പ്രണയിതാക്കളുടെ ദിനമായി ആഘോഷിക്കപ്പെടുന്ന ഇന്ന് എങ്ങും ‘വാലന്‍റൈൻസ് ഡേ’ നിറങ്ങളാണ് കാണാൻ സാധിക്കുക. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിൽ . വാലന്റൈൻസ് ഡേ യിൽ സിംഗിൾ ആയവരുടെ ദുഖമെന്ന രീതിയില്‍ സമാശ്വാസ പോസ്റ്റുകൾ ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുകവിയുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് നാഗാലാൻഡ് മന്ത്രി ടെംജെൻ ഇംനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. തന്റെ ഗൗരവത്തിലുള്ളൊരു ഫോട്ടോ പങ്കുവച്ചുകൊണ്ട് ട്വിറ്ററിലാണ് മന്ത്രി രസകരമായ വരികള്‍ കുറിച്ചത്. സ്വാതന്ത്ര്യമെന്നാല്‍ അതൊരു വരദാനമാണ്. അത് എല്ലാവര്‍ക്കും കിട്ടണമെന്നില്ല. അതുകൊണ്ട് തന്നെ ഈ […]
സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 14
◾കേന്ദ്ര സര്‍ക്കാരില്‍നിന്ന് അര്‍ഹമായ ജിഎസ്ടി വിഹിതം കിട്ടുന്നില്ലെന്ന് ഇന്നലെവരെ പറഞ്ഞിരുന്ന ധനമന്ത്രി മലക്കം മറിഞ്ഞതിനു വിശദീകരണം വേണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി. കേരളം അക്കൗണ്ടന്റ് ജനറല്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാറില്ലെന്ന കേന്ദ്ര ധനമന്ത്രിയുടെ ആരോപണത്തിനും മറുപടി വേണം. കഴിഞ്ഞ ഡിസംബര്‍ അഞ്ചിനു സമര്‍പ്പിക്കേണ്ടിയിരുന്ന എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചിട്ടുണ്ടോ? ഐജിഎസ്ടിയില്‍ കേരളത്തിന് അയ്യായിരം കോടി നഷ്ടമാകുന്നു എന്ന എക്‌സ്‌പെന്‍ഡിച്ചര്‍ കമ്മിറ്റി റിപ്പോര്‍ട്ടാണ് താന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. കുടിശികയായി 750 കോടി രൂപ മാത്രമാണു കേരളത്തിനു […]
സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും.
സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും. ഈ മാസം 28 ന് മുൻപ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ഓരോ ബസുകളും നിയമവിധേയമായാണോ പ്രവർത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാൻ ചുമതല ഓരോ ഉദ്യോഗസ്ഥർക്ക് നൽകാൻ യോഗത്തിൽ തീരുമാനമായി. ആ ബസുമായി […]
എയ്റോ ഇന്ത്യ ഷോയിൽ പ്രദർശിപ്പിച്ച ട്രെയിനർ ജെറ്റ് മോഡലിൽ ദൈവങ്ങളുടെയും മതചിഹ്നങ്ങളുടെയും ചിത്രം പതിപ്പിച്ച സംഭവം വിവാദമായി.
എയ്റോ ഇന്ത്യ ഷോയിൽ പ്രദർശിപ്പിച്ച ട്രെയിനർ ജെറ്റ് മോഡലിൽ ദൈവങ്ങളുടെയും മതചിഹ്നങ്ങളുടെയും ചിത്രം പതിപ്പിച്ചതിനെ ചൊല്ലി വിവാദം. വിമർശനം ഉയർന്നതോടെ ചിത്രം നീക്കിയെന്ന് ട്രെയിനർ ജെറ്റ് നിർമാതാക്കളായ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സ് ലിമിറ്റഡ് വ്യക്തമാക്കി. HLFT – 42 എന്ന ട്രെയിനർ ജെറ്റ് വിമാനത്തിന്‍റെ പിൻഭാഗത്താണ് ചിത്രം പതിപ്പിച്ചിരുന്നത്. കൊടുങ്കാറ്റ് വരുന്നൂ എന്നർത്ഥം വരുന്ന ‘THE STORM IS COMING’ എന്ന ഇംഗ്ലീഷ് വാചകവും ചിത്രത്തിന് ഒപ്പം എഴുതിയിരുന്നു. പ്രതിരോധ പ്രദർശനത്തിൽ ദൈവങ്ങളുടെയും മതചിഹ്നങ്ങളുടെയും ചിത്രം പതിപ്പിച്ചതാണ് സംഭവം […]
മൊത്തവില പണപ്പെരുപ്പം 24 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍
തുടര്‍ച്ചയായ എട്ടാം മാസവും രാജ്യത്തെ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ ഇടിവ്. ജനുവരിയിലെ പണപ്പെരുപ്പം 4.73 ശതമാനത്തില്‍ എത്തി. 24 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് മൊത്തവില പണപ്പെരുപ്പം. ഡിസംബറില്‍ പണപ്പെരുപ്പം 4.95 ശതമാനം ആയിരുന്നു. ധാതു എണ്ണ, കെമിക്കല്‍സ്, കെമിക്കല്‍ ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍, ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം, തുണിത്തരങ്ങള്‍, പച്ചക്കറി തുടങ്ങിയവയുടെ വില കുറഞ്ഞതാണ് പണപ്പെരുപ്പും ഇടിയാന്‍ കാരണം. അതേ സമയം ഭക്ഷ്യ സൂചിക പണപ്പെരുപ്പം ഡിസംബറിലെ 0.65 ശതമാനത്തില്‍ നിന്ന് ജനുവരിയില്‍ 2.95 ശതമാനമായി […]
പ്രണയദിനത്തില്‍ അവസാനിച്ചു, ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍!
പ്രണയദിനത്തില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11 ന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് വിന്‍ഡോസ്. ഫെബ്രുവരി 14ന് വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ നിന്ന് ബ്രൗസറിലേക്കുള്ള സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ആകുന്നതോടെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11 പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകും. 2021 അവസാനത്തോടെ പുറത്തിറങ്ങിയ വിന്‍ഡോസ് 11ല്‍ സുരക്ഷിതമല്ലാത്തതും കാലഹരണപ്പെട്ടതുമായ സോഫ്റ്റ്വെയര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ വിന്‍ഡോസ് 10 പോലെയുള്ള ഒഎസിന്റെ പഴയ പതിപ്പുകളില്‍ സേവനം ലഭ്യമാകുന്നത് തുടരുന്നുണ്ടായിരുന്നു. പ്രണയദിനത്തില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 11 പ്രവര്‍ത്തനരഹിതമാകുമെന്ന് റെഡ്മണ്ട്കമ്പനി ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ 11-നെ മൈക്രോസോഫ്റ്റ് […]
വരണമാല്യമണിഞ്ഞ് നസ്‌ലിനും മാത്യുവും, ’18+’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
നസ്‌ലിന്‍, മാത്യു തോമസ്, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന 18+ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. വാലന്റൈന്‍ ദിനം പ്രമാണിച്ചാണ് അണിയറക്കാര്‍ പോസ്റ്റര്‍ അവതരിപ്പിച്ചത്. ഒരു സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ വരണമാല്യമെന്ന് തോന്നിപ്പിക്കുന്ന മാലയും ബൊക്കെയുമൊക്കെയായാണ് നസ്‌ലന്റെയും മാത്യു തോമസിന്റെയും കഥാപാത്രങ്ങളുടെ നില്‍പ്പ്. എന്നാല്‍ സ്വവര്‍ഗ പ്രണയവും വിവാഹവും എന്ന തോന്നല്‍ ഉളവാക്കുന്ന പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് സിനിമയുടെ വിഷയം അതല്ലെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. ഇതതല്ല […]
‘ജവാനി’ലൂടെ അല്ലു അര്‍ജുന്‍ ബോളിവുഡിലേക്ക്?
പത്താന്റെ വിജയത്തിനു ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരുഖ് ഖാന്‍ ചിത്രമാണ് ജവാന്‍. തമിഴ് സംവിധായകന്‍ ആറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ഇത്. ഷാരുഖിനൊപ്പം തെന്നിന്ത്യന്‍ സിനിമാലോകത്തെ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോള്‍ ആവേശമേറ്റിക്കൊണ്ട് ഒരു സൂപ്പര്‍സ്റ്റാറിന്റെ സാന്നിധ്യം കൂടി ചര്‍ച്ചയാവുകയാണ്. ചിത്രത്തില്‍ അല്ലു അര്‍ജുനും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ജവാനിലെ ഒരു കഥാപാത്രം ചെയ്യാന്‍ ആറ്റ്ലി അല്ലു അര്‍ജുനെ സമീപിച്ചിരിക്കുകയാണ്. ഗസ്റ്റ് റോളാണ് താരത്തിനു വേണ്ടി മാറ്റിവച്ചിരിക്കുന്നത്. അല്ലു അര്‍ജുന്‍ സമ്മതം മൂളുകയാണെങ്കില്‍ […]
പ്രണയദിനത്തില്‍ വാഹനം സ്വന്തമാക്കി ടിനി ടോം
പ്രണയം തോന്നിയ വാഹനം പ്രണയദിനത്തില്‍ സ്വന്തമാക്കി ടിനി ടോം. സിനിമ – മിമിക്രി താരം ടിനി ടോമിന്റെ ഇനിയുള്ള യാത്രകള്‍ക്ക് കൂട്ടായി ഫോര്‍ഡ് മസ്താങ് ജിടിയുമുണ്ടാകും. പ്രീമിയം യൂസ്ഡ് കാര്‍ ഷോറൂമായ ‘ഹാര്‍മന്‍ മോട്ടോഴ്‌സില്‍’ നിന്നാണ് ടിനി തന്റെ സ്വപ്ന വാഹനം കരസ്ഥമാക്കിയത്. മിത്സുബിഷി പജേറോ സ്‌പോര്‍ട് ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് ടിനി ടോമിന്റെ ശേഖരത്തിലുള്ളത്. ഇന്ത്യയിലെ വാഹന പ്രേമികളുടെ പ്രിയപ്പെട്ട സ്‌പോര്‍ട്‌സ് മസില്‍ കാറാണ് മസ്താങ് ജിടി. 8 സിലിണ്ടര്‍ 5.0 ലീറ്റര്‍ എന്‍ജിനാണ് വാഹനത്തിനു കരുത്ത് […]
ഫ്രഞ്ച് ലവര്‍
പ്രണയിക്കുമ്പോഴും ആന്തരികമായി രണ്ട് സംസ്‌കാരങ്ങള്‍ തമ്മില്‍ നടക്കുന്ന മാനസിക സംഘര്‍ഷം അതിമനോഹരമായി നോവലില്‍ ഇഴ ചേര്‍ത്തിരിക്കുന്നു. സ്ത്രീമനസ്സും അവളുടെ ഗര്‍ഭപാത്രവുമെല്ലാം അടക്കിവാഴുന്ന പ്രജാപതിയായ പുരുഷനെ സ്‌നേഹിക്കുകയും ഒരേ സമയം അവനില്‍ നിന്ന് മോചനം പ്രഖ്യാപിക്കുകയും ചെയ്യുന്ന വ്യക്തിത്വമാര്‍ന്ന കഥാപാത്രത്തെ തസ്‌ലീമ അനായാസം വരച്ചു ചേര്‍ത്തിരിക്കുന്നു. തസ്‌ലീമയുടെ മറ്റു കൃതികളിലെന്നപോലെ ഫ്രഞ്ച് ലവറിലും സ്ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനം തന്നെയാണ് കേന്ദ്രപ്രമേയം. ‘ഫ്രഞ്ച് ലവര്‍’. പരിഭാഷ: ലീലാസര്‍ക്കാര്‍. ഗ്രീന്‍ ബുക്‌സ്. വില 301 രൂപ.
