Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആദിവാസിയായ കുളിയൻ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം

വയനാട് പയ്യമ്പള്ളി ചെറൂരിൽ കൃഷിയിടത്തിൽ ആദിവാസിയായ കുളിയൻ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റാണ് കുളിയൻ മരിച്ചതെന്നിരിക്കെ ഉടമയെ സഹായിക്കുന്ന നിലപാടുകളും എഫ്ഐആറുമാണ് പൊലീസ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് ആരോപണം. കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റാണ് കുളിയൻ മരിച്ചത്. കാട്ടുപന്നിയെ പിടിക്കാൻ ഒരുക്കിയ കെണിയിലേക്ക് സ്ഥലം ഉടമ അനുമതിയില്ലാതെ വൈദ്യുതി കടത്തിവിടുകയായിരുന്നുവെന്നാണ് സംശയം. എന്നാൽ സ്ഥല ഉടമ പയ്യമ്പള്ളി സ്വദേശി ജോബിക്കെതിരെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഉല്ലാസയാത്ര പോകാൻ കൂട്ട അവധിയെടുത്ത സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഉല്ലാസയാത്ര പോകാൻ കൂട്ട അവധിയെടുത്ത സംഭവത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി. ലാൻഡ് റവന്യു കമ്മീഷണർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഉല്ലാസ യാത്ര പോയ ജീവനക്കാർ ഔദ്യോഗികമായി അവധി എടുത്തവരാണെന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഉദ്യോഗസ്ഥരുടെ അവധി ഓഫീസിൽ എത്തിയ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും കണ്ടെത്തലുണ്ട്. റിപ്പോർട്ടിന് മേൽ നടപടി എടുക്കേണ്ടത് ലാൻഡ് റവന്യു കമ്മീഷണറാണ്.കോന്നിയിലെ കൂട്ട അവധി വിവാദത്തിന്റെ പശ്ചാത്തലത്തിൽ റവന്യൂ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതില്‍ മാര്‍ഗരേഖ തയ്യാറാക്കാൻ നീക്കമുണ്ട്. […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇസ്രായേലി ഗൂഢസംഘമായ ‘ടീം ഹൊഹേ’ തെരഞ്ഞെടുപ്പ് അട്ടിമറികളും വ്യാജപ്രചാരണവും നടത്തിയെന്നു റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയന്‍ ആണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഇസ്രേലി ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഫോണ്‍ ചോര്‍ത്തിയതു വിവാദമായതിനു പിറകേയാണ് ‘ടീം ഹൊഹേ’ ഇടപെടലുകള്‍ പുറത്തുവരുന്നത്. കൃത്രിമങ്ങളിലൂടെ മുപ്പതു രാജ്യങ്ങളില്‍ തെരഞ്ഞടുപ്പ് അട്ടിമറിച്ചു. വമ്പന്‍ കന്പനികള്‍ക്കായി പലരെയും വിവാദങ്ങളില്‍പ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളിലെ ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെയാണു നുണ പ്രചാരണം. മുന്‍ ഇസ്രായേല്‍ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഫെബ്രുവരി 16

◾കാര്‍ഷിക മേഖലയെ സഹകരണസംഘങ്ങളിലൂടെ ശക്തിപ്പെടുത്താന്‍ രാജ്യത്ത് അഞ്ചു ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍ തുടങ്ങാന്‍ കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചു. കാര്‍ഷിക, ക്ഷീര, മത്സ്യബന്ധന മേഖലകളിലാണ് അഞ്ചു വര്‍ഷത്തിനകം ഇത്രയും സംഘങ്ങള്‍ തുടങ്ങുകയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. ഗ്രാമീണ മേഖലയെ ശാക്തീകരിക്കാന്‍ 4800 കോടി രൂപ ചെലവിട്ട് വൈബ്രന്റ് വില്ലേജസ് എന്ന പദ്ധതിക്കും മന്ത്രിസഭാ യോഗം അനുമതി നല്‍കി. ◾കേരളമടക്കം മൂന്നു സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ്. എറണാകുളത്ത് അഞ്ചിടങ്ങളിലെ പരിശോധനയ്ക്കിടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ആലുവയില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിബിസിയുടെ ദില്ലി,മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന മുപ്പത് മണിക്കൂർ പിന്നിട്ടു

ബിബിസിയുടെ ദില്ലി,മുംബൈ ഓഫീസുകളിൽ ആദായ നികുതി വകുപ്പിൻറെ പരിശോധന മുപ്പത് മണിക്കൂർ പിന്നിട്ടു. നികുതി നൽകാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന. ഹിന്ദു സേനയുടെ പ്രതിഷേധത്തിന്പിന്നാലെ ബിബിസി ഓഫീസിൻറെ സുരക്ഷ കൂട്ടിയിട്ടുണ്ട്.രാപ്പകൽ നീളുന്ന അസാധാരണ പരിശോധനയാണ് ബിബിസി ഓഫീസുകളിൽ നടക്കുന്നത്.  ബിബിസിയിലെ പരിശോധന രണ്ടാം ദിവസത്തിലും തുടരുകയാണ്.  ദില്ലിയിലെ ബിബിസി ഓഫീസിൽ ഇന്ന് പരിശോധനയ്ക്ക് എത്തിയത് 24 ഉദ്യോഗസ്ഥരാണ്. അന്വേഷണവുമായി സഹകരിക്കാൻ ജീവനക്കാർക്ക് ബിബിസി നിർദ്ദേശം നൽകി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആകാശ് തില്ലങ്കേരിക്കെതിരെ പൊലീസ് കേസെടുത്തു

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ആകാശ് തില്ലങ്കേരിക്കെതിരെ പൊലീസ് കേസെടുത്തു. മന്ത്രി എംബി രാജേഷിന്റെ പേഴ്സണൽ സ്റ്റാഫിന്റെ ഭാര്യയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ തനിക്കെതിരെ ആകാശ് തില്ലങ്കേരി അപവാദ പ്രചാരണം നടത്തിയെന്നാണ് ശ്രീലക്ഷ്മി അനൂപിൻ്റെ പരാതി. ഡിവൈഎഫ്ഐ കമ്മിറ്റിയിൽ ആകാശിനെതിരെ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും ആകാശും സുഹൃത്തുക്കളും തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിക്കുകയാണെന്നും  പരാതിയിൽ പറയുന്നു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ചലച്ചിത്ര സീരിയല്‍ നടനും നിര്‍മ്മാതാവുമായ കാലടി ജയന്‍ അന്തരിച്ചു

പ്രശസ്ത നാടക, സീരിയല്‍, ചലച്ചിത്ര നടനും സീരിയല്‍ നിര്‍മ്മാതാവുമായ കാലടി ജയന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസായിരുന്നു.അമ്പതോളം നാടകങ്ങളിലും നൂറില്‍ അധികം സീരിയലുകളിലും അഭിനയിക്കുകയും പത്തിലധികം സീരിയലുകളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

Posted inബിസിനസ്സ്

ജനുവരിയില്‍ ഇടിഞ്ഞ് കയറ്റുമതിയും ഇറക്കുമതിയും

രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും ജനുവരിയില്‍ ഇടിഞ്ഞു. കയറ്റുമതി 6.58 ശതമാനം ഇടിഞ്ഞ് 3291 കോടി ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇത് 3523 കോടി ഡോളറായിരുന്നു. 2022 ഡിസംബറിലെ ചരക്ക് കയറ്റുമതി 3448 കോടി ഡോളറാണ്. 2022 ജനുവരിയിലെ 5257 കോടി ഡോളറില്‍ നിന്ന് അവലോകന മാസത്തിലെ ഇറക്കുമതി 3.63 ശതമാനം ഇടിഞ്ഞ് 5066 കോടി ഡോളറിലെത്തി. ഡിസംബറിലെ 2376 കോടി ഡോളറില്‍ നിന്ന് ജനുവരിയിലെ വ്യാപാര കമ്മി 1775 കോടി ഡോളറായി. നടപ്പ് സാമ്പത്തിക […]

Posted inവിനോദം

അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹാഷ്മി – ‘സെല്‍ഫി’ ട്രെയ്‌ലര്‍

അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം ‘സെല്‍ഫി’യുടെ പുതിയ ട്രെയ്‌ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഒരു മലയാള ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണിത്. സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2019 ല്‍ പുറത്തെത്തിയ ഡ്രൈവിംഗ് ലൈസന്‍സ് ആണ് ആ ചിത്രം. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ചലച്ചിത്ര താരത്തെയാണ് ഹിന്ദി റീമേക്കില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച മോട്ടോര്‍ […]

Posted inവിനോദം

‘ശാകുന്തള’ത്തിലെ നാലാമത്തെ ഗാനം ‘മധുര ഗതമാ’

സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘ശാകുന്തളം’. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പല തവണ റിലീസ് മാറ്റിവെച്ചിരുന്നു. ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന ‘ശാകുന്തള’ത്തിലെ നാലാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘മധുര ഗതമാ’ എന്ന ഗാനമാണ് ‘ശാകുന്തള’ത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെയുള്ള ഭാഷകളിലായിട്ടുള്ള ചിത്രമായിരിക്കും ‘ശാകുന്തളം’. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ […]