഹങ്ക വ്യോമസേന താവളത്തിൽ, പ്രധാനമന്ത്രി  നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ വേൾഡ് എന്നീ ലക്ഷ്യങ്ങൾ  നിറവേറ്റുന്നതിനാണ് ഈ പരിപാടി പ്രധാനമായി കണക്കാക്കുന്നത്. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ഇന്ത്യയുടെ പ്രതിരോധശേഷി പ്രകടമാക്കും. 29 രാജ്യങ്ങളിലെ വ്യോമസേനാ മേധാവികളും 73 സിഇഒമാരും കൂടി ചേരും.   എയ്റോ ഇന്ത്യയുടെ ഈ പരിപാടി ഇന്ത്യയുടെ പ്രതിരോധ ശേഷി പ്രകടമാക്കുമെന്നും സ്വാശ്രയ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യുഡിഎഫിന്റെ രാപ്പകൽ സമരം ഇന്ന് തുടങ്ങും.

ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ യുഡിഎഫിന്റെ രാപ്പകൽ സമരം ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് രാപ്പകല്‍ സമരം. ഇന്ന് വൈകീട്ട് നാലുമണി മുതൽ നാളെ രാവിലെ പത്തുമണിവരെയാണ് സമരം. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കോഴിക്കോട് നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും തൃശ്ശൂരില്‍ രമേശ് ചെന്നിത്തലയും മറ്റ് ജില്ലകളിൽ വിവിധ നേതാക്കളും നേതൃത്വം നൽകും. രാഹുല്‍ ഗാന്ധിയുടെ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ ഫെബ്രുവരി 13

◾എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി വര്‍ധനയ്ക്കെതിരേ നികുതി ബഹിഷ്‌കരണ സമരം വേണ്ടെന്ന് കെപിസിസി. പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടെന്നു തോന്നിപ്പിക്കുന്ന ചര്‍ച്ച വേണ്ടെന്നും കൊച്ചിയില്‍ ചേര്‍ന്ന കെപിസിസി എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. ഭവനസമ്പര്‍ക്ക പരിപാടിയായ ഹാഥ് സേ ഹാഥ് പരിപാടി സര്‍ക്കാര്‍ വിരുദ്ധ പ്രചാരണമാക്കാനും തീരുമാനിച്ചു. ◾പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വ്യവസായി അദാനിയേയും തമ്മില്‍ ബന്ധപ്പെടുത്തി പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തിന് രാഹുല്‍ഗാന്ധിക്കെതിരേ അവകാശലംഘന നോട്ടീസ്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്സഭാ സെക്രട്ടേറിയറ്റാണ് നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിക്കെതിരേ […]