Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബിബിസി ഓഫീസിലെ പരിശോധന പൂര്‍ത്തിയായി

 മുംബൈയിലെ ബിബിസി ഓഫീസിലെ പരിശോധന പൂര്‍ത്തിയായി. ആദായനികുതി ഉദ്യോഗസ്ഥര്‍ ഓഫീസ് വിട്ടു. ജീവനക്കാരോട് ഉപകരണങ്ങളിലെ വിവരങ്ങൾ ഒന്നും മായ്ച്ചു കളയരുതെന്നും ആവശ്യപ്പെട്ടാൽ ഹാജരാകാനും ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. കോടതി തള്ളിയ വിവരങ്ങൾ വലിച്ചെറിഞ്ഞ് ചിലർ ഇന്ത്യയുടെ വളർച്ച തടയാൻ ശ്രമിക്കുകയാണെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ പരോക്ഷമായി വിമർശിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഔദ്യോഗിക വോട്ടിംഗ് ശതമാനം അവസാനിച്ചപ്പോൾ നാലുമണിവരെ ത്രിപുരയിൽ 81 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പിനിടെ ചിലയിടങ്ങളിൽ സംഘ‍ർഷമുണ്ടായി. ഇതിനിടെ പ്രധാന പാര്‍ട്ടികളിലെ നേതാക്കള്‍ താനുമായി സംസാരിച്ചെന്ന് തിപ്ര മോത പാർട്ടി അദ്ധ്യക്ഷൻ പ്രത്യുദ് ദേബ് ബർമൻ വെളിപ്പെടുത്തി. ബിജെപിയും, സിപിഎം കോണ്‍ഗ്രസ് സഖ്യവും തിപ്ര മോതയും പ്രചാരണത്തിൽ കാണിച്ച മത്സരം  തെരഞ്ഞെടുപ്പ് ദിനത്തിലും പ്രതിഫലിച്ചു. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാനുള്ള ശ്രമം എല്ലാ പാര്‍ട്ടികളും നടത്തി.  ഇന്നലെ തുടങ്ങിയ സംഘർഷം ചില സ്ഥലങ്ങളിൽ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ 6,005 അധിക തസ്തികകള്‍ അംഗീകരിക്കാന്‍ ശുപാര്‍ശ. ഇതില്‍ 5,906 അധ്യാപക തസ്തികകളാണ്. വിദ്യാഭ്യാസ വകുപ്പ് ധനവകുപ്പിനു ശുപാര്‍ശ കൈമാറി. വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടിയതിനനുസരിച്ചാണ് പുതിയ തസ്തിക നിര്‍ണയം. 99 അനധ്യാപക തസ്തികള്‍ക്കും ശിപാര്‍ശയുണ്ട്. കൊവിഡ് കാരണം 2019 മുതല്‍ തസ്തിക നിര്‍ണയം നടന്നിരുന്നില്ല. കെഎസ്ആര്‍ടിസിയില്‍ വിരമിച്ചവര്‍ക്ക് ഒരു ലക്ഷം രൂപ 45 ദിവസത്തിനുള്ളില്‍ നല്‍കാമെന്ന കെഎസ്ആര്‍ടിസി മാനേജുമെന്റിന്റെ നിര്‍ദ്ദേശം ഹൈക്കോടതി അംഗീകരിച്ചു. ബാക്കി തുക കിട്ടുന്ന മുറക്ക് മുന്‍ഗണന അനുസരിച്ചു നല്‍കുമെന്ന് കെ […]

Posted inലേറ്റസ്റ്റ്

1850 ലക്ഷം വര്‍ഷം മുമ്പുള്ള കടല്‍മുതല

ദിനോസറുകളുടെ യുഗത്തിനു മുമ്പേ മുതലകളേപ്പോലെ സമുദ്രത്തില്‍ വേട്ടക്കാരായ പുരാതന ഇനം സമുദ്രജീവിയെ കണ്ടെത്തി. ഇംഗ്ലണ്ടിലെ ഡോര്‍സെറ്റിലെ ജുറാസിക് തീരത്താണ് ഈ ജീവിയുടെ ഫോസില്‍ കണ്ടെത്തിയത്. 1850 ലക്ഷം വര്‍ഷത്തെ പഴക്കമുള്ള ഫോസിലാണിത്. ഈ കാലഘട്ടത്തിലെ ഇതുവരെ കണ്ടെത്തിയിട്ടുള്ള കടല്‍ മുതലകളുടെ ഫോസിലുകളില്‍ ഏറ്റവും പൂര്‍ണമായ ഫോസില്‍. ടേണര്‍സുഷൂസ്  എന്നാണ് വേട്ടക്കാരനായ ഈ ജീവിയുടെ പേര്. രണ്ടു മീറ്ററിലധികം നീളമുണ്ട്. മത്സ്യവും മറ്റു സമുദ്ര ജീവികളേയും ഭക്ഷണമാക്കിയാണു ജീവിച്ചിരുന്നത്. മുതലകളോടു സാമ്യമുള്ള വംശനാശം സംഭവിച്ച ഇത്തരം സമുദ്ര ജീവികളെക്കുറിച്ച് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി എംപി കത്ത് അയച്ചു

ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രാഹുൽ ഗാന്ധി എംപി കത്ത് അയച്ചു. സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. വിശ്വനാഥന്റെ മരണത്തിൽ റീ പോസ്റ്റുമോര്‍ട്ടം നടത്തിയേക്കും. വയനാട്ടിലേക്ക് തിരിച്ച അന്വേഷണസംഘം അമ്മയുടെയും സഹോദരന്‍റെയും മൊഴിയെടുക്കും. ആശുപത്രി പരിസരത്ത് വിശ്വനാഥനെ ചോദ്യംചെയ്തവരെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന പൊലീസ് തുടങ്ങി.ആൾക്കൂട്ട വിചാരണ നടത്തി വിശ്വനാഥനെ കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. ദുരൂഹത ഒഴിയാൻ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പൊലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം

കുറുമാത്തൂർ വെള്ളാരം പാറയിലെ പൊലീസ് ഡംബിങ് യാർഡിൽ വൻ തീപിടുത്തം. വാഹനങ്ങൾ കത്തി നശിച്ചു. വിവിധ കേസുകളിൽ ഉൾപ്പെട്ട് പിടികൂടിയ വാഹനങ്ങളാണ് ഡംബിങ് യാർഡിൽ തീപിടിച്ച് നശിച്ചത്. തീ പടർന്ന് പിടിച്ചതോടെ തളിപ്പറമ്പ് ശ്രീകണ്ഠാപുരം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നാല് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എങ്ങനെയാണ് തീ പടർന്നതെന്നതിൽ വ്യക്തതയില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയിൽ

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. അടുത്ത മാസം തുടങ്ങാൻ നിശ്ചയിച്ച വിസ്താരം ഏപ്രിലിലേക്ക് മാറ്റണമെന്നും നടൻ ആവശ്യപ്പെട്ടു. കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്ന ഹ‍ർജി ഹൈക്കോടതി ഉത്തരവിനായി മാറ്റി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പെരിന്തൽമണ്ണ ബാലറ്റ് ബോക്സ് കേസിൽ എല്ലാ തരത്തിലുമുള്ള അട്ടിമറി നടന്നെന്ന് നജീബ് കാന്തപുരം

പെരിന്തൽമണ്ണ ബാലറ്റ് ബോക്സ് കേസിൽ എല്ലാ തരത്തിലുമുള്ള അട്ടിമറി നടന്നെന്ന് നജീബ് കാന്തപുരം. പെട്ടി തന്നെ മാറിയിട്ടാണ് കോടതിയിൽ എത്തിയത്. രണ്ട് തരം പെട്ടികളാണ് കോടതിയിൽ എത്തിയത്. കോടതിയിൽ ഒരു എക്സ്ട്രാ കവർ കൂടി എത്തി. കൃത്രിമങ്ങൾ നടന്നത് രജിസ്ട്രാർ ഓഫീസിൽ നിന്നാണെന്നാണ് അനുമാനമെന്നും നജീബ് കാന്തപുരം ആരോപിച്ചു. കോടതിയിൽ പരിപൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നജീബ് കാന്തപുരത്തിന്റെ പ്രതികരണം. അന്വേഷണം നടത്തി, നാലാഴ്ചക്കകം അന്വേഷണ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വിരമിച്ചവര്‍ക്കുള്ള ആനൂകൂല്യം വിതരണം ചെയ്യുന്നതിന് കെഎസ്ആര്‍ടിസി മുന്നോട്ട് വച്ച നിര്‍ദ്ദേശം ഹൈക്കോടതി അംഗീകരിച്ചു

വിരമിച്ചവര്‍ക്കുള്ള ആനൂകൂല്യം വിതരണം ചെയ്യുന്നതിന് കെഎസ്ആര്‍ടിസി മുന്നോട്ട് വച്ച നിര്‍ദ്ദേശം ഹൈക്കോടതി അംഗീകരിച്ചു.1 ലക്ഷം രൂപ 45 ദിവസത്തിനുള്ളിൽ നൽകാം എന്ന വാദമാണ് കോടതി  അംഗീകരിച്ചത്. ബാക്കി ഉള്ള തുക കിട്ടുന്ന മുറക്ക് മുന്‍ഗണന അനുസരിച്ചു നൽകും എന്ന് കെ എസ് ആർടിസി ഹൈക്കോടതിയെ അറിയിച്ചു.വിരമിച്ചവര്‍ക്ക് ആനുകൂല്യം നൽകാത്തത് മനുഷ്യാവകാശ ലംഘനമെന്ന് നിരീക്ഷിച്ച കോടതി, ഇടപെടാതെ ഇരിക്കാൻ ആകില്ല   എന്ന് വ്യക്തമാക്കി.3200 കോടി രൂപയുടെ ലോൺ ഉണ്ട് എന്ന്  കെഎസ്ആര്‍ടിസി അറിയിച്ചു.ഹർജിക്കാർക്ക് മാത്രം 50 ശതമാനം ആനുകൂല്യങ്ങൾ നൽകാൻ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മീഷനോട് അന്വേഷണം നടത്തി, നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം നൽകി. വോട്ടു പെട്ടി കാണാതായതും പോസ്റ്റൽ ബാലറ്റ് നഷ്ടമായതും അടക്കം നാലു വിഷയങ്ങളാണ് അന്വേഷിക്കേണ്ടത്. സീൽ ചെയ്ത തെരഞ്ഞെടുപ്പ് സാമഗ്രികളുടെ പരിശോധന തുറന്ന കോടതിയിൽ നടത്താമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി, അടുത്ത വ്യാഴാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് പരിശോധന നടത്താനും നിർദേശം നൽകി.