പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി കസ്റ്റഡിയിൽ ഉള്ള തപാൽ വോട്ടുകളുടെ പരിശോധന ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30നാണ് ഇരുകക്ഷികളും ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ബാലറ്റുകൾ പരിശോധിക്കുക. വോട്ടുകളിൽ കൃത്രിമത്വം നടന്നോയെന്നറിയാൻ പരിശോധന നടത്താൻ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവിറക്കിയിരുന്നു. ബാലറ്റുകൾ നേരിട്ട് പരിശോധിക്കാൻ അവസരം വേണമെന്ന ഇടത് സ്ഥാനാർത്ഥിയുടെ ആവശ്യപ്രകാരം ആയിരുന്നു നടപടി. തര്‍ക്ക വിഷയമായ 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടികള്‍ സൂക്ഷിക്കുന്നതില്‍ പെരിന്തല്‍മണ്ണ ട്രഷറി ഓഫീസര്‍ക്കും ഇത് മലപ്പുറത്തേക്ക് കൊണ്ടു വന്നതില്‍ സഹകരണ […]
ത്രിപുരയിൽ നാളെ നിയമസഭാ തെരഞ്ഞെടുപ്പ്
ത്രിപുരയിൽ നാളെ നിയമസഭാ തെരഞ്ഞെടുപ്പ്. ഇന്ന് നിശബ്ദ പ്രചാരണത്തിന്‍റെ ദിവസമാണ്. അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റന്നാൾ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്. സംഘർഷ മേഖലകളായ ബിശാൽഘട്ട്, ഉദയ്പൂർ,മോഹൻപൂർ അടക്കമുള്ള ഇടങ്ങളിൽ അർധ സൈനിക വിഭാഗത്തെ വിന്യസിച്ചു. അതേസമയം തെരഞ്ഞെടുപ്പ് നടത്തിപ്പിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടൽ നടത്തുന്നുവെന്ന് ആരോപിച്ച് സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. സംസ്ഥാന തെരഞ്ഞെടുപ്പ് അതോറിറ്റി അംഗങ്ങളുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും അമിത് ഷാ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് […]
ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കും
ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വൈദ്യ പരിശോധനക്ക് ശേഷഠ ഹാജരാക്കും. ഇന്നലെ രാത്രിയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം.ശിവശങ്കറിന്റെ മൂന്നാമത്തെ അറസ്റ്റാണിത് . സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട്,ഡോളർ കടത്ത് കേസുകളിലായിരുന്നു നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയത്. വടക്കാഞ്ചേരി ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കരാർ നൽകാൻ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. തുടർച്ചയായി മൂന്ന് […]
പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 15
◾മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. ലൈഫ് മിഷന്‍ കോഴ ഇടപാടിലെ കള്ളപ്പണ കേസില്‍ മൂന്നു ദിവസമായി ശിവശങ്കറിനെ കൊച്ചിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ശിവശങ്കറിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. തന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്നതു ശിവശങ്കറിന്റെ പണമായിരുന്നെന്ന സ്വപ്ന സുരേഷിന്റെയും വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കരാറിനു 4. 48 കോടി കോഴ നല്‍കിയെന്ന സന്തോഷ് ഈപ്പന്റെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസ്. സ്വര്‍ണ്ണ കടത്തിലെ കള്ളപ്പണക്കേസിലും ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ◾സംസ്ഥാനത്തെ […]
എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. ലൈഫ് മിഷന്‍ കോഴ ഇടപാടിലെ കള്ളപ്പണ കേസില്‍ മൂന്നു ദിവസമായി ശിവശങ്കറിനെ കൊച്ചിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ശിവശങ്കറിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. തന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്നതു ശിവശങ്കറിന്റെ പണമായിരുന്നെന്ന സ്വപ്ന സുരേഷിന്റെയും വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കരാറിനു 4. 48 കോടി കോഴ നല്‍കിയെന്ന സന്തോഷ് ഈപ്പന്റെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസ്. സ്വര്‍ണ്ണ കടത്തിലെ കള്ളപ്പണക്കേസിലും ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
741 കോടി രൂപ അറ്റാദായം നേടി ഐഷര്‍ മോട്ടോഴ്സ്
ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 741 കോടി രൂപ അറ്റാദായം നേടി റോയല്‍ എന്‍ഫീല്‍ഡ് നിര്‍മാതാക്കളായ ഐഷര്‍ മോട്ടോഴ്സ്. കഴിഞ്ഞവര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് അറ്റാദായം 62 ശതമാനം ഉയര്‍ന്നു. പ്രവര്‍ത്തന വരുമാനം 29 ശതമാനം വര്‍ധിച്ച് 3,721 കോടി രൂപയിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായം 13 ശതമാനം ആണ് വര്‍ധിച്ചത്. ജൂലൈ-സെപ്റ്റംബറില്‍ അറ്റാദായം 657 കോടി രൂപയായിരുന്നു. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 6.16 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് ഐഷര്‍ […]
അമിത് ചക്കാലക്കല്‍, അനു സിത്താര ‘സന്തോഷം’ ട്രെയിലര്‍
അമിത് ചക്കാലക്കല്‍, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ ‘സന്തോഷം’ ട്രെയിലര്‍ എത്തി. മല്ലിക സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, ആശ അരവിന്ദ്, ബേബി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കലാഭവന്‍ ഷാജോണിന്റെ മകളായി അനു സിത്താര എത്തുന്നു. വല്യമ്മയുടെ വേഷമാണ് മല്ലിക സുകുമാരന്. അര്‍ജുന്‍ സത്യന്‍ തിരക്കഥ എഴുതുന്ന ചിത്രം പേരുപോലെ തന്നെ ഫീല്‍ഗുഡ് സിനിമയാകും. ജീത്തു ജോസഫ്, സുജിത് വാസുദേവ് എന്നിവര്‍ക്കൊപ്പം സംവിധാനസഹായിയായി പ്രവര്‍ത്തിച്ച അജിത്തിന്റെ […]
സ്ഫടികം 4 കെ, നാല് ദിവസം കൊണ്ട് 2.25 കോടി!
28 വര്‍ഷത്തിന് ശേഷം തീയേറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം സ്ഫടികം 4 കെയുടെ ബോക്‌സ്ഓഫീസ് കളക്ഷന്‍ നാല് ദിവസം കൊണ്ട് 2.25 കോടി രൂപ. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിലീസ് ചെയ്ത ചിത്രമെന്നത് പരിഗണിക്കുമ്പോള്‍ ചിത്രത്തിന് ലഭിച്ച കളക്ഷന്‍ വളരെ മികച്ചതാണ്. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിനോടൊപ്പമാണ് സ്ഫടികം വീണ്ടും റിലീസ് ചെയ്തത്. തിലകന്‍, കെ പി എസ് സി ലളിത, സില്‍ക്ക് സ്മിത, രാജന്‍ പി ദേവ്, ശങ്കരാടി, കരമന ജനാര്‍ദ്ദനന്‍ നായര്‍ എന്നിങ്ങനെ മണ്മറിഞ്ഞുപോയ പ്രതിഭകളെ […]
നൂതന ഫീച്ചറുകളുമായി യമഹ ആര്‍15 ശ്രേണി
ആഭ്യന്തര വിപണിയിലെ വാഹന നിരയില്‍ ഒരു പ്രധാന അപ്ഡേഷനുമായി യമഹ മോട്ടോര്‍സൈക്കിള്‍സ്. യമഹ ആര്‍15 ശ്രേണിയില്‍പ്പെട്ട ആര്‍15, ആര്‍15എം എന്നീ രണ്ട് ബൈക്കുകളാണ് പുതിയ നൂതന ഫീച്ചറുകളും സാങ്കേതികവിദ്യയുമായി കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഈ ബൈക്കുകളുടെ പ്രാരംഭ വില യഥാക്രമം 1,81,900 രൂപയും, 1,93,900 രൂപയുമാണ് (എക്സ്-ഷോറൂം, ഡല്‍ഹി) കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഈ രണ്ട് ബൈക്കുകളിലും, സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുമായി വരുന്ന ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ കമ്പനി നല്‍കിയിട്ടുണ്ട്. ബ്ലൂടൂത്ത് വഴി ഈ ബൈക്കുകളെ നിങ്ങളുടെ സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിക്കാം. ഇതുകൂടാതെ, […]
ഐ ലവ് ഡിക്ക്
ചലച്ചിത്ര സംവിധായികയായ ക്രിസ് കൗസിന് തന്റെ ഭര്‍ത്താവ് സില്‍വര്‍ ലൊത്രാന്‍ഷയുടെ സഹപ്രവര്‍ത്തകനായ ഡിക്കിനോട് തോന്നുന്ന കടുത്ത അഭിനിവേശം അവളെക്കൊണ്ട് അയാള്‍ക്ക് കത്തുകളെഴുതിക്കുന്നു. ഈ കത്തുകളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഭര്‍ത്താവും തന്റെ ആസക്തിക്ക് പാത്രമായ പുരുഷനുമാ യുള്ള ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ക്രിസിന്റെ പ്രണയലേഖനങ്ങള്‍ കരുത്തുള്ള ഉപന്യാസങ്ങളായി പരിണമിക്കുന്നു. 1997-ല്‍ എഴുത്തുകാരി അനുഭവിച്ചറിഞ്ഞ ‘ഉന്മാദാവസ്ഥയില്‍ നിന്ന് എഴുതപ്പെട്ടതാണ് ഈ പുസ്തകം. ‘ഐ ലവ് ഡിക്ക്’. ക്രിസ് കൗസ്. പരിഭാഷ – സംഗീത ശ്രീനിവാസന്‍. ഡിസി ബുക്‌സ്. വില 332 രൂപ. […]
