കാരക്കുളിയനിലെ പന്ത്രണ്ട് കഥകളിലൂടെ കടന്നുപോയപ്പോള്‍ കുറ്റബോധത്തിന്റെ വേരുകള്‍ പല നിലയില്‍ പ്രവര്‍ത്തിക്കുന്നതായി അനുഭവപ്പെട്ടു. കുറ്റബോധത്തിന്റെ മേലേരിയില്‍ വേവാന്‍ വിധിക്കപ്പെട്ട, പാപബോധത്തിന്റെ കാരമുള്ളില്‍ നോവാന്‍ ഒരുക്കപ്പെട്ട മനസ്സുകളുടെ നീണ്ട നിലവിളി പല ഒച്ചകളില്‍ നാം കേള്‍ക്കുന്നു. സത്യം പാലിക്കാനാവാത്ത, ധര്‍മ്മം ആചരിക്കാനാവാത്ത, നല്ലത് ചെയ്യാന്‍ കഴിയാത്ത മാരകമായ ആഴ്ന്നിറങ്ങുന്ന കുറ്റബോധം കഥകളുടെ പ്രമേയത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ചുകൊണ്ട് നില്ക്കുന്നു. ആത്മബോധത്തെയും ആത്മബലവും മാത്രമല്ല ആരോഗ്യത്തെയും നശിപ്പിച്ച് കനമില്ലാത്തവരും നിലപാടില്ലാത്തവരുമാക്കി മാറ്റുന്ന ചെയ്തികള്‍ വ്യക്തികളെയും സമൂഹത്തെയും പ്രതിസന്ധിയിലാക്കുന്ന വിപര്യയും കഥകളില്‍ നിലീനമായിക്കിടക്കുന്നു. […]
ഹോക്ക് 11 ന് ഇന്ത്യയില്‍ പേറ്റന്റ് നേടി ഹോണ്ട
ഇന്ത്യയില്‍ പുതിയൊരു പേറ്റന്റ് കൂടി നടത്തിയിരിക്കുകയാണ് ഹോണ്ട. ആഫ്രിക്ക ട്വിന്‍ മോഡലിനെ അടിസ്ഥാനമാക്കി ആഗോള വിപണിയിലെത്തിച്ച ഹോക്ക് 11 എന്ന മോഡലിനാണ് ഇന്ത്യയില്‍ ഹോണ്ട പേറ്റന്റ് നേടിയത്. മോഡേണ്‍ കഫേ റേസര്‍ രൂപഭംഗിയില്‍ തന്നെയാണ് വാഹനം അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്. ബിക്കിനി ഫെയറിങ്ങില്‍ വലിയ ഉരുളന്‍ എല്‍ഇഡി ഹെഡ്ലാംപ് തന്നെയാണ് വാഹനത്തിന്റെ മുഖമുദ്ര. ക്ലിപ് ഓണ്‍ ഹാന്‍ഡല്‍ബാര്‍, ചെറിയ സീറ്റ്, മികച്ച കളര്‍ പാറ്റേണുകള്‍ എന്നിവയും വാഹനത്തിനുണ്ട്. 1084 സിസി പാരലല്‍ ട്വിന്‍ എന്‍ജിനും സ്റ്റീല്‍ ക്രേഡ്ല്‍ ഷാസിയും ഉപയോഗിക്കുന്നതിനാല്‍ […]
കട്ടനടിച്ച് കൊഴുപ്പു കുറയ്ക്കാം!
ദിവസവും നാല് കപ്പ് കട്ടന്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 4 ശതമാനം കുറയ്ക്കുമെന്ന് പഠനം. ഹാര്‍വാര്‍ഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ബ്ലാക്ക് കോഫി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. മധുരം ചേര്‍ക്കാതെ കുടിച്ചാല്‍ ഗുണം ഇരട്ടിയാകും. മാത്രമല്ല, ബ്ലാക്ക് കോഫിയിലെ കലോറിയുടെ അളവ് വളരെ കുറവാണെന്ന് ഗവേഷകര്‍ പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (യുഎസ്ഡിഎ) പറയുന്നത് കാപ്പി ബീന്‍സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു […]
കള്ളനു കഞ്ഞിവച്ചവര്‍
ചൗക്കീദാര്‍ ചോര്‍ ഹേ എന്ന പഴയ മുദ്രാവക്യം ഓര്‍ത്തുപോകുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരെ ഇങ്ങനെയൊരു മുദ്രാവാക്യം എറിഞ്ഞ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരേ മോദി ഭക്തര്‍ കേസുകൊടുത്തിരുന്നു. വിരമിച്ചാല്‍ ന്യായാധിപ പ്രഭുക്കള്‍ക്കു രാജ്യസഭാംഗത്വവും ഗവര്‍ണര്‍ സ്ഥാനവുമെല്ലാം സമ്മാനിക്കുന്ന രാജ്യമാണിത്. അതേക്കുറിച്ചൊന്നും ഇവിടെ പറയുന്നില്ല. രാജ്യത്തെ വിറ്റുകൊണ്ടിരിക്കുന്ന ഭരണാധികാര ഹുങ്കിനെക്കുറിച്ചു മാത്രമാണ്. 31 വര്‍ഷം മുമ്പ് ഇന്ത്യന്‍ ഓഹരി വിപണിയെ തകര്‍ക്കുകയും അനേകായിരങ്ങളെ കുത്തുപാളയെടുപ്പിക്കുകയും ചെയ്ത ഓഹരി കുംഭകോണത്തെ മറക്കാനാവില്ല. 10,000 കോടി രൂപയുടെ ഓഹരി കുംഭകോണം. ഹര്‍ഷദ് മേത്ത […]
രാത്രി വാര്‍ത്തകള്‍
കേരളമടക്കം മൂന്നു സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ്. എറണാകുളത്ത് അഞ്ചിടങ്ങളിലെ പരിശോധനയ്ക്കിടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ആലുവയില്‍ പണമിടപാടു ബിസിനസ് നടത്തുന്ന അശോകന്‍, ആലുവ വെളിയത്തുനാട് സ്വദേശി റിയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പാനായിക്കുളം സ്വദേശിയും ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയുമായിരുന്ന സീനിമോന്റെ വീട്ടിലും പരിശോധന നടന്നു. ഇയാളോട് എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു. മംഗളൂരുവിലെ പ്രഷര്‍ കുക്കര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷെരീഖ് സന്ദര്‍ശിച്ച സ്ഥലങ്ങളിലാണ് […]
സെക്യൂരിറ്റി ജീവനക്കാർക്കെതിരെ ക്രിമിനൽ കേസുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിനെ മർദിച്ച സെക്യൂരിറ്റി ജീവനക്കാരെ തിരിച്ചെടുത്ത നടപടി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സെക്യൂരിറ്റി ജീവനക്കാർക്കെതിരെ ക്രിമിനൽ കേസുണ്ടോ എന്ന് പരിശോധിക്കുമെന്നാണ് വീണാ ജോർജിന്‍റെ നിലപാട്. ഡിഎംഇയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ തിരിച്ചെടുത്തത്. കഴിഞ്ഞ വർഷം, മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുത്തശ്ശിക്ക് കൂട്ടിരിക്കാൻ വന്ന യുവാവിനെ മർദിച്ച രതീഷ്, വിഷ്ണു എന്നീ സുരക്ഷാ ജീവനക്കാരെയാണ് മാനുഷിക പരിഗണനയെന്ന പേരിൽ തിരിച്ചെടുത്തത്. ഒരാൾ വൃക്കരോഗിയാണെന്നതും, മറ്റു വഴിയില്ലെന്നും, എല്ലാക്കാലവും പുറത്ത് നിർത്താനാവില്ലെന്നും കാട്ടിയായിരുന്നു ഇത്. […]
മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ എട്ടാം പ്രതി ദിലീപ്
നടിയെ ആക്രമിച്ച കേസിലെ സാക്ഷി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ എട്ടാം പ്രതി ദിലീപ്. വിസ്താരത്തിന് പ്രോസിക്യൂഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്ന് ആരോപിച്ച് ദിലീപ് സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടി കൊണ്ട് പോകാനാണെന്നും കോടതിയിൽ സമർപ്പിച്ച 24 പേജുള്ള സത്യവാങ്മൂലത്തിൽ ദിലീപ് ആരോപിക്കുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി […]
ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു
ശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് കോടതിയില്‍ ഹാജരാക്കണം. ഒരോ രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിലും ശാരീരിക സ്ഥിതി കണക്കിലെടുത്ത് ഇടവേള നൽകണമെന്ന് കോടതി ഇഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തന്നെ 12 മണിക്കൂർ ഇഡി ചോദ്യം ചെയ്തെന്നും ശാരീരികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും ശിവശങ്കര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ശാരീരികാവസ്ഥ കണക്കിലെടുത്താണ് കോടതി നിര്‍ദേശം. ലൈഫ് മിഷൻ കരാറിൽ നടന്നത് മൂന്നുകോടി 38 ലക്ഷം രൂപയുടെ കോഴ ഇടപാട് എന്നാണ് എൻഫോഴ്സ്മെന്‍റ് റിപ്പോര്‍ട്ട്.കരാറിന് ചുക്കാൻ പിടിച്ച […]
ഒകിനോഷിമയിലെ നിഗൂഡതകള്‍
ജപ്പാനില്‍ നിഗൂഢതകളും ഐതിഹ്യങ്ങളുമെല്ലാമുള്ള ഒരു ദ്വീപുണ്ട്. ഒകിനോഷിമ ദ്വീപ്. ഫുകുവോക്കയിലെ മുനകത തീരത്തെ ദ്വീപാണ് ഒകിനോഷിമ. 700 ചതുരശ്ര മീറ്റര്‍ മാത്രമാണു വിസ്തൃതി. യുനെസ്‌കോ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ച ദ്വീപാണിത്. ഈ ദ്വീപിലേക്കു സ്ത്രീകള്‍ക്കു പ്രവേശനാനുമതിയില്ല. പുരുഷന്മാര്‍ മാത്രമാണ് ഇവിടെ ജീവിക്കുന്നത്. മുനതക ഗോത്രക്കാരാണ് ഈ ദ്വീപിലെ താമസക്കാര്‍. ജാപ്പനിലെ പുരാതന ഷിന്റോ മതവിശ്വാസികള്‍. ഷിന്റോയാണ് ദൈവം. കടലിന്റെ ദേവതയാണ് ആരാധനാമൂര്‍ത്തി. രക്തത്തെ അശുദ്ധമായി കാണുന്ന ഷിന്റോ വിശ്വാസമനുസരിച്ച് ആര്‍ത്തവം ദ്വീപിനെ മലിനമാക്കും. അതുകൊണ്ടാണ് ദ്വീപിലേക്ക് […]
എം ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ തെളിവ് പുറത്ത് വിട്ട് ഡിവൈഎഫ്ഐ
ഡിവൈഎഫ്ഐ നേതാവ് എം ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ തെളിവ് പുറത്ത് വിട്ട് ഡിവൈഎഫ്ഐ. ഷാജറിന്റെ കയ്യിൽ നിന്ന് ട്രോഫി വാങ്ങുന്നതിന് വേണ്ടി ആകാശ് ക്രിക്കറ്റ് ടീമിൽ കയറിപ്പറ്റുകയായിരുന്നുവെന്നും ട്രോഫി വാങ്ങുന്ന ചിത്രം പ്രചരിപ്പിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ആഹ്വാനം ചെയ്തുവെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ഷാജറിന്റെ പാർട്ടി അംഗത്വം കളയാനായിരുന്നു ഈ നീക്കമെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. ആകാശ് നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളും നേതാക്കൾ പുറത്തുവിട്ടു. കഴിഞ്ഞ ഡിസംബറിലാണ് ഡിവൈഎഫ്ഐ നേതാവ് ഷാജർ, ക്രിക്കറ്റ് […]
