ജപ്പാനില്‍ നിഗൂഢതകളും ഐതിഹ്യങ്ങളുമെല്ലാമുള്ള ഒരു ദ്വീപുണ്ട്. ഒകിനോഷിമ ദ്വീപ്. ഫുകുവോക്കയിലെ മുനകത തീരത്തെ ദ്വീപാണ് ഒകിനോഷിമ. 700 ചതുരശ്ര മീറ്റര്‍ മാത്രമാണു വിസ്തൃതി. യുനെസ്കോ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ച ദ്വീപാണിത്. ഈ ദ്വീപിലേക്കു സ്ത്രീകള്‍ക്കു പ്രവേശനാനുമതിയില്ല. പുരുഷന്മാര് മാത്രമാണ് ഇവിടെ ജീവിക്കുന്നത്. മുനതക ഗോത്രക്കാരാണ് ഈ ദ്വീപിലെ താമസക്കാര്‍. ജാപ്പനിലെ പുരാതന ഷിന്റോ മതവിശ്വാസികള്‍. ഷിന്റോയാണ് ദൈവം. കടലിന്റെ ദേവതയാണ് ആരാധനാമൂര്‍ത്തി. രക്തത്തെ അശുദ്ധമായി കാണുന്ന ഷിന്റോ വിശ്വാസമനുസരിച്ച് ആര്‍ത്തവം ദ്വീപിനെ മലിനമാക്കും. അതുകൊണ്ടാണ് ദ്വീപിലേക്ക് സ്ത്രീകള്‍ക്കു പ്രവേശന വിലക്ക്. പുരുഷന്മാര്ക്കായാലും ചിട്ടകള്‍ പാലിക്കാതെ ഇവിടേക്കു കയറിച്ചെല്ലാന്‍ പറ്റില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ 200 പുരുഷന്മാര്ക്ക് മാത്രമാണു പ്രവേശനം. നഗ്നരായി കടലില്‍ കുളിച്ച് ശുദ്ധിവരുത്തി വേണം ദ്വീപിലേക്കു പ്രവേശിക്കാന്‍. ദ്വീപില്‍നിന്ന് ഒന്നും പുറത്തേക്കു കൊണ്ടുപോകാന്‍ പാടില്ല. ദ്വീപിലെ വിശേഷങ്ങള്‍ ആരോടും പറയാനും അനുവാദമില്ല. വിനോദ സഞ്ചാരികള്‍ക്കു പ്രവേശനാനുമതിയില്ല. പുരോഹിതന്മാര്, ഗവേഷകര്‍, സൈനിക ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്കു മാത്രമാണ് ദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതിയുള്ളത്. അങ്ങനെ അന്ധവിശ്വാസങ്ങളുടെ ജപ്പാന് മോഡലാണ് ഈ ദ്വീപ്.
ഒകിനോഷിമയിലെ നിഗൂഡതകള്‍
