Posted inബിസിനസ്സ്

പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തില്‍ വന്‍ കുതിപ്പ്

മൂന്നാം പാദഫലങ്ങള്‍ പുറത്തുവന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലാഭത്തില്‍ വന്‍ കുതിച്ചുചാട്ടം. ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ സംയുക്തമായി രേഖപ്പെടുത്തിയത് 29,175 കോടി രൂപയുടെ ലാഭമാണ്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 65 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം സമാന പാദത്തിലെ ലാഭം 17,729 കോടി രൂപയായിരുന്നു. അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 15,306 കോടി രൂപയുടെയും, രണ്ടാം പാദത്തില്‍ 25,685 കോടി രൂപയുടെയും […]

Posted inടെക്നോളജി

സ്മാര്‍ട്ട് വാച്ചില്‍ ക്യാമറയുമായി ആപ്പിള്‍

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം തങ്ങളുടെ സ്മാര്‍ട്ട് വാച്ചില്‍ ക്യാമറ സംവിധാനവും ഉള്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് ആപ്പിള്‍. അമേരിക്കന്‍ ടെക് ഭീമന്‍ ഈയിടെ സ്വന്തമാക്കിയ ഒരു പേറ്റന്റാണ് അതിന്റെ സൂചന നല്‍കുന്നത്. കൈയ്യില്‍ കെട്ടിയിരിക്കെ തന്നെ സ്ട്രാപ്പില്‍ നിന്ന് വാച്ച് അഴിച്ചെടുത്ത് എളുപ്പം തിരിച്ച് ഫിറ്റ് ചെയ്യാവുന്ന ‘ഡിറ്റാച്ചബിള്‍ ബാന്‍ഡ് സിസ്റ്റത്തെ’ കുറിച്ചും’ ഒരു സംയോജിത ക്യാമറ യൂണിറ്റിലേക്ക് എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ അനുവദിക്കുന്ന ക്വിക് റിലീസ് മെക്കാനിസത്തെ കുറിച്ചുമാണ് ആപ്പിള്‍ സ്വന്തമാക്കിയ പേറ്റന്റിലുള്ളത്. ഉപയോക്താവിന് വേഗത്തില്‍ ബാന്‍ഡ് […]

Posted inവിനോദം

‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ റി- റിലീസ്

പ്രണയ ദിനത്തോട് അനുബന്ധിച്ച് ഷാരൂഖ് ഖാനും കാജോളും തകര്‍ത്തഭിനയിച്ച ചിത്രം ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’ റി- റിലീസ് ചെയ്തു. റിലീസുമായി ബന്ധപ്പെട്ട് ‘ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ’യുടെ പ്രീ ബുക്കിംഗ് ഫെബ്രുവരി ആദ്യം തന്നെ ആരംഭിച്ചിരുന്നു. വാലന്റൈന്‍ ആഴ്ച മുഴുവനും ചിത്രം തിയറ്ററില്‍ ഉണ്ടായിരിക്കും. ഫെബ്രുവരി 10നാണ് ചിത്രം റിലീസ് ചെയ്തത്. ആദിത്യ ചോപ്ര രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഇറങ്ങിയ കാലത്ത് ബോക്‌സ് ഓഫീസിലെ സകല റെക്കോഡും തകര്‍ത്തതാണ്. പിങ്ക് വില്ല റിപ്പോര്‍ട്ട് അനുസരിച്ച് […]

Posted inവിനോദം

മൈക്കല്‍ കീറ്റണ്‍ ബാറ്റ്മാനാകുന്നു, 34 വര്‍ഷങ്ങള്‍ക്കു ശേഷം!

മള്‍ടിവേഴ്‌സും പാരലല്‍ യൂണിവേഴ്‌സുമായി ഡിസി കോമിക്‌സും എത്തുകയാണ്. ‘ദ് ഫ്‌ലാഷ്’ എന്ന സൂപ്പര്‍ഹീറോ ചിത്രത്തിലൂടെ അടുത്ത തലത്തിലേക്ക് കടക്കുകയാണ് ഡിസി. ഡിസി കോമിക്‌സിന്റെ ആദ്യ ബാറ്റ്മാനായ മൈക്കല്‍ കീറ്റണ്‍ മുതല്‍ ബെന്‍ അഫ്‌ലെക്ക് വരെ ഫ്‌ലാഷില്‍ അതിഥികളായി എത്തുന്നുണ്ട്. തന്റെ അമ്മയുടെ മരണം തടയുന്നതായി ടൈം ട്രാവല്‍ ചെയ്യുന്ന ഫ്‌ലാഷ് ഒരു വലിയ കെണിയില്‍ അകപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ജനറല്‍ സോഡ് എന്ന ക്രൂരനായ വില്ലന്‍ ഫ്‌ലാഷിലൂടെ തിരിച്ചെത്തുന്നു. സൂപ്പര്‍മാന്റെ ശക്തിയുള്ള സൂപ്പര്‍ […]

Posted inഓട്ടോമോട്ടീവ്

ലക്ഷ്വറി കാര്‍ ബാറ്റിസ്റ്റ ഇന്ത്യന്‍ വിപണിയില്‍

ലോകത്തിലെ ഏറ്റവും വേഗമേറിയതും ഇന്ത്യയിലെ ഏറ്റവും വില കൂടിയതുമായ ലക്ഷ്വറി കാര്‍ ബാറ്റിസ്റ്റ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഹൈദരാബാദില്‍ നടക്കുന്ന ഇ- മോട്ടോര്‍ ഷോയിലാണ് ഈ ലക്ഷ്വറി കാര്‍ മഹീന്ദ്ര അവതരിപ്പിച്ചത്. സാധാരണ നിരത്തുകളില്‍ ഓടാന്‍ അനുമതിയുള്ള കാറുകളില്‍ ഏറ്റവും വേഗമേറിയ കാര്‍ എന്ന പട്ടവും ബാറ്റിസ്റ്റയ്ക്ക് സ്വന്തമാണ്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ വാഹന ഡിസൈനിംഗ് സ്ഥാപനമായ ഓട്ടോമൊബിലിറ്റി പിനിന്‍ഫാരിന നിര്‍മ്മിച്ച ഓള്‍ ഇലക്ട്രിക് അള്‍ട്രാ ഹൈ പെര്‍ഫോമന്‍സ് ഹൈപ്പര്‍ ഇലക്ട്രിക് കാര്‍ കൂടിയാണ് ബാറ്റിസ്റ്റ. മറ്റു […]

Posted inപുസ്തകങ്ങൾ

കലിംഗത്തിലെ പ്രതികാരദേവത

മൗര്യകാലഘട്ടത്തിലെ ഉത്കര്‍ഷേച്ഛയും രാഷ്ട്രീയവും സംഘര്‍ഷവും ആഖ്യാനം ചെയ്യുന്ന നോവല്‍. ചന്ദ്രഗുപ്തമൗര്യനും സെലൂക്കസ് നികേറ്റര്‍ ഒന്നാമനും തമ്മിലുള്ള യുദ്ധം, കലിംഗത്തിലെ മൗര്യന്‍ ആക്രമണം- ഇന്ത്യാചരിത്രത്തിലെ സുപ്രധാനമായ രണ്ട് സംഘര്‍ഷങ്ങള്‍ ഇതില്‍ വിവരിച്ചിട്ടുണ്ട്. അശോകന്റെ പരിവര്‍ത്തനം, ഭാരതവര്‍ഷത്തിന്റെ ഏകീകരണം, അശോകന്റെ അവസാനകാലത്തെ സുവര്‍ണ്ണഭരണം എന്നീ പ്രധാനപ്പെട്ട അനന്തരഫലങ്ങള്‍ക്കെല്ലാം ഹേതുവായ കലിംഗയുദ്ധത്തിന്റെ ഗതിവിഗതികള്‍ ഇതില്‍ വര്‍ണ്ണിച്ചിരിക്കുന്നു. ആര്യാവര്‍ത്തത്തിലെ ഏറ്റവും മഹാനായ ചക്രവര്‍ത്തിയായി ആരായിരിക്കും ഓര്‍മ്മിക്കപ്പെടുക എന്ന വലിയ ചോദ്യത്തിനുത്തരം ഇതില്‍ കാണാം.അശോകത്രയം ഗ്രന്ഥപരമ്പരയിലെ മൂന്നാമത്തെ പുസ്തകം. ‘കലിംഗത്തിലെ പ്രതികാരദേവത’.ശ്രേയസ് ബവെ. പരിഭാഷ […]

Posted inആരോഗ്യം

ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് പച്ചിലക്കറികള്‍

ചിട്ടയില്ലാത്ത ജീവിതശൈലിയാണ് പലപ്പോഴും ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്ക് കാരണം. പുകവലി ഒഴിവാക്കുകയും മലിനവായു ശ്വസിക്കാതിരിക്കുകയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ തന്നെ ഒരു പരിധി വരെ ശ്വാസകോശത്തെ സംരക്ഷിക്കാന്‍ കഴിയും. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധ വേണം. പച്ചക്കറികളില്‍ നൈട്രേറ്റ് ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ബീറ്റ്റൂട്ട് ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. ചീര, ബോക്കോളി, മുരിങ്ങയില തുടങ്ങിയ പച്ചിലക്കറികള്‍ കഴിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എതിർവിഭാഗത്തെ സിപിഎം നേതാക്കൾ ക്വട്ടേഷൻ കൊടുത്ത് മർദിച്ചതാണെന്ന് കുട്ടനാട്ടിൽ മർദനമേറ്റ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ്

മർദിക്കാൻ ക്വട്ടേഷൻ നൽകിയത് എതിർവിഭാഗത്തെ സി പി എം നേതാക്കൾ എന്ന് കുട്ടനാട്ടിൽ മർദനമേറ്റ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി  പറഞ്ഞു. ലോക്കൽ സമ്മേളനത്തിൽ തോറ്റതിൻ്റെ പ്രതികാരം ചെയ്തതാണ്. മുമ്പ് ഇവർ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിരുന്നു. ഈ നേതാക്കളുടെ പേര് പറഞ്ഞാണ് സംഘം ആക്രമിച്ചത്.അക്രമികൾ സി പി എം അനുഭാവികൾ എന്നാണ് പറഞ്ഞത് . അതേസമയം അക്രമത്തിന് പിന്നിൽ ലഹരി മാഫിയ എന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.കഴിഞ്ഞ ദിവസം ആണ് കുട്ടനാട്ടിൽ സി പി എം വിഭാഗീയതയുടെ പേരിൽ […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  കെഎസ്ആര്‍ടിസിയില്‍ വരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ യൂണിയനുകള്‍ അട്ടിമറിക്കുകയാണെന്നു മാനേജ്‌മെന്റ്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ കുറ്റപ്പെടുത്തല്‍. വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ 50 കോടിരൂപ വേണം. കഴിഞ്ഞ വര്‍ഷം ജനുവരിയ്ക്കുശേഷം വിരമിച്ച 978 പേര്‍ക്ക് ആനുകൂല്യം നല്‍കാനുണ്ട്. 23 പേര്‍ക്കേ നല്‍കാനായിട്ടുള്ളൂ. ആനുകൂല്യം നല്‍കാന്‍ രണ്ടു വര്‍ഷത്തെ സാവകാശം വേണം. സര്‍ക്കാരില്‍നിന്നു ധനസഹായം ലഭിച്ചാലേ നല്‍കാനാകൂ. വിരമിച്ചവരില്‍ 924 പേര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം നല്‍കുന്നുണ്ട്. 38 പേര്‍ക്കാണ് ആനുകൂല്യം നല്‍കാത്തത്. സത്യവാങ്മൂലത്തില്‍ പറയുന്നു. ലൈഫ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ അന്‍പത് കോടിരൂപ വേണമെന്ന് കെഎസ്ആർടിസി .

വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ അന്‍പത് കോടിരൂപ വേണമെന്ന് കെഎസ്ആർടിസി. 2022 ജനുവരിയ്ക്ക് ശേഷം വിരമിച്ച 978 പേർക്ക് വിരമിക്കൽ ആനുകൂല്യം നൽകാനുണ്ട്.  23 പേർക്ക് ഇതുവരെ ആനുകൂല്യം നൽകി. ഇനി ആനുകൂല്യം നൽകാൻ രണ്ട് വർഷത്തെ സാവകാശം വേണം. സർക്കാറിനോട് ധനസഹായത്തിനായി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വിരമിച്ചവരിൽ 924 പേർക്ക് പെൻഷൻ ആനുകൂല്യം വിതരണം ചെയ്യുന്നുണ്ട്. 38 പേർക്കാണ് ആനുകൂല്യം നൽകാത്തത്.ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസിയുടെ വിശദീകരണം.എല്ലാ മാസവും 5 നകം ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ ടി സി […]