മാരുതിയുടെ കാറുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനായി ഇന്ത്യയിലെ മുന്‍നിര ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കുമായി ധാരണപത്രം ഒപ്പിട്ട് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. ഡീലര്‍ഷിപ്പ് തലത്തിലുള്ള ഫിനാന്‍സ് സൗകര്യങ്ങളും ഓട്ടോ റീട്ടെയ്ല്‍ ഫിനാന്‍സിങ്ങ് സംവിധാനവും ഒരുക്കുന്നതിനാണ് ഈ സഹകരണം പ്രഖ്യാപിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഡീലര്‍മാരുടെ വാഹന ഇന്‍വെന്ററി ഫണ്ടിങ്ങ് കാര്യക്ഷമമാക്കുന്നതിനും മാരുതി ഉപയോക്താക്കള്‍ക്ക് മികച്ച റീട്ടെയില്‍ ഫിനാന്‍സിങ്ങ് നല്‍കാനാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് ലക്ഷ്യമിടുന്നത്. മാരുതി സുസുക്കിയുടെ ഡീലര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കും […]
ഡോറാമ്മ വിപ്ലവം
എക്കാലവും പുരുഷാധികാരത്തിന്റെ കീഴില്‍ കഴിയേണ്ടവളാണ് സ്ത്രീ എന്ന വിചാരത്തെ ആര്‍ജ്ജവത്തോടെ കുടഞ്ഞുകളയുന്നവളാണ് ഈ വിപ്ലവത്തിലെ നായിക ഡോറാമ്മ. വാഗമണ്ണില്‍ നിന്ന് തുടങ്ങി നോര്‍വേ ചുറ്റി കോവിഡ് കാലത്ത് നാട്ടിലെത്തുന്ന ഈ നോവല്‍ എഴുപതുകളിലെ കേരളീയ ജീവിതവും മലയോര നായാട്ട് കഥകളും നമ്മുടെ മുന്നില്‍ വരച്ചിടുന്നു. വ്യത്യസ്ത ഭൂമികകളിലെ വ്യത്യസ്തരായ മനുഷ്യരിലൂടെ നമ്മുടെയൊക്കെ ജീവിതങ്ങളെ തന്നെ ഇഴകീറി പരിശോധിക്കുകയാണ് ഈ നോവല്‍ ചെയ്യുന്നത്. ‘ഡോറാമ്മ വിപ്ലവം’. തോമസ് സാജന്‍. ചിന്ത പബ്‌ളിക്കേഷന്‍സ്. വില 161 രൂപ.
ദാമ്പത്യബന്ധം തകര്‍ക്കുന്ന കൂര്‍ക്കംവലി!
കൂര്‍ക്കംവലി ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാക്കുന്നുവെന്ന ഒരു പഠനമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ഹൗസ്വെയര്‍ അസോസിയേഷന്‍ നടത്തിയ ഒരു സര്‍വേയില്‍ 20% ഭാര്യാഭര്‍ത്താക്കന്മാരും വെവ്വേറെ കിടപ്പുമുറികളിലാണ് ഉറങ്ങുന്നത്. 31% ദമ്പതികള്‍ വെവ്വേറെ ഉറങ്ങുന്നത് തങ്ങളുടെ ബന്ധത്തെ ബാധിച്ചിട്ടില്ലെന്നും 21% ഇത് തങ്ങളുടെ ബന്ധം മെച്ചപ്പെടുത്തിയെന്നും പറഞ്ഞു. അതേസമയം പങ്കാളിയുടെ കൂര്‍ക്കംവലി കാരണം പ്രത്യേക മുറിയില്‍ കിടക്കാന്‍ തീരുമാനിച്ചതായി 46% പേര്‍ സമ്മതിച്ചു. കൂര്‍ക്കം വലി ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയില്‍ അകലം ഉണ്ടാക്കിയതായി സര്‍വേ പറയുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് ഉറങ്ങുകയാണെങ്കില്‍, അവരുടെ […]
ആലപ്പുഴയിൽ കലക്ടറേറ്റ് മാര്‍ച്ചിനിടെ പൊലീസ് ബാരിക്കേഡുകള്‍ തല്ലിത്തകര്‍ത്ത യൂത്ത് കോൺഗ്രസുകാരോട് നശിപ്പിച്ചതെല്ലാം നന്നാക്കി തരണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി.
ആലപ്പുഴയിൽ കലക്ടറേറ്റ് മാര്‍ച്ചിനിടെ പൊലീസ് ബാരിക്കേഡുകള്‍ തല്ലിത്തകര്‍ത്ത യൂത്ത് കോൺഗ്രസുകാരോട് ഇതെല്ലാം നന്നാക്കി തരണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍. ഡിസിസി ഓഫീസിലെത്തിയ നേതാക്കാളും പ്രവര്‍ത്തകരും കാണുന്നത് തല്ലിത്തകര്‍ത്ത അഞ്ച് ബാരിക്കേഡകളുമായി ഓഫീസിന് മുന്നില്‍ നില്‍ക്കുന്ന പൊലീസുകാരെ. ഇത് നന്നാക്കി തന്നില്ലെങ്കില്‍ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുക്കാനാണ് തീരുമാനമെന്ന് പൊലീസുകാര്‍ നേതാക്കളെ അറിയിച്ചു.ഒടുവില്‍ പണിക്കാരെ വെച്ച് ബാരിക്കേഡുകള്‍ നന്നാക്കിത്തരാം എന്ന ഉറപ്പ് നല്‍കി നേതാക്കളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും. ഇന്ധന വിലവര്‍ധനക്കെതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ സമരം. […]
മധ്യാഹ്ന വാര്‍ത്തകള്‍
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ആലുവയിലും പറവൂരിലും മട്ടാഞ്ചേരിയിലും അടക്കം വിവിധ സംസ്ഥാനങ്ങളിലെ 60 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കേരളത്തിനു പുറമേ, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും പുലര്‍ച്ചെ മുതല്‍ റെയ്ഡ് തുടങ്ങി. ഐഎസുമായി ബന്ധമുണ്ടെന്നു സൂചനയുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. ലൈഫ് മിഷന്‍ കോഴയില്‍ 33.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റ്. കേസില്‍ ഇതുവരെ പ്രതി ചേര്‍ത്തത് ആറുപേരെയാണ്. എം ശിവശങ്കര്‍ അഞ്ചാം പ്രതിയാണ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേര്‍ത്തത്. ഒരു കോടി […]
ഇന്ത്യൻ നികുതി ഉദ്യോഗസ്ഥരോട് സഹകരിക്കാൻ ജീവനക്കാർക്ക് നിർദേശം നല്‍കി ബിബിസി .
ഇന്ത്യൻ നികുതി ഉദ്യോഗസ്ഥരോട് സഹകരിക്കാൻ ജീവനക്കാർക്ക് നിർദേശം നല്‍കി ബിബിസി. ജീവനക്കാർക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നൽകണമെന്ന് ബിബിസി നിര്‍ദ്ദേശം നല്‍കിയത്. വ്യക്തിപരമായ വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതില്ല, എന്നാൽ ശമ്പളത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയണമെന്നാണ് നിര്‍ദ്ദേശം. അതേ സമയം ബിബിസി ഓഫീസുകളിലെ പരിശോധനയിൽ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് ആൻഡ് ഡിജിറ്റൽ അസോസിയേഷൻ ആശങ്ക രേഖപ്പെടുത്തി. മാധ്യമ പ്രവർത്തകരുടെയും സ്ഥാപനങ്ങളുടെയും സ്വതന്ത്ര പ്രവർത്തനം തടയരുത് എന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. അത്തരം ശ്രമങ്ങൾ ജനാധിപത്യ […]
സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാതലത്തില്‍ വന്‍ അഴിച്ചുപണി ഉണ്ടാകും.
സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാതലത്തില്‍ വന്‍ അഴിച്ചുപണി ഉണ്ടാകും. കെപിസിസി ഭാരവാഹികളെയും പകുതിയോളം ഡിസിസി അധ്യക്ഷന്മാരെയും മാറ്റാനാണ് ആലോചന. എഐസിസി പ്ലീനറി സമ്മേളനത്തിന് ശേഷം കേരളത്തിലെ പുനസംഘടന നേതൃത്വത്തിന്‍റെ പ്രധാന അജണ്ടയാകും. കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷനേതാവും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഭിന്നതയില്ലാതെ ഒന്നിച്ചുപോകണമെന്നും ഹൈക്കമാന്‍റ് നിര്‍ദേശമുണ്ട്. കെസുധാകരൻ അധ്യക്ഷനായ ശേഷം ഗ്രൂപ്പ് പ്രതിനിധികളെ പരിഗണിക്കാതെ ഒരു പരീക്ഷണം എന്ന നിലയിലാണ് കെപിസിസി ഭാരവാഹികളെ തീരുമാനിച്ചത്. പക്ഷേ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനയ്ക്ക് അല്‍പം പോലും മുന്നോട്ടു പോകാനായില്ലെന്നാണ് ഹൈക്കമാന്‍റ് വിലയിരുത്തല്‍. […]
ലൈഫ് മിഷൻ കോഴക്കേസിൽ സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല.
ലൈഫ് മിഷൻ കോഴകേസില്‍ സ്വർണ്ണ പാത്രം കൊണ്ട് മൂടി വെച്ചാലും സത്യം പുറത്തുവരുമെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായിരിക്കെ താൻ ഉയർത്തിയ ആരോപണങ്ങളെല്ലാം ഇപ്പോൾ ശരിയാണെന്ന് തെളിയുന്നു. അന്വേഷണം മുന്നോട്ടു പോയാൽ കൂടുതൽ വമ്പൻ സ്രാവുകൾ പിടിയിലാകുമെന്ന് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണമെന്നും ഓഫീസ് കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും പറഞ്ഞത് ഇപ്പോള്‍ ശരിയായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈഫ് മിഷൻ കോഴയിടപാടിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസില്‍ ഇ ഡി ഇതുവരെ പ്രതി ചേർത്തത് ആറുപേരെയാണ്. […]
കൊച്ചി ചമ്പക്കര മീൻ മാർക്കറ്റിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയില്‍ പഴകിയ മീൻ പിടിച്ചെടുത്തു.
കൊച്ചി ചമ്പക്കര മീൻ മാർക്കറ്റിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയില്‍ പഴകിയ മീൻ പിടിച്ചെടുത്തു. എറണാകുളം ജില്ലയില്‍ വില്‍പ്പനക്കായി കർണാടകയിൽ നിന്നും കൊണ്ടുവന്ന പഴകിയ മീനാണ് പിടിച്ചെടുത്തത്.തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് അടക്കമുള്ള ഇതര സസ്ഥാനങ്ങളിൽ നിന്ന് പഴകിയ മീനുകൾ കൊച്ചിയിലേക്ക് എത്തിക്കുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു ആരോഗ്യ വകുപ്പിന്‍റെ പരിശോധന. രാവിലെ ഏഴ് മണിയോടെ ചമ്പക്കര മാര്‍ക്കറ്റില്‍ എത്തിയ കോര്‍പ്പറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ കർണാടകയിൽ നിന്ന് കൊണ്ടുവന്ന മീൻ ലോറിയില്‍ […]
കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ടാർഗറ്റ് നൽകി വരുമാനം വർധിപ്പിക്കാനുള്ള നീക്കത്തിൽ ജീവനക്കാർക്ക് ആശങ്ക.
കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ടാർഗറ്റ് നൽകി വരുമാനം വർധിപ്പിക്കാനുള്ള നീക്കത്തിൽ ജീവനക്കാർക്ക് ആശങ്ക. മുഴുവൻ ശമ്പളവും കിട്ടാൻ ടാർഗറ്റ് തികയ്ക്കണം എന്ന നിർദേശത്തിലാണ് എതിർപ്പും ആശങ്കകളും. വലിയ ഡിപ്പോകള്‍ക്ക് ടാർഗറ്റ് തികയ്ക്കാന്‍ പ്രശ്നമുണ്ടാവില്ലെന്നും ഓര്‍ഡിനറി ഡിപ്പോകള്‍ എങ്ങനെ ടാര്‍ഗറ്റ് തികയ്ക്കും എന്നാണ് ജീവനക്കാരുടെ ആശങ്ക.വരുമാനത്തിന് അനുസരിച്ച് ശമ്പളം നല്‍കാനാണ് കെഎസ്ആര്‍ടിസി എംഡി മുന്നോട്ട് വെച്ച നിർദ്ദേശം. ഡിപ്പോ അടിസ്ഥാനത്തില്‍ ടാര്‍ഗറ്റ് നല്‍കുന്നതാണ് ആശയം. പദ്ധതി നടപ്പായാല്‍ നൂറ് ശതമാനം ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കുന്ന ഡിപ്പോയിലെ തൊഴിലാളികള്‍ക്ക് മാത്രമാവും മുഴുവന്‍ ശമ്പളം. […]
