Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 15

◾മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. ലൈഫ് മിഷന്‍ കോഴ ഇടപാടിലെ കള്ളപ്പണ കേസില്‍ മൂന്നു ദിവസമായി ശിവശങ്കറിനെ കൊച്ചിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ശിവശങ്കറിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. തന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്നതു ശിവശങ്കറിന്റെ പണമായിരുന്നെന്ന സ്വപ്ന സുരേഷിന്റെയും വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കരാറിനു 4. 48 കോടി കോഴ നല്‍കിയെന്ന സന്തോഷ് ഈപ്പന്റെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസ്. സ്വര്‍ണ്ണ കടത്തിലെ കള്ളപ്പണക്കേസിലും ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ◾സംസ്ഥാനത്തെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. ലൈഫ് മിഷന്‍ കോഴ ഇടപാടിലെ കള്ളപ്പണ കേസില്‍ മൂന്നു ദിവസമായി ശിവശങ്കറിനെ കൊച്ചിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ശിവശങ്കറിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. തന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്നതു ശിവശങ്കറിന്റെ പണമായിരുന്നെന്ന സ്വപ്ന സുരേഷിന്റെയും വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കരാറിനു 4. 48 കോടി കോഴ നല്‍കിയെന്ന സന്തോഷ് ഈപ്പന്റെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസ്. സ്വര്‍ണ്ണ കടത്തിലെ കള്ളപ്പണക്കേസിലും ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

Posted inബിസിനസ്സ്

741 കോടി രൂപ അറ്റാദായം നേടി ഐഷര്‍ മോട്ടോഴ്സ്

ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 741 കോടി രൂപ അറ്റാദായം നേടി റോയല്‍ എന്‍ഫീല്‍ഡ് നിര്‍മാതാക്കളായ ഐഷര്‍ മോട്ടോഴ്സ്. കഴിഞ്ഞവര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് അറ്റാദായം 62 ശതമാനം ഉയര്‍ന്നു. പ്രവര്‍ത്തന വരുമാനം 29 ശതമാനം വര്‍ധിച്ച് 3,721 കോടി രൂപയിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായം 13 ശതമാനം ആണ് വര്‍ധിച്ചത്. ജൂലൈ-സെപ്റ്റംബറില്‍ അറ്റാദായം 657 കോടി രൂപയായിരുന്നു. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 6.16 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് ഐഷര്‍ […]

Posted inവിനോദം

അമിത് ചക്കാലക്കല്‍, അനു സിത്താര ‘സന്തോഷം’ ട്രെയിലര്‍

അമിത് ചക്കാലക്കല്‍, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ ‘സന്തോഷം’ ട്രെയിലര്‍ എത്തി. മല്ലിക സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, ആശ അരവിന്ദ്, ബേബി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കലാഭവന്‍ ഷാജോണിന്റെ മകളായി അനു സിത്താര എത്തുന്നു. വല്യമ്മയുടെ വേഷമാണ് മല്ലിക സുകുമാരന്. അര്‍ജുന്‍ സത്യന്‍ തിരക്കഥ എഴുതുന്ന ചിത്രം പേരുപോലെ തന്നെ ഫീല്‍ഗുഡ് സിനിമയാകും. ജീത്തു ജോസഫ്, സുജിത് വാസുദേവ് എന്നിവര്‍ക്കൊപ്പം സംവിധാനസഹായിയായി പ്രവര്‍ത്തിച്ച അജിത്തിന്റെ […]

Posted inവിനോദം

സ്ഫടികം 4 കെ, നാല് ദിവസം കൊണ്ട് 2.25 കോടി!

28 വര്‍ഷത്തിന് ശേഷം തീയേറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം സ്ഫടികം 4 കെയുടെ ബോക്‌സ്ഓഫീസ് കളക്ഷന്‍ നാല് ദിവസം കൊണ്ട് 2.25 കോടി രൂപ. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിലീസ് ചെയ്ത ചിത്രമെന്നത് പരിഗണിക്കുമ്പോള്‍ ചിത്രത്തിന് ലഭിച്ച കളക്ഷന്‍ വളരെ മികച്ചതാണ്. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിനോടൊപ്പമാണ് സ്ഫടികം വീണ്ടും റിലീസ് ചെയ്തത്. തിലകന്‍, കെ പി എസ് സി ലളിത, സില്‍ക്ക് സ്മിത, രാജന്‍ പി ദേവ്, ശങ്കരാടി, കരമന ജനാര്‍ദ്ദനന്‍ നായര്‍ എന്നിങ്ങനെ മണ്മറിഞ്ഞുപോയ പ്രതിഭകളെ […]

Posted inഓട്ടോമോട്ടീവ്

നൂതന ഫീച്ചറുകളുമായി യമഹ ആര്‍15 ശ്രേണി

ആഭ്യന്തര വിപണിയിലെ വാഹന നിരയില്‍ ഒരു പ്രധാന അപ്ഡേഷനുമായി യമഹ മോട്ടോര്‍സൈക്കിള്‍സ്. യമഹ ആര്‍15 ശ്രേണിയില്‍പ്പെട്ട ആര്‍15, ആര്‍15എം എന്നീ രണ്ട് ബൈക്കുകളാണ് പുതിയ നൂതന ഫീച്ചറുകളും സാങ്കേതികവിദ്യയുമായി കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഈ ബൈക്കുകളുടെ പ്രാരംഭ വില യഥാക്രമം 1,81,900 രൂപയും, 1,93,900 രൂപയുമാണ് (എക്സ്-ഷോറൂം, ഡല്‍ഹി) കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഈ രണ്ട് ബൈക്കുകളിലും, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുമായി വരുന്ന ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ കമ്പനി നല്‍കിയിട്ടുണ്ട്. ബ്ലൂടൂത്ത് വഴി ഈ ബൈക്കുകളെ നിങ്ങളുടെ സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിക്കാം. ഇതുകൂടാതെ, […]

Posted inപുസ്തകങ്ങൾ

ഐ ലവ് ഡിക്ക്

ചലച്ചിത്ര സംവിധായികയായ ക്രിസ് കൗസിന് തന്റെ ഭര്‍ത്താവ് സില്‍വര്‍ ലൊത്രാന്‍ഷയുടെ സഹപ്രവര്‍ത്തകനായ ഡിക്കിനോട് തോന്നുന്ന കടുത്ത അഭിനിവേശം അവളെക്കൊണ്ട് അയാള്‍ക്ക് കത്തുകളെഴുതിക്കുന്നു. ഈ കത്തുകളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഭര്‍ത്താവും തന്റെ ആസക്തിക്ക് പാത്രമായ പുരുഷനുമാ യുള്ള ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ക്രിസിന്റെ പ്രണയലേഖനങ്ങള്‍ കരുത്തുള്ള ഉപന്യാസങ്ങളായി പരിണമിക്കുന്നു. 1997-ല്‍ എഴുത്തുകാരി അനുഭവിച്ചറിഞ്ഞ ‘ഉന്മാദാവസ്ഥയില്‍ നിന്ന് എഴുതപ്പെട്ടതാണ് ഈ പുസ്തകം. ‘ഐ ലവ് ഡിക്ക്’. ക്രിസ് കൗസ്. പരിഭാഷ – സംഗീത ശ്രീനിവാസന്‍. ഡിസി ബുക്‌സ്. വില 332 രൂപ. […]

Posted inആരോഗ്യം

സണ്‍സ്‌ക്രീന്‍ പുരട്ടാം, എല്ലാ ദിവസവും!

വേനലോ വര്‍ഷമോ എന്ന വ്യത്യാസമില്ലാതെ വര്‍ഷം മുഴുവന്‍ സണ്‍സ്‌ക്രീന്‍ പുരട്ടണമെന്ന് ആരോഗ്യവിദഗ്ധര്‍. ചര്‍മ്മത്തിന് ഏല്‍ക്കുന്ന കരുവാളിപ്പ്, സൂര്യാഘാതം തുടങ്ങിയ ഏത് പ്രശ്നങ്ങള്‍ക്കും നല്‍കുന്ന പ്രതിരോധമാണിത്. സൂര്യാഘാതത്തിനുള്ള സാധ്യത ഇക്കാലത്ത് കൂടുതലാണ്. ദിവസവും സണ്‍സ്‌ക്രീന്‍ പുരട്ടുന്നതുകൊണ്ട് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഇത് സൂര്യതാപത്തിന്റെ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. അമിതമായി വെയിലേല്‍ക്കുന്നത് മൂലം ചര്‍മത്തില്‍ കാന്‍സറിനുള്ള സാധ്യത കൂട്ടുന്നു. എന്നാല്‍ ദിവസവും സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് വഴി ത്വക്ക് കാന്‍സര്‍ വരാനുള്ള സാധ്യത പകുതിയായി കുറയ്ക്കുന്നു. സൂര്യാഘാതം നിരന്തരമായി […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു

മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡൻസ് അസോസിയേഷനിലെ 392 ആം നമ്പർ ആഡംബര വസതിയാണ് സജി ചെറിയാന്റെ താമസത്തിനായി സർക്കാർ വാടകക്ക് എടുത്തത്. 85000 രൂപയാണ് ആഡംബര വസതിയുടെ പ്രതിമാസ വാടക. ഇതിന് പുറമേയാണ് കറന്റ് ചാർജ് , വാട്ടർ ചാർജ് തുടങ്ങിയവ. വാടക വീടിന്റെ മോടി പിടിപ്പിക്കൽ ടൂറിസം വകുപ്പ് ഉടൻ നടത്തും. ലക്ഷങ്ങൾ ആകും ഇതിന്റെ ചെലവ്. ഔട്ട് ഹൗസ് ഉൾപ്പെടെ വിശാല സൗകര്യമുള്ള […]

Posted inലേറ്റസ്റ്റ്

5000 വര്‍ഷം മുമ്പുള്ള ഭോജനശാല, ഫ്രിഡ്ജ്

അയ്യായിരം വര്‍ഷം മുമ്പുള്ള ഒരു ഭക്ഷണശാല. ഭക്ഷണം തണുപ്പിച്ചു കഴിക്കാനുള്ള അക്കാലത്തെ ഫ്രിഡ്ജു വേവിച്ചെടുക്കാനുള്ള ഓവനും കണ്ടെത്തി. ഇറാഖിലെ പുരാവസ്തു ഗവേഷകരാണ് ഇത്രയും പുരാതനമായ ഭോജനശാലയും ഫ്രിഡ്ജുമെല്ലാം കണ്ടെത്തിയത്. ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള ബെഞ്ചുകളും പുരാതന ഭക്ഷണ അവശിഷ്ടങ്ങളുമെല്ലാമുണ്ട്. അതിപൂരാതന നദീതട സംസ്‌കാരം നിലനിന്നിരുന്ന യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ സംഗമസ്ഥാനത്തിനു വടക്കു പടിഞ്ഞാറുള്ള ഉറുക്ക് നഗരത്തിനു കിഴക്കു ഭാഗത്തുള്ള ഇറാഖിലെ പുരാതന നഗരമായ ലഗാഷിലാണ് ഇതെല്ലാം കണ്ടെത്തിയത്. ലഗാഷിലെ മണ്ണിനടിയില്‍ ഒന്നരയടി താഴെയാണ് ഈ സവിശേഷ കാഴ്ചകള്‍. […]