Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 16

◾ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇസ്രായേലി ഗൂഢസംഘമായ ‘ടീം ഹൊര്‍ഹേ’ തെരഞ്ഞെടുപ്പ് അട്ടിമറികളും വ്യാജപ്രചാരണവും നടത്തിയെന്നു റിപ്പോര്‍ട്ട്. ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയന്‍ ആണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ഇസ്രേലി ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഫോണ്‍ ചോര്‍ത്തിയതു വിവാദമായതിനു പിറകേയാണ് ‘ടീം ഹൊര്‍ഹേ’ ഇടപെടലുകള്‍ പുറത്തുവരുന്നത്. കൃത്രിമങ്ങളിലൂടെ മുപ്പതു രാജ്യങ്ങളില്‍ തെരഞ്ഞടുപ്പ് അട്ടിമറിച്ചു. വമ്പന്‍ കമ്പനികള്‍ക്കായി പലരെയും വിവാദങ്ങളില്‍പ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളിലെ ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെയാണു നുണ പ്രചാരണം. മുന്‍ ഇസ്രായേല്‍ സ്പെഷ്യല്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കണ്ണൂരിൽ എട്ടാംക്ലാസുകാരി റിയ പ്രവീൺ ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു

കണ്ണൂരിൽ എട്ടാംക്ലാസുകാരി റിയ പ്രവീൺ ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുത്തു. ആത്മഹത്യ കുറിപ്പിൽ പേരുള്ള റിയയുടെ ക്ലാസ് ടീച്ചർ ഷോജ,കായിക അധ്യാപകൻ രാഗേഷ്  എന്നിവർക്കെതിരെയാണ് കേസ്. മാനസിക സമ്മർദ്ദത്തിലാക്കുന്ന തരത്തിൽ അധ്യാപകർ അധിക്ഷേപിച്ചതനാലാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്ന് ചക്കരക്കൽ പൊലീസ്  കോടതിയിൽ സമർപ്പിച്ച  റിപ്പോർട്ടിൽ പറയുന്നു.

Posted inബിസിനസ്സ്

ടെക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റം

ടെക് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റം. രാജ്യത്ത് ഇന്ത്യയിലെ ടെക് സ്റ്റാര്‍ട്ടപ്പുകളുടെ ആകെ എണ്ണം 26,000 കടന്നതായി നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനികളുടെ (നാസ്‌കോം) റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 1300 ടെക് സ്റ്റാര്‍ട്ടപ്പുകളാണ് പുതിയതായി ചേര്‍ന്നത്. നിലവില്‍ ആഗോളതലത്തില്‍ യുഎസിനും ചൈനയ്ക്കും പിന്നാലെ മൂന്നാമത്തെ വലിയ ടെക് സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റമായി ഇന്ത്യ തുടരുകയാണ്. 2022-ല്‍ 23 ല്‍ അധികം യൂണികോണുകള്‍ ചേര്‍ത്തതോടെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ യൂണികോണുകളുടെ എണ്ണമുള്ള രാജ്യം ഇന്ത്യയായി. […]

Posted inടെക്നോളജി

നോക്കിയ എക്‌സ്30 5ജി സ്മാര്‍ട് ഫോണ്‍

എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി നോക്കിയ എക്‌സ്30 5ജി എന്ന പുതിയ ‘ഫ്‌ലാഗ്ഷിപ്പ്’ സ്മാര്‍ട് ഫോണ്‍ പുറത്തിറക്കി. ഡ്യുവല്‍ റിയര്‍ ക്യാമറയോടുകൂടിയ സ്മാര്‍ട് ഫോണ്‍ ആകര്‍ഷകമായ ഡിസൈനുമായാണ് വരുന്നത്. പുതിയ നോക്കിയ ഫോണിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 48,999 രൂപയിലാണ്. ഇത് പരിമിതമായ സമയത്തേക്കുള്ള വിലയാണ്. ഫെബ്രുവരി 20 മുതല്‍ ആമസോണ്‍, നോക്കിയ ഡോട്ട് കോം വഴി വാങ്ങാം. നോക്കിയ എക്‌സ്30 5ജി-യില്‍ 50 മെഗാപിക്‌സല്‍ പ്യുവര്‍വ്യൂ ക്യാമറയും 13 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറയും ഉള്‍പ്പെടുന്നു. […]

Posted inവിനോദം

കൊറിയന്‍ ഗായിക ആലാപിച്ച ‘ഡാര്‍ലിംഗ്’ ഗാനം

പുതുതലമുറയുടെ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ഓ മൈ ഡാര്‍ലിംഗ്’. ബാലതാരമായി എത്തി മലയാളി സിനിമാപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അനിഖ സുരേന്ദ്രന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ ഡാര്‍ലിംഗ് എന്ന ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കൊറിയന്‍ ഗായികയായ ലിന്‍ഡ ക്വെറോ ആണ് പാട്ടിന്റെ രചനയും ആലാപനവും. യുവതലമുറയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളും ചേര്‍ത്താണ് ഗാനം ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ടീസറും ട്രെയിലറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് […]

Posted inവിനോദം

ടെക്നോ ത്രില്ലര്‍ ചിത്രം ‘അറ്റി’ന്റെ രണ്ടാം ടീസര്‍

ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ടെക്നോ ത്രില്ലര്‍ ചിത്രം ‘അറ്റി’ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. കരിയറില്‍ തന്നെ ഏറെ വ്യത്യസ്തമായ വേഷ പകര്‍ച്ചയോടെ എത്തുന്ന ഷാജു ശ്രീധറിന്റെ സംഭാഷണ ശകലത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. നവാഗതനായ ആകാശ് സെന്‍ ആണ് ചിത്രത്തിലെ നായകനാവുന്നത്. ചിത്രത്തിലെ നായിക റേച്ചല്‍ ഡേവിഡിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കി അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായിട്ടാണ് ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. […]

Posted inഓട്ടോമോട്ടീവ്

പുതുക്കിയ ചേതക് ഇലക്ട്രിക് സ്‌കൂട്ടറുമായി ബജാജ്

പുതുക്കിയ ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ രാജ്യത്ത് അവതരിപ്പിക്കാന്‍ ബജാജ് ഓട്ടോ. പുറത്തു വന്ന ടൈപ്പ്-അപ്രൂവല്‍ ഡോക്യുമെന്റ് അനുസരിച്ച്, 2023 ബജാജ് ചേതക്ക് ഓട്ടോമേറ്റഡ് ട്രാന്‍സ്മിഷന്‍ വഴി പിന്‍ ചക്രത്തിലേക്ക് പവര്‍ എത്തിക്കുന്ന അതേ 3.8കിലോവാട്ട്/4.1കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായാണ് വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 24.5 കിലോഗ്രാം ഭാരമുള്ള ഒരു ലിഥിയം-അയണ്‍ ബാറ്ററി പാക്കില്‍ നിന്നാണ് മോട്ടോര്‍ അതിന്റെ പവര്‍ ഉത്പാദിപ്പിക്കുന്നത്. നിലവിലെ മോഡലിന് സമാനമായി 283 കിലോഗ്രാം ആയിരിക്കും വാഹനത്തിന്റെ മൊത്തം ഭാരം. ഒറ്റ ചാര്‍ജില്‍ 108 കിലോമീറ്റര്‍ […]

Posted inപുസ്തകങ്ങൾ

ഉത്തരം കാക്കുന്ന ചോദ്യങ്ങള്‍

സൂര്യാ കൃഷ്ണമൂര്‍ത്തി തൊടുത്തുവിട്ട ചോദ്യങ്ങള്‍ സത്യത്തിന്റെ ശക്തിയുള്ളതാണ്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ വായനക്കാര്‍ നിരവധിപ്പേര്‍ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചത് ഈ ചോദ്യങ്ങളോടുള്ള അവരുടെ അന്വേഷണമാണ്. ഈ ചോദ്യങ്ങള്‍ അവരുടേതുകൂടിയാണ്. ഈ ചോദ്യങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല. ലോകമെമ്പാടുമുള്ള വായനക്കാര്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടി നടക്കുകയാണ്. അവരുടെ യാത്ര എന്നവസാനിക്കും എന്നു പറയാനാവില്ല. കാരണം ഇതിലെ ചോദ്യങ്ങള്‍ അത്രയും ശക്തമാണ്. സത്യസന്ധമാണ്. ‘ഉത്തരം കാക്കുന്ന ചോദ്യങ്ങള്‍’. സൂര്യ കൃഷ്ണമൂര്‍ത്തി. ഡിസി ബുക്‌സ്. വില 114 രൂപ.  

Posted inആരോഗ്യം

പുകവലിയില്‍ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കാം

സ്ഥിരമായി സിഗരറ്റ് വലിക്കുന്നവരില്‍ ഭൂരിഭാഗം പേരും ആസ്തമ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ടിബി, കാന്‍സര്‍ തുടങ്ങിയ മാരകമായ രോഗങ്ങളോട് മല്ലടിക്കുന്നവരാകാം. ശ്വാസകോശത്തില്‍ നിന്ന് ഫില്‍ട്ടര്‍ ചെയ്തതിന് ശേഷം മാത്രമേ ഓക്സിജന്‍ നമ്മുടെ മുഴുവന്‍ ശരീരത്തിലും എത്തുകയുള്ളൂ. അത്തരമൊരു സാഹചര്യത്തില്‍, ശ്വാസകോശങ്ങളെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ സഹായത്തോടെ, നിങ്ങളുടെ ശ്വാസകോശത്തെ ദീര്‍ഘകാലം ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ കഴിയും. അമേരിക്കന്‍ കോളേജ് ഓഫ് ന്യൂട്രീഷനില്‍ നിന്ന് പ്രസിദ്ധീകരിച്ച ഒരു ജേണല്‍ പ്രകാരം, വാല്‍നട്ടില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ദിലീപ് നൽകിയ സത്യവാങ്മൂലത്തെ എതിർത്ത് സംസ്ഥാനം സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും  സാക്ഷിയായി വിസ്തരിക്കുന്നതിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തെ എതിർത്ത് സംസ്ഥാനം സുപ്രീം കോടതിയിൽ. കുറ്റമറ്റരീതിയിൽ വിചാരണയ്ക്കായുള്ള ശ്രമങ്ങളാണ് പ്രോസിക്യൂഷൻ നടത്തുന്നതെന്നും വീണ്ടും വിസ്താരത്തിന് വിളിച്ച ഏഴ് സാക്ഷികളിൽ മഞ്ജുവാര്യർ ഉൾപ്പെടെ നാല് പേരുടെ വിസ്താരം മാത്രമാണ് ബാക്കിയുള്ളതെന്നും സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു. വിചാരണ വേഗത്തിൽ നടത്തണമെന്ന ദിലീപിന്റെ ആവശ്യം രക്ഷപ്പെടുമെന്ന മിഥ്യാ ധാരണയിലാണ്. പ്രതികൾ തെളിവുകൾ നശിപ്പിച്ചത് തെളിയിക്കാനുള്ള അവകാശം പ്രോസിക്യൂഷനുണ്ട്. ബാലചന്ദ്രകുമാറിന്റെ വിസ്താരം നീട്ടിക്കൊണ്ടുപോയത് പ്രതിഭാഗമാണെന്നും പ്രതിഭാഗം […]